Monday, August 27, 2007

ഓണപ്പൂക്കളോടൊപ്പം ഇവരും

ഈ ഓണക്കാലത്ത് കുറച്ചു പൂക്കളായാലോ? സ്ഥിരം പൂക്കളായ തുമ്പയും മുക്കുറ്റിയും കോളാമ്പിയും ചെത്തിയും പൂക്കളങ്ങള്‍‌ അലങ്കരിക്കുമ്പോള്‍‌ അവയ്ക്കൊപ്പം ഇതാ ഇവരും

















എല്ലാവര്‍‌ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍‌.... ഈ ഓണക്കാലം ഐശ്വര്യത്തിന്റെ... നന്മയുടെ... സന്തോഷത്തിന്റെ... സമാധാനത്തിന്റെ പ്രതീകമാകട്ടെ...

ഓണാശംസകളോടെ

Friday, August 17, 2007

ഷൂ പോളീഷിന്റെ ഗുണങ്ങള്‍!!!

സുഹൃത്തുക്കളെ

കഴിഞ്ഞ ഞായറാഴ്ച രാവിലെ ഞാനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനായി റൂമിനു പുറത്തിറങ്ങിയപ്പോള്‍ കണ്ട ഒരു കാഴ്ചയാണ് ഇത്.

ബാംഗ്ലൂര്‍‌ താമസിക്കുന്ന ജനങ്ങളുടെ ഒരു ബുദ്ധി!


----------------------------------------------------------------------------------


എന്താണ് അദ്ദേഹം ആ വാഹനത്തിനരികില്‍‌ ചെയ്യുന്നതെന്നു പിടി കിട്ടിയോ?

സൂക്ഷിച്ചു നോക്കൂ, അദ്ദേഹത്തിന്റെ കയ്യിലെന്താണെന്ന്


അതേ, ഒരു ഷൂ പോളീഷ് ഉപയോഗിച്ച് അദ്ദേഹം ടയര്‍‌ പോളീഷ് ചെയ്യുകയാണ്. [ക്ഷമിക്കണം, തൊട്ടടുത്തു പോയി ഫോട്ടോ എടുക്കാ‍ത്തതിനാല്‍‌ കയ്യിലെ പോളീഷ് കാണാമോ എന്ന സംശയമുണ്ട്. പക്ഷേ, അങ്ങനെ ഫോട്ടോ എടുത്തിരുന്നെങ്കില്‍‌ ഇതിവിടെ പോസ്റ്റാന്‍‌ ഞാന്‍‌ ഉണ്ടാവുമായിരുന്നില്ല എന്ന കാര്യത്തില്‍‌ എനിക്കു തീരെ സംശയമില്ല ;)]

ടയര്‍‌ പോളീഷിങ്ങിനു ശേഷം




കിവീ ഷൂപോളീഷിനു ഒരു പരസ്യമാക്കാമായിരുന്നു,അല്ലേ?

--------------------------------------------------------------------------

ഈ ചിത്രങ്ങള്‍ ഇതിനെക്കാള്‍‌ വ്യക്തമായി എടുക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വെറുതേ എന്തിനാ കന്നടക്കാരുടെ കൈയ്ക്ക് പണി കൊടുക്കുന്നേ എന്നു കരുതി, കുറച്ച് അകലത്തില്‍ നിന്ന് അദ്ദേഹം കാണാതെ കഷ്ടപ്പെട്ട് എടുത്തതാണ് ഈ ചിത്രങ്ങള്‍!

പിന്നീട് ഇതിന്റെ പിറ്റേ ദിവസം കുളിപ്പിച്ച് കുറിയെല്ലാം തൊടുവിച്ച് ഒരുക്കി നിര്‍‌ത്തിയിരിക്കുന്നതു കണ്ടു ഈ വണ്ടിയെ. ഇനി വില്‍‌ക്കാനോ മറ്റോ ആണോന്നറിയില്ല. ഈ മഹാനുഭാവന്‍‌ അടുത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നതു കൊണ്ട് അതിന്റെ ചിത്രമെടുക്കാന്‍‌ ധൈര്യം വന്നില്ല.

Wednesday, August 15, 2007

ഒരു പുതിയ ഇന്നിങ്ങ്സ് കൂടി



സുഹൃത്തുക്കളെ

ചെറിയ ഒരു സാഹസം അല്ലെങ്കില്‍‌ അഹങ്കാരം കൂടെ കാണിക്കുകയാണ്

രസകരവും വ്യത്യസ്തവും (മറ്റു ചിലപ്പോള്‍ സാധാരണ ബോറന്‍‌ ചിത്രങ്ങളും) എന്നെല്ലാം ‘എനിക്ക്‘ തോന്നുന്ന ചില ചിത്രങ്ങള്‍‌ കൂടി ബൂലോക സുഹൃത്തുക്കളുമായി പങ്കു വച്ചാലോ എന്ന് ഒരു തോന്നല്‍‌ കുറച്ചു നാളായി തോന്നിത്തുടങ്ങീട്ട്.

ആരെങ്കിലും കൈ വച്ചാലോ എന്ന ഒരു ശങ്ക ഇല്ലാതില്ല. എന്നാലും ആ സാഹസത്തിനു തുനിഞ്ഞിറങ്ങുകയാണ്.

(മുന്‍‌കൂര്‍‌ ജാമ്യം: മറ്റു പ്രൊഫഷണല്‍‌സിനേപ്പോലെ ഡിജിറ്റല്‍‌ ക്യാമറയും ട്രൈപ്പോഡും മറ്റും വച്ചെടുത്ത സൂപ്പര്‍‌ ക്വാളിറ്റി ചിത്രങ്ങളൊന്നും തല്‍‌ക്കാലം പ്രതീക്ഷിക്കരുത്. എന്റെ കുഞ്ഞു മൊബൈലില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇതില്‍‌ കാണൂഅതും വല്ലപ്പോഴും!)

എന്നാല്‍‌ തുടങ്ങിക്കോട്ടെ?


എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP