Monday, January 5, 2009

ആഴ്ച ഏതെന്നറിയാന്‍ ഒരെളുപ്പവഴി

2009 ഒക്ടോബര്‍ 2 വെള്ളിയാഴ്ചയാണോ?
പെട്ടെന്ന് നമ്മളോട് ഒരാള്‍ ഇങ്ങനെ ചോദിച്ചാല്‍ എന്തു ചെയ്യും? അടുത്ത് കലണ്ടറോ കമ്പ്യൂട്ടറോ മൊബൈലോ ഒന്നുമില്ലെങ്കിലും ഇത് രണ്ടു മിനിട്ടു കൊണ്ട് ഓര്‍ത്തെടുക്കാന്‍ ഒരു വഴിയുണ്ട്. [ഇത് ഞാന്‍ കണ്ടു പിടിച്ചതൊന്നും അല്ല കേട്ടോ. പലര്‍ക്കും അറിയാവുന്ന വഴി ആയിരിയ്ക്കും ഇത്. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ഇത് ഇവിടെ പങ്കു വയ്ക്കുന്നു]

ഈ ഐഡീയ ഒന്നു ശ്രമിച്ചു നോക്കൂ...

ആദ്യമായി ഓരോ മാസത്തിനും താഴെ കൊടുത്തിരിയ്ക്കുന്ന നമ്പറുകള്‍ ഓര്‍ത്തു വയ്ക്കുക.

ജനുവരി > 3
ഫെബ്രുവരി > -1 (അല്ലെങ്കില്‍ 6)

മാര്‍ച്ച് > -1 (അല്ലെങ്കില്‍ 6)
ഏപ്രില്‍ > 2
മെയ് > 4
ജൂണ്‍ > 0
ജൂലൈ > 2
ആഗസ്ത് > 5
സെപ്തംബര്‍ > 1
ഒക്ടോബര്‍ > 3
നവംബര്‍ > -1 (അല്ലെങ്കില്‍ 6)
ഡിസംബര്‍ > 1

അടുത്തതായി, നമുക്ക് ഏതു മാസത്തിലെ ദിവസമാണോ കണക്കാക്കേണ്ടത്, ആ മാസത്തിന് അനുബന്ധമായി കൊടുത്തിരിയ്ക്കുന്ന അക്കം ആ തീയ്യതിയോടു കൂടി കൂട്ടുക. എന്നിട്ട് കിട്ടുന്ന തുകയെ 7 കൊണ്ട് ഹരിയ്ക്കുക. ഇനി ഹരണഫലം ഒഴിവാ‍ക്കി ശിഷ്ടമായി കിട്ടുന്ന അക്കങ്ങളെ മാത്രം പരിഗണിയ്ക്കുക. ആ അക്കങ്ങളില്‍ നിന്ന് നമുക്ക് അറിയേണ്ട തീയ്യതി ഏതു ദിവസമായിരിയ്ക്കുമന്ന് മനസ്സിലാക്കാം.

ശിഷ്ടം 0 ആണെങ്കില്‍ - ഞായര്‍
ശിഷ്ടം 1 ആണെങ്കില്‍ - തിങ്കള്‍
ശിഷ്ടം 2 ആണെങ്കില്‍ - ചൊവ്വ
ശിഷ്ടം 3 ആണെങ്കില്‍ - ബുധന്‍

ശിഷ്ടം 4 ആണെങ്കില്‍ - വ്യാഴം
ശിഷ്ടം 5 ആണെങ്കില്‍ - വെള്ളി
ശിഷ്ടം 6 ആണെങ്കില്‍ - ശനി


ഉദാ: നമുക്ക് കണ്ടു പിടിയ്ക്കേണ്ടത് 2009 ഡിസംബര്‍ 25 ഏതു ദിവസം ആയിരിയ്ക്കും എന്നാണെന്ന് കരുതുക. അപ്പോള്‍ 25 ന്റെ കൂടെ ഡിസംബറിനോട് അനുബന്ധമായി മുകളില്‍ കൊടുത്തിരിയ്ക്കുന്ന “1” കൂട്ടുക. അതായത് 25 + 1 = 26. ഇനി 26 നെ 7 കൊണ്ട് ഹരിയ്ക്കുക. 26 നെ 7 കൊണ്ട് ഹരിയ്ക്കുമ്പോള്‍ ഹരണഫലമായി 3 ഉം ശിഷ്ടമായി 5 ഉം ലഭിയ്ക്കും. ഇനി മേല്‍പ്പറഞ്ഞ പ്രകാരം 5 എന്നത് വെള്ളിയാഴ്ച ആണെന്നു മനസ്സിലാക്കാം. അതായത് 2009 ഡിസംബര്‍ 25 എന്നത് ഒരു വെള്ളിയാഴ്ച ആയിരിയ്ക്കും.

എല്ലാവര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിയ്ക്കുന്നു...
----------------------------------------------------------------------------------
വാല്‍‌ക്കഷ്ണം: പത്തക്കമുള്ള മൊബൈല്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കാമെങ്കില്‍ പന്ത്രണ്ടക്കമുള്ള 2009 ലെ കലണ്ടര്‍ ഓര്‍ത്തു കൂടേ?
366240 251361 എന്ന് ഓര്‍ത്താല്‍ പോരേ? ;)

99 comments:

ശ്രീ January 5, 2009 at 2:13 AM  

ഇത് ഞാന്‍ കണ്ടു പിടിച്ചതൊന്നും അല്ല കേട്ടോ. പലര്‍ക്കും അറിയാവുന്ന വഴി ആയിരിയ്ക്കും ഇത്. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ഇത് ഇവിടെ പങ്കു വയ്ക്കുന്നു.

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നന്മയും സന്തൊഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിയ്ക്കുന്നു...

പകല്‍കിനാവന്‍ | daYdreaMer January 5, 2009 at 2:32 AM  

ഞാന്‍ കരുതി ഇതു ശ്രീയുടെ കണ്ടുപിടുത്തം ആയിരുക്കുമെന്നു... എന്തായാലും കൊള്ളാം ....
ആശംസകള്‍....

തണല്‍ January 5, 2009 at 2:37 AM  

ശ്രീ,
സംഗതി കൊള്ളാമെങ്കിലും എന്നേപ്പോലുള്ള അല്പബുദ്ധികള്‍ക്ക് ഇതൊക്കെ ഓര്‍ത്തിരിക്കുക ഇമ്മിണി പ്രയാസമാണേ.

ഞാന്‍ ആചാര്യന്‍ January 5, 2009 at 2:45 AM  

ആരു കണ്ടുപിടിച്ചതാണേലും ഇതിപ്പ ശ്റീ കണ്ടുപിടിച്ചപോലെയുണ്ട്..കൊള്ളാം ശ്റീയേ

BS Madai January 5, 2009 at 2:51 AM  

ഹരിക്കുക, ഗുണിക്കുക, കൂട്ടുക, ഓര്‍ത്തുവെക്കുക എന്നീ വാക്കുകള്‍ ഒഴിവാക്കികൊണ്ടുള്ള വല്ല എഴുപ്പവഴിയും?!

Wish you a Very Happy New Year Sree.

smitha adharsh January 5, 2009 at 2:52 AM  

ശ്രീ ശരിക്കും ഒരു പുലിയാണല്ലോ.. പലരുടെയും കഞ്ഞികുടി മുട്ടിക്കുന്ന പരിപാടി കണ്ടു പിടിച്ചോ?
എനിക്കിതൊന്നും തലയില്‍ നില്‍ക്കില്ല ശ്രീ..ഞാന്‍ കലണ്ടര്‍ നോക്കി ക്കോളാം ...

ശ്രീ January 5, 2009 at 3:01 AM  

പകല്‍‌ക്കിനാവന്‍ മാഷേ, ആദ്യ കമന്റിനു നന്ദി. പണ്ട് പത്തു പന്ത്രണ്ട് വര്‍ഷം മുന്‍പ് ആണ് ആദ്യമായി ഇത്തരമൊരു സംഭവം കണ്ണില്‍ പെടുന്നത്. അന്നു മുതല്‍ എല്ലാ വര്‍ഷവും ഈ ഐഡിയ ഞാന്‍ ഉപയോഗിയ്ക്കാറുണ്ട്. (ഓരോ വര്‍ഷത്തേയ്ക്കും വേണ്ടി നമ്മള്‍ ഒരു തവണ മാത്രം മെനക്കെട്ടിരുന്ന് ഉണ്ടാക്കിയെടുക്കണമെന്നല്ലേയുള്ളൂ)
തണല്‍ മാഷേ... അതത്ര ബുദ്ധിമുട്ടാണോ?
ആചാര്യന്‍...
നന്ദി മാഷേ.
മാടായി മാഷേ... ഒറ്റത്തവണ ചെയ്തു നോക്കൂ മാഷേ... സംഗതി എളുപ്പമാണെന്ന് അപ്പോള്‍ മനസ്സിലാകും. :)
സ്മിതേച്ചീ...
അത്ര ബുദ്ധിമുട്ടില്ലല്ലോ. പത്തക്കമുള്ള മൊബൈല്‍ നമ്പര്‍ ഓര്‍ത്തിരിയ്ക്കാമെങ്കില്‍ പന്ത്രണ്ടക്കമുള്ള 2009 ലെ കലണ്ടര്‍ ഓര്‍ത്തു കൂടേ?

366240 251361 എന്ന് ഓര്‍ത്താല്‍ പോരേ?
;)

mayilppeeli January 5, 2009 at 3:12 AM  

ശ്രീ, ഇതേതായാലും വളരെ നന്നായിട്ടുണ്ട്‌......എനിയ്ക്കീ വിദ്യ അറിയില്ലായിരുന്നു......ഈ ഹരിയ്ക്കലും ഗുണിയ്ക്കലുമൊക്കെയൊന്നു കാണാതെ പഠിച്ചിട്ടു വേണം ചിലരുടെയടുത്തൊക്കെയൊന്നു പരീക്ഷിച്ചു സാമര്‍ഥ്യം കാണിയ്ക്കാന്‍.......

പുതുവല്‍സരാശംസകള്‍........

അനില്‍@ബ്ലോഗ് // anil January 5, 2009 at 3:16 AM  

സൂത്രവിദ്യക്കു നന്ദി.

മാസങ്ങള്‍ക്കായുള്ള കോഡുകള്‍ എങ്ങിനെ ഒര്‍ത്തു വക്കും ?!

നജൂസ്‌ January 5, 2009 at 3:22 AM  

ഇതിലും നല്ലതൊരു കലണ്ടര്‍ കയ്യീപിടീച്ചു നടക്കലാവും.
.
.
.
.

ഞാന്‍ ഓടിയേ.... :)

നവരുചിയന്‍ January 5, 2009 at 3:42 AM  

ഞാന്‍ മൊബൈലില്‍ ഉള്ള കലണ്ടര്‍ കൊണ്ടു അഡ്ജസ്റ്റ് ചെയ്തോളാം

:)

തോന്ന്യാസി January 5, 2009 at 3:47 AM  

ജനനത്തീയതി പോലും ഓര്‍മ്മയില്ലാത്ത ഞാന്‍ ഇതൊക്കെ എങ്ങനെ ഓര്‍മ്മിക്കാനാ?

ഞാനും മൊബൈല്‍ വച്ച് അഡ്ജസ്റ്റ് ചെയ്തോളാം

yousufpa January 5, 2009 at 3:59 AM  

എന്റെ ശ്രീ പത്തക്കമുള്ള മൊബൈല്‍ നമ്പരു തന്നെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല പിന്നെയല്ലേ ഇത്..

ജിജ സുബ്രഹ്മണ്യൻ January 5, 2009 at 4:06 AM  

ശ്രീ ,വിദ്യ കൊള്ളാം .പക്ഷേ കണക്കിന്റെ കാര്യത്തിൽ മിടുമിടുക്കി ആയതിനാൽ പഠിച്ച കാലത്തൊക്കെ കണക്കിനു കിട്ടിയ മാർക്കുകൾ പുറത്തു പറയാൻ കൊള്ളില്ല.ഇതും ഓർത്തു വെയ്ക്കുന്ന കാര്യം ഇച്ചിരെ വെഷമമാ!സ്വന്തമായി മൊബൈൽ കൈയ്യിലിരിക്കുന്നു.പിന്നെന്തിനു ഇതൊക്കെ ഓർക്കണം!ഓഫീസിൽ ആണേൽ ഒരു കൊച്ചു കണക്കു പോലും ചെയ്യണേൽ കാൽകുലേറ്റർ വേണം എന്നതാ അവസ്ഥ..
എന്തായാലും ഈ അറിവ് മക്കളെ പഠിപ്പിക്കാൻ നോക്കട്ടെ.അവരെങ്കിലും നന്നായാലോ!

പ്രിയ ഉണ്ണികൃഷ്ണന്‍ January 5, 2009 at 4:19 AM  

ഞാന്‍ ആരോടേലും ചോയ്ച്ചോളാം :)

ചാണക്യന്‍ January 5, 2009 at 4:56 AM  

നല്ല വിദ്യ ശ്രീ...ആശംസകള്‍

ഓടോ: ഒരു ദിവസത്തിന്റെ ആഴ്ച്ച ഏതെന്ന് കണ്ടുപിടിക്കാന്‍, ആ ദിവസത്തിന് തൊട്ട് മുന്നിലോ ശേഷമോ ഉള്ള ആഴ്ച്ച കണ്ടുപിടിച്ചാല്‍ പോരേ ഇത്രേം മെനക്കെടണോ:)

അഭിലാഷങ്ങള്‍ January 5, 2009 at 5:32 AM  

യാഹൂ‍ൂ‍ൂ‍ൂ...
കൊള്ളാമെടാ മോനേ കൊള്ളാം..

ഞാന്‍ മുഴുവന്‍ ഓര്‍ത്തു വച്ചു. ഓഫീസിലെ അടുത്തിരിക്കുന്ന അഞ്ച് പേരോടും ഈ മാജിക്ക് പരീക്ഷിച്ചു..
എല്ലാവരും പറഞ്ഞു ഒരോ ഡേറ്റ്...
ഞാനും പറഞ്ഞു ഉത്തരം..
വളരെ കൂളായി..!
അഞ്ച് പേരോടും!
അഞ്ചും തെറ്റ്!!!

നിന്റെ കുറ്റമല്ല ശ്രീ... എന്റെ കുറ്റമാ..
ന്നാ ഞാന്‍ പോട്ടേ... :)

siva // ശിവ January 5, 2009 at 5:45 AM  

ഈ വിദ്യ കൊള്ളാമല്ലോ......നോക്കട്ടെ......

OAB/ഒഎബി January 5, 2009 at 6:31 AM  

എനിക്കിതൊന്നും നടക്കൂല.
മക്കൾക്ക് പറഞ്ഞ് കൊടുത്ത് ഞാൻ ആളായി. ഇതിന്റെ 4mula അവറ്ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്. കോപ്പി റൈറ്റിന്റെ വല്ല പ്രശ്നവും ഉണ്ടൊ ശ്രീ മോനേ..

ശ്രീക്കുട്ടന്‍ | Sreekuttan January 5, 2009 at 9:47 AM  

അഭിലാഷങ്ങള്‍ പറഞ്ഞപോലെ രണ്ടു മൂന്നു തവണ തെറ്റി. പക്ഷേ നാണം കെട്ടില്ല.. ശരിയാക്കി.കുറെ അലമ്പ് പിള്ളേരുണ്ട് ഇവിടെ,ഇത് ഇറക്കി സ്റ്റാര്‍ ആവട്ടെ..ഡാങ്ക്സ്..

വികടശിരോമണി January 5, 2009 at 10:21 AM  

ഇതു കലക്കി ശ്രീ.ഞാൻ നോക്കട്ടെ.

ആദര്‍ശ്║Adarsh January 5, 2009 at 10:30 AM  

ഐഡിയ തരക്കേടില്ല..പക്ഷേ ഓര്‍മ്മയ്ക്ക് ചെറിയ കേടുണ്ട് ..ശ്രമിച്ചു നോക്കട്ടെ..

Unknown January 5, 2009 at 12:16 PM  

ഒന്നു ശ്രമിച്ചു നോക്കാം,ഓര്‍മശക്തി ച്ചിരി കുറവാണേലും...

Calvin H January 5, 2009 at 4:15 PM  

ഇത്രേം കാര്യം ഓര്‍ത്തു വെക്കാന്‍ പറ്റിയിരുന്നേല്‍ ഇപ്പം ഞാന്‍ ആരായേനേ?
എന്തായാലും സൂത്രം കൊള്ളാം :)

ശ്രീ January 5, 2009 at 6:44 PM  

mayilppeeli ചേച്ചീ...
എളുപ്പമാണ്. ശ്രമിച്ചു നോക്കൂ... :)
അനില്‍@ബ്ലോഗ് മാഷേ...
366240 251361 ഇത്രയും ഓര്‍ത്താല്‍ പോരേ?
നജൂസ്...
ഇപ്പോ മൊബൈലില്‍ പോലും ഉണ്ടല്ലോ അല്ലേ?
നവരുചിയന്‍...
ഹ ഹ. ശരി ശരി.
തോന്ന്യാസി...
അപ്പോള്‍ പേരു തന്നെ മറന്നതു കൊണ്ടായിരിയ്ക്കും തോന്ന്യാസി എന്ന പേരു സ്വീകരിച്ചത് അല്ലേ? ;)
യൂസുഫ്പ...
അങ്ങനാണേല്‍ രക്ഷയില്ല മാഷേ...
കാന്താരി ചേച്ചീ...
മക്കള്‍ക്ക് പറഞ്ഞു കൊടുത്തു നോക്കൂ... അവര്‍ എളുപ്പത്തില്‍ പഠിച്ചോളും. :)
പ്രിയാ...
ഹ ഹ. അങ്ങനെങ്കില്‍ അങ്ങനെ...
ചാണക്യന്‍ മാഷേ...
ഒരു വര്‍ഷത്തിലെ ഏത് ദിവസം ചോദിച്ചാലും പറയണ്ടേ? അപ്പോള്‍ ഈ വിദ്യയല്ലേ എളുപ്പം?
അഭിലാഷ് ഭായ്...
കോഡുകള്‍ മുഴുവന്‍ ഓര്‍ത്തിരിയ്ക്കാതെ ചാടിക്കയറി അവരോട് ചോദിയ്ക്കാന്‍ പോയതെന്തിനാ? ;)
ശിവ...
പരീക്ഷിച്ചു നോക്കൂ... :)
OAB മാഷേ...
മാഷ് ധൈര്യമായി പറഞ്ഞു കൊടുത്തോളൂ... :)
ശ്രീക്കുട്ടന്‍...
കൂട്ടുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ പറ്റിയ ഒരു വിദ്യ തന്നെ ആണ് ഇത്. :)
വികട‌ശിരോമണി...
നന്ദി മാഷേ. ശ്രമിച്ചു നോക്കൂ... :)
ആദര്‍ശ്...
എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കെന്നേ...
പാലക്കുഴി...
അതെ. ഒന്നു പരീക്ഷിച്ചു നോക്കൂ...
ശ്രീഹരീ...
ഹ ഹ. നന്ദി. :)

Appu Adyakshari January 5, 2009 at 7:09 PM  

ശ്രീയേ ഒരു സംശയം....

2009 ഫെബ്രുവരി 28 ഏതു ദിവസമാണെന്നു നോക്കാം.

28 + 1 = 29
29/7 = 4 ശിഷ്ടം 1
ശിഷ്ടം ഒന്നുവന്നാല്‍ ദിവസം തിങ്കള്‍. പക്ഷേ ഫെബ്രുവരി 28 ശനിയാഴ്ചയാണല്ലോ. അപ്പോള്‍ ഫെബ്രുവരിക്കു നല്‍കിയിരിക്കുന്ന ഒന്ന് ശരിയല്ല. ആറാണു കൂട്ടുന്നതെങ്കില്‍ ഓക്കെ. അല്ലേ?

Typist | എഴുത്തുകാരി January 5, 2009 at 7:24 PM  

സൂത്രം കൊള്ളാം.പക്ഷേ ഞാന്‍ ഇത്രക്കു മിനക്കെടും എന്നു തോന്നുന്നില്ല.

ശ്രീ January 5, 2009 at 7:27 PM  

അപ്പുവേട്ടാ...
ഫെബ്രുവരിയ്ക്ക് കൊടുത്തിരിയ്ക്കുന്ന കോഡ് “1” അല്ല. “-1 അല്ലെങ്കില്‍ 6” ആണ്.

അപ്പോള്‍ ഫെബ്രുവരി 28 ആണെങ്കില്‍,
28 + (-1) = 27; 27/7 = 3, ശിഷ്ടം 6. അതായത് ശനി.

അല്ലെങ്കില്‍, 28 + 6 = 34; 34/7 = 4, ശിഷ്ടം 6. അപ്പോഴും ശനി. ശരിയല്ലേ?

എഴുത്തുകാരി ചേച്ചീ...
വല്യ ബുദ്ധിമുട്ടില്ല. ഒന്നു പരീക്ഷിച്ചു നോക്കൂ... അപ്പോള്‍ മനസ്സിലാകും. :)

Anil cheleri kumaran January 5, 2009 at 7:49 PM  

എന്നെക്കൊണ്ടൊന്നും പറ്റത്തില്ല. പത്തക്കം ഓര്‍ക്കാനേ..

Sekhar January 5, 2009 at 8:58 PM  

കൊള്ളാം ശ്രീ .... നോക്കട്ടെ..

മാണിക്യം January 5, 2009 at 9:03 PM  

ശ്രീ
പുതുവത്സരാശംസകള്‍
मेरा चोट्टा दिमाग है भगवान्!

Anonymous January 5, 2009 at 9:27 PM  

how to find out or remember the days associated with the month ( like ജനുവരി > 3
ഫെബ്രുവരി > -1 (അല്ലെങ്കില്‍ 6)
മാര്‍ച്ച് > -1 (അല്ലെങ്കില്‍ 6)
ഏപ്രില്‍ > 2).. Can u tell how to find out or remember these days?

രസികന്‍ January 5, 2009 at 10:11 PM  

2009 ല്‍ ശ്രീ കണക്കുമായെത്തി ..... കണക്ക് എന്നൊക്കെ കേട്ടാല്‍ എന്തുകൊണ്ടോ എനിക്ക് ആദ്യം ഓര്‍മ്മ വരിക ഒരു ചൂരല്‍ വടിയാ....ങാ.. എന്താണെന്നറിയില്ല...

പുതുവത്സരാശംസകള്‍

പാര്‍ത്ഥന്‍ January 5, 2009 at 10:48 PM  

ശ്രീ,
ഈ കണക്കും കൊണ്ട് ആഴ്ച പറയാൻ ഏറ്റവും പരിചയം ഉള്ള ആൾക്ക് എത്ര സമയം വേണം?

എന്റെ കയ്യിൽ 20 കൊല്ലം മുൻപ് കിട്ടിയ ഒരു ഡിസ്ക് ഉണ്ട്. അതിൽ ദിവസം നോക്കി കറക്കിയാൽ, ആഴ്ച കിട്ടും.

ഈ കണക്ക് ഒരിക്കൽ ഒരാൾ പത്രത്തിൽ എഴുതിയിരുന്നത് വായിച്ചിരുന്നു. അതിൽ ഓരോ 100 കൊല്ലത്തിനും ഓരോ സൂത്രങ്ങളാണെന്നു പറഞ്ഞിരുന്നു.

എന്റെ ഒരു സുഹൃത്തിന്റെ മകന് ഈ ‘ആഴ്ച‘ പറയാനുള്ള കഴിവ് ഉണ്ട്. അത് ചോദിക്കുമ്പോഴേയ്ക്കും ഉത്തരം റെഡി. 5 സെക്കണ്ട് പോലും എടുക്കില്ല. ആ കുട്ടി 5ലോ 6ലോ പഠിക്കുമ്പോഴാണ് ഈ സിദ്ധി കിട്ടിയത്. ഇപ്പോൾ ആ കുട്ടി ഡിഗ്രിക്കു പഠിക്കുന്നു.
ഈയിടെയായി ഞാൻ ചോദിക്കാറില്ല. ഇപ്പോഴും ആ കഴിവ് നഷ്ടമായിട്ടുണ്ടാവില്ല എന്നു കരുതുന്നു.
ഈ കൂട്ടലും കിഴിക്കലുമൊന്നും അവിടെ പ്രസക്തമല്ല.

പ്രയാസി January 5, 2009 at 11:01 PM  

മ്വാനെ..
ആ മൊബൈല്‍ നമ്പറൊന്നു തന്നെ (കൈയ്യിലുള്ളത് മിസ്സായിപ്പോയി)

ഒന്നു നേരിട്ടു വിളിച്ചു സ്നേഹിക്കാനാ..!
കൊല്ലും ഞാന്‍..:D

ബയാന്‍ January 5, 2009 at 11:15 PM  

വരും കൊല്ലങ്ങളിലേക്കുള്ള ചാര്‍ട്ടും കൂടി ഇപ്പോഴേ പോസ്റ്റിയാല്‍ ...:)

ബഷീർ January 5, 2009 at 11:20 PM  

ശ്രീ,

ശിഷ്ടം കാണാന്‍ പണ്ടേ വലിയ കഷ്ടപ്പാടായിരുന്നു. കഷ്ടിച്ച്‌ രക്ഷപ്പെട്ട്‌ വന്നതായിരുന്നു അപ്പോള്‍ ശ്രീയുടെ വക ഒരു ശിഷ്ടക്കണക്ക. എനിക്കീ ചീപ്പ്‌ പരിപാടികളില്‍ താത്പര്യമില്ല. :(

OT
പ്രായാസീ, കൊല്ലുന്നെങ്കില്‍ ശിഷ്ടം വരാതെ നോക്കണേ ( തെളിവുകള്‍ )

B Shihab January 6, 2009 at 4:56 AM  

എന്തായാലും കൊള്ളാം

രാമചന്ദ്രൻ വെട്ടിക്കാട്ട് January 6, 2009 at 6:08 AM  

ഇതൊക്കെ ഓര്‍ത്ത് വെക്കാന്‍ വല്ല എളുപ്പവഴിയും ഉണ്ടോ?

Satheesh Haripad January 6, 2009 at 7:25 AM  

അടിപൊളി.!!!

ഇതുപോലെയുള്ള പൊടിക്കൈകള്‍ ഇനിയും കൈവശമുണ്ടെങ്കില്‍ പോരട്ടേ...

