Monday, May 18, 2009

രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്

1.

2.

3.

4.

5.

6.

7.

8.

9.

10.

ബാംഗ്ലൂര്‍ - മൈസൂര്‍ റൂട്ടില്‍ മൈസൂരിന് 18-20 കിലോമീറ്റര്‍ മുന്‍‌പാണ് രംഗന്‍‌തിട്ട സ്ഥിതി ചെയ്യുന്നത്. മാണ്ട്യ ജില്ലയില്‍ ശ്രീരംഗപട്ടണം ബസ് സ്റ്റാന്റില്‍ നിന്ന് ഏതാണ്ട് അഞ്ചെട്ട് കിലോമീറ്റര്‍ ഉള്ളിലായിട്ടാണ് രംഗന്‍‌തിട്ട പക്ഷി സങ്കേതം.

Open billed storks, Painted storks, Meal partners, Snowy egret, Greater Thick Knee, White Ibis, Stone Plougher, Spoonbills, River Terns, Patridge, Cormorants, Herons, Snake birds... ഇങ്ങനെ ഒട്ടനേകം തരത്തില്‍ പെട്ട പക്ഷികളുടെ ആവാസസ്ഥനമാണ് രംഗന്‍‌തിട്ടയിലെ ഈ പക്ഷി സങ്കേതം. മാത്രമല്ല ഇവയില്‍ പല പക്ഷികളുടേയും ആസ്ഥാനം സൈബീരിയ, ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ ദൂര ദേശങ്ങളാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവിടെ ഇങ്ങനെ കുറേ ഇനത്തില്‍ പെട്ട പക്ഷികള്‍ ഉണ്ട് എങ്കിലും സന്ദര്‍ശകര്‍ക്ക് അടുത്ത് ചെന്ന് കാണാന്‍ നിവൃത്തിയില്ല. അവരുടെ ബോട്ടില്‍ ആ തടാകത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ എടുത്ത ചിത്രങ്ങളില്‍ ചിലതാണ് ഇവ. പലതും അടുത്തു കാണാന്‍ പറ്റാതിരുന്നതിനാലും ബോട്ട് നീങ്ങുന്നതിനിടയില്‍ എടുക്കേണ്ടി വന്നതിനാലും ചിത്രങ്ങള്‍ അത്ര വ്യക്തമല്ലാത്തതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല.

മാത്രമല്ല, നിറയെ ചീങ്കണ്ണികള്‍ ഉള്ള തടാകമാണ് ഇത്. വലുതും ചെറുതുമായ ചീങ്കണ്ണികള്‍ പാറപ്പുറത്തും തീരങ്ങളിലും വിശ്രമിയ്ക്കാന്‍ കിടക്കുന്ന കാഴ്ചയും തടാകത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ സാധാരണമാണ്. പക്ഷേ, നമ്മുടെ ബോട്ട് അടുത്തെത്തുമ്പോഴേയ്ക്കും ഇവര്‍ മുങ്ങിക്കളയും. അതു കൊണ്ട് ഈ കാണുന്നവയല്ലാതെ വേറെ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ സാ‍ധിച്ചില്ല.
******
ഏതാണ്ട് ഇതേ സമയത്ത് നമ്മുടെ സൂവേച്ചി നടത്തിയ മൈസൂര്‍ യാത്രയുടെ വിവരണം ഇവിടെ വായിയ്ക്കാം. :)

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP