ക്യാപ്റ്റന്‍ കൂള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരാണ്?
ധോണിയാണോ ഗാംഗുലിയാണോ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന തര്‍ക്കത്തിന് മറുപടി അല്ല ഈ കണക്കുകള്‍. ഒന്നുമില്ലായ്മയില്‍ നിന്നും ഏതു ടീമിനെയും ഏതു ഗ്രൌണ്ടിലും വെല്ലുവിളിയ്ക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ ടീമിനെ വളര്‍ത്തി കൊണ്ടു വന്ന ഗാംഗുലിയുടെ പിന്‍തുടര്‍ച്ചക്കാരനാണ് ധോണി.
ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരായ ക്യാപ്റ്റന്‍മാരില്‍ ഒരാളാണോ ധോണി? എന്ന ചോദ്യത്തിന് ഒരു മറുപടിയായിട്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇന്ത്യന്‍ നായകനെ ഒരു മികച്ച ക്യാപ്റ്റനായും ഫിനിഷര്‍ ആയും അംഗീകരിയ്ക്കാന്‍ പറ്റാത്തവര്‍ കുറേയുണ്ട്. അവരുടെ അറിവിലേയ്ക്കായി ചില കണക്കുകള്‍ കുറിയ്ക്കുകയാണ് ഇവിടെ.ധോണിയുടെ പക്ഷപാത സ്വഭാവം (ചില കളിക്കാരെ അളവിലധികം പിന്തുണയ്ക്കുന്നതും ചിലരെ തള്ളിപ്പറയുന്നതും) കണ്ടില്ലെന്നു നടിയ്ക്കാനാകില്ലെങ്കിലും ഇന്ന് നിലവില്‍ ഇന്ത്യയ്ക്ക് ലഭിയ്ക്കാവുന്ന ഏറ്റവും മികച്ച ക്യാപ്റ്റന്‍ തന്നെയാണ് ധോണി എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്
* ഇന്ത്യ ടെസ്റ്റ്, ഏകദിന റാങ്കിങ്ങുകളില്‍ ഒന്നാം സ്ഥാനത്ത് വന്നത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. (2009 & 2011)
* ഇന്ത്യ 1983 നു ശേഷം ഏതെങ്കിലും ലോകകപ്പ് നേടുന്നത് ധോണിയുടെ നേതൃത്വത്തിലാണ്. അതും ഒന്നല്ല, രണ്ടെണ്ണം - Twenty - 20 ലോകകപ്പ് 2007 ലും ICC ഏകദിന ലോകകപ്പ് 2011 ലും.
* ടെസ്റ്റില്‍ ഏറ്റവുമധികം ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ (52* ടെസ്റ്റ്). 49 ടെസ്റ്റുകള്‍ നയിച്ച ഗാംഗുലി രണ്ടാമത്
* ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് ജയങ്ങള്‍ നേടിത്തന്ന നായകനാണ് ധോണി. (50% വിജയത്തോടെ 26* ടെസ്റ്റുകള്‍. 43 % വിജയത്തോടെ 21 ടെസ്റ്റുകള്‍ ഉള്ള ഗാംഗുലിയാണ് രണ്ടാമത്)
* ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ വിജയ ശരാശരിയില്‍ ശാസ്ത്രി മാത്രമാണ് ധോണിയ്ക്ക് മുന്നിലുള്ളത് (1 ടെസ്റ്റ്; 1 വിജയം = 100% വിജയം)
* ഏകദിനങ്ങളില്‍ അസ്‌ഹറുദ്ദീനു ശേഷം ഏറ്റവുമധികം മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ (അസ്‌ഹര്‍ - 174, ധോണി - 159*, ഗാംഗുലി - 147)
* അസ്‌ഹറിനു ശേഷം (90) ഏറ്റവുമധികം ഏകദിന വിജയങ്ങള്‍ നേടി തന്ന നായകന്‍ (88*)
* ഏകദിനത്തില്‍ 60.4% വിജയ ശരാശരിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നായകന്‍ (അസ്‌ഹര്‍ 54, ഗാംഗുലി 53.5)
* ഏകദിന ക്യാപ്റ്റനായി 100 മത്സരങ്ങളെങ്കിലും കളിച്ചവരില്‍ 58.5 ബാറ്റിങ്ങ് ശരാശരിയോടെ ലോകത്തില്‍ ഒന്നാമന്‍ [മിനിമം 10 മത്സരങ്ങളില്‍ ക്യാപ്റ്റനായവരെ നോക്കിയാല്‍ 40 മത്സരങ്ങളില്‍ 62 ശരാശരിയുള്ള ഡിവില്ലിയേഴ്സിനും 13 മത്സരങ്ങളില്‍ 61 ശരാശരിയുള്ള ജോര്‍ജ്ജ് ബെയ്‌ലിയ്ക്കും തൊട്ടു പിന്നില്‍ മൂന്നാമന്‍]
* ഏകദിന ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോകത്തിലെ നാലാമത്തെ ക്യാപ്റ്റന്‍ (159 മത്സരങ്ങളിലെ 139 ഇന്നിങ്സുകളില്‍ നിന്ന് 58.5 ശരാശരിയോടെ 5569 റണ്‍സ് - മുന്നിലുള്ളവര്‍: പോണ്ടിങ്ങ് 230 മത്സരങ്ങളില്‍ 42.9 ശരാശരിയോടെ 8497 റണ്‍സ്, ഫ്ലെമിങ്ങ് 218 മത്സരങ്ങളില്‍ 32.8 ശരാശരിയോടെ 6295 റണ്‍സ്, രണതുംഗെ 193 മത്സരങ്ങളില്‍ 37.6 ശരാശരിയോടെ 5608 റണ്‍സ്)
* ഏകദിന ക്യാപ്റ്റനായി 100 മത്സരങ്ങളെങ്കിലും കളിച്ചവരില്‍ 86.4 ബാറ്റിങ്ങ് സ്ട്രൈക്ക് റേറ്റോടെ ഏറ്റവും മികച്ച നാലാമത്തെ ക്യാപ്റ്റന്‍ (105 മത്സരങ്ങളില്‍ 92 സ്ട്രൈക്ക് റേറ്റുള്ള വിവ് റിച്ചാഡ്സ്, 109 മത്സരങ്ങളില്‍ 89.4 സ്ട്രൈക്ക് റേറ്റുള്ല അക്രം, 118 മത്സരങ്ങളില്‍ 88 സ്ട്രൈക്ക് റേറ്റോടെ ജയസൂര്യ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍)
* പുറത്താകാതെ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച നായകനും (159 മത്സരങ്ങള്‍, 139 ഇന്നിങ്സ്, 44 നോട്ടൌട്ട്), വിജയിച്ച മത്സരങ്ങളില്‍ ഏറ്റവുമധികം തവണ പുറത്താകാതെ നിന്ന നായകനും (88 മത്സരങ്ങള്‍, 74 ഇന്നിങ്സ്, 32 നോട്ടൌട്ട്, ആവരേജ് 74) രണ്ടാമത് ബാറ്റ് ചെയ്ത് ഏറ്റവുമധികം മത്സരങ്ങള്‍ ജയിപ്പിച്ച നായകനും (51 മത്സരം, 38 ഇന്നിങ്സ്, 24 നോട്ടൌട്ട്, ആവരേജ് 92) ധോണിയല്ലാതെ മറ്റാരുമല്ല
*ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സ്കോര്‍ പിന്തുടര്‍ന്ന് ഇന്ത്യ പരാജയപ്പെട്ട 34 മത്സരങ്ങളില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ധോണി പുറത്താകാതെ നിന്നിട്ടും ടീമിനെ വിജയിപ്പിയ്ക്കാന്‍ കഴിയാതെ പോയത്.
* പെര്‍ഫക്റ്റ് ഫിനിഷര്‍ ആയ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന രണ്ട് മൂന്നു പേരേയുള്ളൂ.
1. ഡിവില്ലിയേഴ്സ് : ക്യാപ്റ്റനായി പിന്തുടര്‍ന്ന് മത്സരിച്ചത് 21 മത്സരങ്ങള്‍, 20 ഇന്നിങ്സ്, 8 നോട്ടൌട്ട്, ആവരേജ് 86, സ്ട്രൈക്ക് റേറ്റ് 100. (വിജയിച്ചത് 8 മത്സരങ്ങള്‍, 7 നോട്ടൌട്ട്, ആവരേജ് 420, സ്ട്രൈക്ക് റേറ്റ് 93 )
2. മിസ്‌ബാ ഉള്‍ഹഖ്: ക്യാപ്റ്റനായി പിന്തുടര്‍ന്ന് മത്സരിച്ചത് 36 മത്സരങ്ങള്‍, 32 ഇന്നിങ്സ്, 10 നോട്ടൌട്ട്, ആവരേജ് 53, സ്ട്രൈക്ക് റേറ്റ് 71. (അതില്‍ വിജയിച്ചത് 18 മത്സരങ്ങള്‍, 8 നോട്ടൌട്ട്, ആവരേജ് 94, സ്ട്രൈക്ക് റേറ്റ് 73)
3. മൈക്കല്‍ ക്ലാര്‍ക്ക്: ക്യാപ്റ്റനായി പിന്തുടര്‍ന്ന് മത്സരിച്ചത് 43 മത്സരങ്ങള്‍, 41 ഇന്നിങ്സ്, 7 നോട്ടൌട്ട്, ആവരേജ് 48, സ്ട്രൈക്ക് റേറ്റ് 75. (അതില്‍ തന്നെ വിജയിച്ചത് 20 മത്സരങ്ങള്‍, 6 നോട്ടൌട്ട്, ആവരേജ് 64, സ്ട്രൈക്ക് റേറ്റ് 76)
ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷേഴ്സ് എന്ന് അംഗീകരിയ്ക്കപ്പെടുന്നവരും വിവരങ്ങളും ചുരുക്കത്തില്‍:
മാര്‍ക്ക് ബൌച്ചര്‍: പിന്തുടര്‍ന്ന് മത്സരിച്ചത് 160 മത്സരങ്ങള്‍, 107 ഇന്നിങ്സ്, 28 നോട്ടൌട്ട്, ആവരേജ് 27, സ്ട്രൈക്ക് റേറ്റ് 82. ( പിന്തുടര്‍ന്ന് വിജയിച്ചത് 100 മത്സരങ്ങള്‍, 51 ഇന്നിങ്സ്, 25 നോട്ടൌട്ട്, ആവരേജ് 39, സ്ട്രൈക്ക് റേറ്റ് 84)
മൈക്കല്‍ ബെവന്‍: പിന്തുടര്‍ന്ന് മത്സരിച്ചത് 112 മത്സരങ്ങള്‍, 81 ഇന്നിങ്സ്, 30 നോട്ടൌട്ട്, ആവരേജ് 57, സ്ട്രൈക്ക് റേറ്റ് 68. ( പിന്തുടര്‍ന്ന് വിജയിച്ചത് 75 മത്സരങ്ങള്‍, 45 ഇന്നിങ്സ്, 25 നോട്ടൌട്ട്, ആവരേജ് 86, സ്ട്രൈക്ക് റേറ്റ് 66)
മൈക് ഹസ്സി: പിന്തുടര്‍ന്ന് മത്സരിച്ചത് 71 മത്സരങ്ങള്‍, 45 ഇന്നിങ്സ്, 17 നോട്ടൌട്ട്, ആവരേജ് 43, സ്ട്രൈക്ക് റേറ്റ് 73. ( പിന്തുടര്‍ന്ന് വിജയിച്ചത് 51 മത്സരങ്ങള്‍, 27 ഇന്നിങ്സ്, 17 നോട്ടൌട്ട്, ആവരേജ് 74, സ്ട്രൈക്ക് റേറ്റ് 75)
ഇനി ധോണിയുടെ (ക്യാപ്റ്റനായോ അല്ലാതെയോ) അനാലിസിസ് കൂടി നോക്കൂ...
മഹേന്ദ്ര സിങ്ങ് ധോണി: പിന്തുടര്‍ന്ന് മത്സരിച്ചത് 133 മത്സരങ്ങള്‍, 106 ഇന്നിങ്സ്, 38 നോട്ടൌട്ട്, ആവരേജ് 52, സ്ട്രൈക്ക് റേറ്റ് 83. ( പിന്തുടര്‍ന്ന് വിജയിച്ചത് 76 മത്സരങ്ങള്‍, 57 ഇന്നിങ്സ്, 36 നോട്ടൌട്ട്, ആവരേജ് 103, സ്ട്രൈക്ക് റേറ്റ് 92)
ഈ കണക്കുകള്‍ പോരേ, ലോകത്തില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആയ ക്യാപ്റ്റന്‍ ആരാണെന്നറിയാന്‍?
(* കണക്കുകള്‍ 2014 ഫെബ്രുവരി 1 വരെ ഉള്ളത്)
12 comments:
ഏകദിന ക്രിക്കറ്റിലെ "പെര്‍ഫക്റ്റ് ഫിനിഷര്‍ + ക്യാപ്റ്റന്‍" ആര്?
Kollaam nannaayipparanju. Pakshe Ganguliyude oru chithram koodi cherkkaamaayirunnu sthu vallya kashtaatyippoyi. Pinne chthrangal madhyathila ninnum oro vashangalilekku maattikkodukkuka athu nannaayirikkum aashamsakal
G+ l vannathil nanni
Blogil varaan marakkenda ketto
Good day
Philip
രണ്ട് തുടർച്ചയായ 4-0 വൈറ്റ് വാഷ് - ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും.
1-0 തോൽവി ന്യൂ സീലണ്ടിൽ .
4-0 തോൽവി തൂത്ത് വാരൽ ഏക ദിനത്തിൽ.
ഇതിൽ കൂടുതൽ എന്ത് വേണം ഒരു ക്യാപ്റ്റനു ?
മുന്നിൽ നിന്ന് നയിക്കാതെ പേടിച്ചു പിന്നിൽ ഏഴാം സ്ഥാനത്ത് പോകുന്ന ക്യാപ്റ്റൻ.
ബി.സി.സി.ഐ. യുടെ കള്ളനായ നേതാവ് ശ്രീനിവാസൻറെ കള്ള ക്കളിയിൽ ക്യാപ്റ്റൻ ആയി തുടരുന്ന വ്യക്തി.
ഒത്തു കളിയിൽ സുപ്രീം കോടതിയിൽ ധോനിയുടെ പേരും ഉണ്ട്.
കാത്തിരുന്നു കാണാം.
സുഖമാണല്ലോ അല്ലേ,കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വരുന്നത്.പഴയ ഫോട്ടോയില്‍ നിന്നൊരുപാട് മാറ്റമുണ്ട് ശ്രീയ്‌ക്ക്.
സുഖമാണല്ലോ അല്ലേ,കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വരുന്നത്.പഴയ ഫോട്ടോയില്‍ നിന്നൊരുപാട് മാറ്റമുണ്ട് ശ്രീയ്‌ക്ക്.
ബ്ലോഗിലെ ശ്രീ സാന്നിധ്യം കാണാതെ ആയപ്പോൾ അന്വേഷിച്ചു വന്നതാണ്..സുഖായി ഇരിക്കുന്നല്ലോ അല്ലെ !
ന്റമ്മേ...ഇത്രേം കൃത്യമായ കണക്കുകള്‍ എവിടുന്നാ? ഒത്തിരി പണിപ്പെട്ടൊ ഇതിന്റെ പിന്നില്‍???
ഏരിയല്‍ മാഷേ... നന്ദി
ബിപിന്‍ മാഷേ... അതെ, എന്താകുമെന്ന് കാണാം.
പ്രദീപ് ...
കുറേക്കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷം
കാട്ടു കുറീഞ്ഞി...
സുഖം തന്നെ. നീര്‍മിഴിപ്പൂക്കള്‍ വലിയ മുടക്കമില്ലാതെ എഴുതുന്നുണ്ട് :)
അനശ്വര...
കുറച്ചു പണിപ്പെട്ടു എന്ന് പറയാതെ വയ്യ, നന്ദി
ഫിനിഷര്‍ ആയിരിക്കാം.. പക്ഷേ സമിയേയും എബിഡി യും കഴിഞ്ഞ്... തോല്‍വികള്‍ മാത്രം കൈമുതല്‍ ആയ ഗാംഗുലി തന്നെ ഇന്ത്യയുടെ നല്ല ക്യാപ്റ്റന്‍...
ഈ കളിയും അതിന്റെ കണക്കുകളും ഞാൻ ശ്രദ്ധിക്കാറേയില്ല.. വട്ടു പിടിക്കും..!!!
Ahankaram theere illatha kappithaan!! :/
പണ്ടത്തെ തൊട്ട് കണക്കുകൾ ഉണ്ടല്ലോ
Post a Comment