Thursday, November 27, 2008

കുറച്ചു നാട്ടുപൂക്കള്‍

കുറച്ചു നാളായി ഇവിടെ പോസ്റ്റാക്കാനായി പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു. എങ്കില്‍ പിന്നെ നാട്ടില്‍ വീടിനു ചുറ്റുവട്ടത്തു നിന്നും കണ്ടു കിട്ടിയ കുറച്ചു പൂക്കള്‍ പോസ്റ്റാമെന്നു കരുതി. ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ?

ചെത്തിപ്പൂവ്

സാക്ഷാല്‍ തുമ്പപ്പൂവു തന്നെ. പക്ഷേ ഇതല്ലാതെ കൊള്ളാവുന്ന ഒരെണ്ണം പോലും കണ്ണില്‍ പെട്ടില്ല

പാര്‍വ്വതി പൂവ് അഥവാ നീല കനകാംബരം***

മനസ്സിലായോ? ഇത് വെണ്ടയുടെ പൂവാണ്.

ഇതും ഏതോ ഇനം ചെത്തിപ്പൂ തന്നെ

മുറ്റത്തെ മുല്ലയുടെ പൂവ്. (മണമുണ്ടോ ആവോ)

വാടാമല്ലി*

ഈ പൂവിന്റെയും പേരറിയില്ല

ഇതിനെ മുളകു ചെമ്പരത്തി/നൂല്‍ ചെമ്പരത്തി എന്നൊക്കെയാണ് ഞങ്ങള്‍ വിളിയ്ക്കുന്നത്

മന്ദാരപ്പൂവ്

ഡുറാന്റ** (ഗോള്‍ഡ് സ്പോട്ട് എന്നും നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്നു)

ഇത് മത്തപ്പൂ ആണ്. വൈകുന്നേരം എടുത്ത ചിത്രമാ‍യതു കൊണ്ടാകും ഇരുണ്ടിരിയ്ക്കുന്നത്

* ചെട്ടിമല്ലി എന്നാണ് ഞാനാദ്യം എഴുതിയത്. തിരുത്തി തന്ന കാന്താരി ചേച്ചിയ്ക്ക് നന്ദി.
** ഡുറാന്റ എന്ന പേരു പറഞ്ഞു തന്ന അനില്‍@ബ്ലോഗ് മാഷിനു നന്ദി.
*** പേരുകള്‍ പറഞ്ഞു തന്ന ജിതേന്ദ്രകുമാര്‍ മാഷിനും ലക്ഷ്മിയ്ക്കും നന്ദി.

Tuesday, November 4, 2008

ബ്ലോഗര്‍ ഹരിശ്രീ വിവാഹിതനാകുന്നു

ബൂലോകത്തു നിന്ന് ഒരു ബ്ലോഗര്‍ കൂടി ബാച്ചിലര്‍ പദവി ഒഴിയുകയാണ്. ശ്രീപദം, ഗാനമലരുകള്‍ എന്നീ ബ്ലോഗുകളുടെ ഉടമയും എന്റെ ചേട്ടനുമായ ബ്ലോഗര്‍ ഹരിശ്രീ (ശ്രീജിത്ത്) വിവാഹിതനാകുകയാണ്. എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശിനി നിനി ആണ് വധു. വരുന്ന നവംബര്‍ 11 ചൊവ്വാഴ്ച രാവിലെ 9 നും 10 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ വധൂഗൃഹത്തില്‍ വച്ചാണ് താലികെട്ട്.


എല്ലാ ബൂലോക സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു. എല്ലാവരുടെയും സാമീപ്യവും ഒപ്പം പ്രാര്‍ത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു.

തിരക്കുകള്‍ക്കിടയിലും ഈ കാര്‍ഡ് ചെയ്തു തന്ന പ്രയാസിയ്ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.

Wednesday, August 13, 2008

സ്വാതന്ത്ര്യ ദിനാശംസകള്‍




എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും
ത്യാഗത്തിന്റെ ഓര്‍മ്മകളുമായി...
നന്മയുടെ നൈര്‍മല്യവുമായി...
പ്രതീക്ഷകളുടെ പൊന്‍‌കിരണങ്ങളുമായി...
സ്വാതന്ത്ര്യ ദിനാശംസകള്‍



ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

Thursday, May 29, 2008

കുറച്ചു നാട്ടു ചിത്രങ്ങള്‍

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ വെറുതേ പറമ്പില്‍ കൂടി കറങ്ങി (ചിക്കന്‍ പോക്സ് കാരനം വേറെ എവിടേയും കറങ്ങാന്‍ പറ്റിയില്ലല്ലോ). അപ്പോള്‍ മൊബൈലില്‍ എടുത്ത കുറച്ചു ചിത്രങ്ങളാണ് ഇവ.

രണ്ടു മാസം മുന്‍പ് കൊയ്ത്തും മെതിയുമെല്ലാം കഴിഞ്ഞതിന്റെ ബാക്കി പത്രം. മുറ്റത്തു വീണു കിടന്ന കുറച്ചു നെല്‍മണികള്‍ മുളച്ചപ്പോള്‍

മുറ്റത്തെ വെണ്ടയില്‍ വെണ്ടയ്ക്ക ഉണ്ടായപ്പോള്‍

വേലിയരുകില്‍ വളര്‍ന്ന മത്തങ്ങ


കടയില്‍ നിന്നും വാങ്ങുന്നതു പോലെയല്ല, വീട്ടില്‍ ഉണ്ടാകുമ്പോള്‍ ഇവന് അത്ര കയ്പ് തോന്നാറില്ല

ഞങ്ങള്‍ ഇവനെ ലൂബിയ്ക്ക എന്നാണ് പറയാറ്. ഉപ്പും കൂട്ടി തിന്നാന്‍ ബഹു കേമം

കാന്താരിയല്ലെങ്കിലും മുളകിന് എരിവില്ലാതാകുന്നില്ലല്ലോ


ഒരു കുമ്പളങ്ങ. നിലത്തൊന്നും സ്ഥലമില്ലാത്തതു കൊണ്ടായിരിയ്ക്കും ആശാന്‍ മരത്തിനു മുകളില്‍വലിഞ്ഞു കയറിയത്

ചിക്കന്‍പോക്സ് മുഴുവനും മാറാതെ ഇവനെ കറി വച്ചു തരില്ലെന്ന് പറഞ്ഞതു കൊണ്ട് ചക്കക്കൂട്ടാന്‍ കഴിയ്ക്കാനോ സാധിച്ചില്ല. എന്നാപ്പിന്നെ, ഇവനെ പടമാക്കാമെന്നു കരുതി. ഈ പ്ലാവില്‍ ഇത് ആദ്യമായി ഉണ്ടായതാണ് ഇവന്മാര്‍

ഞങ്ങളുടെ പറമ്പില്‍ ഉണ്ടായ ‘ഭീമാകാരനായ’ ഒരു വാഴക്കുല

ഇതും മുറ്റത്തെ മാവില്‍ ആദ്യമായി ഉണ്ടായതാണ്. മൊബൈലില്‍ നിന്നെടുക്കുന്നതു കൊണ്ട് മാവില്‍ കിടക്കുന്ന മാങ്ങ കാണാനൊക്കില്ലല്ലോ എന്നു വിഷമിച്ചിരിയ്ക്കുമ്പോഴാണ് കാറ്റത്ത് ഇവന്‍ താഴെ വീണത്. അപ്പോ തന്നെ ഒന്നു ക്ലിക്കി.

ചാമ്പ മരം മൊട്ടിട്ടു നില്‍ക്കുമ്പോള്‍...

ദാ, ഇവിടെ ചാമ്പയ്ക്ക ആയി കഴിഞ്ഞു... (സോറി, നന്നായി പഴുത്തതെല്ലാം ഞാനാദ്യമേ തിന്നു)


പപ്പായ, കപ്പയ്ക്ക, കപ്ലങ്ങ,ഓമയ്ക്ക എന്നൊക്കെ പല പേരിലും ഇവന്‍ അറിയപ്പെടുന്നു


വേലിയ്ക്കല്‍ ഉണ്ടായ ഒരു പൈനാപ്പിള്‍ (ചെറുതൊന്നുമല്ല, വലുതായി വരുന്നതേയുള്ളൂ... അതോണ്ടാ)

‘പെപ്പര്‍ മിന്റ്’ എന്ന* ഇതിനെ ‘വിക്സ് ചെടി’ എന്നാണ് എല്ലാവരും വിളിയ്ക്കുന്നത്. ശരിയ്ക്കും പേരെന്താണോ ആവോ? നമ്മുടെ വിക്സിന്റെ അതേ മണമാണ് ഇതിന്റെ ഇലയ്ക്ക്...


ഞാവല്‍പ്പഴം

പഴുത്തതെല്ലാം മുകളിലാ... കാണാമോ?

ഇതു കറുവാപ്പട്ട അതോ വയണയോ? (അതോ രണ്ടും ഒന്നാണോ?).
മസാലക്കൂട്ടിലും ഔഷധങ്ങളിലും ഉപയോഗിയ്ക്കുന്നു.

നിലക്കടല അഥവാ കപ്പലണ്ടി. അമ്മ ഒരു പരീക്ഷണം പോലെ വെറുതേ നട്ടു നോക്കിയതാ. പക്ഷേ എല്ലാം ചീഞ്ഞു പോയി. ഞാന്‍ ചെല്ലുമ്പോള്‍ ബാക്കി ഇവന്‍ മാത്രമേയുള്ളൂ...

*പെപ്പര്‍മിന്റ് എന്ന പേര് പറഞ്ഞു തന്ന ചേച്ചിപ്പെണ്ണിന് നന്ദി.

Saturday, March 1, 2008

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം

ഞങ്ങളുടെ തഞ്ചാവൂരിലെ ജീവിത കാലത്ത് എടുത്ത ചിത്രങ്ങളാണ് ഇവ. അന്ന് എല്ലാ ആഴ്ചകളുടേയും അവസാനം ഈ ക്ഷേത്രത്തിലേയ്ക്ക് ദര്‍ശനത്തിനെത്തുക പതിവായിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്നായ ഈ ബൃഹദീശ്വര ക്ഷേത്രം
പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.

ഈ പ്രധാന ഗോപുരത്തിനു മാത്രം ഏതാണ്ട് ഇരുന്നൂറടിയിലധികം (അതായത് ഒരു പത്തു നില കെട്ടിടത്തോളം) ഉയരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുകളിലായി കാണുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത ആ വലിയ ഗോളം ഈ ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിയ്ക്കുന്നതിന്, ഈ ഗോപുരത്തിന്റെ അത്രയും തന്നെ ഉയരത്തില്‍ മണ്ണിട്ട് പൊക്കിയിട്ടാണ് സാധിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്.

ഒറ്റക്കല്ലില്‍ തീര്‍ത്ത പന്ത്രണ്ട് അടിയിലധികം ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. (ശിവലിംഗത്തിന്റെ ചീത്രം എടുത്തില്ല.. അകത്ത് ഫോട്ടോ എടുക്കാന്‍ അനുവാദം കിട്ടുമായിരുന്നോ എന്നുമറിയില്ലാ‍യിരുന്നു)

ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി മണ്ഡപം. ഈ നന്ദി വിഗ്രഹത്തിനും പന്ത്രണ്ട് അടി ഉയരം വരും. ലോകത്തെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ നന്ദി വിഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു.

നിറയെ ചുമര്‍ ചിത്രങ്ങളും ഭരത നാട്യം പോലുള്ള കലകളുടെ അസംഖ്യം മുദ്രകളും നിറഞ്ഞതാണ് ഈ കമാനങ്ങള്‍ പോലും.

പെരിയ കോവില്‍ ക്ഷേത്രത്തിനു വെളിയില്‍ നിന്നൊരു ദൃശ്യം

ക്ഷേത്രത്തിനകത്തു നിന്ന്

ക്ഷേത്രം ഒറ്റ നോട്ടത്തില്‍

പ്രധാന പ്രതിഷ്ഠയായ പരമ ശിവനു പുറമേ ചണ്ഡികേശ്വരന്‍, നടരാജന്‍, ബൃഹനായകി ദേവി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ പ്രതിഷ്ഠകളും പേരറിയാത്ത വേറെ കുറച്ചു ദൈവങ്ങളും ആയിരത്തോളം ശിവലിംഗങ്ങളും ക്ഷേത്രത്തിനുള്ളില്‍ പലയിടത്തായി ഉണ്ട്. അതു പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആര്യവേപ്പും ഈ ക്ഷേത്രത്തിനകത്തുണ്ട്. അതില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ പല്ലിയുടെ ദര്‍ശനം ലഭിയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. (സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ പല്ലിയ്ക്ക് ആ മരത്തിന്റെ തൊലിയുടെ കറുത്ത നിറവും ആറോ എട്ടോ ഇഞ്ച് നീളവും അതിനൊത്ത വലുപ്പവും വരും). എല്ലാ ആഴ്ചകളിലും കുറേ നേരം നിന്നിട്ടായാലും ആ പല്ലിയെ കണ്ടിട്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. (അതിന്റേയും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല)

Thursday, February 21, 2008

ഭൂലോക ഘടികാരം

Thursday, January 31, 2008

പിള്ള പൂട്ടിയ വീട്

ഇതു സത്യത്തില്‍‌ ഒരു പോസ്റ്റ് ആക്കാനുള്ളതൊന്നുമില്ല. എങ്കിലും ഈയിടെ ഞാന്‍‌ താമസിയ്ക്കുന്ന റൂമില്‍‌ നടന്ന ഒരു രസകരമായ കാര്യമാണ് ഇത്. അതായത്, ഇവിടെ ബാംഗ്ലൂരില്‍‌ മഡിവാള ടൌണിനടുത്തു തന്നെ. ഈ റൂം റോഡ് സൈഡിലാണ് എന്നു കൂടി അറിയിയ്ക്കട്ടെ. [എന്നും ഇങ്ങനെ ആയിരിയ്ക്കും പൂട്ടുന്നത് എന്നു കരുതി, ആരും റൂം തപ്പി കണ്ടു പിടിച്ച് വരണ്ട, ഞങ്ങള്‍ ഈ മാസം മുതല്‍‌ താമസം മാറി]

ഈ മഹദ് കര്‍‌മ്മം ചെയ്തത് എന്റെ സുഹൃത്ത് പിള്ളേച്ചനാണ്. (ഇത് ആദ്യമായല്ല, ഇതു പോലെ ഉള്ള അബദ്ധങ്ങള്‍‌ അവനു പറ്റുന്നത്, കേട്ടോ)
സമയം ഏതാണ്ട് ഇരുട്ടി തുടങ്ങിയിരുന്നതിനാലും ഈ ചിത്രങ്ങള്‍‌ മൊബൈലില്‍‌ എടുത്തതായതു കൊണ്ടും വ്യക്തത കുറവാണ്.


എന്നാലും നൈറ്റ് മോഡില്‍‌ എടുത്തതാണ്. ശ്രദ്ധിച്ചു നോക്കൂ


അവന് നൈറ്റ് ഷിഫ്റ്റ് അയിരുന്നു അപ്പോള്‍‌. അതു കൊണ്ട് ഞങ്ങള്‍‌ ഓഫീസില്‍ നിന്നും വരും മുന്‍‌പ് റൂം പൂട്ടി ആശാന്‍‌ സ്ഥലം വിടും. പക്ഷേ, അന്ന് ധൃതിയില്‍‌ പോയപ്പോള്‍‌ താഴിട്ട് പൂട്ടി, എങ്കിലും ലോക്ക് വീണോ എന്നു നോക്കാന്‍‌ മറന്നു.


കണ്ടോ? (കാണാമോ?) താഴുമുണ്ട്, പൂട്ടുകയും ചെയ്തു. പക്ഷേ, ഇങ്ങനെ പൂട്ടിയിട്ട് എന്തു പ്രയോജനം?

എന്തായാലും ഭാഗ്യത്തിന് ഞാന്‍‌ എത്തുന്നതിനും മുന്‍‌പ് വേറെ ആരുടെയും ശ്രദ്ധയില്‍‌ പെട്ടില്ല.

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP