Friday, December 28, 2007

പുതുവത്സരാശംസകളോടെ 2008 ലെ കലണ്ടര്‍‌ നിങ്ങള്‍‌ക്കായ്‌...

എല്ലാവരും 2008 നെ സ്വീകരിയ്ക്കാന്‍‌ ഒരുങ്ങിക്കഴിഞ്ഞിരിയ്ക്കുമല്ലോ. ഇതാ പുതുവര്‍‌ഷത്തിലെ ഒരു കലണ്ടര്‍‌... നിങ്ങള്‍‌ക്കായി എന്റെ സ്നേഹ സമ്മാനം.

നമ്മുടെയൊക്കെ ജീവിതത്തിലെ നല്ലതും ചീത്തയുമായ ഒട്ടേറെ മുഹൂര്‍‌ത്തങ്ങള്‍‌ക്കു സാക്ഷിയായ ഒരു വര്‍‌ഷം കൂടി ഇതാ പടിയിറങ്ങുകയാണ്, എങ്കിലും ഒരുപിടി പ്രതീക്ഷകളുമായി വീണ്ടും ഒരു പുതുവര്‍‌ഷം നമ്മെ കാത്തു നില്‍‌ക്കുന്നൂ... എല്ലാം മറന്ന് നമുക്കു സ്വീകരിയ്ക്കാം, ഈ പുത്തന്‍‌ പ്രതീക്ഷകളുടെ പുതുവര്‍‌ഷത്തെ... 2008 നെ...

വിട പറയുന്ന 2007ന്... നന്ദി! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്...


എല്ലാ ബൂലോക സുഹൃത്തുക്കള്‍‌ക്കും എന്റെ ഊഷ്മളമായ പുതുവത്സരാശംസകള്‍.!!!

Wednesday, November 14, 2007

ജീവിതം 4 ചിത്രങ്ങളിലൂടെ...

ഇത് എനിക്കു കിട്ടിയ ഒരു മെയിലില്‍‌ നിന്നുള്ള പ്രചോദനമാ‍ണ്. അതീന്റെ ആശയം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഒരു പോസ്റ്റാക്കി ഇട്ടാല്‍‌ കണ്ടിട്ടില്ലാത്തവര്‍‌ക്കു കൂടി കാണാനുള്ള ഒരു അവസരം കിട്ടുമല്ലോ എന്നും തോന്നി.

ജീവിതം 4 ചിത്രങ്ങളിലൂടെ...


(ചിത്രം ക്ലിക്ക് ചെയ്തു വലുതാക്കി കണ്ടു നോക്കൂ)

ആദ്യത്തെ ചിത്രം


പ്രഭാതം -- ജീവിത യാത്രയുടെ തുടക്കത്തെ സൂചിപ്പിക്കുന്നു...
ഒരു പട്ടം പറത്തുന്ന കൊച്ചു കുട്ടി -- യുവരക്തം! ജീവിതത്തിന്റെ തുടക്കം, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു. ആകാശത്തെ അതിര്ത്തിയാക്കി പറത്തുന്ന പട്ടം ഉയരങ്ങള് കീഴടക്കാനുള്ള ആവേശം കാണിക്കുന്നു...
അരികിലെ ഒരു കൊച്ചു മരം -- ഇനിയും ഒരുപാട് ജീവിതം ബാക്കി ഉണ്ട് എന്നതിന്റെ അടയാളം.
മാനത്ത് വട്ടമിട്ടു പറക്കുന്ന കിളികള് -- കുട്ടിക്കാലത്ത് നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍‌ത്തിയ്ക്കാനും ചുറ്റുമുള്ള ബന്ധുജനങ്ങളെ കാണിക്കുന്നു...


രണ്ടാമത്തെ ചിത്രം

പകല്‍‌ -- ജീവിതം എന്ന യാത്രയുടെ ഏതാണ്ട് പകുതി ദൂരം പിന്നിട്ടിരിക്കുന്നു എന്ന സൂചന...
ദാമ്പത്യം -- നിങ്ങള്‍‌ക്കൊപ്പം നിങ്ങളുടെ നല്ലപാതിയും. എല്ലാ സന്തോഷവും ദു:ഖവും പങ്കു വയ്ക്കുവാനൊരു അത്താണി...
വളര്‍‌ച്ചയെത്തിയ ഒരു മരം -- കൃത്യമായി എല്ലാം ചേര്‍‌ന്ന ഒരു മരം. ആവശ്യത്തിന് ഉപകരിക്കുന്ന, ആവശ്യത്തിന് തണലേകുന്ന ഒരു സാന്ത്വനം. പക്ഷേ ഇനിയും അത് ശ്രദ്ധയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു, ജീവിതകാലം മുഴുവന്‍‌ നമുക്കു തണലേകാന്‍‌...
അരികില്‍‌ ഒരു കുഞ്ഞു മരം കൂടി -- നിങ്ങളുടെ കൂട്ടുകാരനൊത്ത്/കൂട്ടുകാരിക്കൊത്ത് നിങ്ങള്‍‌ നട്ടു വളര്‍‌ത്തുന്ന ഒരു പുതു ജീവന്‍‌ (നിങ്ങളുടെ വരും തല മുറയെ) സൂചിപ്പിക്കുന്നു...
മുകളില്‍‌ പറക്കുന്ന ഒരു പറവ -- കുട്ടിക്കാലത്തെ അപേക്ഷിച്ച് നമ്മെ ശ്രദ്ധിയ്ക്കാനും പരിപാലിക്കാനും ഉള്ള ആളുകളുടെ എണ്ണത്തില്‍‌ കാണുന്ന കുറവിനെ സൂചിപ്പിയ്ക്കുന്നു...


മൂന്നാമത്തെ ചിത്രം

സായം സന്ധ്യ -- ജീവിത സായാഹ്നത്തെ സൂചിപ്പിക്കുന്നു...
പ്രായമായ വ്യക്തി -- ജീവിതയാത്രയുടെ അവസാനത്തോടടുത്തു എന്ന സൂചന ...
വളര്‍ച്ച മുറ്റിയ വന്‍‌മരം -- മുകളിലെ രണ്ടു കാര്യങ്ങളുടെയും വ്യക്തമായ സൂചന തരുന്നു....
അരികിലെ വളര്‍‌ച്ചയെത്തുന്ന മരം -- നിങ്ങളുടെ കുട്ടി വളര്‍‌ച്ചയെത്തി സ്വന്തം കാ‍ലില്‍‌ നില്‍‌ക്കാനുള്ള പ്രാപ്തി ആയിരിക്കുന്നു എന്നതിന്റെ സൂചന.
മുകളില്‍‌ നമ്മില്‍‌ നിന്നും അകന്നു പോകുന്ന ഒരേയൊരു പറവ -- നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍‌ത്തിക്കാനും ആരുമില്ലാത്ത അവസ്ഥ .
അരികില്‍‌ ഒരു കല്ലറ -- നിങ്ങളുടെ നല്ലപാതി നിങ്ങളെ വിട്ടു പോയ്ക്കഴിഞ്ഞൂ, നിങ്ങള്‍‌ ഈ ഭൂമിയില്‍‌ ഒറ്റയ്ക്കായിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നു...


നാലാമത്തെ ചിത്രം

അര്‍‌ദ്ധരാത്രി -- രാത്രിയുടെ ഗൂഢയാമങ്ങള്‍‌. ജീവിതയാത്രയുടെ അവസാനം...
നക്ഷത്രങ്ങള്‍‌ നിറഞ്ഞ മാനം -- ഇപ്പോഴും നമ്മുടെ ജീവിതകാലത്തിന്റെ ബാക്കി പത്രമായി നാം വിട്ടിട്ടു പോയ നല്ല ഓര്‍‌മ്മകള്‍‌ നില നില്‍‌ക്കുന്നു എന്നതിന്റെ അടയാളം. നമ്മെപ്പറ്റി നമ്മുടെ ഉറ്റവര്‍‌ക്ക് ഓര്‍‌മ്മിയ്ക്കാനായി ഒരുപാട് ഓര്‍‌മ്മകള്‍‌ ബാക്കി നില്‍‌ക്കുന്നു എന്ന സൂചന...
പൂര്‍‌ണ്ണ വളര്‍‌ച്ചയെത്തുന്ന മരവും നശിച്ചു പോയെങ്കിലും അടയാളം ബാക്കിയായ പഴയ മരവും -- നിങ്ങളുടെ പിന്‍‌ഗാമിയ്ക്ക് മാതൃകയായി, വഴികാട്ടിയായി നീങ്ങളുടെ ജീവിതം നീണ്ടു കിടക്കുന്നു എന്നതിന്റെ സൂചന...
അടുത്തടുത്ത രണ്ടു കല്ലറകള്‍‌ -- അവസാനം എല്ലാ അലച്ചിലുകള്‍‌ക്കുമൊടുവില്‍‌ നിങ്ങള്‍‌ നിങ്ങളുടെ നല്ലപാതീയ്ക്കൊപ്പം അന്ത്യ വിശ്രമം കൊള്ളുന്നു.

Wednesday, September 12, 2007

നാഷ്ണല്‍‌ പാര്‍‌ക്കിലെ ഒരു സഫാരിയില്‍‌ നിന്ന്


കഴിഞ്ഞ ആഴ്ച ഞാനും സുഹൃത്തുക്കളും ബന്നാര്‍‌ഘട്ട നാഷ്ണല്‍‌ പാര്‍ക്കില്‍‌ പോയിരുന്നു. അവിടെ കാട്ടിലൂടെയുള്ള സഫാരിക്കിടയില്‍‌, വാനിനകത്തിരുന്ന് എന്റെ മൊബൈലില്‍‌ എടുത്ത ചിത്രങ്ങളാണ് ഇവ. (ദൂരെ നിന്നായതിനായതിനാല്‍‌ അത്ര ക്ലിയറല്ലാട്ടോ)


സത്യമായും കാട്ടു പോത്തുകളാണ് കേട്ടോ


എന്താഡേ നോക്കണേ...?


ഹേയ്, സ്നാക്സാ... ചോദിക്കണ്ട, തരൂല്ലാ.


ഐ ആം വെമ്പാല... രാജ വെമ്പാല. (ബോണ്ട് സ്റ്റൈലില്‍‌ വായിക്കണേ)


ഉച്ചമയക്കം ഒരു ശീലമായെന്നേ


ങും ഉം... ഞാന്‍ നോക്കില്ല. എനിക്കു നാണമാ...


ഓര്‍‌മ്മയുണ്ടോ ഈ മുഖം?


ങ്യാ ഹ ഹ ഹ !


ചത്ത് ഈച്ചയാര്‍‌ക്കുന്നതൊന്നും അല്ലുവ്വാ. ഒന്നു മയങ്ങാന്‍‌ കിടന്നതാ.


തടി കുറയ്ക്കാന്‍‌ വൈകുന്നേരം അര മണിക്കൂര്‍‌ മോണിങ്ങ് വാക്ക് നടത്തണം ന്ന് ഡോക്റ്റര്‍‌ പറഞ്ഞിട്ടുണ്ട്.


ഓകെ. ഒരു ഫോട്ടോ എടുത്തോ. (ഇതാ, ഫേമസ് ആയാലുള്ള കുഴപ്പം!)


ചങ്ങല ഞാനഴിച്ചു തരാമെന്നേ... ഹല്ല പിന്നെ.


യെവന്‍‌ പുലിയാണ് കേട്ടാ...


അവളു വരാമെന്ന് പറഞ്ഞതാണല്ലോ... ടൈമായല്ലോ!


നീ ഇതെവിടാരുന്നു. ങാ അതു പോട്ടെ.വാ മാറ്റിനി തുടങ്ങാറായി, പോകാം.


ഞാന്‍‌ ഉറക്കത്തിലാണേ... ഉണര്‍‌ത്തല്ലേ...


ശ്ശൊ, അങ്ങേരിതെവിടെ പോയ് കിടക്കുന്നു, ഗുഹയ്ക്കകത്ത് പെണ്ണുങ്ങള്‍‌ ഒറ്റയ്ക്കാണെന്ന ഒരു ബോധോമില്ല (ഗുഹ ഒരു സങ്കല്പമാണേ)


ദൈവമേ... അവളറിയണ്ട. ഇന്നലത്തെ കെട്ടു വിടാതെ ഗുഹേലോട്ടു പോകാനും മേല. ഇത് ആന മയക്കിയല്ല, സിംഹ മയക്കിയാ.

Monday, August 27, 2007

ഓണപ്പൂക്കളോടൊപ്പം ഇവരും

ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ തുമ്പയും മുക്കുറ്റിയും കോളാമ്പിയും ചെത്തിയും പൂക്കളങ്ങള്‍‌ അലങ്കരിക്കുമ്പോള്‍‌ അവയ്ക്കൊപ്പം ഇതാ ഇവരും

എല്ലാവര്‍‌ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍‌.... ഈ ഓണക്കാലം ഐശ്വര്യത്തിന്റെ... നന്മയുടെ... സന്തോഷത്തിന്റെ... സമാധാനത്തിന്റെ പ്രതീകമാകട്ടെ...

ഓണാശംസകളോടെ

Friday, August 17, 2007

ഷൂ പോളീഷിന്റെ ഗുണങ്ങള്‍!!!

സുഹൃത്തുക്കളെ

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഞാനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനായി റൂമിനു പുറത്തിറങ്ങിയപ്പോള്‍ കണ്ട ഒരു കാഴ്ചയാണ് ഇത്.

ബാംഗ്ലൂര്‍‌ താമസിക്കുന്ന ജനങ്ങളുടെ ഒരു ബുദ്ധി!


----------------------------------------------------------------------------------


എന്താണ് അദ്ദേഹം ആ വാഹനത്തിനരികില്‍‌ ചെയ്യുന്നതെന്നു പിടി കിട്ടിയോ?

സൂക്ഷിച്ചു നോക്കൂ, അദ്ദേഹത്തിന്റെ കയ്യിലെന്താണെന്ന്


അതേ, ഒരു ഷൂ പോളീഷ് ഉപയോഗിച്ച് അദ്ദേഹം ടയര്‍‌ പോളീഷ് ചെയ്യുകയാണ്. [ക്ഷമിക്കണം, തൊട്ടടുത്തു പോയി ഫോട്ടോ എടുക്കാ‍ത്തതിനാല്‍‌ കയ്യിലെ പോളീഷ് കാണാമോ എന്ന സംശയമുണ്ട്. പക്ഷേ, അങ്ങനെ ഫോട്ടോ എടുത്തിരുന്നെങ്കില്‍‌ ഇതിവിടെ പോസ്റ്റാന്‍‌ ഞാന്‍‌ ഉണ്ടാവുമായിരുന്നില്ല എന്ന കാര്യത്തില്‍‌ എനിക്കു തീരെ സംശയമില്ല ;)]

ടയര്‍‌ പോളീഷിങ്ങിനു ശേഷം
കിവീ ഷൂപോളീഷിനു ഒരു പരസ്യമാക്കാമായിരുന്നു,അല്ലേ?

--------------------------------------------------------------------------

ഈ ചിത്രങ്ങള്‍ ഇതിനെക്കാള്‍‌ വ്യക്തമായി എടുക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വെറുതേ എന്തിനാ കന്നടക്കാരുടെ കൈയ്ക്ക് പണി കൊടുക്കുന്നേ എന്നു കരുതി, കുറച്ച് അകലത്തില്‍ നിന്ന് അദ്ദേഹം കാണാതെ കഷ്ടപ്പെട്ട് എടുത്തതാണ് ഈ ചിത്രങ്ങള്‍!

പിന്നീട് ഇതിന്റെ പിറ്റേ ദിവസം കുളിപ്പിച്ച് കുറിയെല്ലാം തൊടുവിച്ച് ഒരുക്കി നിര്‍‌ത്തിയിരിക്കുന്നതു കണ്ടു ഈ വണ്ടിയെ. ഇനി വില്‍‌ക്കാനോ മറ്റോ ആണോന്നറിയില്ല. ഈ മഹാനുഭാവന്‍‌ അടുത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നതു കൊണ്ട് അതിന്റെ ചിത്രമെടുക്കാന്‍‌ ധൈര്യം വന്നില്ല.

Wednesday, August 15, 2007

ഒരു പുതിയ ഇന്നിങ്ങ്സ് കൂടിസുഹൃത്തുക്കളെ

ചെറിയ ഒരു സാഹസം അല്ലെങ്കില്‍‌ അഹങ്കാരം കൂടെ കാണിക്കുകയാണ്

രസകരവും വ്യത്യസ്തവും (മറ്റു ചിലപ്പോള്‍ സാധാരണ ബോറന്‍‌ ചിത്രങ്ങളും) എന്നെല്ലാം ‘എനിക്ക്‘ തോന്നുന്ന ചില ചിത്രങ്ങള്‍‌ കൂടി ബൂലോക സുഹൃത്തുക്കളുമായി പങ്കു വച്ചാലോ എന്ന് ഒരു തോന്നല്‍‌ കുറച്ചു നാളായി തോന്നിത്തുടങ്ങീട്ട്.

ആരെങ്കിലും കൈ വച്ചാലോ എന്ന ഒരു ശങ്ക ഇല്ലാതില്ല. എന്നാലും ആ സാഹസത്തിനു തുനിഞ്ഞിറങ്ങുകയാണ്.

(മുന്‍‌കൂര്‍‌ ജാമ്യം: മറ്റു പ്രൊഫഷണല്‍‌സിനേപ്പോലെ ഡിജിറ്റല്‍‌ ക്യാമറയും ട്രൈപ്പോഡും മറ്റും വച്ചെടുത്ത സൂപ്പര്‍‌ ക്വാളിറ്റി ചിത്രങ്ങളൊന്നും തല്‍‌ക്കാലം പ്രതീക്ഷിക്കരുത്. എന്റെ കുഞ്ഞു മൊബൈലില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇതില്‍‌ കാണൂഅതും വല്ലപ്പോഴും!)

എന്നാല്‍‌ തുടങ്ങിക്കോട്ടെ?


എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP