ഷൂ പോളീഷിന്റെ ഗുണങ്ങള്‍!!!
സുഹൃത്തുക്കളെ…
ബാംഗ്ലൂര്‍ താമസിക്കുന്ന ജനങ്ങളുടെ ഒരു ബുദ്ധി!
----------------------------------------------------------------------------------
എന്താണ് അദ്ദേഹം ആ വാഹനത്തിനരികില്‍ ചെയ്യുന്നതെന്നു പിടി കിട്ടിയോ?
സൂക്ഷിച്ചു നോക്കൂ, അദ്ദേഹത്തിന്റെ കയ്യിലെന്താണെന്ന്…
അതേ, ഒരു ഷൂ പോളീഷ് ഉപയോഗിച്ച് അദ്ദേഹം ടയര്‍ പോളീഷ് ചെയ്യുകയാണ്. [ക്ഷമിക്കണം, തൊട്ടടുത്തു പോയി ഫോട്ടോ എടുക്കാത്തതിനാല്‍ കയ്യിലെ പോളീഷ് കാണാമോ എന്ന സംശയമുണ്ട്. പക്ഷേ, അങ്ങനെ ഫോട്ടോ എടുത്തിരുന്നെങ്കില്‍ ഇതിവിടെ പോസ്റ്റാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല എന്ന കാര്യത്തില്‍ എനിക്കു തീരെ സംശയമില്ല ;)]
ടയര്‍ പോളീഷിങ്ങിനു ശേഷം
കിവീ ഷൂപോളീഷിനു ഒരു പരസ്യമാക്കാമായിരുന്നു,അല്ലേ?
--------------------------------------------------------------------------
ഈ ചിത്രങ്ങള്‍ ഇതിനെക്കാള്‍ വ്യക്തമായി എടുക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വെറുതേ എന്തിനാ കന്നടക്കാരുടെ കൈയ്ക്ക് പണി കൊടുക്കുന്നേ എന്നു കരുതി, കുറച്ച് അകലത്തില്‍ നിന്ന് അദ്ദേഹം കാണാതെ കഷ്ടപ്പെട്ട് എടുത്തതാണ് ഈ ചിത്രങ്ങള്‍!
31 comments:
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഞാനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനായി റൂമിനു പുറത്തിറങ്ങിയപ്പോള്‍ കണ്ട ഒരു കാഴ്ചയാണ് ഇത്.
ഷൂ പോളീഷു കൊണ്ട് ഇങ്ങനേയും ഒരു ഗുണമോ??? ബാംഗ്ലൂര്‍ താമസിക്കുന്ന ജനങ്ങളുടെ ഒരു ബുദ്ധി!!!
ശ്രീ,,,പോട്ടം കാണാന്‍ പറ്റുന്നില്ലല്ലൊ!!
ഇനി എന്റെ കുഴപ്പമാണൊ??
ചാത്തനേറ്: കൊള്ളാം,
ആ ടെക്സ്റ്റ് ഒന്നുകില്‍ അടീല്‍ അല്ലേല്‍ മുകളില്‍ വരുന്ന ടൈപ്പ് ആക്കൂ ചുറ്റിലും വരുമ്പോള്‍ വായിക്കാന്‍ ബുദ്ധിമുട്ടും.
പടങ്ങള്‍ കാണാന്‍ പറ്റുന്നില്ല
ശ്രീയേ അതേതായാലും ബുദ്ധിയായി, ദൂരെ നിന്നുമാത്രം ഫോട്ടോ എടുത്തത്
Bangalore stories and photoes are strange......I wish to post one soon
കുഞ്ഞന്‍ ചേട്ടാ, ദിവ ചേട്ടാ...
ചിത്രങ്ങള്‍ ഇപ്പോഴും കാണാന്‍ പറ്റുന്നില്ലേ?
ചാത്താ...
നന്ദി. ഇപ്പോ കുഴപ്പമൂണ്ടോന്നു നോക്കിയേ...
ഇന്ത്യാ ഹെറിറ്റേജ്, അരീക്ക്കോടന്‍ മാഷെ
:)
കാണാന്‍ പറ്റണില്ലാ...
