കുറച്ചു നാട്ടുപൂക്കള്‍
കുറച്ചു നാളായി ഇവിടെ പോസ്റ്റാക്കാനായി പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു. എങ്കില്‍ പിന്നെ നാട്ടില്‍ വീടിനു ചുറ്റുവട്ടത്തു നിന്നും കണ്ടു കിട്ടിയ കുറച്ചു പൂക്കള്‍ പോസ്റ്റാമെന്നു കരുതി. ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ?
ഇതു ഞാന്‍ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതും...
കുറച്ചു നാളായി ഇവിടെ പോസ്റ്റാക്കാനായി പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു. എങ്കില്‍ പിന്നെ നാട്ടില്‍ വീടിനു ചുറ്റുവട്ടത്തു നിന്നും കണ്ടു കിട്ടിയ കുറച്ചു പൂക്കള്‍ പോസ്റ്റാമെന്നു കരുതി. ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ?
Posted by ശ്രീ at 5:58 AM
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
61 comments:
ശ്രീ said...
നാട്ടില്‍ വീടിനു ചുറ്റുവട്ടത്തു നിന്നും കണ്ടു കിട്ടിയ കുറച്ചു പൂക്കള്‍...
ഇവയില്‍ ചിലതിന്റെ പേരറിയില്ല. അറിയാവുന്നവര്‍ പറഞ്ഞു തരുമല്ലോ അല്ലേ?
:)
November 27, 2008 2:36 AM
സുധീഷ്കുമാര്‍ എസ് നായര്‍ said...
ee 'matha' poov ennokke paranjaal athinu mathan nu maayi enthengilum..... eh???
November 27, 2008 4:18 AM
padams super...
oru nostalgia okke thonni...
കോള്ളാം.
തുമ്പയൊക്കെ ഇപ്പോഴും ഉണ്ടോ.
മത്തന്റെ മേലെയുള്ളത് ഇവിടെയും ഉണ്ട്,ഗോള്‍ഡ് സ്പോട്ട് അല്ലെ? (ഡുറാന്റ)
പടംസ് ഒക്കെ സൂപ്പര്‍..ഒന്നാം തരം വാടാമല്ലിയെ ചെട്ടിമല്ലി ആക്കില്ലോ.മത്തപ്പൂവ് ഒക്കെ ഇപ്പോളും ഉണ്ടല്ലോ..ഒരു മുക്കുറ്റീം കൂടെ വേണാരുന്നു
എന്റെ ശ്രീ,എന്തിനാ അധികം.ഇതൊക്കെ തന്നെ പോരെ
നന്നായിരിക്കുന്നു
ee poovukal okke nammude naattil ippolum undennaariyumbol oru santhosham... :)
ee poovukalude nishkalankatha innathe artificial chedikalkk evidunn kittaanaa....
കൊള്ളാമെടാ കൊള്ളാം. വല്ലപ്പോഴും വല്ല ഫോട്ടോയെടുത്തു പോസ്റ്റുന്ന എന്നെയൊക്കെ നീ കെട്ടുകെട്ടിക്കോ?
ശ്രീ, ഈ പടങ്ങള്‍ കണ്‌ടപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിയ്ക്കാനാവില്ല, മനസ്സ് ഒരുനിമിഷം ബാല്യകാലത്തിലേയ്ക്കു തിരിച്ചുപോയി......ഈ പൂക്കള്‍ക്കിടയിലൊളിച്ചിരിയ്ക്കുന്ന ഒരുപാട് ഇണക്കങ്ങങ്ങളും പിണക്കങ്ങളുമുണ്ട്......വളരെ നന്ദി.....ഇങ്ങനെയൊരു പോസ്റ്റിട്ടതിന്....
പൂവിന്‍റെ പേര് കൂടി പറഞ്ഞ് തന്നത് നന്നായി. അല്ലെങ്കില്‍ ഈ പൂവിന്‍റെയൊക്കെ പേരാലോചിച്ച് പണ്ടാരമടങ്ങി പോയേനെ....
നല്ല ചിത്രങ്ങള്‍...
ശ്രീ നല്ല പോസ്റ്റ്.
ഗൃഹാതുരത്വമുണര്‍ത്തുന്ന പൂവുകള്‍..നാട്ടുപൂവുകള്‍ എന്നു പറഞ്ഞെങ്കിലും ഇതില്‍ ചിലതൊക്കെ ഇപ്പോഴത്തെ ആ നേഴ്സറി സംസ്കാരത്തില്‍ എവിടെനിന്നോ ഒക്കെ വന്ന സുന്ദരികളാണ്..തുമ്പ, തെച്ചി, മത്തന്‍, വാടാമുല്ല, മന്ദാരം, കോളാമ്പി, മുക്കുറ്റി, കറുകപ്പൂവ്, കൈതപ്പൂവ്, കാശിത്തുമ്പ, ഇതൊക്കെയാണു നമ്മുടെ സ്വന്തം പൂവുകള്‍...അല്ലേ
ഒരു നിമിഷം കൊണ്ട് ഒരായിരം ഓര്‍മ്മകള്‍ തരുന്ന പൂവുകള്‍
നാടൻ പൂക്കളുടെ പകിട്ട് ഒന്നു വേറേ തന്നെയാ .ശരിക്കും പറഞ്ഞാൽ ശ്രിയുടെ ചിത്രങ്ങൾ കണ്ടിട്ട് ഗ്രാമത്തിലെ ഇടവഴിയിലൂടെ ഒന്നു കടന്നു പോയ ഒരനുഭവം.ഇതൊക്കെ ഇവിടെ നിന്ന് കാണാനല്ലെ പറ്റു.
നാട്ടിലെ ഈ ചിത്രങ്ങൾ ശരിക്കും നാടിനെ കുറിച്ചുള്ള ഓർമ്മകൾ തന്നെയാണ്
സുധീഷ്...
ആദ്യ കമന്റിനു നന്ദി. മത്തപ്പൂവിന്റെ കാര്യം മത്തനറിയണ്ട... ;)
സ്മിതേച്ചീ...
നാട്ടിലെ കാഴ്ചകള്‍ എന്നും നൊസ്റ്റാള്‍ജിക് തന്നെ അല്ലേ? :)
അനില്‍@ബ്ലോഗ് മാഷേ...
ആ പേര് പറഞ്ഞു തന്നതിനു നന്ദീട്ടോ. :)
കാന്താരി ചേച്ചീ...
അതു തന്നെ, വാടാമല്ലി. എന്താണെന്ന് കൃത്യമായി ഓര്‍ക്കുന്നുണ്ടായിരുന്നില്ല, ഡാങ്ക്സ്. :)
അരുണ്‍ കായംകുളം...
നന്ദീട്ടോ. :)
anamika...
ശരിയാണ്. നാടന്‍ പൂക്കളുടെ ഭംഗി മറ്റൊന്നിനും നല്‍കാനാവില്ല. നന്ദി. :)
നന്ദേട്ടാ...
ഉവ്വുവ്വ. ഞാന്‍ ഈ ബ്ലോഗ് പൊടി പിടിച്ചു കിടക്കേണ്ടല്ലോ എന്നു കരുതി പോസ്റ്റിയതല്ലേ ഇതെല്ലാം... :)
mayilppeeli ചേച്ചീ...
ഈ കമന്റിനു നന്ദി. ചിത്രങ്ങള്‍ ഇഷ്ടമായി എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം. :)
മാറുന്ന മലയാളി...
ബാക്കി പേരുകള്‍ അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരുമായിരിയ്ക്കും. നന്ദി. :)
പുനര്‍ജ്ജനി...
ശരിയാണ്. തനിനാടന്‍ പൂക്കളെ എല്ലാം ഒറ്റ നോട്ടത്തില്‍ കിട്ടിയില്ല. :)
അനൂപ് മാഷേ...
ചിത്രങ്ങള്‍ ഇഷ്ടായീ എന്നറിഞ്ഞതില്‍ സന്തോഷം. :)
ഗൃഹാതുര ഓർമ്മൾ... ഐറിഷ് ലില്ലികളുടെയും ഗോൾഡൻ റോഡ് പൂക്കളുടെയും കാൽമിയ പൂക്കളുടെയും ഒക്കെ ഇടയിൽ കഴിയുമ്പോഴും എനിക്ക് പ്രിയപ്പെട്ടത് ഈ നാടൻ പൂക്കൾ തന്നെ... പ്രത്യേകിച്ച് ശ്രീയുടെ ആ വെണ്ടപ്പൂവ്...
ബൂലോകത്തിലെ ശ്രീയുടെ വീട് ഒരു പൂലോകം ആണല്ലോ...:)
:)
നൊസ്റ്റാള്‍ജിയ....
ഇഷ്ടപ്പെട്ടു...
ശ്രീയുടെ നാട്ടുപൂക്കൾ കണ്ടപ്പോൾ പഴയൊരു ഗാനം ഓർമ്മവന്നു.
ചെത്തിമന്ദാരംതുളസി.. :)
നല്ലപോസ്റ്റ്..
nostalgia, nostalgia...
