Wednesday, August 15, 2007

ഒരു പുതിയ ഇന്നിങ്ങ്സ് കൂടിസുഹൃത്തുക്കളെ

ചെറിയ ഒരു സാഹസം അല്ലെങ്കില്‍‌ അഹങ്കാരം കൂടെ കാണിക്കുകയാണ്

രസകരവും വ്യത്യസ്തവും (മറ്റു ചിലപ്പോള്‍ സാധാരണ ബോറന്‍‌ ചിത്രങ്ങളും) എന്നെല്ലാം ‘എനിക്ക്‘ തോന്നുന്ന ചില ചിത്രങ്ങള്‍‌ കൂടി ബൂലോക സുഹൃത്തുക്കളുമായി പങ്കു വച്ചാലോ എന്ന് ഒരു തോന്നല്‍‌ കുറച്ചു നാളായി തോന്നിത്തുടങ്ങീട്ട്.

ആരെങ്കിലും കൈ വച്ചാലോ എന്ന ഒരു ശങ്ക ഇല്ലാതില്ല. എന്നാലും ആ സാഹസത്തിനു തുനിഞ്ഞിറങ്ങുകയാണ്.

(മുന്‍‌കൂര്‍‌ ജാമ്യം: മറ്റു പ്രൊഫഷണല്‍‌സിനേപ്പോലെ ഡിജിറ്റല്‍‌ ക്യാമറയും ട്രൈപ്പോഡും മറ്റും വച്ചെടുത്ത സൂപ്പര്‍‌ ക്വാളിറ്റി ചിത്രങ്ങളൊന്നും തല്‍‌ക്കാലം പ്രതീക്ഷിക്കരുത്. എന്റെ കുഞ്ഞു മൊബൈലില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ ഇതില്‍‌ കാണൂഅതും വല്ലപ്പോഴും!)

എന്നാല്‍‌ തുടങ്ങിക്കോട്ടെ?


16 comments:

ശ്രീ August 16, 2007 at 1:56 AM  

ഒരു പുതിയ സംരഭമാണേ...
ആരെങ്കിലും കൈ വച്ചാലോ എന്ന ഒരു ശങ്ക ഇല്ലാതില്ല. എന്നാലും ആ സാഹസത്തിനു തുനിഞ്ഞിറങ്ങുകയാണ്.

(എന്താകുമോ എന്തോ?)

കുട്ടിച്ചാത്തന്‍ August 16, 2007 at 2:02 AM  

നടക്കട്ടെ...

ഉപാസന || Upasana August 16, 2007 at 6:58 AM  

Go Ahead...
ഒടുവില്‍ നീയും പപ്പരാസിയാകാന്‍ തീരുമാനിച്ചു അല്ലേ... “എന്താകുമോ എന്തോ” എന്നൊന്നും പറഞീട്ട് കാര്യമില്ല. ഇറങ്ങിത്തിരിക്കുമ്പോ എല്ലാം ഓര്‍ത്തിരിക്കണം. ചുമ്മാ കഞ്ഞി കുടിച്ചു കഴിഞ്ഞാ പോരേ ശോഭീ...
:)
പൊട്ടന്‍

ബാജി ഓടംവേലി August 17, 2007 at 10:57 AM  

ആശംസകള്‍

ഏ.ആര്‍. നജീം August 17, 2007 at 2:25 PM  

ഒന്നു വേഗാവട്ടേ...കേട്ടോ...
അഡ്വാന്‍സ് ആശംസകള്‍

സാജന്‍| SAJAN August 17, 2007 at 7:48 PM  

ശ്രീയേ, എന്നിട്ടെവിടെ പടംസ്?
വേഗമാവട്ടെ പടങ്ങളങ്ങട് പോസ്റ്റൂന്നേ:)

ശ്രീ August 17, 2007 at 8:10 PM  

ഇത്രേം പേരറിഞ്ഞോ???

പതുക്കെ പിന്‍‌വലിക്കാമെന്നു കരുതി ഇരിക്കുവാരുന്നു...
ഇനിയിപ്പോ ഒന്നു ശ്രമിക്കാം
:)

maheshkchandran August 18, 2007 at 1:42 AM  

ok good

Areekkodan | അരീക്കോടന്‍ August 18, 2007 at 3:20 AM  

Best of Luck Sree bcause I started one and it does not come in chintha malayalam blogroll.Then who will see it?
So let me to know how it can be seen in blogroll.
abid.areacode@gmail.com

ശ്രീ August 20, 2007 at 7:46 PM  

മഹേഷ്...
:)

അരീക്കോടന്‍‌ മാഷേ...
അവിടെ ഒരു ലിങ്ക് കൊടുത്തിരുന്നു. ഉപകാരപ്പെട്ടോ?

★ Shine October 19, 2007 at 9:47 PM  

ശ്രീ,
എല്ലാ നല്ല സംരംഭങ്ങള്‍ക്കും നന്‍മകള്‍ നേരുന്നു.
സസ്നേഹം ഷൈന്‍ (കുട്ടേട്ടന്‍)

Akbar Sadakhathulla.K October 24, 2007 at 2:47 AM  

നല്ല കാര്യം ...

ദിലീപ് വിശ്വനാഥ് October 24, 2007 at 7:52 AM  

പോരട്ടെ ശ്രീ. കൈ വയ്ക്കുന്ന കാര്യം, സോറി, കമന്റെഴുതുന്ന കാര്യം ഞാനേറ്റു.

ഭൂമിപുത്രി October 26, 2007 at 5:11 AM  

ചാല്‍ക്കുടിക്കാര്‍ക്കു നറ്മ്മം ഫോട്ടോപ്പടത്തിലും ആകാമെന്നു മണിയിതുവരെപ്പറഞ്ഞു കേട്ടില്ലല്ലോ.

Rajeevam December 7, 2007 at 1:43 AM  

പോരട്ട് ശ്രീ
എന്തിനീ നാണം....

indrasena indu July 8, 2009 at 11:06 AM  

enna pinne angine aavatte..nalla stylen photos

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP