Thursday, May 29, 2008

കുറച്ചു നാട്ടു ചിത്രങ്ങള്‍

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ വെറുതേ പറമ്പില്‍ കൂടി കറങ്ങി (ചിക്കന്‍ പോക്സ് കാരനം വേറെ എവിടേയും കറങ്ങാന്‍ പറ്റിയില്ലല്ലോ). അപ്പോള്‍ മൊബൈലില്‍ എടുത്ത കുറച്ചു ചിത്രങ്ങളാണ് ഇവ.

രണ്ടു മാസം മുന്‍പ് കൊയ്ത്തും മെതിയുമെല്ലാം കഴിഞ്ഞതിന്റെ ബാക്കി പത്രം. മുറ്റത്തു വീണു കിടന്ന കുറച്ചു നെല്‍മണികള്‍ മുളച്ചപ്പോള്‍

മുറ്റത്തെ വെണ്ടയില്‍ വെണ്ടയ്ക്ക ഉണ്ടായപ്പോള്‍

വേലിയരുകില്‍ വളര്‍ന്ന മത്തങ്ങ


കടയില്‍ നിന്നും വാങ്ങുന്നതു പോലെയല്ല, വീട്ടില്‍ ഉണ്ടാകുമ്പോള്‍ ഇവന് അത്ര കയ്പ് തോന്നാറില്ല

ഞങ്ങള്‍ ഇവനെ ലൂബിയ്ക്ക എന്നാണ് പറയാറ്. ഉപ്പും കൂട്ടി തിന്നാന്‍ ബഹു കേമം

കാന്താരിയല്ലെങ്കിലും മുളകിന് എരിവില്ലാതാകുന്നില്ലല്ലോ


ഒരു കുമ്പളങ്ങ. നിലത്തൊന്നും സ്ഥലമില്ലാത്തതു കൊണ്ടായിരിയ്ക്കും ആശാന്‍ മരത്തിനു മുകളില്‍വലിഞ്ഞു കയറിയത്

ചിക്കന്‍പോക്സ് മുഴുവനും മാറാതെ ഇവനെ കറി വച്ചു തരില്ലെന്ന് പറഞ്ഞതു കൊണ്ട് ചക്കക്കൂട്ടാന്‍ കഴിയ്ക്കാനോ സാധിച്ചില്ല. എന്നാപ്പിന്നെ, ഇവനെ പടമാക്കാമെന്നു കരുതി. ഈ പ്ലാവില്‍ ഇത് ആദ്യമായി ഉണ്ടായതാണ് ഇവന്മാര്‍

ഞങ്ങളുടെ പറമ്പില്‍ ഉണ്ടായ ‘ഭീമാകാരനായ’ ഒരു വാഴക്കുല

ഇതും മുറ്റത്തെ മാവില്‍ ആദ്യമായി ഉണ്ടായതാണ്. മൊബൈലില്‍ നിന്നെടുക്കുന്നതു കൊണ്ട് മാവില്‍ കിടക്കുന്ന മാങ്ങ കാണാനൊക്കില്ലല്ലോ എന്നു വിഷമിച്ചിരിയ്ക്കുമ്പോഴാണ് കാറ്റത്ത് ഇവന്‍ താഴെ വീണത്. അപ്പോ തന്നെ ഒന്നു ക്ലിക്കി.

ചാമ്പ മരം മൊട്ടിട്ടു നില്‍ക്കുമ്പോള്‍...

ദാ, ഇവിടെ ചാമ്പയ്ക്ക ആയി കഴിഞ്ഞു... (സോറി, നന്നായി പഴുത്തതെല്ലാം ഞാനാദ്യമേ തിന്നു)


പപ്പായ, കപ്പയ്ക്ക, കപ്ലങ്ങ,ഓമയ്ക്ക എന്നൊക്കെ പല പേരിലും ഇവന്‍ അറിയപ്പെടുന്നു


വേലിയ്ക്കല്‍ ഉണ്ടായ ഒരു പൈനാപ്പിള്‍ (ചെറുതൊന്നുമല്ല, വലുതായി വരുന്നതേയുള്ളൂ... അതോണ്ടാ)

‘പെപ്പര്‍ മിന്റ്’ എന്ന* ഇതിനെ ‘വിക്സ് ചെടി’ എന്നാണ് എല്ലാവരും വിളിയ്ക്കുന്നത്. ശരിയ്ക്കും പേരെന്താണോ ആവോ? നമ്മുടെ വിക്സിന്റെ അതേ മണമാണ് ഇതിന്റെ ഇലയ്ക്ക്...


ഞാവല്‍പ്പഴം

പഴുത്തതെല്ലാം മുകളിലാ... കാണാമോ?

ഇതു കറുവാപ്പട്ട അതോ വയണയോ? (അതോ രണ്ടും ഒന്നാണോ?).
മസാലക്കൂട്ടിലും ഔഷധങ്ങളിലും ഉപയോഗിയ്ക്കുന്നു.

നിലക്കടല അഥവാ കപ്പലണ്ടി. അമ്മ ഒരു പരീക്ഷണം പോലെ വെറുതേ നട്ടു നോക്കിയതാ. പക്ഷേ എല്ലാം ചീഞ്ഞു പോയി. ഞാന്‍ ചെല്ലുമ്പോള്‍ ബാക്കി ഇവന്‍ മാത്രമേയുള്ളൂ...

*പെപ്പര്‍മിന്റ് എന്ന പേര് പറഞ്ഞു തന്ന ചേച്ചിപ്പെണ്ണിന് നന്ദി.

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP