ജീവിതം 4 ചിത്രങ്ങളിലൂടെ...
ഇത് എനിക്കു കിട്ടിയ ഒരു മെയിലില്‍ നിന്നുള്ള പ്രചോദനമാണ്. അതീന്റെ ആശയം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഒരു പോസ്റ്റാക്കി ഇട്ടാല്‍ കണ്ടിട്ടില്ലാത്തവര്‍ക്കു കൂടി കാണാനുള്ള ഒരു അവസരം കിട്ടുമല്ലോ എന്നും തോന്നി.
പ്രഭാതം -- ജീവിത യാത്രയുടെ തുടക്കത്തെ സൂചിപ്പിക്കുന്നു...
ഒരു പട്ടം പറത്തുന്ന കൊച്ചു കുട്ടി -- യുവരക്തം! ജീവിതത്തിന്റെ തുടക്കം, ഉത്സാഹം എന്നിവയെ സൂചിപ്പിക്കുന്നു. ആകാശത്തെ അതിര്ത്തിയാക്കി പറത്തുന്ന പട്ടം ഉയരങ്ങള് കീഴടക്കാനുള്ള ആവേശം കാണിക്കുന്നു...
അരികിലെ ഒരു കൊച്ചു മരം -- ഇനിയും ഒരുപാട് ജീവിതം ബാക്കി ഉണ്ട് എന്നതിന്റെ അടയാളം.
മാനത്ത് വട്ടമിട്ടു പറക്കുന്ന കിളികള് -- കുട്ടിക്കാലത്ത് നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍ത്തിയ്ക്കാനും ചുറ്റുമുള്ള ബന്ധുജനങ്ങളെ കാണിക്കുന്നു...
രണ്ടാമത്തെ ചിത്രം
പകല്‍ -- ജീവിതം എന്ന യാത്രയുടെ ഏതാണ്ട് പകുതി ദൂരം പിന്നിട്ടിരിക്കുന്നു എന്ന സൂചന...
ദാമ്പത്യം -- നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ നല്ലപാതിയും. എല്ലാ സന്തോഷവും ദു:ഖവും പങ്കു വയ്ക്കുവാനൊരു അത്താണി...
വളര്‍ച്ചയെത്തിയ ഒരു മരം -- കൃത്യമായി എല്ലാം ചേര്‍ന്ന ഒരു മരം. ആവശ്യത്തിന് ഉപകരിക്കുന്ന, ആവശ്യത്തിന് തണലേകുന്ന ഒരു സാന്ത്വനം. പക്ഷേ ഇനിയും അത് ശ്രദ്ധയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു, ജീവിതകാലം മുഴുവന്‍ നമുക്കു തണലേകാന്‍...
അരികില്‍ ഒരു കുഞ്ഞു മരം കൂടി -- നിങ്ങളുടെ കൂട്ടുകാരനൊത്ത്/കൂട്ടുകാരിക്കൊത്ത് നിങ്ങള്‍ നട്ടു വളര്‍ത്തുന്ന ഒരു പുതു ജീവന്‍ (നിങ്ങളുടെ വരും തല മുറയെ) സൂചിപ്പിക്കുന്നു...
മുകളില്‍ പറക്കുന്ന ഒരു പറവ -- കുട്ടിക്കാലത്തെ അപേക്ഷിച്ച് നമ്മെ ശ്രദ്ധിയ്ക്കാനും പരിപാലിക്കാനും ഉള്ള ആളുകളുടെ എണ്ണത്തില്‍ കാണുന്ന കുറവിനെ സൂചിപ്പിയ്ക്കുന്നു...
മൂന്നാമത്തെ ചിത്രം
സായം സന്ധ്യ -- ജീവിത സായാഹ്നത്തെ സൂചിപ്പിക്കുന്നു...
പ്രായമായ വ്യക്തി -- ജീവിതയാത്രയുടെ അവസാനത്തോടടുത്തു എന്ന സൂചന ...
വളര്‍ച്ച മുറ്റിയ വന്‍മരം -- മുകളിലെ രണ്ടു കാര്യങ്ങളുടെയും വ്യക്തമായ സൂചന തരുന്നു....
അരികിലെ വളര്‍ച്ചയെത്തുന്ന മരം -- നിങ്ങളുടെ കുട്ടി വളര്‍ച്ചയെത്തി സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി ആയിരിക്കുന്നു എന്നതിന്റെ സൂചന.
മുകളില്‍ നമ്മില്‍ നിന്നും അകന്നു പോകുന്ന ഒരേയൊരു പറവ -- നമ്മെ ശ്രദ്ധിയ്ക്കാനും നമുക്കു വേണ്ടി പ്രവര്‍ത്തിക്കാനും ആരുമില്ലാത്ത അവസ്ഥ .
അരികില്‍ ഒരു കല്ലറ -- നിങ്ങളുടെ നല്ലപാതി നിങ്ങളെ വിട്ടു പോയ്ക്കഴിഞ്ഞൂ, നിങ്ങള്‍ ഈ ഭൂമിയില്‍ ഒറ്റയ്ക്കായിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ ചിത്രം തരുന്നു...
നാലാമത്തെ ചിത്രം
അര്‍ദ്ധരാത്രി -- രാത്രിയുടെ ഗൂഢയാമങ്ങള്‍. ജീവിതയാത്രയുടെ അവസാനം...
നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം -- ഇപ്പോഴും നമ്മുടെ ജീവിതകാലത്തിന്റെ ബാക്കി പത്രമായി നാം വിട്ടിട്ടു പോയ നല്ല ഓര്‍മ്മകള്‍ നില നില്‍ക്കുന്നു എന്നതിന്റെ അടയാളം. നമ്മെപ്പറ്റി നമ്മുടെ ഉറ്റവര്‍ക്ക് ഓര്‍മ്മിയ്ക്കാനായി ഒരുപാട് ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുന്നു എന്ന സൂചന...
പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന മരവും നശിച്ചു പോയെങ്കിലും അടയാളം ബാക്കിയായ പഴയ മരവും -- നിങ്ങളുടെ പിന്‍ഗാമിയ്ക്ക് മാതൃകയായി, വഴികാട്ടിയായി നീങ്ങളുടെ ജീവിതം നീണ്ടു കിടക്കുന്നു എന്നതിന്റെ സൂചന...
അടുത്തടുത്ത രണ്ടു കല്ലറകള്‍ -- അവസാനം എല്ലാ അലച്ചിലുകള്‍ക്കുമൊടുവില്‍ നിങ്ങള്‍ നിങ്ങളുടെ നല്ലപാതീയ്ക്കൊപ്പം അന്ത്യ വിശ്രമം കൊള്ളുന്നു.
54 comments:
ഇത് എനിക്കു കിട്ടിയ ഒരു മെയിലാണ്. അതീന്റെ ആശയം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അത് ഒരു പോസ്റ്റാക്കി ഇട്ടാല്‍ കണ്ടിട്ടില്ലാത്തവര്‍ക്കു കാണാനുള്ള ഒരു അവസരം കിട്ടുമല്ലോ എന്നും തോന്നി.
ജീവിതം 4 ചിത്രങ്ങളിലൂടെ...
ഒന്നാന്തരം ശ്രീ...നല്ല വര്‍ണ്ണന...4 ചിത്രങ്ങളിലൂടെ ജീവിതചക്രത്തെ നല്ലസ്സല്‍ വാക്കുകളിലൂടെ ഒന്നാന്തരമായി പകര്‍ത്തിയിരിക്കുന്നു
നന്നായി ശ്രീ
വിവരണമുള്ളതും നന്നായി.അല്ലായിരുന്നെങ്കില്‍ എനിക്ക് ഒരു ചുക്കും മനസിലാവില്ലായിരുന്നു
ശ്രീ....
അതിമനോഹരമായൊരീ ജീവിതം നാല് സുന്ദരനിമിഷങ്ങളിലൂടെ ഇവിടെ മനോഹരമാക്കിയിരിക്കുന്നു ഒപ്പം മധുരം നിറയും വരികളും
പ്രഭാതത്തിലെ കിരണം പോലെ......
പകലിലെ വെളിച്ചം പോലെ
സായംസന്ധ്യയിലെ നിറം പോലെ
രാത്രിയിലെ നിഴല് പോലെ
ഒരു കിരണമാണെന്‍ ജീവിതം
നന്‍മകള്‍ നേരുന്നു
chithrhragalum
vivaranavum nannayi.
കൊള്ളാം... നന്നായിട്ടൂണ്ട്...
ഇതിവിടെ പങ്ക് വച്ചതിന് നന്ദി...
വിവരണവും അസ്സലായി...
:)
ഓ:ടോ : രണ്ടാം ഭാഗത്തിന്റെ വിവരണം മറ്റ് ഭാഗങ്ങളെ(ചിത്രങ്ങളെ) അപേക്ഷിച്ച് കൂടുതലുണ്ടല്ലോ.. അതിന്റെ സൂചന എന്താണ്...
ജോലികിട്ടി ഇനി.... എന്ന് ഉല്ലല്ലേഷ് പറഞ്ഞപോലെ ഒരു ഇത്... ചേട്ടോ..ഒന്ന് നോട്ടിക്കൊള്ളൂ....
:)
:)
വിവരണം നന്നായി ഇഷ്ടപ്പെട്ടൂ
ശ്രീ
അതിമനോഹരം
ചിന്തയും ചിത്രങ്ങളും
ഇതു ആദ്യമായിട്ടാണു കാണുന്നത്. ചിത്രങ്ങള്‍ മനോഹരം. വിവരണം ഇല്ലാതെ തന്നെ ചിത്രങ്ങള്‍ സംവദിക്കുന്നു. വിവരണം മോശമായില്ല.
ശ്രീ, മനോഹരമായി വിവരിച്ചിരിക്കുന്നു...[ അതു കൊണ്ട് വൃത്തിയായി മനസിലായി :) ]
ക്രിസ്വവിന്‍ പറഞ്ഞതു പോലെ വിവരിച്ചതു കൊണ്ട് എനിക്ക് മനസ്സില്ലാക്കാന്‍ പറ്റി.
നന്നായി ശ്രീ
ജീവിതചക്രത്തെ ലളിതമായ വാക്കുകളിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
എടാ..മോനേ..നീ പുലിയല്ല! സിംഗമാണെടാ..സിംഗം!
സഹന്‍ പറഞ്ഞപോലെ..എന്താന്‍ട്രാ ചെക്കാ.. രണ്ടാമത്തേതിനു ഇച്ചിരി നീളം..:)
ചേട്ടന്മാരു ബ്ലോഗു നിറഞ്ഞു നിക്കേണെന്നു ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..;)
ശ്രീ , ഈ ചിത്രം മെയിലില്‍ കണ്ടിരുന്നു. പക്ഷേ ആ വിവരണത്തിന് നൂറ് മാര്‍ക്ക്.
അഭിനന്ദനങ്ങള്‍..
നന്നായി വിവരണം ശ്രീ
ഗെടി....അപ്പൊ കയ്യില് സ്റ്റൊക്ക് ഇണ്ടല്ലേ!!!...കലക്കനായിട്ട്ണ്ട്..
ആഗ്നേയ ചേച്ചീ...
ആദ്യ കമന്റിനു നന്ദി. :)
ക്രിസ്‌വിന്‍... നന്ദി.
മന്‍സൂര്‍ ഭായ്... നന്ദി.
ശ്രീച്ചേട്ടാ... :)
സഹയാത്രികാ... ഉവ്വ, എന്തേലുമൊന്ന് കണ്ടുപിടിക്കാനിരിക്കുവാ അല്ലേ, എന്നെ ചൊറിയാന് വേണ്ടി? ;)
ശ്രീഹരീ... :)
പ്രിയാ... നന്ദി.
ദ്രൌപതീ... നന്ദി.
വാല്‍മീകി മാഷേ... നന്ദി. :)
ജിഹേഷ് ഭായ് ... നന്ദി.
ആഷ ചേച്ചീ... ഹ ഹ. നന്ദി. :)
സതീശേട്ടാ... നന്ദി. :)
പ്രയാസീ... അതങ്ങനെ യാദൃശ്ചികമായി നീളക്കൂടുതല്‍ വന്നെന്നേയുള്ളൂ... ഹെന്റമ്മേ. ചേട്ടന്മാരൊക്കെ പോയിട്ടു മതിയേയ്... ഹിഹി. :)
നജീമിക്കാ... നന്ദി.
നിഷ്കളങ്കന്‍ ചേട്ടാ... നന്ദി.
കൂട്ടുകാരാ... നന്ദി. :)
ചാത്തനേറ്:ജീവിതം ഇത്രേം എളുപ്പമാണോ?
ശ്രീ, മനോഹരമായി വിവരിച്ചിരിക്കുന്നു!!
ശ്രീ, വളരെ മനോഹരമായിരിക്കുന്നു വിവരണം :)
നല്ല observation. പിന്നെ, font size-ഉം colour-ഉം ഒക്കെ മാറ്റുമ്പൊ കുറച്ചൂടി ശ്രദ്ധിക്കണെ. ആദ്യത്തെ വാക്കുകള്‍ ഒക്കെ അടുക്കി വെച്ച പോലെ ആയിപ്പോയോ?
ശ്രീയേ... വളരെ വളരെ നന്നായിട്ടോ.
:)
ആ 4 ചിത്രങ്ങള്‍.. നന്നായിരിക്കുന്നു.
ഹാവൂ....
അങ്ങിനെ നല്ല കാര്യങ്ങളും ചെയ്യാന്‍ അറിയാം അല്ലേ?
ഫോട്ടോയെ കുറിച്ചുള്ള വിവരണം അടിപൊളി.
ജോലി തിരക്കുകാരണം വായിക്കാനൊന്നും സമയം ഇല്ലായിരുന്നു.
വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍.:)
ചാത്താ...
ജീവിതത്തെയും ലളിതമായി കാണുന്നതല്ലേ സുഖം? :)
സുമുഖന്‍ മാഷേ... നന്ദി.
മഴത്തുള്ളി മാഷേ... നന്ദി.
അപര്‍ണ്ണ ചേച്ചീ... നന്ദി, ശ്രദ്ധിയ്ക്കാം.
അപ്പുവേട്ടാ... നന്ദി.
അങ്കിളേ... സ്വാഗതം. നന്ദി.
സിനോജ് ചേട്ടാ... നന്ദി.
പ്രദീപേട്ടാ... നന്ദി.
കവിതപോലെ ചിത്രം പോലെ കവിത
ശ്രീ, നല്ലൊരു പോസ്റ്റ്.
മനസ്സില്‍ എന്തൊക്കെയോ ഓര്‍മകളോ അനുഭൂതികളോ ഒക്കെ ഉണര്‍ത്തി....
ഓരോ പ്രതീകങ്ങളുടെ വര്‍ണ്ണനയും കൊള്ളാം.
ഭൂമിപുത്രീ... നന്ദി.
ഗീത ചേച്ചീ... നന്ദി.
ശ്രീക്കുട്ടോ... ഉഗ്രനായിട്ടുണ്ട്.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.
പിന്നെ, പോങ്ങുമ്മൂടേക്കൊന്നും കാണാറില്ലല്ലോ...
എന്തു പറ്റി?
:)
നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു.
കൊള്ളാം ശ്രീ നല്ല ചിത്രങ്ങളും നല്ല വാക്കുകളും
ശ്രീ ചിത്രവും വിവരണങ്ങളും നന്നായി...Excelent.
ഉഗ്രന്‍ പടങ്ങള്‍ തന്നെ....പക്ഷേ ആ പടങ്ങള്‍ക്കു ഇത്രയും നല്ല ഒരു ആശയം നല്‍കിയതിനാണു മുഴുവന്‍ മാര്‍ക്കു തരേണ്ടതു....നല്ല ശ്രീത്വം ഉള്ള വിവരണം തന്നേ....:)
നന്നായി എഴുതിയിരിക്കുന്നു!
ചിത്രവും നന്നയിടുണ്ട്!
സൂപ്പര്‍!!!!!
പോങ്ങുമ്മൂടന്‍... നന്ദി, ഇടയ്ക്ക് അങ്ങോട്ടെത്താറുണ്ടല്ലോ. :)
സഗീര്‍... നന്ദി. :)
ത്രിഗുണന്‍... സ്വാഗതം, നന്ദി.
മഞ്ജു കല്യാണീ... നന്ദി.
റെയര്‍ റോസ്... സ്വാഗതം, വളരെ സന്തോഷം, നന്ദി.
നീത... സ്വാഗതം, നന്ദി.
വലിയ വരക്കാരന്‍... സ്വാഗതം, നന്ദി.
:)
Hello Nannayirikkunnu. Expecting more good picture blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte
http://Prasanth R Krishna/watch?v=P_XtQvKV6lc
ശ്രീ, ചിത്രങ്ങളും വിവരണവും വളരെ നന്നായിരിക്കുന്നു....
infant,school boy,soldier,justice.....and and..sree,you are amazing
vallathey ishttapettu
പ്രശാന്ത്... നന്ദി. :)
പുറക്കാറന്‍... സ്വാഗതം, നന്ദി. :)
ദേവതീര്‍ത്ഥ... വളരെ നന്ദി. :)
KMF... നന്ദി. :)
super.............
how d9o u get these pictures......
zoom cheythu kandu........valare nannayittundu....
u r really tallented
സ്മൃതിപഥം...
ഇവിടെ സന്ദര്‍ശിച്ചതിനും കമന്റിനും നന്ദി.
വേതാളം...
നന്ദി, പ്രോത്സാഹനത്തിന്.
:)
ചിതവും , വിവരണങ്ങളും നന്നായിട്ടുണ്ട് ശ്രീ...
ഗംഭീരം...നന്ദി...
Post a Comment