ശ്രീ, ആ പേരറിയാത്ത (മഞ്ഞ പൂവ്) ഞങ്ങളുടെ നാട്ടില്‍ കോളാമ്പി പൂ എന്നാ വിളിക്കുന്നെ - വേലിപടര്‍പ്പിലാ അതിന്റെ സ്ഥാനം -പൂക്കളുടെ മാത്രം ഫോട്ടോ കണ്ടപ്പോ ഒരു ഓണകാല പ്രതീതി... നന്നായിരിക്കുന്നു.
ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത സന്തോഷം....മന്ദാരപ്പൂവിന്റെ ചിത്രത്തിന് പ്രത്യേകം നന്ദി....
ഡോ, താനെന്നാ പണിയാ ഈ കാണിച്ചെ? കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ ഞാനും കുറെ പടമൊക്കെ എടുത്തു വച്ചിരുന്നതാ. ബ്ലോഗില്‍ പോസ്റ്റാന്‍ വേണ്ടി തന്നെ. അതിലുമുണ്ടായിരുന്നു ചെത്തിപ്പൂവും വെണ്ടപ്പൂവും മത്തപ്പൂവും ഒക്കെ... ഇങ്ങേര്‍ക്കിതെങ്ങനെ തോന്നി ഞാന്‍ കരുതിവെച്ച അതേമാതിരി ചിത്രങ്ങള്‍ തന്നെ എടുത്തു പോസ്റ്റാന്‍?
അതെന്തേലുമാട്ടേ.. എന്തായാലും നമ്മുടെ രണ്ടു പേരുടെയും വീട്ടുപരിസരത്ത് ഒരേ തരത്തിലുള്ള പൂക്കളുണ്ടെന്നു മനസ്സിലായി.
പുതിയ കൊഡാക് വെച്ചു ഷൂട് ചെയ്തതാണോ?:)
മൂന്നാമത്തെ പടം ശംഖുപുഷ്പമല്ലെ ?
ശ്രീ:
നയനമനോഹരം!!
മൂന്നാമത്തെ പൂവ് `പാര്‍വ്വതി' എന്നാണ് ഞങ്ങളുടെ നാട്ടിലെ പേര്. ഇതു തന്നെ മറ്റു രണ്ടു നിറങ്ങളിലും ഉണ്ട്. വെള്ളയും ക്രീം നിറവും. (ചെടിശിഖരങ്ങളില്‍ കൊച്ചു മുള്ളുകളും ഉണ്ടാകും)
എട്ടാമത്തേത് `മഞ്ഞ കോളാമ്പി' ആണ്. കാടുപോലെ പടര്‍ന്നു കയറി വളരുന്ന ഇനം. നല്ല ചിത്രങ്ങള്‍ കേട്ടോ
ഏകാന്തപഥികന്‍...
സ്വാഗതം. ലോകം മുഴുവന്‍ കറങ്ങുമ്പോഴും നാടന്‍ പൂക്കളെ മറന്നിട്ടില്ല അല്ലേ? :)
മൂര്‍ത്തി മാഷേ...
നന്ദീട്ടോ. :)
പകല്‍ക്കിനാവന്‍...
സ്വാഗതം, നന്ദി മാഷേ. :)
സ്നേഹതീരം ചേച്ചീ...
ശരിയ്ക്കും യോജിച്ച പാട്ട്... നന്ദി. :)
BS Madai മാഷേ...
ഇതും കോളാമ്പിപ്പൂ ആണോ? ഞങ്ങളുടെ നാട്ടില്‍ കോളാമ്പിപ്പൂ എന്നു വിളിയ്ക്കുന്നത് ഏതാണ്ട് ഇതേ പോലിരിയ്ക്കുമെങ്കിലും കുറച്ചു കൂടീ വലുപ്പവും നിറവുമുള്ള പൂവിനെയാണ്.
ശിവ...
ഇഷ്ടമായെങ്കില്‍ സന്തോഷം. :)
രാജ്...
ഹഹ. അപ്പോള്‍ പറഞ്ഞതു പോലെ നമ്മുടെയെല്ലാം വീടിന്റെ പരിസരങ്ങള്‍ ഒരു പോലെയൊക്കെ തന്നെ ആയിരിയ്ക്കും. എന്നാലും ആ പടങ്ങള്‍ പോസ്റ്റാക്കാതിരിയ്ക്കണ്ട ട്ടോ. :)
മുസാഫിര്‍ മാഷേ...
ഇത് ശംഖുപുഷ്പങ്ങളുടെ കൂട്ടത്തില്‍ പെടുമോ? അതറിയില്ല. :)
ജിതേന്ദ്രകുമാര്‍ മാഷേ...
ഈ അറിവിനു നന്ദി മാഷേ... ആ പൂവിന് പാര്‍വതി എന്ന പേര് കേട്ടിട്ടില്ല. പിന്നെ, ആ എട്ടാമത്തെ ചെടി കാടു പോലെ പടര്‍ന്നു കയറുന്ന സാധാരണ കോളാമ്പി ചെടി അല്ല മാഷേ. ഇത് പടര്‍ന്നു കയറുന്ന ഇനമല്ല.
ശ്രീയേ കൊള്ളാമല്ലോ.:):)
ചെത്തിപ്പൂവിനു ഞങ്ങടെ നാട്ടില്‍ തെറ്റിപ്പൂവ് എന്നാണ് പറയുന്നത്.
ശ്രീയേട്ടാ,
അപ്പോ പറഞ്ഞപോലെ പടങ്ങള്‍ പോസ്റ്റാക്കിയിട്ടുണ്ട്. കണ്ടാലും, അഭിപ്രായങ്ങള്‍ അറിയിച്ചാലും. :)
ദേ ഇവിടെ: http://itsmythirdeye.blogspot.com/2008/11/blog-post.html
നാട്ടു പൂക്കള്‍ക്കു നന്ദി ശ്രീ.
ഓ.ടോ:ശ്രീ,ഞാനൊരു വിവാഹസമ്മാനം വച്ചിട്ട് ശ്രീജിത്ത്(ശ്രീയും) കണ്ടില്ലാന്ന് തോന്നുന്നു.
വധൂവരന്മാരോട് പറയണേ.
sree....
tht last one (as u say, irunda photo) is the best one. I liked it.
;)
നാട്ടുപൂക്കളിലൊതുക്കരുത്, പടം പിടുത്തം. നഗരക്കാഴ്ചകളും പോന്നോട്ടെ. ഞങ്ങൾക്കും കാണാമല്ലോ. :)
ശ്രീ,
നെഞ്ചിലൊരു പെടപ്പും..
നഷ്ടപ്പെടലിന്റെ ഭാരവും!
നന്നായിരിക്കുന്നു.:)
"ഗോള്‍ഡ് സ്പോട്ട്"പണ്ടു ഞാന്‍ ഒന്നു മൂക്കില്‍ കേറ്റി നോക്കിയതാണ് (3 വയസു ഉള്ളപോള്‍) . അത് കണ്ടപോ ഒരു നൊസ്റ്റാള്‍ജിയ ..... :):)
നല്ല ചിത്രങ്ങൾ ശ്രീ. ഇതിലെ പാർവതിപ്പൂവിനെ ഞങ്ങൾ നീല കനകാമ്പരം എന്നാ വിളിക്കുന്നെ. മുടി പിന്നുന്ന പൊലെ ആ പൂക്കൾ കോർത്ത് തലയിൽ ചൂടാറുണ്ടായിരുന്നു പണ്ട്. ഈ പോസ്റ്റിലെ പല പൂക്കളും ഇപ്പോൾ നാട്ടിലെങ്ങും കാണാനേ ഇല്ലാതായി
ശ്രീ
വളരെ സന്തോഷം
ഈ നാട്ടു പൂക്കള്‍ ചിത്രത്തിലൂടെ എത്തിച്ചതിന്
ഒക്കെ കാണാന്‍ കൊതിയാവുന്നു.
ഈ പൂക്കള്‍ ഒത്തിരി ഓര്‍മ്മകള്‍ കൊണ്ടുവന്നു...
എന്തൊക്കെയാ നഷ്ടപ്പെടുന്നത് .....
ഇതൊക്കെ നേരില്‍ കാണുന്നതു ഭാഗ്യം !....
Excellent.Keep clicking..
Ramesh Menon
www.indianbloggersnest.blogspto.com
ശ്രീയുടെ നാട്ടുപൂക്കള്‍ ഇഷ്ടപ്പെട്ടു :)
ഷിജുച്ചായാ...
ചെത്തിയെ തെറ്റി എന്നും വിളിച്ചു കേട്ടിട്ടുണ്ട്. :)
ലതി ചേച്ചീ...
ആ പോസ്റ്റ് കുറച്ചു വൈകിയാണ് കണ്ടത്, നന്ദീട്ടോ. :)
ശ്രീനാഥേ...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
സൂവേച്ചീ...
അങ്ങനെ വല്ലതും ഒത്തു വന്നാല്‍ പോസ്റ്റാക്കാം. നന്ദി. :)
തണല്‍ മാഷേ...
ഈ ചിത്രങ്ങള്‍ ഗൃഹാതുരത്വം തോന്നിപ്പിയ്ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.:)
നവരുചിയന്‍...
അപകടം ഒന്നും പറ്റാതിരുന്നത് ഭാഗ്യമായി. :)
lakshmy...
ആ പൂവിനെ നീല കനകാംബരം എന്നും വിളിയ്ക്കുമെന്നത് പുതിയ അറിവാണ്, നന്ദി. :)
മാണിക്യം ചേച്ചീ...
പ്രവാസികള്‍ക്ക് നഷ്ടമാകുന്ന കാഴ്ചകളുടെ കൂട്ടത്തില്‍ ഇതുമുണ്ട് അല്ലേ... :)
Team 1 Dubai...
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി. :)
ശേഖര്‍ മാഷേ...
നന്ദി. :)
very nice shots
enthu bangi
http://harisnenmeni.blogspot.com/
നല്ല ഫോട്ടോസ് .... നൊസ്റ്റാള്‍ജിയ ....നന്ദി ശ്രീ നന്ദി...
mashe...camera ethra megapixeal aanu...entha clarity...sony aano...
padam super....keep it up...
ശ്രീ,
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത് മത്തപ്പൂവാണ്..
ശ്രീ പറഞ്ഞതു പോലെ അതിന് ഒരു കുഴപ്പവും ഇല്ല..
വളരേ മികച്ച ലൈറ്റിംങ്ങാണതിന്...
അഭിനന്ദനാര്‍ഹമായ ഒരു പരിശ്രമമാണിത്,
ആശംസകള്‍....
ഒന്നു പറയാന്‍ മറന്നു..
ശ്രീ മത്തപ്പൂവിന്‍ ചിത്രം ഏതെങ്കിലും മത്സരത്തിന് അയക്കണം..സമ്മാനം ഉറപ്പാണ്...
അത്ര മികച്ച ചിത്രം...
Hi Sree, Wish You A Very Happy & Merry Christmas.
Sree, All the best in the New Year for no missed opportunity for a great photograph, good health, success and prosperity.
എത്ര പൂവുകളാണ് ..ശ്രീ ചുറ്റും ..
best wishes
Sree.. Vallathe nomaparappeduthikkalanju... Ashamsakal...!!!
NICE PHOTOS..KAANAAN NALLA BANGIYUNDU...
nalla pookkal, kandappol oru nostalgia!!!!!!!!!!
നല്ല ചിത്രങ്ങൾ
ശ്രീചേട്ടാ, പൂക്കൾ മനോഹരം..എന്നെ ഓർമയുണ്ടോ?
pookkalum marangalum dhurlabhamaya dohayil irunnu ee photos kanumbol oru avachyamaya santhosham thonnunnu... thanks
aa manja poovinu paalakkadu bhaagathu kolaambippoo ennanu peru!
LIFE IS A GARDEN...!if you dont mind,i will come to bhulokam...thanks !!
nalla chithrangal....
kudos
മനോഹരമായ പൂകള്‍ !!!
nannayittundu
Really lovely flowers.Feeling so nostalgic while enjoying their beauty.
hallo SREE
THANKS
കൊള്ളാം
valare thaamasichaanu ee page kaanunnathu.kuttikkalathu njangalude vettu muttathundaayirunnu evayil mikkathum ,veedum kandappol valare santhosham thonni.
aasamsakal....
ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ് മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത് മിഠായി.com ആണ്.Join Now http://www.MITTAYI.com
നല്ല പൂക്കൾ വീണ്ടും നല്ല ഫോട്ടോ ആയി കാണാൻ പറ്റിയതിനു നന്ദി പേരറിയാത്ത ആ മഞ്ഞ പൂവിൻറെ പേരും തേടിയാണ് ഞാനീ ലിങ്കിൽ എത്തിയത്. പാലക്കാട് വളർന്നതാണ് ഞാൻ പക്ഷേ കോളാമ്പിപൂവ് എന്ന് പറഞ്ഞത് വേറെയാണ് ആർക്കെങ്കിലും യഥാർത്ഥത്തിലുള്ള പേരും പറഞ്ഞു തരാമോ. Pls.
5 മത്തെ പൂവിന്റെ ശരിക്കുള്ള പേര് എന്താണ് ...? എന്റെ കൈയ്യിൽ 5 colour ഉണ്ട് പേര് അറിയില്ല ...
Post a Comment