Wednesday, November 14, 2007

ജീവിതം 4 ചിത്രങ്ങളിലൂടെ...

ഇത് എനിക്കു കിട്ടിയ ഒരു മെയിലില്‍‌ നിന്നുള്ള പ്രചോദനമാ‍ണ്. അതീന്റെ ആശയം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഒരു പോസ്റ്റാക്കി ഇട്ടാല്‍‌ കണ്ടിട്ടില്ലാത്തവര്‍‌ക്കു കൂടി കാണാനുള്ള ഒരു അവസരം കിട്ടുമല്ലോ എന്നും തോന്നി.

ജീവിതം 4 ചിത്രങ്ങളിലൂടെ...


(ചിത്രം ക്ലിക്ക് ചെയ്തു വലുതാക്കി കണ്ടു നോക്കൂ)

ആദ്യത്തെ ചിത്രം


പ്രഭാതം -- ജീവിത യാത്രയുടെ തുടക്കത്തെ സൂചിപ്പിക്കുന്നു...
ഒരു പട്ടം പറത്തുന്ന കൊച്ചു കുട്ടി -- യുവരക്തം! ജീവിതത്തിന്റെ തുടക്കം, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു. ആകാശത്തെ അതിര്ത്തിയാക്കി പറത്തുന്ന പട്ടം ഉയരങ്ങള് കീഴടക്കാനുള്ള ആവേശം കാണിക്കുന്നു...
അരികിലെ ഒരു കൊച്ചു മരം -- ഇനിയും ഒരുപാട് ജീവിതം ബാക്കി ഉണ്ട് എന്നതിന്റെ അടയാളം.
മാനത്ത് വട്ടമിട്ടു പറക്കുന്ന കിളികള് -- കുട്ടിക്കാലത്ത് നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍‌ത്തിയ്ക്കാനും ചുറ്റുമുള്ള ബന്ധുജനങ്ങളെ കാണിക്കുന്നു...


രണ്ടാമത്തെ ചിത്രം

പകല്‍‌ -- ജീവിതം എന്ന യാത്രയുടെ ഏതാണ്ട് പകുതി ദൂരം പിന്നിട്ടിരിക്കുന്നു എന്ന സൂചന...
ദാമ്പത്യം -- നിങ്ങള്‍‌ക്കൊപ്പം നിങ്ങളുടെ നല്ലപാതിയും. എല്ലാ സന്തോഷവും ദു:ഖവും പങ്കു വയ്ക്കുവാനൊരു അത്താണി...
വളര്‍‌ച്ചയെത്തിയ ഒരു മരം -- കൃത്യമായി എല്ലാം ചേര്‍‌ന്ന ഒരു മരം. ആവശ്യത്തിന് ഉപകരിക്കുന്ന, ആവശ്യത്തിന് തണലേകുന്ന ഒരു സാന്ത്വനം. പക്ഷേ ഇനിയും അത് ശ്രദ്ധയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു, ജീവിതകാലം മുഴുവന്‍‌ നമുക്കു തണലേകാന്‍‌...
അരികില്‍‌ ഒരു കുഞ്ഞു മരം കൂടി -- നിങ്ങളുടെ കൂട്ടുകാരനൊത്ത്/കൂട്ടുകാരിക്കൊത്ത് നിങ്ങള്‍‌ നട്ടു വളര്‍‌ത്തുന്ന ഒരു പുതു ജീവന്‍‌ (നിങ്ങളുടെ വരും തല മുറയെ) സൂചിപ്പിക്കുന്നു...
മുകളില്‍‌ പറക്കുന്ന ഒരു പറവ -- കുട്ടിക്കാലത്തെ അപേക്ഷിച്ച് നമ്മെ ശ്രദ്ധിയ്ക്കാനും പരിപാലിക്കാനും ഉള്ള ആളുകളുടെ എണ്ണത്തില്‍‌ കാണുന്ന കുറവിനെ സൂചിപ്പിയ്ക്കുന്നു...


മൂന്നാമത്തെ ചിത്രം

സായം സന്ധ്യ -- ജീവിത സായാഹ്നത്തെ സൂചിപ്പിക്കുന്നു...
പ്രായമായ വ്യക്തി -- ജീവിതയാത്രയുടെ അവസാനത്തോടടുത്തു എന്ന സൂചന ...
വളര്‍ച്ച മുറ്റിയ വന്‍‌മരം -- മുകളിലെ രണ്ടു കാര്യങ്ങളുടെയും വ്യക്തമായ സൂചന തരുന്നു....
അരികിലെ വളര്‍‌ച്ചയെത്തുന്ന മരം -- നിങ്ങളുടെ കുട്ടി വളര്‍‌ച്ചയെത്തി സ്വന്തം കാ‍ലില്‍‌ നില്‍‌ക്കാനുള്ള പ്രാപ്തി ആയിരിക്കുന്നു എന്നതിന്റെ സൂചന.
മുകളില്‍‌ നമ്മില്‍‌ നിന്നും അകന്നു പോകുന്ന ഒരേയൊരു പറവ -- നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍‌ത്തിക്കാനും ആരുമില്ലാത്ത അവസ്ഥ .
അരികില്‍‌ ഒരു കല്ലറ -- നിങ്ങളുടെ നല്ലപാതി നിങ്ങളെ വിട്ടു പോയ്ക്കഴിഞ്ഞൂ, നിങ്ങള്‍‌ ഈ ഭൂമിയില്‍‌ ഒറ്റയ്ക്കായിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നു...


നാലാമത്തെ ചിത്രം

അര്‍‌ദ്ധരാത്രി -- രാത്രിയുടെ ഗൂഢയാമങ്ങള്‍‌. ജീവിതയാത്രയുടെ അവസാനം...
നക്ഷത്രങ്ങള്‍‌ നിറഞ്ഞ മാനം -- ഇപ്പോഴും നമ്മുടെ ജീവിതകാലത്തിന്റെ ബാക്കി പത്രമായി നാം വിട്ടിട്ടു പോയ നല്ല ഓര്‍‌മ്മകള്‍‌ നില നില്‍‌ക്കുന്നു എന്നതിന്റെ അടയാളം. നമ്മെപ്പറ്റി നമ്മുടെ ഉറ്റവര്‍‌ക്ക് ഓര്‍‌മ്മിയ്ക്കാനായി ഒരുപാട് ഓര്‍‌മ്മകള്‍‌ ബാക്കി നില്‍‌ക്കുന്നു എന്ന സൂചന...
പൂര്‍‌ണ്ണ വളര്‍‌ച്ചയെത്തുന്ന മരവും നശിച്ചു പോയെങ്കിലും അടയാളം ബാക്കിയായ പഴയ മരവും -- നിങ്ങളുടെ പിന്‍‌ഗാമിയ്ക്ക് മാതൃകയായി, വഴികാട്ടിയായി നീങ്ങളുടെ ജീവിതം നീണ്ടു കിടക്കുന്നു എന്നതിന്റെ സൂചന...
അടുത്തടുത്ത രണ്ടു കല്ലറകള്‍‌ -- അവസാനം എല്ലാ അലച്ചിലുകള്‍‌ക്കുമൊടുവില്‍‌ നിങ്ങള്‍‌ നിങ്ങളുടെ നല്ലപാതീയ്ക്കൊപ്പം അന്ത്യ വിശ്രമം കൊള്ളുന്നു.

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP