പിള്ള പൂട്ടിയ വീട്
ഇതു സത്യത്തില്‍ ഒരു പോസ്റ്റ് ആക്കാനുള്ളതൊന്നുമില്ല. എങ്കിലും ഈയിടെ ഞാന്‍ താമസിയ്ക്കുന്ന റൂമില്‍ നടന്ന ഒരു രസകരമായ കാര്യമാണ് ഇത്. അതായത്, ഇവിടെ ബാംഗ്ലൂരില്‍ മഡിവാള ടൌണിനടുത്തു തന്നെ. ഈ റൂം റോഡ് സൈഡിലാണ് എന്നു കൂടി അറിയിയ്ക്കട്ടെ. [എന്നും ഇങ്ങനെ ആയിരിയ്ക്കും പൂട്ടുന്നത് എന്നു കരുതി, ആരും റൂം തപ്പി കണ്ടു പിടിച്ച് വരണ്ട, ഞങ്ങള്‍ ഈ മാസം മുതല്‍ താമസം മാറി]
ഈ മഹദ് കര്‍മ്മം ചെയ്തത് എന്റെ സുഹൃത്ത് പിള്ളേച്ചനാണ്. (ഇത് ആദ്യമായല്ല, ഇതു പോലെ ഉള്ള അബദ്ധങ്ങള്‍ അവനു പറ്റുന്നത്, കേട്ടോ)
സമയം ഏതാണ്ട് ഇരുട്ടി തുടങ്ങിയിരുന്നതിനാലും ഈ ചിത്രങ്ങള്‍ മൊബൈലില്‍ എടുത്തതായതു കൊണ്ടും വ്യക്തത കുറവാണ്.
എന്നാലും നൈറ്റ് മോഡില്‍ എടുത്തതാണ്. ശ്രദ്ധിച്ചു നോക്കൂ
അവന് നൈറ്റ് ഷിഫ്റ്റ് അയിരുന്നു അപ്പോള്‍. അതു കൊണ്ട് ഞങ്ങള്‍ ഓഫീസില്‍ നിന്നും വരും മുന്‍പ് റൂം പൂട്ടി ആശാന്‍ സ്ഥലം വിടും. പക്ഷേ, അന്ന് ധൃതിയില്‍ പോയപ്പോള്‍ താഴിട്ട് പൂട്ടി, എങ്കിലും ലോക്ക് വീണോ എന്നു നോക്കാന്‍ മറന്നു.
കണ്ടോ? (കാണാമോ?) താഴുമുണ്ട്, പൂട്ടുകയും ചെയ്തു. പക്ഷേ, ഇങ്ങനെ പൂട്ടിയിട്ട് എന്തു പ്രയോജനം?
എന്തായാലും ഭാഗ്യത്തിന് ഞാന്‍ എത്തുന്നതിനും മുന്‍പ് വേറെ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല.
45 comments:
ഇതു സത്യത്തില്‍ ഒരു പോസ്റ്റ് ആക്കാനുള്ളതൊന്നുമില്ല. എങ്കിലും ഈയിടെ ഞാന്‍ താമസിയ്ക്കുന്ന റൂമില്‍ നടന്ന ഒരു രസകരമായ കാര്യമാണ് ഇത്.
എന്റെ സുഹൃത്ത് പിള്ളേച്ചന്‍ ആണ് ഈ പണി ഒപ്പിച്ചത്.
പുട്ടുകള്‍ തുറക്കപെടുവാനുള്ളതല്ലേ :)
'പൂട്ടുവിന്‍ തുറക്കപ്പെടും' എന്നല്ലേ :)
അതായത് പിള്ളേച്ചന്‍ കപ്പലിന്‍ തന്നെ....
പിള്ളയുടെ glasnost സമീപനം ഇഷ്ടപ്പെട്ടു..
പുള്ളി ഗോര്‍ബചേവിന്‍റെ അനന്തിരവനാണോ..?
അല്ലെങ്കിലും പൂട്ടിട്ട് പൂട്ടിയിട്ട് വല്യ കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. ആ വാതില്‍ കണ്ടാല്‍ ഒറ്റ ചവിട്ടിന് പൊളിയുന്ന ലക്ഷണമുണ്ട് !! ;))
ഹഹ..
പിന്നേ ഏടുത്തോണ്ടുപോകാന്‍ അവിടെയിരിക്കുവല്ലേ ലക്ഷങ്ങള്‍ :)
ശ്രീ, ദേ ഇന്ന് ഒന്നാം തീയതിയാ. കിട്ടിയ സാലറി വീട്ടില്‍ കൊണ്ടുവെച്ച് നോക്ക്. പിള്ളേച്ചന്‍ തോമാച്ചനുമായി ഒത്തുകൊണ്ട് നാളെ ഈ പരിപാടി ചെയ്യും. അവര്‍ക്ക് 50:50 ;)
ബിവെയര്‍ര്‍ര്‍ര്‍ര്‍..............
ദീപൂ... അതെയതെ. ആദ്യ കമന്റിനു നന്ദി.
കോറോത്ത്... തന്നെ തന്നെ. നന്ദി.
ശ്രീനാഥ്... അതു തന്നെ... നന്ദി. :)
ഗോപന്‍ മാഷേ... അവനൊരു താരമാണ്‍... നന്ദി. :)
നാടന്‍ മാഷേ...
ചവിട്ടി പൊളിയ്ക്കരുതേ.... നന്ദി കേട്ടോ. :)
നിലാവര്‍നിസ... നന്ദി. :)
അനൂപേട്ടാ...
അങ്ങനെ പറയരുത്.... ഹ ഹ.നന്ദി :)
മഴത്തുള്ളി മാഷേ...
ഹ ഹ... അതെയതെ. കമന്റിനു നന്ദി.
:)
പിള്ളേച്ചന് സ്ട്രൈക്സ് എഗെയിന്‍
:)
ഉപാസന
പൂട്ടു പൊളി തൊഴിലാക്കിയോര്‍ താമസിക്കുന്ന സ്ഥലമല്ലെ..!
സ്ഥിരമായി പുറത്തു പോയി ചെയ്യുന്ന കാര്യമല്ലെ, പിള്ളേച്ചനെ കുറ്റം പറയാന്‍ പറ്റില്ല..
ശ്രീ കുട്ടാ.. എന്നെ തല്ലാന്‍ നീ രണ്ടു ദിവസം കാണില്ലാ എന്നു എനിക്കു നല്ല വിശ്വാസമുണ്ട്..;)
ഹ ഹ ഹ കൊള്ളാം
പുതിയ വീട്ടിലും ഇങ്ങനെതന്നെയാണൊ പൂട്ടുന്നത്.
(ഇതുവരെ കള്ളന്മാര്‍ അവിടെ കയറാതിരുന്നത്, അവരുടെ വില കളയണ്ട എന്നു കരുതിയാകും, ഒന്നൂല്ലെങ്കില്‍ കള്ളന്മാര്ക്കുമില്ലേ ഒരു സ്റ്റാന്‍ഡേഡ്!!)
വായിച്ചു....
കൊള്ളാം പിള്ളേ...
ഇതുപോലൊരു തലകെട്ടു വേറെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..
പിള്ളേച്ചനെ അകത്തിട്ടു പൂട്ടണം ശ്രീ.. :)
ഒരു ദിവസം ഞാനും ഇങ്ങിനെ പൂട്ടി പോയിട്ടുണ്ട്. പാവം പിള്ള.:(
ഞാന്‍ പറഞ്ഞതാ പിള്ളേച്ചനെ മണിച്ചിത്രത്താഴ് സിനിമ കാണിയ്ക്കരുതെന്ന്.
" പിള്ള പൂട്ടിയ വീട് " ഈ തലക്കെട്ടും എനിക്ക് ഇഷ്ടപ്പെട്ടു. പിള്ളച്ചേട്ടനോട് എന്‍റെ അന്വേഷണം അറിയിക്കുമല്ലോ? :)
ഹോ... എന്നാലും പിള്ളച്ചേട്ടന്റെ പൂട്ട് ഒരന്യായ പൂട്ടായിപ്പോയി.... ഹി ഹി
:)
ഹ ഹ
പിള്ളേച്ചനാളൊരു താരം തന്നെ
ഹ ഹ ! ''അയാള്‍ മുറി അനായാസമായി പൂട്ടി തലയെടുപ്പോടെ വണ്ടിയിലേയ്ക്കു നടന്നു'' എന്നെഴുതിയതു പിള്ളാച്ചേട്ടനെ പറ്റിയായിരുന്നല്ലേ?
കൊള്ളാം!
ആര്‍ക്കും ഒരു പറ്റു തെറ്റും....
പിള്ളേച്ചനെങ്ങനേം പൂട്ടാം. :)
വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏറ്റവുംസുരക്ഷിതമായ മാര്‍ഗം ഇങ്ങനെ ‘ഭദ്രമായി’ പൂട്ടുന്നതാണ് ശ്രീ.
ഇങ്ങനെ പൂട്ടിയിരിക്കുന്ന വീട്ടില്‍ വിലപിടിപ്പുള്ളതെന്തെങ്കിലും ഉണ്ടാവുമെന്ന് സാമാന്യ ബുദ്ധിയുള്ള ഏതെങ്കിലും കള്ളന്‍ പ്രതീക്ഷിക്കുമോ?
അതുകൊണ്ട് പിള്ളേച്ചന് നന്ദി പറയൂ...
ഹോ, ഇതൊരു ഒന്നൊന്നര പൂട്ടായിപ്പോയി ..:)
ബാംഗ്ലൂരുകാരൊക്കെ പണ്ടേ ഡീസന്റായിപ്പോയത് നിങ്ങടെ ഒക്കെ ഭാഗ്യം :)
പുത്യേ വിലാസം ഒന്നു തര്വോ? :)
ജിഹേഷേ ഡോണ്ടൂ ഡോണ്ടൂ.. ഞാനിവിവിടെ ഒന്നു രണ്ടു പാര്‍ട്ടികളോട് എല്ലാം സംസാരിച്ചുറപ്പിച്ചു വച്ചിട്ടുണ്ട്. ശ്രീ ആ അഡ്രസ് എന്റെ മെയിലിലേക്ക് ഒന്നയക്കുമോ:-)
ഹ ഹ.. ‘പിള്ള പൂട്ടാത്ത വീടെ‘ന്നു മതിയായിരുന്നു, അല്ലേ?
വീട് പൂട്ടിക്കിടക്കുകയാണ് എന്നൊരു illusion ഉണ്ടാക്കുക എന്നതായിരുന്നു പിള്ളയുടെ ഉദ്ദേശ്യം.. അങ്ങനെ ആവുമ്പോള്‍ കള്ളന്മാര്‍ കയറുകയും ഇല്ല വീട്ടിലെ താമസക്കാര്‍ ആരെങ്കിലും കീ ഇല്ലാതെ വന്നാല്‍ കയറുകയും ചെയ്യാം. എന്നാലും ഈ പിള്ളയെ സമ്മതിക്കണം ശ്രീ.
സുനിലേ... അതു തന്നെ. നന്ദി.:)
പ്രയാസീ... അതു ശരി, അപ്പൊ എനിയ്ക്കിട്ടു വച്ചു,ല്ലേ? ശരി ശരി. ;)
പ്രിയാ... നന്ദി. :)
കൃഷ് ചേട്ടാ... യേയ്, പുതിയ വീട്ടില്‍ പിള്ളേച്ചനെ കൊണ്ട് പൂട്ടിയ്ക്കുന്നേയില്ല. എന്നാലും... അവിടേം തന്നു ഒരു താങ്ങ് അല്ലേ? ;)
ശിവകുമാര്‍... നന്ദി. :)
വാല്‍മീകി മാഷേ... നന്ദി. (ഇതു പോലെ ഉള്ള വേറെ ഏതു തലക്കെട്ട്? എനിയ്ക്കു മനസ്സിലായില്ലാട്ടൊ) നന്ദി.:)
ശ്രീലാല്‍... അതു തന്നെയാണ്‍ വേണ്ടിയിരുന്നത്. നന്ദി. :)
അപര്‍ണ്ണ... അതു ശരി. അപ്പൊ പിള്ളേച്ചന് കമ്പനിയായല്ലോ. ;)
എതിരന്‍ ജീ... അതേന്നേ... പറ്റിപ്പോയില്ലേ? നന്ദി :)
പോങ്ങുമ്മൂടന്‍... പിള്ളേച്ചനെ തീര്‍ച്ചയായും അന്വേഷണം അറിയിയ്ക്കാം. നന്ദി. :)
ചാത്തനേറ്: ഇതിങ്ങനെ പരസ്യമാക്കിയ കാര്യമറിഞ്ഞാല്‍ പിള്ളേച്ചന്‍ എന്തായാലും ഒന്നും കൂടി പൂട്ടും.
ഇത്തവണ കറക്റ്റായിട്ട് പൂട്ടും. വാതിലിന്റെ പിന്നില്‍ നീയും ഉണ്ടാവും എന്നുമാത്രം.
കാനനവാസന്‍... അതെയതെ. നന്ദി :)
കുഞ്ഞായി മാഷേ... അതെ. പിള്ളേച്ചനാണു ഞങ്ങളുടെ താരം. നന്ദി :)
ധ്വനി... പിള്ളേച്ചന് ഇതൊന്നും പുത്തരിയല്ല. ഹഹ. നന്ദി. :)
ബഷീര്‍ക്കാ... അത് ഒരിക്കല്‍ മാത്രമാണെങ്കിലല്ലേ. ഇതെപ്പോഴും ഇങ്ങനൊക്കെ തന്നെയാ... നന്ദി :)
നിരക്ഷരന്‍ ചേട്ടാ... തന്നെ തന്നെ. നന്ദി :)
ഗീതേച്ചീ... അതാണു അതിന്റെ കാര്യം. (ഇനീപ്പോ അങ്ങനല്ലേ പറയാനൊക്കൂ...) നന്ദി :)
മയൂര ചേച്ചീ... അതെയതെ. നന്ദി :)
നജീമിക്കാ... ആരുടേം കണ്ണില്‍ പെടാതിരുന്നതു തന്നെ ഭാഗ്യം! നന്ദി :)
ജിഹേഷ് ഭായ്... ഇല്ലില്ല. തരുന്ന പ്രശ്നമേയില്ല. ഹ ഹ നന്ദി :)
കൊച്ചുത്രേസ്യ... ദൈവമേ.... പെട്ടോ. അപ്പഴേയ്ക്കും ആളെ ഏര്‍പ്പാടാക്കിയോ? ഞങ്ങള്‍ ബാംഗ്ലൂരു നിന്നു തന്നെ മാറണോ? നന്ദി.
വീണ... പിള്ള പൂട്ടിയാല്‍ ഇതാണ്‍ അവസ്ഥ എങ്കില്‍ പൂട്ടാതിരുന്നാലോ? ഹഹ. നന്ദി :)
ചാത്താ.... ഈ പോസ്റ്റ് അവന്റെ കണ്ണില്‍പെട്ടാല്‍ അതും സംഭവിച്ചേയ്ക്കാം. നന്ദി :)
ശ്രീ,
സത്യം പറ പാവം പിള്ളേച്ചന്‍ തന്നെയാണോ ഇതു പൂട്ടിയതു?
പിള്ളേച്ച പൂട്ടു കളക്കി ഗൊദറെജിന്റെ വാങ്ങാന്‍ പറഞ്ഞിട്ടു താന്‍ ചൈനേടെ വാങ്ങിയാല്ലെ
Ha Ha Ha....
ചേട്ടനു വേണ്ടി പെണ്ണിനെ ആലോചിച്ച് ചമ്മിയ പിള്ളയല്ലേ, ഇതിലപ്പുറവും സംഭവിക്കും..
നന്നായിരിക്കുന്നു.
കൊള്ളാം , നല്ലത് , അടിപൊളി :) :)
എന്ന് എഴുതുന്നവര്‍ സൃഷ്ടികള്‍ വായിക്കുന്നവരല്ല.
വെറുതെ തന്‍റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നു.
അവര്‍ എഴുതുന്ന എന്ത് കാര്യത്തിനും നമ്മളും നല്ലത് എന്ന് എഴുതാനുള്ള സുത്രപണി യാണിത്
ജാഗ്രതൈ
സൃഷ്ടികള്‍ വായിച്ച് അഭിപ്രായം പറയുന്നവര്‍ ഇഷ്ടമായാല്‍ എന്തുകൊണ്ട് ..? ഇഷ്ടമല്ലെ
എന്തുകൊണ്ട് ..? എന്ന് വ്യക്തമായി എഴുതുക.
തന്‍റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നവര്‍ ദയവായി
ബ്ലോഗ് തുറന്നു
കണ്ടു
എന്ന് മാത്രം എഴുതുക.
നല്ല പോസ്റ്റ്
ഒരോ പടം കഴിയുമ്പോഴും പൂട്ടിന്‍റെ വലിപ്പം കൂടുന്നു എന്നതാണ് ശ്രീമാന്‍ അനോണി എന്നെ ഈ പോസ്റ്റ് ഇഷ്ടപ്പെടാന്‍ പ്രേരിപ്പിച്ച ഘടകം
മഹേഷ് ഭായ്...
ഹ ഹ. ഇതു പിള്ളയുടെ ഒരു കൊച്ചു നമ്പറല്ലേ? നന്ദി.
അനൂപ് മാഷേ...
അതു ശരി, അപ്പോ നിങ്ങളൊക്കെ ഒറ്റക്കെട്ടാ അല്ലേ? നന്ദി. :)
ശ്രീച്ചേട്ടാ... :)
വയനാടന്‍ മാഷേ... നന്ദി.
അനോണി മാഷേ... സംഭവമൊക്കെ ശരി തന്നെ. പക്ഷേ എല്ലാവര്‍ക്കും അത്രയ്ക്കൊക്കെ വിശദീകരിച്ചെഴുതാന്‍ എപ്പോഴും സമയം കിട്ടിയെന്നു വരില്ലല്ലോ. നന്ദി.
കാരണഭൂതം... നന്ദി. അനോണിയ്ക്കുള്ള ആ മറുപടിയും കൊള്ളാം ട്ടോ. :)
ഇത്തിരി നാളു മുന്നെ ഞങ്ങളും ഞങ്ങലുടെ ക്വാര്‍ട്ടേഴ്സ് കം ഹോസ്റ്റെല്‍ പൂട്ടി കോളേജിക്കു പോയി...
തിരിച്ചു രണ്ട് മണിക്കു വിശന്നു പൊരിഞ്ഞു വന്നപ്പൊളല്ലെ രസം, ഫൂഡ് ആദ്യമായ് ടയിമിനു എത്തിയിരിക്കണു!!!!!!
വാതില്‍ തുറക്കാനെ പറ്റുന്നില്ലാ,പൂട്ടു തുറാന്നിട്ടും
ഉള്ളിലെ ബോള്‍ട്ട് വീണതാണു..
കൊറെ ചവിട്ടി ചവിട്ടി എങ്ങിനേയൊ തുറന്നു ഭക്ഷണം കഴിക്കുമ്പൊല്‍ സമയം നാലു കഴിഞ്ഞിരിക്കണൂ....
പൂട്ടുകയാണേല്‍ ഇങ്ങനെ തന്നെ പൂട്ടണം.
ഇഷ്ടപെട്ടു
Post a Comment