രംഗന്‍തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്
ബാംഗ്ലൂര്‍ - മൈസൂര്‍ റൂട്ടില്‍ മൈസൂരിന് 18-20 കിലോമീറ്റര്‍ മുന്‍പാണ് രംഗന്‍തിട്ട സ്ഥിതി ചെയ്യുന്നത്. മാണ്ട്യ ജില്ലയില്‍ ശ്രീരംഗപട്ടണം ബസ് സ്റ്റാന്റില്‍ നിന്ന് ഏതാണ്ട് അഞ്ചെട്ട് കിലോമീറ്റര്‍ ഉള്ളിലായിട്ടാണ് രംഗന്‍തിട്ട പക്ഷി സങ്കേതം.
Open billed storks, Painted storks, Meal partners, Snowy egret, Greater Thick Knee, White Ibis, Stone Plougher, Spoonbills, River Terns, Patridge, Cormorants, Herons, Snake birds... ഇങ്ങനെ ഒട്ടനേകം തരത്തില്‍ പെട്ട പക്ഷികളുടെ ആവാസസ്ഥനമാണ് രംഗന്തിട്ടയിലെ ഈ പക്ഷി സങ്കേതം. മാത്രമല്ല ഇവയില്‍ പല പക്ഷികളുടേയും ആസ്ഥാനം സൈബീരിയ, ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ ദൂര ദേശങ്ങളാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവിടെ ഇങ്ങനെ കുറേ ഇനത്തില്‍ പെട്ട പക്ഷികള്‍ ഉണ്ട് എങ്കിലും സന്ദര്‍ശകര്‍ക്ക് അടുത്ത് ചെന്ന് കാണാന്‍ നിവൃത്തിയില്ല. അവരുടെ ബോട്ടില്‍ ആ തടാകത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ എടുത്ത ചിത്രങ്ങളില്‍ ചിലതാണ് ഇവ. പലതും അടുത്തു കാണാന്‍ പറ്റാതിരുന്നതിനാലും ബോട്ട് നീങ്ങുന്നതിനിടയില്‍ എടുക്കേണ്ടി വന്നതിനാലും ചിത്രങ്ങള്‍ അത്ര വ്യക്തമല്ലാത്തതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല.
മാത്രമല്ല, നിറയെ ചീങ്കണ്ണികള്‍ ഉള്ള തടാകമാണ് ഇത്. വലുതും ചെറുതുമായ ചീങ്കണ്ണികള്‍ പാറപ്പുറത്തും തീരങ്ങളിലും വിശ്രമിയ്ക്കാന്‍ കിടക്കുന്ന കാഴ്ചയും തടാകത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ സാധാരണമാണ്. പക്ഷേ, നമ്മുടെ ബോട്ട് അടുത്തെത്തുമ്പോ
******
ഏതാണ്ട് ഇതേ സമയത്ത് നമ്മുടെ സൂവേച്ചി നടത്തിയ മൈസൂര്‍ യാത്രയുടെ വിവരണം ഇവിടെ വായിയ്ക്കാം. :)