ബാക്കിയുള്ളവര്‍ക്കു കാണാന്‍ പറ്റുന്നുണ്ടോ?
ഹഹഹ. അതേതായാലും നന്നായി ദൂരെ മാറിനിന്ന് ഫോട്ടോ എടുത്തത്. ;)
where are the pictures dude !!
ശ്രീയേ, പോട്ടംസ് കാണാം, വലുതാക്കി കാണാന്‍ പറ്റുന്നില്ലാ എന്നു മാത്രം, നടക്കട്ടെ പാപ്പരാസി പണി,അടുത്തു ചെന്ന് എടുക്കാമായിരന്നല്ലൊ, അതിനെന്താ അവരോട് ചോദിച്ചാല്‍ പോരേ , ടയര്‍ പോളീഷ് ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റം ഒന്നുമല്ലല്ലൊ??
പക്ഷേ ഐഡിയ കിഡിലന്‍:)
കുഞ്ഞന്‍ ചേട്ടാ, കൈപ്പള്ളി ചേട്ടാ...
എന്താ കുഴപ്പമെന്നറിയില്ലാല്ലോ. ചിലര്‍ക്കു കാണാന്‍ പറ്റുന്നുമുണ്ട്.
മഴത്തുള്ളി മാഷെ...
തടി കേടാക്കണ്ടല്ലോന്ന് കരുതി
:)
സാജന്‍ ചേട്ടാ...
വലുതാക്കിയാലും അത്ര ഗുണമ്മൂണ്ടാകൂന്ന് തോന്നണില്ല. എന്റെ മൊബൈലില്‍ എടുത്തതാണേ...
നന്ദി, ട്ടോ!
:)
മുമ്പ് നോക്കിയപ്പം എനിക്കും കാണാമ്പറ്റണില്ലാര്‍ന്ന്... ഇപ്പ ദേ പതിഞ്ഞിരിക്കുന്ന്
കൊള്ളാട്ടാ.... ഐസുകട്ടേല്‍ പെയിന്റടിക്കുന്ന പടം നെക്സ്റ്റ്
ഇപ്പം പോട്ടം കാണാം..
ഇങിനെയാണു പറ്റിക്കല്‍സ് നടത്തുന്നത്!
‘പിറ്റേ ദിവസം കുളിപ്പിച്ച് ...‘കുടിയെല്ലാം‘... തൊടുവിച്ച് ഒരുക്കി നിര്‍ത്തിയിരിക്കുന്നതു‘
കുടിയാണൊ കുറിയാണൊ?
മനു ചേട്ടാ...
കമന്റു കൊള്ളാം. അങ്ങനൊന്ന് കിട്ടുമോന്ന് നോക്കട്ടെ!
കുഞ്ഞന്‍ ചേട്ടാ...
നന്ദി, തെറ്റു തിരുത്തീട്ടുണ്ട് ട്ടോ
:)
ടയറ് പോളിഷിന്റെ പിന്നാമ്പുറങള്‍
ശ്രീ, സാധാരണ വണ്ടി സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോള്‍ അവര്‍ എന്തോ ബ്ലാക്ക് ടയറില്‍ പൂശാറുണ്ട് ഒരു ഗുമ്മൊക്കെ കിട്ടാന്‍. അതുപോലെ തന്നെ സര്‍വീസ് ചെയ്യാതെ പാവം ഒരു പുതിയ വിദ്യ പരീക്ഷിച്ചുവെന്നേ യുള്ളൂ. പക്ഷേ ആളുടെ ഐഡിയ കൊള്ളാം. ശ്രീയുടെ ഓടാനുള്ള അകലത്തില്‍ നിന്നുപിടിച്ചപടവും!:)
ചുമ്മാ അങ്ങേരൊന്നു പരീക്ഷിച്ച് നോക്കിയതല്ലേ..എന്തിനാ വെറുതെ :)
ശ്രീ..അടി കിട്ടാഞ്ഞത് ഭാഗ്യം ട്ടാ..
ശ്രീ..ആളുകൊള്ളാല്ലോ..
പിന്നെയേ, അവരുടെ വാക്കുകേട്ട് ഇനി കാണുമ്പോള്‍ അടുത്തു ചെന്നൊന്നും പോട്ടം പിടിക്കാന്‍ നിക്കണ്ടട്ടോ..ടയറില്‍ മാത്രമല്ല മുഖത്തും പോളീഷ് ചെയ്യാമെന്ന്‍ അവര്‍ ചിലപ്പോള്‍ പരീക്ഷിച്ചാലോ. ടയര്‍ കൂടുതല്‍ കറുക്കുന്തോറും ഭംഗികൂടും മുഖമോ..?
ഷാന്‍ മാഷെ...
:)
ഷാനവാസ് ജീ...
അതു ശരിയായിരിക്കും... പാവം.
:)
മെലോഡിയസ്...
തന്നെ തന്നെ... അടി കിട്ടിയില്ല, ഭാഗ്യം!
:)
നജീമിക്കാ...
ഹ ഹ... അതു ശരിയാ... പോളീഷു മുഖത്തു തേച്ചാല്‍ അത്ര ഭംഗി കാണുമെന്നു തോന്നുന്നില്ല.
:)
പടം കണ്ടു.
Tyre polish വാങ്ങാന്‍ അവിടെ കിട്ടില്ലേ. Shoe polish ഉപയോഗിച്ചാല്‍ പോടി പിടിക്കും.
ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും ബ്ലോഗിങ്ങിലാണ് ചിന്ത അല്ലേ. കീപ് ഇറ്റ് അപ്.
ഡായ്
ഇതു തീക്കളിയാണ് ട്ടാ. മൂന്ന് തരം. അവര് പിടിച്ച് കുടയും. ചന്ദനക്കുടം നേര്‍ച്ചക്ക് ആന കുടഞ്ഞ പോലെ...
പടം നല്ലത് തന്നെ...
തടി നോക്കി എദുത്താ മദി.. കേട്ടല്ലോ.
:)
പൊട്ടന്‍
ഉം...എന്റെ ശ്രീക്കുട്ടാ... എന്താലും നന്നായി... സംഭവം കലക്കി...
:-)
കൈപ്പള്ളി മാഷെ... :)
അതറിയില്ലാട്ടോ...
സതീശേട്ടാ...
ഹിഹി, താങ്ക്സ്.
സുനില്‍...
അത്രയേ ഉള്ളൂ... തടി നോക്കണമല്ലോ!
സഹയാത്രികന്‍...
നന്ദി ട്ടോ.
കുതിരവട്ടന്‍...
:)
Eda shobine
etharam photos edukkumbol sound and flash switch off cheyyan marakkalle.
ethayalum aa alu ninte blog kanan edavaralle ennu prarthikkam.
sangathi kasariyittindu
best of luck.
diljith
ടയറുകളെല്ലാം എന്തൊരു ശ്രീ എന്തൊരു വെണ്മ എന്താ ഒരു പളപളപ്പ്! അല്ലേ ശ്രീ?
കൊള്ളാം......... പോളിഷുകാരന്റെ പോളിഷ് വിദ്യയും...അത് ഞങ്ങള്‍ക്കായി ബ്ലോഗിയ വിദ്യയും കലക്കി.........വീണ്ടും ഇത്തരം സംഗതികള്‍ തുടരുക..!
സ്നേഹത്തോടെ
ഖാന്‍പോത്തന്‍കോട്
ദില്‍ജിത്ത്...
നന്ദി.
ഏറനാടന്‍ജീ...
ഹി ഹി അതേയതേ...
:)
ഖാന്‍...
നന്ദി.
:)
അങ്ങേരു ബുദ്ധി കൊള്ളാം. അടി മേടിക്കാതെ പടം പിടിച്ച ശ്രീയുടേയും.
ടയര്‍ പോളീഷ് ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റം ഒന്നുമല്ലല്ലൊ??
പക്ഷേ ഐഡിയ കിഡിലന്‍:)
വണ്ടി മറിച്ചു വില്പനയില്‍ ഇനി ചിലരൊക്കെ ഈ വിദ്യ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു. ചിലരുടെ കമന്റ് വായിച്ചിട്ട് തോന്നിയതാണേ. വണ്ടി മേടിക്കാന്‍ പോവുന്നവര്‍ ജാഗ്രതേ!!!
Post a Comment