Unknown January 6, 2009 at 8:01 AM  

ശ്രീ ലത് കൊള്ളാല്ലോ

Sureshkumar Punjhayil January 6, 2009 at 10:30 AM  

Really helpful. Thanks for sharing it. Best wishes Sree.

Unknown January 6, 2009 at 6:38 PM  

സംഗതി കലക്കി... പക്ഷെ, നാട്ടില്‍ പൊതുവെ എന്നെ കുറിച്ചു ഒരു ചൊല്ലുണ്ട്... എന്നെ എന്തെങ്കിലും ഒരു കാര്യം ഏല്പിച്ചാല്‍ പിന്നെ ശിഷ്ടം ഒന്നും ഉണ്ടാവില്ല എന്ന്‍. അത് കൊണ്ടു ഞാന്‍ ഇതു ശ്രമിച്ചു കുളമാക്കില്ല. :)

[ nardnahc hsemus ] January 6, 2009 at 9:04 PM  

:)
ശിഷ്ടമുണ്ടാക്കണമെങ്കില്‍, കൈയ്യില്‍ പേനയും പേപ്പറും ഒപ്പം സമയവും വേണം, അന്നേരം കൊണ്ട് ഞാന്‍ മൊബൈല്‍ നോക്കി അഡ്‌ജസ്റ്റ് ചെയ്തോളാം മാഷെ....

:)

(ഇത് ഞാന്‍ വല്ല കാലത്തും നമ്മടേ പുള്ളാരെ പഠിപ്പിയ്ക്കാന്‍ എടുത്തോളാം.. )

ബൈജു (Baiju) January 7, 2009 at 12:57 AM  

കൊള്ളം ശ്രീ..പേറ്റന്‍റ്റ് ഒക്കെ എടുത്തോ.

എന്‍റ്റെ RAM ഒന്ന് കൂട്ടട്ടെ , എന്നിട്ടോര്‍ത്തുവെയ്ക്കാം (ഇപ്പോല്‍ 2 KBയെ ഉള്ളൂ)

Unknown January 7, 2009 at 3:02 AM  

ഇടക്കിടെ ഈ ജാലകത്തിലേക്ക് എത്തിനോക്കാറുണ്ട്.
കുറച്ചു നാളായി പോസ്റ്റൊന്നും കണ്ടിട്ടില്ല.
ഇന്നും ഒന്ന് എത്തിനോക്കി..
ദേ.. കിടക്കുന്നു കിടുക്കൻ ഒരു ഫോർമുല.
ശ്രമിച്ചു..ഒത്തു..കൊള്ളാം.
പക്ഷേ പുറത്തെവിടെയെങ്കിലും പെട്ടെന്നു വേണമെങ്കിൽ മൊബൈൽ കലണ്ടറിൽ തന്നെ തപ്പണം.
പഠിക്കുന്ന കുട്ടികൾക്ക് ബെസ്റ്റ്.
വ്യത്യസ്ഥമായൊരു പോസ്റ്റിന് അഭിനന്ദനങ്ങൾ.
പൊടിക്കൈ വിദ്യകൾ ഇനിയുമുണ്ടെങ്കിൽ പോസ്റ്റു ചെയ്യാൻ മടിക്കേണ്ട..

വിജയലക്ഷ്മി January 7, 2009 at 3:12 AM  

Srikuttaa:nalla upakaara pradhamaaya post..

കുട്ടിച്ചാത്തന്‍ January 7, 2009 at 3:25 AM  

ചാത്തനേറ്: സ്വ്വന്തം മൊബൈല്‍ നമ്പറുപോലും സ്വന്തം പേരില്‍ സേവ് ചെയ്ത് വച്ചത് കാണിച്ചാ റീചാര്‍ജ് ചെയ്യുന്നത്. പിന്നാ...

ഓടോ:ഒരു 5 മൊബൈല്‍ നമ്പറ് കാണാപ്പാഠം അറിയുന്ന ആളിനു ഒരു അവാര്‍ഡ് കൊടുക്കാനുണ്ട്..

സെറീന January 7, 2009 at 11:29 AM  
This comment has been removed by the author.
സെറീന January 7, 2009 at 11:29 AM  

ദൈവമേ ഈ ബൂലോകത്തിലും കണക്കു പഠിക്കണോ...
അനിയാ വേണ്ടായിരുന്നു ഈ ചതി..
ഞാനും ആരോടെന്കിലും ചോദിചോളാം ..

കടവന്‍ January 7, 2009 at 11:55 AM  

ശ്രീ,
സംഗതി കൊള്ളാമെങ്കിലും എന്നേപ്പോലുള്ള അല്പബുദ്ധികള്‍ക്ക് ഇതൊക്കെ ഓര്‍ത്തിരിക്കുക ഇമ്മിണി പ്രയാസമാണേ.

സന്തൊഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിയ്ക്കുന്നു...

ശ്രീ January 7, 2009 at 7:23 PM  

കുമാരേട്ടാ... :)
Sekhar മാഷേ... നന്ദി.
മാണിക്യം ചേച്ചീ... നന്ദി.
പ്രേം... ആ പന്ത്രണ്ടു അക്കങ്ങളെങ്കിലും ഓര്‍ത്തിരിയ്ക്കാന്‍ പറ്റില്ലേ?
രസികന്‍ മാഷേ... ഹ ഹ. നന്ദി.
പാര്‍ത്ഥന്‍ മാഷേ...
അതു പോലെ കഴിവുള്ള കുട്ടികളെപ്പറ്റി കേട്ടിട്ടേയുള്ളൂ... :)
പ്രയാസീ... ഞാനിവിടെയില്ല.
യരലവ... ഓരോ വര്‍ഷത്തേയ്ക്കും ഇതു പോലെ ഉണ്ടാക്കിയെടുക്കാം മാഷേ. :)
ബഷീര്‍ക്കാ... കമന്റു ചിരിപ്പിച്ചൂട്ടോ. :)
B Shihab... നന്ദി.
രാമചന്ദ്രന്‍ വെട്ടിക്കാട്... ആ 12 അക്കങ്ങളെങ്കിലും ഓര്‍ത്തു വയ്ക്കേണ്ടി വരും മാഷേ. :)
Satheesh Haripad... നന്ദീട്ടോ. :)
സാബിത്ത്... നന്ദി.
Sureshkumar Punjhayil... നന്ദി മാഷേ.
പൊന്നമ്പലം... ഹ ഹ. ശിഷ്ടം വരാതെ രക്ഷയില്ല ;)
സുമേഷേട്ടാ... സ്കൂള്‍ കുട്ടികള്‍ക്ക് താല്പര്യമുണ്ടാക്കുന്ന ഒരു ട്രിക്ക് തന്നെ ആണ് ഇത്. :)
ബൈജു മാഷേ... നന്ദീട്ടോ. :)
തൂലികാജാലകം... വളരെ നന്ദി മാഷേ. :)
വിജയലക്ഷ്മി ചേച്ചീ... നന്ദി. :)
ചാത്താ... അപ്പോ രക്ഷയില്ല. :)
sereena... അമ്പതാം കമന്റിനു നന്ദി. :)
കടവന്‍ മാഷേ... നന്ദി. :)

പാറുക്കുട്ടി January 7, 2009 at 8:18 PM  

എന്താ അനിയാ ഈ കാണിച്ചേ. എന്റെ ബ്ലോഗിൽ വന്ന് കമന്റിയതു മുതൽ വന്ന് നോക്കുന്നതാ ഇവിടെ. പുതിയതൊന്നും കാണാതെ തിരിച്ചു പോകുമായിരുന്നു. കുറച്ചു ദിവസായിട്ട് വരാനും പറ്റിയില്ല. ഇപ്പോ വന്നു നോക്കിയപ്പോൾ ദേ പുതിയ പോസ്റ്റും മാലപ്പടക്കം പോലെ കമന്റുകളും. ആദ്യമേ വന്ന് കമന്റണമെന്ന് കരുതിയതാ. സാരമില്ല. പുതുവത്സരാശംസകളിരിക്കട്ടെ!

ഷിജു January 8, 2009 at 1:16 AM  

ശ്രീയേ,
ലിങ്ക് നേരത്തെ കിട്ടിയെങ്കിലും ഇപ്പഴാ നോക്കാന്‍ കഴിഞ്ഞത്. സംഗതി കൊള്ളാമല്ലോ. പക്ഷേ ഇത് എനിക്ക് പറ്റില്ല,ഒരു കണക്കു ടീച്ചറെ കല്ല്യ്യാണം കഴിച്ചതൊഴിച്ചാല്‍ കണക്കുമായി എനിക്ക് നല്ല ഒരു ബന്ധമല്ല. അതുകൊണ്ട് ഇത് കണക്കു ടീച്ചര്‍ക്കു തന്നെ കൊടുത്തേക്കാം.സ്കൂളില്‍ ഒന്നു പരീക്ഷിച്ച് നോക്കട്ടെ.

G. Nisikanth (നിശി) January 8, 2009 at 3:46 AM  

കണക്കിനു പണ്ടേ ഞാൻ കണക്കാ ശ്രീ

എങ്കിലും ഇതു സിമ്പിൾ, ഇഷ്ടപ്പെട്ടു. പല ബ്ലോഗുകളും ഇപ്പോഴാണ് കണ്ണില്പെട്ടുവരുന്നത്... പലരേയും ഇപ്പോഴാണ് അടുത്തറിയുന്നത്...

നന്നായിരിക്കുന്നു, സമയം പോലെ കണ്ടിരിക്കും...

ആശംസകൾ

സുബൈര്‍കുരുവമ്പലം January 9, 2009 at 12:19 AM  

ha ha shree... wery good

ജ്വാല January 9, 2009 at 10:04 PM  

ശ്രീ..
ഇങനെയൊരു വിദ്യ പറഞുതന്നതിനു നന്ദി

anamika January 10, 2009 at 1:07 AM  

ee idea kollaam ketto maashe ... thaanks :)

അജയ്‌ ശ്രീശാന്ത്‌.. January 11, 2009 at 5:35 AM  

ഹൊ ഈ ശ്രീയുടെ ഒരു കാര്യം...
എന്നാ ഒടുക്കത്തെ ബുദ്ധിയാ
പഹയാ....
കലണ്ടര്‍ കണ്ടുപിടിച്ചത്‌ ആരായാലും
അതിന്റെ വിദ്യ ഇത്തരത്തില്‍
പറഞ്ഞൊപ്പിച്ചതിന്‌
സ്പെഷല്‍ കണ്‍ഗ്രാറ്റ്സ്‌....

നരിക്കുന്നൻ January 12, 2009 at 11:14 AM  

ശ്രീ ഈ കുറുക്ക് വഴി പഠിപ്പിച്ചതിന് നന്ദി.
ഇത് കൊള്ളാം.. ഞാനൊന്ന് പരീക്ഷിച്ച് നോക്കട്ടേ...

കണക്കെന്ന് കേൾക്കുമ്പോഴേ എനിക്ക് നല്ല ആവേശമാ...വേറെ ഒന്നിനുമല്ല.. ഓടാൻ...

ഈ വിദ്യ കൊള്ളാം കെട്ടോ...
നന്ദി.

the man to walk with January 13, 2009 at 8:24 PM  

കൊള്ളാല്ലോ സൂത്ര വാക്യം
ആശംസകള്‍

ശ്രീ ഇടശ്ശേരി. January 14, 2009 at 10:32 AM  

ശ്രീ, സംഗതി കൊള്ളാം, ഇതു ഒര്‍ക്കാനുള്ള വഴി കൂടെ കണ്ടുപിടിക്കണം.
:)

nandakumar January 14, 2009 at 11:29 PM  

പുതുവര്‍ഷത്തില്‍ ഇങ്ങനെ ഒരു കൊലച്ചതി വേണ്ടായിരുന്നു..
അക്കങ്ങളേ...കണക്കേ....ഓര്‍ത്തുവെക്കാനേ....എന്നോടെ....

കണക്കായിപ്പോയി...

തിരുവല്ലഭൻ January 18, 2009 at 9:05 AM  

എന്താണ്‌ മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.com

Kichu $ Chinnu | കിച്ചു $ ചിന്നു January 19, 2009 at 10:51 PM  

അതിനിപ്പോ 1ആംതി എന്താഴ്ചയാണെന്ന് ഓര്‍ത്താല്‍ മാത്രം പോരേ ശ്രീ ?

ചാളിപ്പാടന്‍ | chalippadan February 4, 2009 at 10:08 AM  

ശ്രീ..ഇതു കൊള്ളാം, പക്ഷെ ഈ പന്ത്രണ്ടക്കം പഠിക്കാൻ വേറെ വല്ല സൂത്രവുമുണ്ടോ??

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage February 4, 2009 at 6:00 PM  

ശ്രീ ഇതു 2009 മാത്രമല്ലാതെ ബാക്കി കൊല്ലങ്ങള്‍ക്കും ബാധകമാണോ?
എന്നാലും കാര്യമില്ല കണക്കിനു ഞാന്‍ പണ്ടേ മോശമാ

jayanEvoor February 5, 2009 at 5:40 AM  

കൊള്ളാം ശ്രീ...

ഒന്നു പയറ്റി നോക്കാം!

ഞാന്‍ ആദ്യമാ ഇവിടെ!

http://jayandamodaran.blogspot.com

അനൂപ് അമ്പലപ്പുഴ February 7, 2009 at 8:58 PM  

ഒന്നു ചോദിക്കട്ടെ for - 2009 jan 1 - 1+3 = 4 then 4/7 ? ????
കിട്ടുന്നില്ലല്ലോ... ഒന്നു സഹായിക്കാമോ മഷേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage February 9, 2009 at 1:58 AM  

പ്രിയ അനൂപ്‌-ഏഴില്‍ താഴെയുള്ള സംഖ്യകളേ ഏഴുകൊണ്ട്‌ ഹരിക്കാതെ, ആ അക്കത്തിനു പറഞ്ഞ ആഴ്ചയായി തീരുമാനിക്കാം എന്ന്‌ ശ്രീ എഴുതാന്‍ വിട്ടുപോയതായിരിക്കും അല്ലേ?

ശ്രീ February 10, 2009 at 4:51 AM  

പാറുക്കുട്ടി...
വളരെ നന്ദി ചേച്ചീ. :)
ഷിജുച്ചായാ...
എന്നിട്ട് കണക്കു ടീച്ചര്‍ക്ക് ഈ ടിപ്സ് പറഞ്ഞു കൊടുത്തോ? ഉപലാരപ്പെട്ടോ?
ചെറിയനാടൻ...
ഇവിടെ സന്ദര്‍ശിച്ചതിനു നന്ദി മാഷേ. :) സുബൈക്കാ...
ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനു നന്ദീട്ടോ.
jwalamughi...
വളരെ നന്ദി.
anamika ...
നന്ദി.
അജയ്‌ ശ്രീശാന്ത്‌.. said...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം അജയ്... :)
ശ്രീച്ചേട്ടാ...
:)
നരിക്കുന്നൻ മാഷേ...
ശ്രമിച്ചു നോക്കൂ... :)
the man to walk with...
നന്ദി. :)
ശ്രീ ഇടശ്ശേരി...

ഹഹ. ഈ 12 അക്കങ്ങളെ ഓര്‍ക്കാന്‍ ഇനി വേറെ എങ്ങനെ വഴി കാണും?
നന്ദേട്ടാ...
ഹ ഹ. ആ കമന്റ് കലക്കി. ;)
HOMOSAPIEN ...
ഇടയ്ക്ക് വന്നു നോക്കാറുണ്ട് മാഷേ... :)
Kichu $ Chinnu | കിച്ചു $ ചിന്നു...
ഓരോ മാസത്തിന്റേയും (പന്ത്രണ്ട് മാസങ്ങളുടെ) ഒന്നാം തീയതി എന്താഴ്ചയാണ് എന്ന് ഓര്‍ത്തിരിയ്ക്കുന്നതാണ് എളുപ്പം എന്ന് തോന്നുന്നവര്‍ ഈ വഴി ശ്രമിയ്ക്കാതിരിയ്ക്കുന്നതാകും നന്ന്. ;)
ചാളിപ്പാടന്‍ | chalippadan ...
ഇത് ഒരു മൊബൈല്‍ നമ്പര്‍ പോലെ ഓര്‍ക്കുകയേ വഴിയുള്ളൂ മാഷേ. :)
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage ...
പണിയ്ക്കര്‍ സാര്‍... ഇത് 2009 നു മാത്രമാണ്. എങ്കിലും ഇതെ രീതിയില്‍ മറ്റു വര്‍ഷങ്ങള്‍ക്കും കലണ്ടര്‍ പോലെ ഉണ്ടാക്കാവുന്നതാണ്. :)
jayanEvoor ...
ശ്രമിച്ചു നോക്കു മാഷേ...
അനൂപ് അമ്പലപ്പുഴ ...
2009 jan 1 - 1+3 = 4 then 4/7 എന്നു വരുമ്പോള്‍ ഹരണഫലം 0 ആയും ശിഷ്ടം 4 തന്നെ ആയും കണക്കാക്കാമല്ലോ. അതായത് 4 എന്നാല്‍ വ്യാഴം. ശരിയാകുന്നില്ലേ? :)
അത് എല്ലാവര്‍ക്കും അറിയാമായിരിയ്ക്കുമല്ലോ എന്നു കരുതിയാണ് എടുത്തെഴുതാതിരുന്നത്. :)

sHihab mOgraL February 10, 2009 at 6:15 AM  

ഇതിവിടെ പഠിപ്പിച്ചതിന്നു നന്ദി..

Sayuri February 26, 2009 at 7:08 AM  

Good. This is a new info to me. Thanks.

ആർപീയാർ | RPR March 12, 2009 at 5:34 AM  

ശ്രീയേ...

ഇതു കൊള്ളാ‍മല്ലോ...
ഇതു കാണിച്ച് ഇന്ന് ഓഫീസീൽ അൽ‌പ്പം ജയൻ കളിച്ചു..
ഇതു പോലെ വല്ലതും കിട്ടിയാൽ തരണേ...

ആശംസകൾ

Rani Ajay April 2, 2009 at 6:25 PM  

കൊള്ളാമല്ലോ ശ്രീ......നന്ദി

SAMEER KALANDAN October 9, 2009 at 5:04 AM  

ആര് കണ്ടുപിടിച്ചാലും അയാള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.എനിക്കിതുവരെ അറിയാതിരുന്ന ഈ വിവരം അറിയിച്ചു തന്നതിന് താങ്കള്‍ക്കും പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.

SAMEER KALANDAN October 9, 2009 at 5:26 AM  

ഒരു സംശയം.ഇത് ഓരോ വര്‍ഷവും മാറുമല്ലോ. അപ്പോള്‍ എന്ത് ചെയ്യും.?

ശ്രീ December 1, 2009 at 1:55 AM  

shihab mogral

നന്ദി..

Sayuri
നന്ദി ചേച്ചീ.

ആർപീയാർ നന്ദി മാഷേ.

Rani Ajay...
നന്ദി, ചേച്ചീ

സമീര്‍ കലന്തന്‍...
ശരിയാണ്. ഇത് 2009 ലേയ്ക്ക് മാത്രമാണ്.

2010 ലേത് ആവശ്യപ്പെട്ടവര്‍ക്കായി ഇതാ 400351362402. :)

poor-me/പാവം-ഞാന്‍ December 1, 2009 at 4:08 AM  

Seen it to day only!

Gopakumar V S (ഗോപന്‍ ) December 21, 2009 at 10:08 AM  
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) December 21, 2009 at 10:10 AM  

ശ്രീ, വളരെ നല്ല കുറിപ്പ്. ഇത് പോലത്തെ ചില ടെക്നിക്കുകള്‍ കൊട്ടോട്ടിക്കാരന്റെ പോസ്റ്റില്‍ ഉണ്ട്ട്. ഇത് നോക്കൂ ....

href=”http://memoryrefresh.blogspot.com”

ശ്രീ December 22, 2009 at 6:04 AM  

poor-me/പാവം-ഞാന്‍ ...

നന്ദി മാഷേ.

ഗോപന്‍ മാഷേ...
റിഫ്രഷ് മെമ്മറി വായിയ്ക്കാറുണ്ട്, നന്ദി :)

ശ്രീ December 2, 2010 at 1:51 AM  

ഇതേ രീതിയില്‍ 2011 ലെ കലണ്ടറും മനപാഠമാക്കാവുന്നതാണ്.

താല്പര്യമുള്ളവര്‍ക്കായി...

2011 - 511462403513

ഷൈജു.എ.എച്ച് December 11, 2010 at 10:15 PM  

ശ്രീ..ഐഡിയ കൊള്ളാം.. എന്നെ കൊണ്ട് ഇതൊന്നും ഓര്‍ത്തു വെക്കാന്‍ കഴിയില്ല.
എന്റെ നവവത്സരാശംസകള്‍..

mayflowers December 21, 2010 at 6:20 PM  

ഞങ്ങളും ശ്രമിച്ചു നോക്കി.
പക്ഷെ dec 25 വെള്ളിയല്ല ശനിയാണ്.വേറൊരു ദിവസം നോക്കിയപ്പോഴും അങ്ങിനെതന്നെ.അതായത് ശ്രീ എഴുതിയതിന്റെ അടുത്ത ദിവസം.
എന്റെ മോള്‍ ugc പരീക്ഷ എഴുതാന്‍ പോവുകയാണ്.അതിനാല്‍ ഇത്തരം കലണ്ടറിനു വേണ്ടി പരതുകയായിരുന്നു.
നന്ദി.

shajkumar December 23, 2010 at 7:01 PM  

നന്നായി ശ്രീ . ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

M.K Pandikasala December 24, 2010 at 5:34 AM  

പ്രിയ ശ്രീ,
എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ സന്തോഷം.
ആഴ്ച എന്തെന്നറിയാനുള്ള എളുപ്പ വഴി പരീക്ഷിച്ചു നോക്കാം.
ആശംസകള്‍

Chinthana January 3, 2011 at 10:32 PM  

ശ്രീ,

കൊള്ളാം കേട്ടോ. പക്ഷേ, ഞാനൊരൽ‌പ്പം വൈകിപ്പോയി ഇതു വായിക്കാൻ. ഇത്തരത്തിൽ എല്ലാ വർഷങ്ങളുടെയും കണ്ടു പിടിക്കാൻ സാധിക്കുമോ?

naakila January 7, 2011 at 9:15 PM  

കൊള്ളാം

TPShukooR January 21, 2011 at 3:02 AM  

വളരെ നന്ദി. പക്ഷെ... 2009 നു മാത്രമേയുള്ളൂ? മൊത്തത്തില്‍ അറിയാന്‍ വല്ല വഴിയുമുണ്ടെങ്കില്‍ പറയണേ..

ഒടിയന്‍/Odiyan March 11, 2011 at 8:16 PM  

പിന്നെ കണക്കു കൂട്ടാന്‍..എന്റെ പട്ടി കൂട്ടും..എങ്ങിനിയരിംഗ് മാത്സ്‌ ഒരെണ്ണം ഇപ്പോളും കിടക്കുവ ഒരു വഴിക്ക്..പണ്ടേ കലിപ്പാ..ഇപ്പൊ സെമ്മേ കലിപാ..ഒരു പുരോഗതിയും ഇല്ലാത്ത ശാസ്ത്ര ശാകഹ ..ഇപ്പോളും ഒന്നും ഒന്നും രണ്ടു തന്നെ.

Anonymous March 15, 2011 at 8:30 AM  

എന്റെ ശ്രീ എന്റെ മൊബൈല്‍ നമ്പര്‍ തന്നെ ആരെങ്കിലും ചോദിച്ചാല്‍ ഫോണെടുത്തുനോക്കണം..എന്നാലെ അറിയൂ..എന്നിട്ടല്ലെ ഇത് ഓര്‍ക്കുന്നത്...ഓ..ഇവന്‍ പുലിയാണ് കെട്ടോ

അതിരുകള്‍/പുളിക്കല്‍ March 15, 2011 at 8:32 AM  

എന്റെ ശ്രീ എന്റെ മൊബൈല്‍ നമ്പര്‍ തന്നെ ആരെങ്കിലും ചൊദിച്ചാല്‍ ഫോണെടുത്തുനോക്കണം..എന്നാലെ അറിയൂ..എന്നിട്ടല്ലെ ഇത് ഓര്‍ക്കുന്നത്...ഓ..ഇവന്‍ പുലിയാണ് കെട്ടോ

ശ്രീ November 26, 2012 at 10:30 PM  

ഇതേ പോലെ 2013 ലെ കലണ്ടര്‍ ഓര്‍ത്തിരിയ്ക്കാനുള്ള ക്ലൂ ഇതാ:

144025036146

SHAMSUDEEN THOPPIL October 24, 2013 at 9:45 PM  

ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
www.hrdyam.blogspot.com

ശ്രീ December 10, 2013 at 7:11 PM  

ഇനി ഇതേ പോലെ 2014 ലെ കലണ്ടര്‍ ഓര്‍ത്തിരിയ്ക്കാനുള്ള ക്ലൂ ഇതാ:


255136140250

ജിജ സുബ്രഹ്മണ്യൻ December 11, 2017 at 5:30 AM  

കൊള്ളാം...ശ്രീ...പക്ഷേ ഇതൊക്കെ ഓർത്തിരിക്കുമോന്നാ ഒരു സംശയം...

ശ്രീ December 14, 2017 at 7:23 PM  


ഇനി ഇതേ പോലെ 2018 ലെ കലണ്ടര്‍ ഓര്‍ത്തിരിയ്ക്കാനുള്ള ക്ലൂ ഇതാ:
033614 625035


മൊബൈല്‍‌ നമ്പര്‍‌ ഓര്‍ക്കും പോലെ ഓര്‍‌ത്താല്‍‌ മതി, ചേച്ചി :)

Muralee Mukundan , ബിലാത്തിപട്ടണം December 20, 2017 at 4:06 PM  

വിജ്ഞാനപ്രദം
പണ്ടത്തെ മനക്കണക്കിന്റെ കളികൾ
സ്വന്തക്കാരുടെ മൊബയിൽ നമ്പർ പോലും
ഓർത്ത് വെക്കാത്ത ഇന്നുള്ള ഡിജിറ്റൽ തലമുറക്ക്
പണ്ടത്തെ 'തല'കളുടെ മഹത്വം അറിയുവാൻ ഇത് ഉപകരിക്കും ..

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP