Wednesday, September 12, 2007

നാഷ്ണല്‍‌ പാര്‍‌ക്കിലെ ഒരു സഫാരിയില്‍‌ നിന്ന്


കഴിഞ്ഞ ആഴ്ച ഞാനും സുഹൃത്തുക്കളും ബന്നാര്‍‌ഘട്ട നാഷ്ണല്‍‌ പാര്‍ക്കില്‍‌ പോയിരുന്നു. അവിടെ കാട്ടിലൂടെയുള്ള സഫാരിക്കിടയില്‍‌, വാനിനകത്തിരുന്ന് എന്റെ മൊബൈലില്‍‌ എടുത്ത ചിത്രങ്ങളാണ് ഇവ. (ദൂരെ നിന്നായതിനായതിനാല്‍‌ അത്ര ക്ലിയറല്ലാട്ടോ)


സത്യമായും കാട്ടു പോത്തുകളാണ് കേട്ടോ


എന്താഡേ നോക്കണേ...?


ഹേയ്, സ്നാക്സാ... ചോദിക്കണ്ട, തരൂല്ലാ.


ഐ ആം വെമ്പാല... രാജ വെമ്പാല. (ബോണ്ട് സ്റ്റൈലില്‍‌ വായിക്കണേ)


ഉച്ചമയക്കം ഒരു ശീലമായെന്നേ


ങും ഉം... ഞാന്‍ നോക്കില്ല. എനിക്കു നാണമാ...


ഓര്‍‌മ്മയുണ്ടോ ഈ മുഖം?


ങ്യാ ഹ ഹ ഹ !


ചത്ത് ഈച്ചയാര്‍‌ക്കുന്നതൊന്നും അല്ലുവ്വാ. ഒന്നു മയങ്ങാന്‍‌ കിടന്നതാ.


തടി കുറയ്ക്കാന്‍‌ വൈകുന്നേരം അര മണിക്കൂര്‍‌ മോണിങ്ങ് വാക്ക് നടത്തണം ന്ന് ഡോക്റ്റര്‍‌ പറഞ്ഞിട്ടുണ്ട്.


ഓകെ. ഒരു ഫോട്ടോ എടുത്തോ. (ഇതാ, ഫേമസ് ആയാലുള്ള കുഴപ്പം!)


ചങ്ങല ഞാനഴിച്ചു തരാമെന്നേ... ഹല്ല പിന്നെ.


യെവന്‍‌ പുലിയാണ് കേട്ടാ...


അവളു വരാമെന്ന് പറഞ്ഞതാണല്ലോ... ടൈമായല്ലോ!


നീ ഇതെവിടാരുന്നു. ങാ അതു പോട്ടെ.വാ മാറ്റിനി തുടങ്ങാറായി, പോകാം.


ഞാന്‍‌ ഉറക്കത്തിലാണേ... ഉണര്‍‌ത്തല്ലേ...


ശ്ശൊ, അങ്ങേരിതെവിടെ പോയ് കിടക്കുന്നു, ഗുഹയ്ക്കകത്ത് പെണ്ണുങ്ങള്‍‌ ഒറ്റയ്ക്കാണെന്ന ഒരു ബോധോമില്ല (ഗുഹ ഒരു സങ്കല്പമാണേ)


ദൈവമേ... അവളറിയണ്ട. ഇന്നലത്തെ കെട്ടു വിടാതെ ഗുഹേലോട്ടു പോകാനും മേല. ഇത് ആന മയക്കിയല്ല, സിംഹ മയക്കിയാ.

71 comments:

ശ്രീ September 12, 2007 at 3:30 AM  

ബാംഗ്ലൂര്‍‌ - ബന്നാര്‍‌ഘട്ട നാഷ്ണല്‍‌ പാര്‍‌ക്കില്‍‌ സഫാരിക്കിടയില്‍‌ കിട്ടിയ കുറച്ചു ചിത്രങ്ങള്‍‌ ഇവിടെ പോസ്റ്റുന്നു.

സു | Su September 12, 2007 at 3:59 AM  

മൊബൈലില്‍ ആയതുകൊണ്ടാവും അത്ര ക്ലിയര്‍ അല്ല. എന്നാലും നന്നായിരിക്കുന്നു.

സുമുഖന്‍ September 12, 2007 at 4:03 AM  

ശ്രീ, അടിക്കുറിപ്പുകളൊക്കെ കൊള്ളാം :-)

Anju September 12, 2007 at 4:29 AM  

ശ്രീ കൊള്ളാം.

ഉപാസന || Upasana September 12, 2007 at 4:30 AM  

നീ തെറ്റിദ്ധരിച്ചു...
മാറ്റിനിക്കല്ലെന്നെ.
:)
ഉപാസന

സഹയാത്രികന്‍ September 12, 2007 at 4:56 AM  

രണ്ടാമത്തെ ചിത്രത്തിന്റെ അടിക്കുറിപ്പ് ലവന്‍ ശ്രീയോട് ചോദിച്ചതോ ശ്രീ ലവനോട് ചോദിച്ചതോ...?

:)

കുട്ടിച്ചാത്തന്‍ September 12, 2007 at 5:26 AM  

ചാത്തനേറ്: ആ വെള്ളക്കടുവ എന്തിയേ? അത് ഫോട്ടോ പിടിക്കാന്‍ നിന്ന് തന്നില്ലെ?

വിഷ്ണു പ്രസാദ് September 12, 2007 at 5:49 AM  

ശ്രീ,നന്നായി.

മൂര്‍ത്തി September 12, 2007 at 6:03 AM  

പടങ്ങള്‍ അത്ര ക്ലിയര്‍ അല്ലെങ്കിലും അടിക്കുറിപ്പുകള്‍ സൂപ്പര്‍...

d September 12, 2007 at 7:52 AM  

:)

മന്‍സുര്‍ September 12, 2007 at 9:49 AM  

ശ്രീ........

ജനിച്ച നാടിന്‍റെ ഓര്‍മ്മകള്‍ ....വീണ്ടും ഉണരുന്നു...ചിത്രങ്ങള്‍ എല്ലം നന്നായിട്ടുണ്ടു.......അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം September 12, 2007 at 6:06 PM  

ശ്രീ, പടങ്ങളൊക്കെ അടിപൊളി,
പിന്നെ ഫോട്ടൊ ക്ലിയര്‍ അല്ലെന്ന വാക്കുകേട്ട് അടുത്ത തവണ പോകുമ്പോള്‍ അടുത്തേക്കൊന്നും ചെന്ന് പോട്ടം പിടിക്കാന്‍ നിക്കണ്ടാട്ടാ....
:)

Sanju September 12, 2007 at 7:23 PM  

nannayirikkunnu mone.. vallapozhum engane evarude koode chennu santhoshik. avarkkum ninne kaanumbol santhosham aayirikkumallo..

ശ്രീ September 12, 2007 at 8:02 PM  

സൂവേച്ചീ...അതെ, നന്ദി.
സുമുഖന്‍‌... നന്ദി.
അഞ്ജൂ... നന്ദി.
സുനില്‍‌... ആണോ? (ചിലപ്പോ ശരിയായിരിക്കും)
സഹയാത്രികാ...
ഹഹ. അതിപ്പോ എങ്ങനാ പറയ്‌കാ ;)
ചാത്താ... ലവനെ കൂട്ടിലേ കണ്ടുള്ളൂ.
വിഷ്ണുവേട്ടാ... നന്ദി.
മൂര്‍‌ത്തി ചേട്ടാ... നന്ദി.
വീണ... :)
മന്‍‌സൂര്‍‌ ഭായ്... നന്ദി.
നജീമിക്ക.... ഇല്ലേയില്ല. :)
സഞ്ജൂ... ഉവ്വ. ;)

അനാഗതശ്മശ്രു September 12, 2007 at 8:11 PM  

ശ്രീ
ഇവിടെ എത്തിപ്പെടാന്‍ വൈകി..
നല്ല അടിക്കുറിപ്പുകളുമായി നല്ല ചിത്രങള്‍ .
ഇനിയും പോരട്ടെ

അപ്പു ആദ്യാക്ഷരി September 12, 2007 at 8:17 PM  

ശ്രീക്കുട്ടാ, എനിക്കു ചിത്രങ്ങളെക്കാള്‍ അടിക്കുറിപ്പുകളാണിഷ്ടമായത്. ചിത്രങ്ങള്‍ മോശമാണെന്നല്ല. അവയും നല്ലതു തന്നെ.

മനോജ് കുമാർ വട്ടക്കാട്ട് September 12, 2007 at 8:30 PM  

ശ്രീ, അടിക്കുറിപ്പുകള്‍ തകര്‍ത്തു!

ബയാന്‍ September 12, 2007 at 8:36 PM  

അടിക്കുറുപ്പുകള്‍ നന്നായിട്ടുണ്ടു.

aneeshans September 12, 2007 at 9:30 PM  

ശ്രീ ഇതു കലക്കി, നല്ല അടിക്കുറിപ്പുകള്‍. ഓര്‍മ്മയുടോ ഈ മൂഖം എന്ന് ആര് ആരോട് ചോദിച്ചു ?

ശ്രീഹരി::Sreehari September 13, 2007 at 12:00 AM  

characters kollam....
:)

ഉണ്ണിക്കുട്ടന്‍ September 13, 2007 at 1:20 AM  

ഈ സഫാരിക്കു ഞാനും ഒരിക്കല്‍ പോയതാ.. കഷ്ടം തോന്നി. ചാവാറായ കുറെ സിംഹങ്ങളും കടുവകളും കരടികളുമൊക്കെ...നമ്മളെ കാണുമ്പോള്‍ "അരാത്?" സ്റ്റൈലില്‍ കണ്ണുപിടിക്കാത്ത പോലെ ഉള്ള നോട്ടവും. വായില്‍ കൈ വെച്ചു കൊടുത്താലും കടിക്കുമെന്നു തോന്നില്ല. പിന്നെ ആകെയുള്ള വ്യത്യാസം സാധാരണ മൃഗം കൂട്ടിലും നമ്മള്‍ വെളിയിലും ..ഇതു നമ്മളാ കൂട്ടില്‍. വയനാട് വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ പോയാല്‍ ഇതിലും കൂടുതല്‍ ത്രില്‍ കിട്ടും.

അടിക്കുറിപ്പുകള്‍ കലക്കീ !

ശ്രീ September 13, 2007 at 1:54 AM  

അനാഗതശ്മശ്രു മാഷേ... നന്ദി.
അപ്പുവേട്ടാ... രണ്ടു നന്ദി. :)
പഠിപ്പുര മാഷേ... നന്ദി.
ബയാന്‍‌ജീ... നന്ദി.
ആരോ ഒരാളേ...
:) നന്ദി കേട്ടോ.
ശ്രീഹരീ... :)
ഉണ്ണിക്കുട്ടാ...
പറഞ്ഞതു പോലെ മിക്ക മൃഗങ്ങളുടേയും അവസ്ഥ അതു തന്നെയാണ്‍.
കമന്റിനു നന്ദി.
(അപ്പോ വയനാട്ടിലൊന്നു പോണം ല്ലേ)
:)

Kaippally കൈപ്പള്ളി September 13, 2007 at 3:54 AM  

ഈ കാടായ കാടെല്ലാം പുട്ടുകുറ്റിയും മുക്കാലിയും താങ്ങി നടന്നിട്ടും ഞാന്‍ ഇന്നുവരെ കടുവയെ കണ്ടിട്ടില്ല.

മൊബൈല്‍ ഫോണ്‍ വെച്ച് എടുത്താല്‍ എന്തു്. പുലിയുടെ പടം കിട്ടിയില്ലെ.

മിടുക്കന്‍.

നിന്നാണ എനിക്ക് "ഫയങ്കര" അസൂയ വരണു് കെട്ട.

Navi September 13, 2007 at 4:46 AM  

ഫോട്ടോയെക്കാള്‍ നന്നായത്ടിക്കുരിപ്പ് തന്നെ.. കലക്കി ശ്രീ...

പി.സി. പ്രദീപ്‌ September 14, 2007 at 12:45 PM  
This comment has been removed by the author.
പി.സി. പ്രദീപ്‌ September 14, 2007 at 12:58 PM  
This comment has been removed by the author.
പി.സി. പ്രദീപ്‌ September 14, 2007 at 1:02 PM  

ശ്രീക്കുട്ടാ,

ഫോട്ടോയെ മനോഹരമാക്കുന്ന അടിക്കുറുപ്പുകള്‍ വളരെ ഇഷ്ടപ്പെട്ടു.

പിന്നൊരു കാര്യം. കാട്ടിലൊക്കെ പോയിട്ട് ഇങ്ങനെ പരസ്യമായിട്ടിരുന്നിട്ടുള്ള ഈ സ്നാക്സ് തീറ്റിയേ....:)

അടി ....അടി മേടിക്കും.:)ങ്യാ ഹ ഹ ഹ

ശ്രീ September 14, 2007 at 8:26 PM  

കൈപ്പള്ളി മാഷേ...

മാഷേപ്പോലുള്ള ബ്ലോഗ് പുലികള്‍‌ക്കു മുന്‍‌പില്‍‌ വരാന്‍‌ വെറും സാധാ പുലികള്‍‌ക്കു പേടി കാണുമായിരിക്കും. അതാ...

നവീന്‍‌ ഭായ്...
ഇഷ്ടമായെന്നറിഞ്ഞതില്‍‌ സന്തോഷം.

പ്രദീപ് ഭായ്...
നന്ദി.
:)

CAREER IN KOREA September 17, 2007 at 5:30 AM  

ചിത്രങ്ങള്‍ മനോഹരം..അടിക്കുറിപ്പ് അതിമനോഹരം..!!!

ശ്രീ September 18, 2007 at 10:40 PM  

പകല്‍‌ക്കിനാവ്...
സന്ദര്‍‌ശനത്തിനും അഭിപ്രായത്തിനും നന്ദി.
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് September 19, 2007 at 12:09 AM  

:)
കണ്ടു,,നന്നായി

K M F September 19, 2007 at 1:16 AM  

ശ്രീ കൊള്ളാം

Movie Mazaa September 19, 2007 at 1:35 AM  

Nannaayirikkunnu Shree!! Aadyamaayaanu ivide...

Varamozhi thappi edukkan nermailathathu kondaanu ketto ee manglish kurippukal! Kshamikkumallo!
:)

Unknown September 19, 2007 at 2:40 AM  

Mashe..
All said this already.. Adikurippukal kidilan...

Kept ur class..

Subin:)

ശ്രീ September 20, 2007 at 2:16 AM  

വഴിപോക്കന്‍‌... നന്ദി.
kmf... നന്ദി.
mm...
സ്വാഗതം... ഭാഷ വിഷയമല്ലല്ലോ മാഷേ... ഇതു വന്നു കണ്ടതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
സുബിന്‍‌...
നന്ദി.
:)

മഴത്തുള്ളി September 20, 2007 at 5:01 AM  

ശ്രീ,

എന്താ കഥ. നല്ല അടിപൊളി പടങ്ങളും ചിരിപ്പിക്കുന്ന അടിക്കുറിപ്പുകളും :)

നന്നായിരിക്കുന്നു.

മന്‍സുര്‍ September 24, 2007 at 12:59 AM  

പ്രിയ സ്നേഹിതാ....ശ്രീ

പടങ്ങള്‍ എല്ലാം നന്നായിട്ടുണ്ടു ......
അടിക്കുറിപ്പ്‌ അതിമനോഹരം.

ശ്രീ September 24, 2007 at 1:40 AM  

മഴത്തൂള്ളി മാഷേ...
നന്ദി.
മന്‍സൂര്‍‌ ഭായ്... നന്ദി.
:)

ഈ സഫാരിയില്‍‌ പങ്കു ചേര്‍‌ന്ന എല്ലാവര്‍‌ക്കും ഒരിക്കല്‍‌ക്കൂടി നന്ദി.

Unknown September 24, 2007 at 5:31 AM  

ചിത്രങളും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്...

പ്രയാസി September 27, 2007 at 11:24 AM  

നാട്ടില്‍ ചെന്നിട്ടു വേണം എനിക്കും ഇതു പോലൊരു ചിത്രജാലകം തുറക്കാന്‍
നന്നായിരിക്കുന്നു ശ്രീ...
അടിക്കുറിപ്പുകള്‍ കിടിലോല്‍ക്കിടിലം

കുറുമാന്‍ September 27, 2007 at 11:35 AM  

അല്പം വൈകി ഇവിടെ എത്താന്‍........അടിക്കുറിപ്പ് മത്സരങ്ങള്‍ക്കൊക്കെ ചുമ്മാ ഒന്നയക്ക് ശ്രീ ഒരു എന്‍ട്രി.

ശ്രീ September 27, 2007 at 10:21 PM  

വിവേക് നമ്പ്യാര്‍‌... നന്ദി.
ചക്കര.... :)
പ്രയാസീ... നന്ദി. ധൈര്യമായി തുടങ്ങൂന്നേ. :)
കുറുമാന്‍‌ജീ... സന്തോഷം. :)

എല്ലാവര്‍‌ക്കും ഒരിക്കല്‍‌ക്കൂടി നന്ദി.

ആഷ | Asha September 27, 2007 at 11:10 PM  

തടി കുറയ്ക്കാന്‍‌ വൈകുന്നേരം അര മണിക്കൂര്‍‌ മോണിങ്ങ് വാക്ക് നടത്തണം ന്ന് ഡോക്റ്റര്‍‌ പറഞ്ഞിട്ടുണ്ട്.

ഇവിടം തൊട്ടുള്ളതൊക്കെ വായിച്ചു ഞാന്‍ ചിരിച്ചു പോയി.
നന്നാ‍യിരിക്കുന്നു ശ്രീ. സൂപ്പര്‍ അടിക്കുറിപ്പുകള്‍!

Sathees Makkoth | Asha Revamma September 28, 2007 at 7:24 AM  

ശ്രീ,
പടങ്ങള്‍ അത്ര ക്ലിയര്‍ അല്ലെങ്കിലെന്താ? അടിക്കുറിപ്പുകളൊക്കെ സൂപ്പര്‍!

മഴവില്ലും മയില്‍‌പീലിയും September 29, 2007 at 2:04 AM  

ശ്രീ.എല്ലാവരും പറഞ്ഞപോലെ..അടികുറിപ്പുകള്..കൊള്ളാം ....മൊബൈലില്‍ എടുത്തതല്ലെ ..അതിന്റെ ഒരു കുറവെ ഉള്ളു..

ശ്രീ September 29, 2007 at 2:52 AM  

ആഷ ചേച്ചീ...
സന്തോഷമായി, കേട്ടോ.
സതീശേട്ടാ...
നന്ദി. സന്തോഷം. :)
പ്രദീപേട്ടാ...
നന്ദി.
ഈ ചിത്രങ്ങള്‍‌ അത്ര ക്ലിയറല്ലാത്തതിനാല്‍‌ ഇതിവിടെ പോസ്റ്റിയാല്‍‌ ശരിയാകുമോ എന്ന സംശയമുണ്ടായിരുന്നു. എങ്കിലും ഇവിടെ വന്ന് ഇതു കണ്ട് അഭിപ്രായപ്പെട്ട എല്ലാവര്‍‌ക്കും നന്ദി.
:)

Mahesh Cheruthana/മഹി October 1, 2007 at 6:02 AM  

ചിത്രങ്ങള്‍ നന്നായിട്ടുണ്ടു!!!!..അടിക്കുറിപ്പ് മനോഹരം!!!!!!!!!!!!!!!....അഭിനന്ദനങ്ങള്‍!!!!!!!!!!1

dreamweaver October 2, 2007 at 8:29 PM  

ശ്രീ.... നീ പുലിയാണു കെട്ടാ...
;)
ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായിട്ടുണ്ട്.

Unknown October 5, 2007 at 6:08 AM  

kollAAM :)
kalakunund....
ente blogil vannathinum cmntittathinum "nANDHi veendum varika"

Unknown October 5, 2007 at 9:03 AM  

maashe! mobilie nte camera ithra nannakumennu karuthi illa tto. Nannayirikkunnu! avite chenirnganulla vazhi koote iniyum paranju tharane. Onnu poyal kollamennu thonnunnu. National park alle? onnu kandukalyamennulla prerana ningalaanu thannathu. nandi..iniyum prathheekshikkatte. kunjubi

ശ്രീ October 5, 2007 at 11:25 PM  

മഹേഷ്... നന്ദി. :)
സസ്നേഹം സ്വന്തം... നന്ദി. :)
മഞ്ഞുതുള്ളീ... നന്ദി.
കുഞ്ഞുബി... നന്ദി.
അതു ബാംഗ്ലൂര്‍ ബന്നാര്‍‌ഘട്ട നാഷ്ണല്‍‌ പാര്‍‌ക്ക് ആണ്‍. മജസ്റ്റിക്കില്‍‌ നിന്നും ഡയറക്റ്റ് ബസ് ഉണ്ട്, പാര്‍‌ക്കിലേയ്ക്ക്.
:)

G.MANU October 11, 2007 at 3:55 AM  

ithu kalakkeelo.

അഭിലാഷങ്ങള്‍ October 29, 2007 at 12:04 AM  

ശ്രീ,

ഇത്രയും V.I.P കള്‍ ഉണ്ടായിരുന്ന ബന്നാര്‍‌ഘട്ട നാഷ്ണല്‍‌ പാര്‍ക്കില്‍‌ പോകുമ്പോള്‍ ഒരു മൊബൈല്‍‌ ഫോണിലെ ക്യാമറയുമായാണോ ഹേ പൊകുന്നത് ?

“ഐ ആം വെമ്പാല.. രാജവെമ്പാല!!“ :-)
ഹ ഹ... കലക്കി!

(ഒരു സീക്രട്ട് : ആ എഴുതിയത് കണ്ടിട്ട്, ഞാന്‍‌ എന്റെ പേര് ഒന്നു പറഞ്ഞു നോക്കി! ഐ ആം ‘ലാഷ്’, ‘അഭി ലാഷ്’ ! അയ്യേ... ശവം!)

-അഭിലാഷ്

ദിലീപ് വിശ്വനാഥ് October 29, 2007 at 7:56 AM  

നിങ്ങള് പുലിയാണ് കേട്ടാ...

ശ്രീ October 29, 2007 at 9:52 PM  

മനുവേട്ടാ...
:)
അഭിലാഷ് ഭായ്...
അഭിലാഷ് എന്നുള്ള ആ പറച്ചിലും ചിരിപ്പിച്ചൂട്ടാ... കമന്റ്റിനു നന്ദി.
വാല്‍മീകി മാഷേ...
നന്ദി.

:)

Display name October 30, 2007 at 3:20 AM  

പ്രിയപ്പെട്ട ശ്രീ....
ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.
അതിന് യോജിച്ച അടിക്കുറിപ്പുകളും
ഇതിന് മുന്‍പത്തെ പോസ്റ്റിലുള്ള പുഷ്‌പങ്ങളുടെ ചിത്രങ്ങള്‍ അതി മനോഹരം.

എല്ലാ നന്‍‌മകളും നേരുന്നു.....

prasanth kalathil October 30, 2007 at 4:49 AM  

ശ്രീ, നന്നായിരിക്കുന്നു....

ബന്നാര്‍ഘട്ടില്‍ ഉള്ളവയില്‍ മിക്കതും സര്‍ക്കസ്സില്‍ നിന്നും മറ്റു പലയിടത്തുനിന്നും ഫോറസ്റ്റുകാര്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നവയാണ്. ശരിക്കുള്ള വന്യത (അവയ്ക്കു സഹജമായത്), street smartness പോലുള്ള അവശ്യഗുണങ്ങള്‍ നഷ്ടപ്പെട്ടവ. മനുഷ്യരുമായി അടുത്തിടപഴകിയവയായതുകൊണ്ടാണ്, അവരു പലപ്പോഴും ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോലെ വന്നു നിക്കാറ്.

prasanth kalathil October 30, 2007 at 5:15 AM  

അവിടത്തെ പ്രധാന ആകര്‍ഷണം ആ രാജവെമ്പാലകളല്ലെ ?
രണ്ടെണ്ണം, 12 അടിയില്‍ കൂടുതല്‍ നീളം...!!!
ശരിയ്ക്കും രാജാവു തന്നെ.

ഞാന്‍ കാണുമ്പോ അതില്‍ ഒരാള്‍ ഒരു ചേരയെ ശാപ്പാടടിക്കുകയായിരുന്നു.
ആദ്യം കണ്ടത് തൂങ്ങിക്കിടക്കുന്ന ചേരയുടെ പകുതിയാണ്. നിരാശ തോന്നി, ഇതാണൊ മഹാന്‍ ?!!
“ചെറുതാ‍ണല്ലൊ”, കൂടെ വന്നവന്റെ കമന്റ്.
“ഡെയ് ചലിക്കാം, ഇതിലും വല്ല്യത് ഡിസ്കവറിയില്‍ കാണിക്കാറുണ്ട്. ഇന്നാള്...” ലവന്‍ നിര്‍ത്തുന്നില്ല.
മഴ പെയ്യുന്നുണ്ടായിരുന്നു.

പിന്നെ മരത്തിനു മേലെ ചേരവെമ്പാലയുടെ (കുറച്ചു നേരത്തേയ്ക്കെങ്കിലും രാജവെമ്പാലയെന്ന് ആര്‍ക്കൊ തോന്നിയതിനാല്‍ ചേരയുടെ ജീവിതം ധന്യമായിക്കാണും) വാലു തപ്പി കണ്ണെത്തിച്ചപ്പളാണ്...

കണ്‍ഫ്യൂഷന്‍ കണ്‍ഫ്യൂഷന്‍..
ഇത്തിരി സമയമെടുത്തു

രാ... രാശ.. വെമ്പാല..

എന്നു മനസ്സില്‍ പതിയാനും പിന്നെ പിന്നെയും മണ്ടനായി കൂടെ നിക്കുന്ന വ്രിത്തികെട്ടവനെ പറഞ്ഞു മനസ്സിലാക്കാനും.
മഴയും കൊണ്ട് ആ മഹാ ഊട്ട് മുഴുവന്‍ നോക്കി നിന്നിട്ടുണ്ട്.
വായില്‍ വെള്ളമിറക്കിയില്ല, തലയില്‍ ഒരുപാട് ഇറങ്ങുകയും ചെയ്തു !!

ശ്രീ, ആ ചെക്കന്മാരുടെ (അവരു തന്നെ, രാ..) വേറെ പടങ്ങളുണ്ടോ ?

ഗീത November 8, 2007 at 10:17 AM  

ചിത്രങ്ങളെല്ലാം മനോഹരം
ചിത്രങ്ങളുടെ അടിക്കുറിപ്പുകള്‍ രസകരം

pts November 10, 2007 at 10:54 PM  

ശ്രീ ഇതൊക്കെ വളരെ അടുത്തുന്ന് എടുത്ത പടങളാണോ? പടങള്‍ ക്ളിയര്‍ ഇല്ലെങിലെന്താ ഗമണ്ടന്‍ അടിക്കുറിപ്പുകളാണെ;

നവരുചിയന്‍ November 16, 2007 at 2:11 AM  

ശ്രീമാന്‍ ശ്രീ ..ചിത്രങ്ങള്‍ ഒക്കെ കൊള്ളാം.. പക്ഷെ അടികുറിപുകള്‍ ആണ് കിടിലം ..... മൃഗങ്ങള്‍ ഈ ബ്ലോഗ് വായിച്ചാല്‍ വന്നു ഒരു കൈ തന്നിടു പോകും

അനിയന്‍കുട്ടി | aniyankutti December 13, 2007 at 4:22 AM  

നല്ല അലക്കന്‍ അടി'കള്‍...കലക്കി!
ആ മുതലച്ചാരുടെ അ.കു. അസ്സലായി..പിന്നെ ആനേടെ..പിന്നെ സീബ്രേടെ..പിന്നെ സിങ്കത്തിന്‍റെ ..പിന്നെ കടുവമാഷ്‌ടെ..പിന്നെ..പിന്നെ...എല്ലാം...ശ്ശൊ!!!

വലിയവരക്കാരന്‍ December 16, 2007 at 5:25 AM  

കലക്കന്‍ ചിത്രങ്ങള്‍, സൊയമ്പന്‍ കുറിപ്പുകള്‍!
:)

ശ്രീ December 16, 2007 at 5:55 AM  

ഷൈജു... സ്വാഗതം, നന്ദി. :)
പ്രശാന്തേട്ടാ... സ്വാഗതം. കുറേ ചിഥ്രങ്ങളെടുത്തെങ്കില്ലും മിക്കതും അത്ര ക്ലിയറായില്ല്.അപിന്നെ, ഒരേ പോലുള്ളവ ഒഴിവാക്കുകയും ചെയ്തു. നന്ദി. :)
ഗീതേച്ചീ... സ്വാഗതം, നന്ദി. :)
pts... വളരെ സന്തോഷം. :)
നവരുചിയന്‍‌... സ്വാഗതം. കമന്റിനു നന്ദി കേട്ടോ. :)
അനിയന്‍‌കുട്ടീ... സ്വാഗതം, നന്ദി. :)
വലിയ വരക്കാരാ... നന്ദി.:)

നിരക്ഷരൻ December 25, 2007 at 12:00 PM  

അടിക്കുറിപ്പെല്ലാം അത്യുഗ്രന്‍ .

Roshan January 24, 2008 at 6:40 AM  

കാപ്ഷനുകള്‍ എല്ലാം കിടിലം കേട്ടോ..
നന്നായിരിക്കുന്നു...

Anonymous October 6, 2010 at 7:46 PM  

Great website! Wonderful m倀ier! :D
my website is gibson guitars .Also welcome you!
This is my most popular articles:
best electric guitars for playing the blues

Anonymous October 21, 2010 at 1:23 PM  

Great website! Wonderful occupation! :D
my website is Clothing XXL .Also welcome you!

Rakesh R (വേദവ്യാസൻ) November 23, 2010 at 8:48 AM  

കൊള്ളാം നന്നായിട്ടുണ്ട്, ഞാന്‍ പോയിട്ട് ഇത്രേം ജീവികളെയൊന്നും കാണാന് പറ്റിയില്ല. :(

Anonymous August 16, 2011 at 2:21 PM  

I would like to thank You for being the member of this website. Please allow me to have the chance to show my satisfaction with Host Gator web hosting. They have professional and fast support and they also offering some [url=http://tinyurl.com/hostgator-coupons-tutorial ]HostGator discount coupons[/url].

I like Hostgator hosting, you will too.

http://www.twutitans.com/forums/index.php?action=profile;u=21322

Anonymous April 9, 2013 at 12:03 AM  

Have you ever thought about adding a little bit more than just your articles?
I mean, what you say is valuable and all. But imagine if you added some great visuals or videos to give your posts more, "pop"!

Your content is excellent but with images and videos, this website could undeniably
be one of the best in its niche. Terrific blog!

my site ... Zahngold Preis

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP