Wednesday, November 14, 2007

ജീവിതം 4 ചിത്രങ്ങളിലൂടെ...

ഇത് എനിക്കു കിട്ടിയ ഒരു മെയിലില്‍‌ നിന്നുള്ള പ്രചോദനമാ‍ണ്. അതീന്റെ ആശയം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഒരു പോസ്റ്റാക്കി ഇട്ടാല്‍‌ കണ്ടിട്ടില്ലാത്തവര്‍‌ക്കു കൂടി കാണാനുള്ള ഒരു അവസരം കിട്ടുമല്ലോ എന്നും തോന്നി.

ജീവിതം 4 ചിത്രങ്ങളിലൂടെ...


(ചിത്രം ക്ലിക്ക് ചെയ്തു വലുതാക്കി കണ്ടു നോക്കൂ)

ആദ്യത്തെ ചിത്രം


പ്രഭാതം -- ജീവിത യാത്രയുടെ തുടക്കത്തെ സൂചിപ്പിക്കുന്നു...
ഒരു പട്ടം പറത്തുന്ന കൊച്ചു കുട്ടി -- യുവരക്തം! ജീവിതത്തിന്റെ തുടക്കം, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു. ആകാശത്തെ അതിര്ത്തിയാക്കി പറത്തുന്ന പട്ടം ഉയരങ്ങള് കീഴടക്കാനുള്ള ആവേശം കാണിക്കുന്നു...
അരികിലെ ഒരു കൊച്ചു മരം -- ഇനിയും ഒരുപാട് ജീവിതം ബാക്കി ഉണ്ട് എന്നതിന്റെ അടയാളം.
മാനത്ത് വട്ടമിട്ടു പറക്കുന്ന കിളികള് -- കുട്ടിക്കാലത്ത് നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍‌ത്തിയ്ക്കാനും ചുറ്റുമുള്ള ബന്ധുജനങ്ങളെ കാണിക്കുന്നു...


രണ്ടാമത്തെ ചിത്രം

പകല്‍‌ -- ജീവിതം എന്ന യാത്രയുടെ ഏതാണ്ട് പകുതി ദൂരം പിന്നിട്ടിരിക്കുന്നു എന്ന സൂചന...
ദാമ്പത്യം -- നിങ്ങള്‍‌ക്കൊപ്പം നിങ്ങളുടെ നല്ലപാതിയും. എല്ലാ സന്തോഷവും ദു:ഖവും പങ്കു വയ്ക്കുവാനൊരു അത്താണി...
വളര്‍‌ച്ചയെത്തിയ ഒരു മരം -- കൃത്യമായി എല്ലാം ചേര്‍‌ന്ന ഒരു മരം. ആവശ്യത്തിന് ഉപകരിക്കുന്ന, ആവശ്യത്തിന് തണലേകുന്ന ഒരു സാന്ത്വനം. പക്ഷേ ഇനിയും അത് ശ്രദ്ധയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു, ജീവിതകാലം മുഴുവന്‍‌ നമുക്കു തണലേകാന്‍‌...
അരികില്‍‌ ഒരു കുഞ്ഞു മരം കൂടി -- നിങ്ങളുടെ കൂട്ടുകാരനൊത്ത്/കൂട്ടുകാരിക്കൊത്ത് നിങ്ങള്‍‌ നട്ടു വളര്‍‌ത്തുന്ന ഒരു പുതു ജീവന്‍‌ (നിങ്ങളുടെ വരും തല മുറയെ) സൂചിപ്പിക്കുന്നു...
മുകളില്‍‌ പറക്കുന്ന ഒരു പറവ -- കുട്ടിക്കാലത്തെ അപേക്ഷിച്ച് നമ്മെ ശ്രദ്ധിയ്ക്കാനും പരിപാലിക്കാനും ഉള്ള ആളുകളുടെ എണ്ണത്തില്‍‌ കാണുന്ന കുറവിനെ സൂചിപ്പിയ്ക്കുന്നു...


മൂന്നാമത്തെ ചിത്രം

സായം സന്ധ്യ -- ജീവിത സായാഹ്നത്തെ സൂചിപ്പിക്കുന്നു...
പ്രായമായ വ്യക്തി -- ജീവിതയാത്രയുടെ അവസാനത്തോടടുത്തു എന്ന സൂചന ...
വളര്‍ച്ച മുറ്റിയ വന്‍‌മരം -- മുകളിലെ രണ്ടു കാര്യങ്ങളുടെയും വ്യക്തമായ സൂചന തരുന്നു....
അരികിലെ വളര്‍‌ച്ചയെത്തുന്ന മരം -- നിങ്ങളുടെ കുട്ടി വളര്‍‌ച്ചയെത്തി സ്വന്തം കാ‍ലില്‍‌ നില്‍‌ക്കാനുള്ള പ്രാപ്തി ആയിരിക്കുന്നു എന്നതിന്റെ സൂചന.
മുകളില്‍‌ നമ്മില്‍‌ നിന്നും അകന്നു പോകുന്ന ഒരേയൊരു പറവ -- നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍‌ത്തിക്കാനും ആരുമില്ലാത്ത അവസ്ഥ .
അരികില്‍‌ ഒരു കല്ലറ -- നിങ്ങളുടെ നല്ലപാതി നിങ്ങളെ വിട്ടു പോയ്ക്കഴിഞ്ഞൂ, നിങ്ങള്‍‌ ഈ ഭൂമിയില്‍‌ ഒറ്റയ്ക്കായിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നു...


നാലാമത്തെ ചിത്രം

അര്‍‌ദ്ധരാത്രി -- രാത്രിയുടെ ഗൂഢയാമങ്ങള്‍‌. ജീവിതയാത്രയുടെ അവസാനം...
നക്ഷത്രങ്ങള്‍‌ നിറഞ്ഞ മാനം -- ഇപ്പോഴും നമ്മുടെ ജീവിതകാലത്തിന്റെ ബാക്കി പത്രമായി നാം വിട്ടിട്ടു പോയ നല്ല ഓര്‍‌മ്മകള്‍‌ നില നില്‍‌ക്കുന്നു എന്നതിന്റെ അടയാളം. നമ്മെപ്പറ്റി നമ്മുടെ ഉറ്റവര്‍‌ക്ക് ഓര്‍‌മ്മിയ്ക്കാനായി ഒരുപാട് ഓര്‍‌മ്മകള്‍‌ ബാക്കി നില്‍‌ക്കുന്നു എന്ന സൂചന...
പൂര്‍‌ണ്ണ വളര്‍‌ച്ചയെത്തുന്ന മരവും നശിച്ചു പോയെങ്കിലും അടയാളം ബാക്കിയായ പഴയ മരവും -- നിങ്ങളുടെ പിന്‍‌ഗാമിയ്ക്ക് മാതൃകയായി, വഴികാട്ടിയായി നീങ്ങളുടെ ജീവിതം നീണ്ടു കിടക്കുന്നു എന്നതിന്റെ സൂചന...
അടുത്തടുത്ത രണ്ടു കല്ലറകള്‍‌ -- അവസാനം എല്ലാ അലച്ചിലുകള്‍‌ക്കുമൊടുവില്‍‌ നിങ്ങള്‍‌ നിങ്ങളുടെ നല്ലപാതീയ്ക്കൊപ്പം അന്ത്യ വിശ്രമം കൊള്ളുന്നു.

54 comments:

ശ്രീ November 14, 2007 at 11:00 PM  

ഇത് എനിക്കു കിട്ടിയ ഒരു മെയിലാണ്. അതീന്റെ ആശയം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഒരു പോസ്റ്റാക്കി ഇട്ടാല്‍‌ കണ്ടിട്ടില്ലാത്തവര്‍‌ക്കു കാണാനുള്ള ഒരു അവസരം കിട്ടുമല്ലോ എന്നും തോന്നി.

ജീവിതം 4 ചിത്രങ്ങളിലൂടെ...

Unknown November 14, 2007 at 11:30 PM  

ഒന്നാന്തരം ശ്രീ...നല്ല വര്‍ണ്ണന...4 ചിത്രങ്ങളിലൂടെ ജീവിതചക്രത്തെ നല്ലസ്സല്‍ വാക്കുകളിലൂടെ ഒന്നാന്തരമായി പകര്‍ത്തിയിരിക്കുന്നു

ക്രിസ്‌വിന്‍ November 15, 2007 at 12:08 AM  

നന്നായി ശ്രീ
വിവരണമുള്ളതും നന്നായി.അല്ലായിരുന്നെങ്കില്‍ എനിക്ക്‌ ഒരു ചുക്കും മനസിലാവില്ലായിരുന്നു

മന്‍സുര്‍ November 15, 2007 at 1:31 AM  

ശ്രീ....

അതിമനോഹരമായൊരീ ജീവിതം നാല്‌ സുന്ദരനിമിഷങ്ങളിലൂടെ ഇവിടെ മനോഹരമാക്കിയിരിക്കുന്നു ഒപ്പം മധുരം നിറയും വരികളും

പ്രഭാതത്തിലെ കിരണം പോലെ......
പകലിലെ വെളിച്ചം പോലെ
സായംസന്ധ്യയിലെ നിറം പോലെ
രാത്രിയിലെ നിഴല്‌ പോലെ

ഒരു കിരണമാണെന്‍ ജീവിതം

നന്‍മകള്‍ നേരുന്നു

ഹരിശ്രീ November 15, 2007 at 2:31 AM  

chithrhragalum

vivaranavum nannayi.

സഹയാത്രികന്‍ November 15, 2007 at 3:18 AM  

കൊള്ളാം... നന്നായിട്ടൂണ്ട്...
ഇതിവിടെ പങ്ക് വച്ചതിന് നന്ദി...
വിവരണവും അസ്സലായി...
:)

ഓ:ടോ : രണ്ടാം ഭാഗത്തിന്റെ വിവരണം മറ്റ് ഭാഗങ്ങളെ(ചിത്രങ്ങളെ) അപേക്ഷിച്ച് കൂടുതലുണ്ടല്ലോ.. അതിന്റെ സൂചന എന്താണ്...
ജോലികിട്ടി ഇനി.... എന്ന് ഉല്ലല്ലേഷ് പറഞ്ഞപോലെ ഒരു ഇത്... ചേട്ടോ..ഒന്ന് നോട്ടിക്കൊള്ളൂ....
:)

ശ്രീഹരി::Sreehari November 15, 2007 at 3:38 AM  

:)

പ്രിയ ഉണ്ണികൃഷ്ണന്‍ November 15, 2007 at 5:37 AM  

വിവരണം നന്നായി ഇഷ്ടപ്പെട്ടൂ

ഗിരീഷ്‌ എ എസ്‌ November 15, 2007 at 5:50 AM  

ശ്രീ
അതിമനോഹരം
ചിന്തയും ചിത്രങ്ങളും

ദിലീപ് വിശ്വനാഥ് November 15, 2007 at 7:57 AM  

ഇതു ആദ്യമായിട്ടാണു കാണുന്നത്. ചിത്രങ്ങള്‍ മനോഹരം. വിവരണം ഇല്ലാതെ തന്നെ ചിത്രങ്ങള്‍ സംവദിക്കുന്നു. വിവരണം മോശമായില്ല.

Sherlock November 15, 2007 at 7:58 AM  

ശ്രീ, മനോഹരമായി വിവരിച്ചിരിക്കുന്നു...[ അതു കൊണ്ട് വൃത്തിയായി മനസിലായി :) ]

ആഷ | Asha November 15, 2007 at 8:06 AM  

ക്രിസ്വവിന്‍ പറഞ്ഞതു പോലെ വിവരിച്ചതു കൊണ്ട് എനിക്ക് മനസ്സില്ലാക്കാന്‍ പറ്റി.
നന്നായി ശ്രീ

Sathees Makkoth | Asha Revamma November 15, 2007 at 8:13 AM  

ജീവിതചക്രത്തെ ലളിതമായ വാക്കുകളിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

പ്രയാസി November 15, 2007 at 8:40 AM  

എടാ..മോനേ..നീ പുലിയല്ല! സിംഗമാണെടാ..സിംഗം!

സഹന്‍ പറഞ്ഞപോലെ..എന്താന്‍ട്രാ ചെക്കാ.. രണ്ടാമത്തേതിനു ഇച്ചിരി നീളം..:)

ചേട്ടന്മാരു ബ്ലോഗു നിറഞ്ഞു നിക്കേണെന്നു ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..;)

ഏ.ആര്‍. നജീം November 15, 2007 at 1:08 PM  

ശ്രീ , ഈ ചിത്രം മെയിലില്‍ കണ്ടിരുന്നു. പക്ഷേ ആ വിവരണത്തിന് നൂറ് മാര്‍ക്ക്.
അഭിനന്ദനങ്ങള്‍..

Sethunath UN November 15, 2007 at 1:52 PM  

ന‌ന്നായി വിവ‌രണം ശ്രീ

അച്ചു November 15, 2007 at 2:48 PM  

ഗെടി....അപ്പൊ കയ്യില്‌ സ്റ്റൊക്ക്‌ ഇണ്ടല്ലേ!!!...കലക്കനായിട്ട്ണ്ട്‌..

ശ്രീ November 15, 2007 at 6:26 PM  

ആഗ്നേയ ചേച്ചീ...
ആദ്യ കമന്റിനു നന്ദി. :)
ക്രിസ്‌വിന്‍‌... നന്ദി.
മന്‍‌സൂര്‍‌ ഭായ്... നന്ദി.
ശ്രീച്ചേട്ടാ... :)
സഹയാത്രികാ... ഉവ്വ, എന്തേലുമൊന്ന് കണ്ടുപിടിക്കാനിരിക്കുവാ അല്ലേ, എന്നെ ചൊറിയാന്‌ വേണ്ടി? ;)
ശ്രീഹരീ... :)
പ്രിയാ... നന്ദി.
ദ്രൌ‍പതീ... നന്ദി.
വാല്‍മീകി മാഷേ... നന്ദി. :)
ജിഹേഷ് ഭായ് ... നന്ദി.
ആഷ ചേച്ചീ... ഹ ഹ. നന്ദി. :)
സതീശേട്ടാ... നന്ദി. :)
പ്രയാസീ... അതങ്ങനെ യാദൃശ്ചികമായി നീളക്കൂടുതല്‍‌ വന്നെന്നേയുള്ളൂ... ഹെന്റമ്മേ. ചേട്ടന്മാരൊക്കെ പോയിട്ടു മതിയേയ്... ഹിഹി. :)
നജീമിക്കാ... നന്ദി.
നിഷ്കളങ്കന്‍‌ ചേട്ടാ... നന്ദി.
കൂട്ടുകാരാ... നന്ദി. :)

കുട്ടിച്ചാത്തന്‍ November 15, 2007 at 8:47 PM  

ചാത്തനേറ്:ജീവിതം ഇത്രേം എളുപ്പമാണോ?

സുമുഖന്‍ November 15, 2007 at 10:40 PM  

ശ്രീ, മനോഹരമായി വിവരിച്ചിരിക്കുന്നു!!

മഴത്തുള്ളി November 16, 2007 at 2:24 PM  

ശ്രീ, വളരെ മനോഹരമായിരിക്കുന്നു വിവരണം :)

അപര്‍ണ്ണ November 18, 2007 at 6:47 AM  

നല്ല observation. പിന്നെ, font size-ഉം colour-ഉം ഒക്കെ മാറ്റുമ്പൊ കുറച്ചൂടി ശ്രദ്ധിക്കണെ. ആദ്യത്തെ വാക്കുകള്‍ ഒക്കെ അടുക്കി വെച്ച പോലെ ആയിപ്പോയോ?

Appu Adyakshari November 20, 2007 at 12:00 AM  

ശ്രീയേ... വളരെ വളരെ നന്നായിട്ടോ.

അങ്കിള്‍ November 20, 2007 at 12:37 AM  

:)

സിനോജ്‌ ചന്ദ്രന്‍ November 20, 2007 at 1:47 PM  

ആ 4 ചിത്രങ്ങള്‍.. നന്നായിരിക്കുന്നു.

പി.സി. പ്രദീപ്‌ November 22, 2007 at 3:49 AM  
This comment has been removed by the author.
പി.സി. പ്രദീപ്‌ November 22, 2007 at 3:58 AM  

ഹാവൂ....
അങ്ങിനെ നല്ല കാര്യങ്ങളും ചെയ്യാന്‍ അറിയാം അല്ലേ?
ഫോട്ടോയെ കുറിച്ചുള്ള വിവരണം അടിപൊളി.
ജോലി തിരക്കുകാരണം വായിക്കാനൊന്നും സമയം ഇല്ലായിരുന്നു.
വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍.:)

ശ്രീ November 23, 2007 at 8:31 PM  

ചാത്താ...
ജീവിതത്തെയും ലളിതമായി കാണുന്നതല്ലേ സുഖം? :)
സുമുഖന്‍‌ മാഷേ... നന്ദി.
മഴത്തുള്ളി മാഷേ... നന്ദി.
അപര്‍‌ണ്ണ ചേച്ചീ... നന്ദി, ശ്രദ്ധിയ്ക്കാം.
അപ്പുവേട്ടാ... നന്ദി.
അങ്കിളേ... സ്വാഗതം. നന്ദി.
സിനോജ് ചേട്ടാ... നന്ദി.
പ്രദീപേട്ടാ... നന്ദി.

ഭൂമിപുത്രി November 26, 2007 at 11:29 AM  

കവിതപോലെ ചിത്രം പോലെ കവിത

ഗീത November 30, 2007 at 6:25 AM  

ശ്രീ, നല്ലൊരു പോസ്റ്റ്.
മനസ്സില്‍ എന്തൊക്കെയോ ഓര്‍മകളോ അനുഭൂതികളോ ഒക്കെ ഉണര്‍‌ത്തി....

ഓരോ പ്രതീകങ്ങളുടെ വര്‍‌ണ്ണനയും കൊള്ളാം.

ശ്രീ December 4, 2007 at 11:17 PM  

ഭൂമിപുത്രീ... നന്ദി.
ഗീത ചേച്ചീ... നന്ദി.

Pongummoodan December 8, 2007 at 4:47 AM  

ശ്രീക്കുട്ടോ... ഉഗ്രനായിട്ടുണ്ട്‌.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.
പിന്നെ, പോങ്ങുമ്മൂടേക്കൊന്നും കാണാറില്ലല്ലോ...
എന്തു പറ്റി?

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ December 8, 2007 at 5:01 AM  

നന്നായിരിക്കുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ December 8, 2007 at 5:01 AM  

നന്നായിരിക്കുന്നു.

മനോജ് കെ.ഭാസ്കര്‍ December 9, 2007 at 3:01 AM  

കൊള്ളാം ശ്രീ നല്ല ചിത്രങ്ങളും നല്ല വാക്കുകളും

മഞ്ജു കല്യാണി December 12, 2007 at 8:51 PM  

ശ്രീ ചിത്രവും വിവരണങ്ങളും നന്നായി...Excelent.

Rare Rose December 13, 2007 at 10:53 PM  

ഉഗ്രന്‍ പടങ്ങള്‍ തന്നെ....പക്ഷേ ആ പടങ്ങള്‍ക്കു ഇത്രയും നല്ല ഒരു ആശയം നല്‍കിയതിനാണു മുഴുവന്‍ മാര്‍ക്കു തരേണ്ടതു....നല്ല ശ്രീത്വം ഉള്ള വിവരണം തന്നേ....:)

Unknown December 15, 2007 at 2:13 AM  

നന്നായി എഴുതിയിരിക്കുന്നു!
ചിത്രവും നന്നയിടുണ്ട്!

വലിയവരക്കാരന്‍ December 16, 2007 at 5:28 AM  

സൂപ്പര്‍!!!!!

ശ്രീ December 16, 2007 at 5:47 AM  

പോങ്ങുമ്മൂടന്‍‌‌... നന്ദി, ഇടയ്ക്ക് അങ്ങോട്ടെത്താറുണ്ടല്ലോ. :)
സഗീര്‍... നന്ദി. :)
ത്രിഗുണന്‍‌... സ്വാഗതം, നന്ദി.
മഞ്ജു കല്യാണീ... നന്ദി.
റെയര്‍‌ റോസ്... സ്വാഗതം, വളരെ സന്തോഷം, നന്ദി.
നീത... സ്വാഗതം, നന്ദി.
വലിയ വരക്കാരന്‍‌... സ്വാഗതം, നന്ദി.
:)

Dr. Prasanth Krishna December 18, 2007 at 7:48 PM  

Hello Nannayirikkunnu. Expecting more good picture blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte

http://Prasanth R Krishna/watch?v=P_XtQvKV6lc

ജോഷി രവി December 19, 2007 at 10:04 AM  

ശ്രീ, ചിത്രങ്ങളും വിവരണവും വളരെ നന്നായിരിക്കുന്നു....

GLPS VAKAYAD January 22, 2008 at 8:11 AM  

infant,school boy,soldier,justice.....and and..sree,you are amazing

K M F January 26, 2008 at 8:26 AM  

vallathey ishttapettu

ശ്രീ January 30, 2008 at 7:43 PM  

പ്രശാന്ത്... നന്ദി. :)
പുറക്കാറന്‍‌... സ്വാഗതം, നന്ദി. :)
ദേവതീര്‍‌ത്ഥ... വളരെ നന്ദി. :)
KMF... നന്ദി. :)

നമുക്കൊരു ടൂർ പോവാം February 12, 2008 at 2:32 AM  

super.............
how d9o u get these pictures......
zoom cheythu kandu........valare nannayittundu....

വേതാളം.. March 12, 2008 at 9:51 AM  

u r really tallented

ശ്രീ March 14, 2008 at 12:14 AM  

സ്മൃതിപഥം...
ഇവിടെ സന്ദര്‍ശിച്ചതിനും കമന്റിനും നന്ദി.
വേതാളം...
നന്ദി, പ്രോത്സാ‍ഹനത്തിന്.
:)

~nu~ May 22, 2008 at 6:20 AM  

ചിതവും , വിവരണങ്ങളും നന്നായിട്ടുണ്ട് ശ്രീ...

Anonymous June 24, 2008 at 11:00 PM  
This comment has been removed by a blog administrator.
Anonymous June 26, 2008 at 9:58 PM  
This comment has been removed by a blog administrator.
Anonymous September 2, 2008 at 1:45 AM  
This comment has been removed by a blog administrator.
Anonymous September 2, 2008 at 1:46 AM  
This comment has been removed by a blog administrator.
GURU - ഗുരു October 17, 2008 at 2:02 AM  

ഗംഭീരം...നന്ദി...

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP