ബൂലോകം കൂടുതല്‍ ജനശ്രദ്ധ നേടുന്നു

തീര്‍ച്ചയായും മലയാളി ബ്ലോഗര്‍മാര്‍ക്ക് അഭിമാനിയ്ക്കാവുന്ന ഒരു കാര്യമാണ് ഇത് എന്ന് നിസ്സംശയം പറയാം. ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ ബ്ലോഗുകളെപ്പറ്റി ഒരു കോളം തുടങ്ങുന്നു എന്നത് തന്നെ അഭിമാനത്തിനിട നല്‍കുന്നു. ഇന്ത്യയിലെ ഭാഷാബ്ലോഗുകളില്‍ ഏറ്റവും ജനസഞ്ചാരമുള്ളതും, കണ്ടന്റ് ഉള്ളതുമായ ബ്ലോഗുകള്‍ പിറക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ മാതൃഭാഷയിലാണെന്നത് മലയാളത്തെ സ്നേഹിയ്ക്കുന്ന എതൊരു മലയാളിയേയും സന്തോഷിപ്പിയ്ക്കുന്നതാണ്.
മലയാളം ബ്ലോഗുകളെപ്പറ്റി ഒരു പഠനം നടത്തുന്നവര്‍ക്ക് അല്ലെങ്കില്‍ മലയാളം ബ്ലോഗിങ്ങിലേയ്ക്ക് ഇറങ്ങുന്നവര്‍ക്ക് എറ്റവുമധികം സഹായകമാകാവുന്ന ഒരു ചവിട്ടുപടിയാണ് ആദ്യാക്ഷരി എന്ന ബ്ലോഗ്. സ്വാഭാവികമായും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ Blogspot എന്ന കോളത്തിന് ഹരിശ്രീ കുറിയ്ക്കുവാനായി ആദ്യാക്ഷരി തെരഞ്ഞെടുത്തത് അനുയോജ്യമായ തീരുമാനം തന്നെ.
ബൂലോകം പിറന്ന നാളുകള്‍ മുതല്‍ക്കു തന്നെ മലയാളം ബ്ലോഗിങ്ങിനെ സഹായിയ്ക്കുന്ന ഒട്ടനേകം ബ്ലോഗുകളും പോസ്റ്റുകളും ഉണ്ടായിട്ടുണ്ട് എങ്കിലും ഇവയില്‍ ഭൂരിഭാഗവും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കുറെയൊക്കെ ഉപയോഗിച്ച് പരിചിതമായവര്‍ക്കു മാത്രം എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ പറ്റുന്ന ശൈലിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. ഇവിടെയാണ് ആദ്യാക്ഷരിയുടെ പ്രസക്തി. ഏതൊരു തുടക്കക്കാരനും മനസ്സിലാക്കാന്‍ പറ്റുന്നത്ര ലളിതമായി, പ്രത്യേകിച്ചും ആദ്യാക്ഷരിയുടെ ആമുഖത്തില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭിക്കാത്ത മുതിര്‍ന്നവരെ ഉദ്ദേശിച്ച്, കമ്പ്യുട്ടറില്‍ മലയാള ഭാഷയെ ആയാസരഹിതമായി കൈപ്പിടിയിലൊതുക്കാം എന്ന ആത്മവിശ്വാസം ആദ്യം മുതല്‍ക്കേ വായനക്കാരന് പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് അപ്പുവേട്ടന്‍ ആദ്യാക്ഷരി അവതരിപ്പിയ്ക്കുന്നത്.
ആദ്യാക്ഷരിയിലേയ്ക്കു പോകാനായി ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളം വായിയ്ക്കാനും അത്യാവശ്യം ടൈപ്പു ചെയ്യാനും മാത്രം അറിയാവുന്നവര്‍ക്കു പോലും മറ്റാരുടേയും സഹായമില്ലാതെ ഒരു ബ്ലോഗ് തുടങ്ങാന്‍ സഹായകമായ രീതിയില്‍ ഓരോ അദ്ധ്യായങ്ങളിലായി സ്ക്രീന്‍ ഷോട്ടുകളുടേയും ലിങ്കുകളുടേയും സഹായത്തോടെയാണ് ആദ്യാക്ഷരിയിലെ ഓരോ അദ്ധ്യായവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംശയമുള്ളവര്‍ കമന്റുകളിലൂടെ അത് ചോദിച്ചാല്‍ താമസംവിനാ അത് പരിഹരിച്ചു കൊടുക്കുന്നതിനും ആദ്യാക്ഷരിയില്‍ സമയം കണ്ടെത്തുന്നുണ്ട്. ബ്ലോഗറില്‍ പുതിയതായി എത്തുന്ന ഫീച്ചറുകളെയും പരിചയപ്പെടുത്തിക്കൊണ്ട് ആദ്യാക്ഷരി അപ്ഡേറ്റ് ചെയ്യുന്നതിനും അപ്പുവേട്ടന്‍ ശ്രദ്ധിക്കുന്നു.
ഇവകൂടാതെ, ബൂലോകത്ത് നിലവില്‍ ലഭ്യമായ വേറെയും സഹായ ബ്ലോഗ് പോസ്റ്റുകളിലേക്കും, ബ്ലോഗ് സംബന്ധിയായ ടിപ്സുകള്‍ നല്‍കുന്ന ബ്ലോഗുകളിലേക്കും ഉള്ള ലിങ്കുകള്‍ ആദ്യാക്ഷരിയില്‍ നല്
ഇന്ന് ലോകമൊട്ടാകെയായി ആയിരത്തില്‍പ്പരം മലയാളി ബ്ലോഗര്‍മാരുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. അവരെക്കൂടാതെ സ്വന്തമായി ബ്ലൊഗ് ഇല്ലാത്ത ബ്ലോഗ് വായനക്കാരും ഇ മെയില്‍ ഫോര്‍വേഡ്സ് ആയി മാത്രം ബ്ലോഗ് പോസ്റ്റുകള്‍ വായിയ്ക്കുന്ന മലയാളികളും ഉണ്ട്. കമ്പ്യൂട്ടറില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നുസാരം.
ഇതു വരെ ബൂലോകത്തേയ്ക്ക് ഒന്നെത്തി നോക്കുക പോലും ചെയ്യാത്തവരാണെങ്കില്‍ കൂടിയും, ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുവാനും, സ്വന്തമായി ബ്ലോഗു തുടങ്ങുവാനും ആഗ്രഹിയ്ക്കുന്ന ഏതൊരു മലയാളിയ്ക്കും ആദ്യാക്ഷരിയില്‍ നിന്നും ലഭിയ്ക്കുന്ന നിര്‍ദ്ദേശങ്ങളും അറിവുകളും വിലപ്പെട്ടതാണ്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്കു മാത്രമല്ല, ബ്ലോഗിങ്ങിലെ സാങ്കേതികമായ പല കാര്യങ്ങളും അറിയാത്ത, നിലവിലുള്ള ബ്ലോഗേഴ്സിനും ആദ്യാക്ഷരി ഉപകാരംതന്നെ.
ചുരുക്കത്തില്‍ ഭൂലോകത്തു നിന്നും ബൂലോകത്തേയ്ക്കുള്ള ഒരു കിളിവാതിലാണ് ആദ്യാക്ഷരി. ഇനിയും ബൂലോകത്തിന്റെ ഈ ബാലവാടിയില്‍ നിന്നും ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി ഒരുപാടൊരുപാടു പേര്‍ ബൂലോകത്തേയ്ക്കു കടന്നു വരട്ടെ എന്നും അതു വഴി മലയാളം ബ്ലോഗിങ്ങ് ഇനിയുമിനിയും ഉയരങ്ങളിലേയ്ക്ക് പറക്കട്ടെ എന്നും ഇനിയുമൊരുപാട് നല്ല നല്ല എഴുത്തുകാര്‍ ബൂലോകത്ത് ഉണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാശിയ്ക്കാം.
ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിങ്ങിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ച അപ്പുവേട്ടനും ആദ്യാക്ഷരി എന്ന ബ്ലോഗിനും ആശംസകള്‍ നേരുന്നു. മലയാളം ബ്ലോഗിങ്ങ് ഇനിയും വളരട്ടെ!
ഈ ലിങ്കുകള്‍ കൂടി ശ്രദ്ധിയ്ക്കുക:
48 comments:
ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിങ്ങിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ച അപ്പുവേട്ടനും ആദ്യാക്ഷരി എന്ന ബ്ലോഗിനും ആശംസകള്‍ നേരുന്നു. മലയാളം ബ്ലോഗിങ്ങ് ഇനിയും വളരട്ടെ!!!
ആദ്യക്ഷരിക്ക് ആശംസകള്‍ ..
വാര്‍ത്ത ശ്രദ്ധയില്‍് പെടുത്തിയതിനു ശ്രീക്ക് നന്ദി..
ശ്രീ, വാര്‍ത്ത കാട്ടിത്തന്നതിനു നന്ദി.
സന്തോഷം തോന്നുന്നു...ആശംസകള്‍...
ആശംസകള്‍ ..
മലയാള ബ്ലോഗിങ്ങിന്‍റെ ശരിയായ സ്പിരിറ്റ് ഉള്‍ക്കൊള്ളുവാന്‍, ആശയതലത്തില്‍ ബ്ലോഗിങ്ങിനു വളരെ ചെയ്യാനാകുമെന്ന് ഓര്‍ക്കാന്‍ ഇത് ഉതകട്ടെ..........അപ്പുവിനും, ശ്റീക്കും സകലമാന മലയാള ബ്ലോഗര്‍മാര്‍ക്കും ആശംസകള്‍
ആദ്യാക്ഷരിക്കും അപ്പുമാഷിനും ആശംസകൾ..:)
ആദ്യക്ഷരിക്ക് ആശംസകള്‍ ..
വാര്‍ത്ത നേരത്തെ കിട്ടിയിരുന്നു - അപ്പുവിനു ഒരു congrats ഉം കൊടുത്തിരുന്നു.
ആശംസകള്‍ അപ്പു ...
ഈ വാര്‍ത്ത ഞാനറിഞ്ഞിരുന്നില്ല.
നന്ദി ശ്രീ.
ആദ്യാക്ഷരിയിലൂടെ ശ്രദ്ധ നേടിയ അപ്പുവിനും ആശംസകള്‍.
ആദ്യാക്ഷരി എന്റെ ബൂലോഗത്തേക്കുള്ള യാത്രയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. അപ്പുവേട്ടന് ആശംസകൾ.
ഈ ന്യൂസിനെ കുറിച്ച് ഇവിടെ അറിയിച്ച ശ്രീക്കും ആശംസകൾ!
അപ്പൂ!
ബൂലോകം പ്രശസ്തമാക്കുന്നതിനുവേണ്ടി അപ്പു നടത്തിയ നിസ്വാർത്ഥ്മായ പ്രയത്നം വളരെ വിലമതിക്കപ്പെട്ടു എന്ന്, അത് ദേശീയതലത്തിലുള്ള ഒരു വർത്തമാനപത്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയതിൽ നിന്നും മനസ്സിലാക്കാം. മലയാളം ബ്ലോഗിനു വേണ്ടി അപ്പു ഇത്രയും സമയം ചെലവാക്കൂന്നതിനും ലഭ്യമായ അറിവുകൾ മറ്റുള്ളവർക്കു പ്രയോജനപ്പെടുന്നരീതിയിൽ പങ്കു വയ്ക്കുന്നതിനും പ്രത്യേക അഭിനന്ദനങ്ങൾ.
വാർത്ത എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന ശ്രീയും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഉദ്ദേശശുദ്ധി അംഗീകരിക്കുന്നു
ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിങ്ങിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ച അപ്പുവേട്ടനും ആദ്യാക്ഷരി എന്ന ബ്ലോഗിനും ആശംസകള്‍ നേരുന്നു...
നന്നായി ശ്രീ ഈ വാര്‍ത്ത ഒരു പോസ്റ്റ് ആയിട്ട് ഇട്ടതില്‍. അല്ലെങ്കില്‍ കാണില്ലായിരുന്നു.
തീര്‍ച്ചയായും ഇതു നമ്മുടെ ബൂലോഗത്തിനു് അഭിമാനം തന്നെ. ആദ്യാക്ഷരിക്കും അപ്പുവിനും ആശംസകള്‍.
ശ്രീക്കുട്ടാ..
അഭിമാനം തോന്നുന്നു ശ്രീ അപ്പുവിന്റെ ശ്രമങ്ങളെപ്പറ്റി വായിക്കുമ്പോള്‍...തീര്‍ച്ചയായും ബ്ലോഗേര്‍ഴ്സിനു മാത്രമല്ല മലയാളം എങ്ങിനെ കമ്പ്യൂട്ടറില്‍ ടൈപ്പു ചെയ്യാം എന്നറിയാതെ കുഴങ്ങുന്നവര്‍ക്കും വഴികാട്ടിയാണ് ആദ്യാക്ഷരി. (ഇപ്പോള്‍ മലയാളം ഓര്‍ക്കൂട്ടില്‍ മലയാളം എഴുതുന്നവര്‍ കൂടുതല്‍പ്പേരും ആദ്യാക്ഷരി വഴിയാണ് മലയാളം ടൈപ്പ് ചെയ്യുന്നതെന്നറിയുമ്പോള്‍, അപ്പുവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല)
ശ്രീ അപ്പുവിന്റെ ഫോട്ടൊഗ്രാഫിയെപ്പറ്റിയുള്ള അറിവ് പങ്കുവക്കലും ഒരുകാലത്ത് അപ്പുമാഷിനെ പ്രശസ്തിയുടെ ഉന്നതിലെത്തിക്കും തീര്‍ച്ച, അന്നും ബൂലോഗ സഹകൂട്ടുകാര്‍ക്കും അഭിമാനിക്കാം അപ്പു തങ്ങളുടേയും സുഹൃത്താണെന്ന്..!
ശ്രീക്ക് അഭിനന്ദനങ്ങള്‍ നല്ലരീതിയില്‍ ഈ ആര്‍ട്ടിക്കിള്‍ അവതരിപ്പിച്ചതിന്.
ee vartha kaanichu thannathinu nandi!
ശ്രീ,ഇങ്ങനെയൊരു പോസ്റ്റിട്ടതു നല്ല കാര്യം തന്നെ....ആശംസകള്‍....
ചെയ്യുന്ന കാര്യത്തോടുള്ള അര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയും അപ്പു മാഷിനോളം മറ്റൊരു ബ്ലോഗര്‍ക്കുമില്ല (എന്റെ അഭിപ്രായമാണേ..) ആദ്യാക്ഷരിയും അത്തരത്തിലൊന്നാണ്. ഈ വാര്‍ത്ത ഇച്ചിരി വൈകിപ്പോയെന്ന പരിഭവം ഇല്ലാതില്ല! എല്ലാ വിധ ആശംസകളും നേരുന്നു.
ശ്രീക്കുട്ടാ.. ഇതു പോസ്റ്റിയതിനു ഒരു പഞ്ചാര ഉമ്മാസ് ..;)
അഗ്രജനും ഒരു പോസ്റ്റിട്ടിട്ടുണ്ട്.
ആശംസകൾ,അപ്പു.
ആദ്യക്ഷരിക്ക് ആശംസകള്‍ ............
ഒരു നൂറ് ആശംസകള്‍ അപ്പൂൂ..... ലോകം തിരിച്ചറിയട്ടെ ഈ ഉദ്യമം...
ആദ്യാക്ഷരി ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഒരു ബ്ലോഗ് കാണുകയോ എഴുതുകയോ ചെയ്യുമായിരുന്നില്ല. ശ്രീക്കും നന്ദി.
ഞാന് ബ്ലോഗു തുടങ്ങിയതില്പിന്നെയാണു ആദ്യാക്ഷരി കണ്ടതെങ്കിലും ശരിക്കും ബ്ലോഗിനെക്കുറിച്ചും ബ്ലോഗിങ്ങിനെക്കുറിച്ചും മനസിലാക്കിയതും പല സംശയങ്ങളും പരിഹരിച്ചതും, ഇപ്പോഴും പരിഹരിച്ചുകൊണ്ടിരിയ്ക്കുന്നതും ആദ്യാക്ഷരിയിലൂടെയാണു.ആദ്യാക്ഷരിയ്ക്കു അഭിനന്ദനങ്ങള്! പിന്നെ ഇന്ത്യന് എക്സ്പ്രെസ്സില് കോളം തുടങ്ങിയതില് സന്തോഷം.ഇനിയും പലതിലും വരും കോളങ്ങള്. ബ്ലോഗിങ്ങിനെ ഇനി ആര്ക്കും അവഗണിയ്ക്കാന് കഴ്യില്ല.
ഈ പോസ്റ്റു പോസ്റ്റിയ ശ്രീയ്ക്കും അഭിനന്ദനങ്ങള്!
ആദ്യാക്ഷരി ഈ അംഗീകാരം അര്‍ഹിക്കുന്നു. അതിലെ ആധികാരികതയും സമഗ്രതയുമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. കൂടാതെ സംശയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കിട്ടുകയും ചെയ്യുന്നു.. ആശംസകള്‍,,അഭിനന്ദനങ്ങള്‍
ആശംസകൾ,
ശ്രീക്കും പിന്നെ അപ്പുവിനും.
ഇത്രയും ഉപകാരപ്രദമായ ഒരു ബ്ലോഗിട്ട് നവാഗതരെ സഹായിക്കുന്ന ശ്രീ. അപ്പുവിനും, ഈ പോസ്റ്റിട്ട ശ്രീയ്ക്കും അഭിനന്ദനങ്ങള്‍
ഈ അപ്പു ആരാന്നാ കരുത്യേ ?
നിങ്ങള്
ആദ്യാക്ഷരി തീയറ്റേഴ്സ്, ആദ്യാക്ഷരി തീയറ്റേഴ്സ് എന്ന് കേട്ടിട്ടുണ്ടൊ ?
********************
മലയാള ബ്ലോഗില്‍ അപ്പുവിന്റെ സംഭാവന അത്രയ്ക്കും അത്രയ്ക്കും വലുതാണ് !!!
പിന്നെ, ഇവിടെ വരുന്നവര് ആ ‘വെറ്റമഷി’ കൂടി കണ്ടേ പോകാവൂ.. ജാഗ്രതൈ !
പറയാന്‍ വിട്ടു .....
ഇവിടെ പുതിയതായി വരുന്നവര്‍ക്ക്:
സ്വന്തം ബ്ലോഗുകളില്‍ നിന്ന് അപ്പുവിന്റെ ഈ http://www.bloghelpline.blogspot.com/ ലേയ്ക്ക് ഒരു ലിങ്ക് കൊടുക്കുന്നത് പുതിയവര്‍ക്ക് ഉപകാരപ്രദമായിരിക്കും.
ഇത് സത്യത്തില്‍ ഒരു രാജ്യാന്തര അംഗീകാരം ആണ്.ഇതിനു മുന്‍പ് മാധ്യമം ദിനപത്രത്തില്‍ ഇന്‍ഫൊ മാധ്യമം എന്ന പംക്തിയില്‍ പരിചയപ്പെടുത്തിയിരുന്നു.
വളരെ സന്തോഷം നല്‍കുന്നു.ലോകം മുഴുക്കെ മലയാളി മാഹാത്മ്യം അറിയട്ടെ എന്നാഗ്രഹിക്കുന്നു.ഷിബുവിനും ബ്ലൊഗിലൂടെ ബൂലോഗരിലേക്ക് എത്തിച്ച ശ്രീക്കും എന്റെ ആശംസകള്‍.
ശ്രീ ഈ വാര്‍ത്ത ഞാന്‍ ഇന്നാ കാണുന്നത്.ശ്രീയ്ക്ക് നന്ദി അതിനോടൊപ്പം ആദ്യാക്ഷരിക്ക് എല്ലാ വിധ ആശംസകളും
:)
thanks sree...and best wishes to appu
please visit & leave your comment
http://mottunni.blogspot.com/
ആദ്യക്ഷരിക്ക് ആശംസകള്‍
sree,
sorry for not being a regular at ur blog.too much of tensions,going thru the toughest time in my life for the past two months,its intensity being the same.i promise to be back once everything is fine.
അപ്പുവേട്ടന് ആശംസകൾ
എന്റെയും ഗുരു അദ്ദേഹം തന്നെ
അപ്പുവേട്ടന് ആശംസകൾ, നന്ദി ശ്രീ !
മംഗളം നേരുന്നു......
സന്തോഷം :)
അപ്പുവിനും ആദ്യാക്ഷരിക്കും അഭിനന്ദനങ്ങള്‍...
വാര്‍ത്തയിലേക്ക് ശ്രദ്ധ ക്ഷണിച്ച ശ്രീക്ക് നന്ദി..
sreekutta:ee santhosha vaarthha ariyichhathinu othhiri nandi..
നല്ല വർത്തമാനം. ഇതിനിടക്കു മലയാളം Blog കൾക്കു ഒരു sensoring നമ്മുടെ നാട്ടിൽ വരാൻ പോകുന്നുവേന്നു കേട്ടു. ശ്രീക്കോ മറ്റാർക്കെങ്കിലുമോ അതിനെക്കുറിച്ചു വല്ലതും അറിയാമോ?
കുട്ടേട്ടൻ
നന്ദി..
ശ്രീ, നീര്‍മിഴിപൂക്കളും ശ്രീ ചിത്രജാലകവും കണ്ടു. നാട്ടുപൂക്കളുടെയും കായ് "ഘനി"കളുടെയും
ചിത്രങ്ങള്‍ അപൂര്‍വ്വം തന്നെ. മലയാളം ബ്ലോഗിങ്ങ് സഹായി എടുത്തു കാട്ടിയതിനും വളരെ നന്ദി.
ശ്രീ, പൂക്കളുടെ സൌരഭ്യവും സൌന്ദര്യവും ഈ രാവിനെ കൂടുതല്‍ മനോഹരമാക്കി. നന്നായിരിക്കുന്നു.
ശ്രീയേട്ടാ,
അഭിനന്ദനാര്‍ഹമായ ഒരു ശ്രമമാണിത്
thanks alot
താങ്കളെ എങിനെ അഭിനന്ദിക്കനമെന്നറിയില്ല..
തങ്കളുടെ സഹായത്താല്‍ ഈ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി...
നന്ദി ഒരായിരം നന്ദി...
Post a Comment