ബ്ലോഗര്‍ ഹരിശ്രീ വിവാഹിതനാകുന്നു
ബൂലോകത്തു നിന്ന് ഒരു ബ്ലോഗര്‍ കൂടി ബാച്ചിലര്‍ പദവി ഒഴിയുകയാണ്. ശ്രീപദം, ഗാനമലരുകള്‍ എന്നീ ബ്ലോഗുകളുടെ ഉടമയും എന്റെ ചേട്ടനുമായ ബ്ലോഗര്‍ ഹരിശ്രീ (ശ്രീജിത്ത്) വിവാഹിതനാകുകയാണ്. എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശിനി നിനി ആണ് വധു. വരുന്ന നവംബര്‍ 11 ചൊവ്വാഴ്ച രാവിലെ 9 നും 10 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വധൂഗൃഹത്തില്‍ വച്ചാണ് താലികെട്ട്.
എല്ലാ ബൂലോക സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. എല്ലാവരുടെയും സാമീപ്യവും ഒപ്പം പ്രാര്‍ത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു.
തിരക്കുകള്‍ക്കിടയിലും ഈ കാര്‍ഡ് ചെയ്തു തന്ന പ്രയാസിയ്ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.