ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴി
2009 ഒക്ടോബര്‍ 2 വെള്ളിയാഴ്ചയാണോ?
പെട്ടെന്ന് നമ്മളോട് ഒരാള്‍ ഇങ്ങനെ ചോദിച്ചാല്‍ എന്തു ചെയ്യും? അടുത്ത് കലണ്ടറോ കമ്പ്യൂട്ടറോ മൊബൈലോ ഒന്നുമില്ലെങ്കിലും ഇത് രണ്ടു മിനിട്ടു കൊണ്ട് ഓര്‍ത്തെടുക്കാന്‍ ഒരു വഴിയുണ്ട്. [ഇത് ഞാന്‍ കണ്ടു പിടിച്ചതൊന്നും അല്ല കേട്ടോ. പലര്‍ക്കും അറിയാവുന്ന വഴി ആയിരിയ്ക്കും ഇത്. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ഇത് ഇവിടെ പങ്കു വയ്ക്കുന്നു]
ഈ ഐഡീയ ഒന്നു ശ്രമിച്ചു നോക്കൂ...
ആദ്യമായി ഓരോ മാസത്തിനും താഴെ കൊടുത്തിരിയ്ക്കുന്ന നമ്പറുകള്‍ ഓര്‍ത്തു വയ്ക്കുക.
ജനുവരി > 3
ഫെബ്രുവരി > -1 (അല്ലെങ്കില്‍ 6)
മാര്‍ച്ച് > -1 (അല്ലെങ്കില്‍ 6)
ഏപ്രില്‍ > 2
മെയ് > 4
ജൂണ്‍ > 0
ജൂലൈ > 2
ആഗസ്ത് > 5
സെപ്തംബര്‍ > 1
ഒക്ടോബര്‍ > 3
നവംബര്‍ > -1 (അല്ലെങ്കില്‍ 6)
ഡിസംബര്‍ > 1
അടുത്തതായി, നമുക്ക് ഏതു മാസത്തിലെ ദിവസമാണോ കണക്കാക്കേണ്ടത്, ആ മാസത്തിന് അനുബന്ധമായി കൊടുത്തിരിയ്ക്കുന്ന അക്കം ആ തീയ്യതിയോടു കൂടി കൂട്ടുക. എന്നിട്ട് കിട്ടുന്ന തുകയെ 7 കൊണ്ട് ഹരിയ്ക്കുക. ഇനി ഹരണഫലം ഒഴിവാക്കി ശിഷ്ടമായി കിട്ടുന്ന അക്കങ്ങളെ മാത്രം പരിഗണിയ്ക്കുക. ആ അക്കങ്ങളില്‍ നിന്ന് നമുക്ക് അറിയേണ്ട തീയ്യതി ഏതു ദിവസമായിരിയ്ക്കുമന്ന് മനസ്സിലാക്കാം.
ശിഷ്ടം 0 ആണെങ്കില്‍ - ഞായര്‍
ശിഷ്ടം 1 ആണെങ്കില്‍ - തിങ്കള്‍
ശിഷ്ടം 2 ആണെങ്കില്‍ - ചൊവ്വ
ശിഷ്ടം 3 ആണെങ്കില്‍ - ബുധന്‍
ശിഷ്ടം 4 ആണെങ്കില്‍ - വ്യാഴം
ശിഷ്ടം 5 ആണെങ്കില്‍ - വെള്ളി
ശിഷ്ടം 6 ആണെങ്കില്‍ - ശനി
ഉദാ: നമുക്ക് കണ്ടു പിടിയ്ക്കേണ്ടത് 2009 ഡിസംബര്‍ 25 ഏതു ദിവസം ആയിരിയ്ക്കും എന്നാണെന്ന് കരുതുക. അപ്പോള്‍ 25 ന്റെ കൂടെ ഡിസംബറിനോട് അനുബന്ധമായി മുകളില്‍ കൊടുത്തിരിയ്ക്കുന്ന “1” കൂട്ടുക. അതായത് 25 + 1 = 26. ഇനി 26 നെ 7 കൊണ്ട് ഹരിയ്ക്കുക. 26 നെ 7 കൊണ്ട് ഹരിയ്ക്കുമ്പോള്‍ ഹരണഫലമായി 3 ഉം ശിഷ്ടമായി 5 ഉം ലഭിയ്ക്കും. ഇനി മേല്‍പ്പറഞ്ഞ പ്രകാരം 5 എന്നത് വെള്ളിയാഴ്ച ആണെന്നു മനസ്സിലാക്കാം. അതായത് 2009 ഡിസംബര്‍ 25 എന്നത് ഒരു വെള്ളിയാഴ്ച ആയിരിയ്ക്കും.

എല്ലാവര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിയ്ക്കുന്നു...
വാല്‍ക്കഷ്ണം: പത്തക്കമുള്ള മൊബൈല്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കാമെങ്കില്‍ പന്ത്രണ്ടക്കമുള്ള 2009 ലെ കലണ്ടര്‍ ഓര്‍ത്തു കൂടേ?
----------------------------------------------------------------------------------
366240 251361 എന്ന് ഓര്‍ത്താല്‍ പോരേ? ;)