2009 ന് വിട!
2009 എന്ന വര്‍ഷം വിട വാങ്ങുകയാണ്. നമ്മുടെയൊക്കെ ജീവിതത്തിലെ കുറേയേറെ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും സാക്ഷിയായ ഒരു വര്‍ഷം കൂടി ഇതാ പടിയിറങ്ങുകയാണ്, എങ്കിലും ഒരുപിടി പ്രതീക്ഷകളുമായി വീണ്ടും ഒരു പുതുവര്‍ഷം കൂടി നമ്മെ കാത്തു നില്ക്കുന്നൂ... എല്ലാം മറന്ന് നമുക്കു സ്വീകരിയ്ക്കാം, ഈ പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ...
നമുക്ക് യാത്ര പറയാന്‍ സമയമായിരിയ്ക്കുന്നു...
2009ന്റെ തീരങ്ങളില്‍ നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള്‍ പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള്‍ നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
യാത്രയാകുന്ന 2009ന്...2009ന്റെ തീരങ്ങളില്‍ നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള്‍ പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള്‍ നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
ഓര്‍മകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
നന്ദി! നല്കിയ ഓര്‍മ്മകള്‍ക്ക്... സൌഹൃദങ്ങള്‍ക്ക്. സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍ ഉണ്ടായിരിയ്ക്കട്ടെ... എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഊഷ്മളമായ ക്രിസ്തുമസ്സ് - പുതുവത്സരാശംസകള്‍।!!!
വാല്‍ക്കഷ്ണം: കഴിഞ്ഞ വര്‍ഷം ഇട്ട ഈ പോസ്റ്റിനു ഒരു അനുബന്ധം കൂടി. 2010 എന്ന വര്‍ഷത്തെ ദിവസങ്ങള്‍ക്കനുസരിച്ച് ആഴ്ച ഏതെന്നറിയാന്‍ 400351362402 എന്ന നമ്പര്‍ ഓര്‍ത്തിരിയ്ക്കുക. എങ്ങനെ എന്നറിയാന്‍ ഈ പോസ്റ്റ് നോക്കുക.