തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം
ഞങ്ങളുടെ തഞ്ചാവൂരിലെ ജീവിത കാലത്ത് എടുത്ത ചിത്രങ്ങളാണ് ഇവ. അന്ന് എല്ലാ ആഴ്ചകളുടേയും അവസാനം ഈ ക്ഷേത്രത്തിലേയ്ക്ക് ദര്‍ശനത്തിനെത്തുക പതിവായിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്നായ ഈ ബൃഹദീശ്വര ക്ഷേത്രം പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.





പ്രധാന പ്രതിഷ്ഠയായ പരമ ശിവനു പുറമേ ചണ്ഡികേശ്വരന്, നടരാജന്, ബൃഹനായകി ദേവി, ഗണപതി, സുബ്രഹ്മണ്യന് എന്നീ പ്രതിഷ്ഠകളും പേരറിയാത്ത വേറെ കുറച്ചു ദൈവങ്ങളും ആയിരത്തോളം ശിവലിംഗങ്ങളും ക്ഷേത്രത്തിനുള്ളില്‍ പലയിടത്തായി ഉണ്ട്. അതു പോലെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വലിയൊരു ആര്യവേപ്പും ഈ ക്ഷേത്രത്തിനകത്തുണ്ട്. അതില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ പല്ലിയുടെ ദര്‍ശനം ലഭിയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. (സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ പല്ലിയ്ക്ക് ആ മരത്തിന്റെ തൊലിയുടെ കറുത്ത നിറവും ആറോ എട്ടോ ഇഞ്ച് നീളവും അതിനൊത്ത വലുപ്പവും വരും). എല്ലാ ആഴ്ചകളിലും കുറേ നേരം നിന്നിട്ടായാലും ആ പല്ലിയെ കണ്ടിട്ടേ ഞങ്ങള്‍ മടങ്ങാറുള്ളൂ. (അതിന്റേയും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല)
73 comments:
തഞ്ചാവൂരിലെ പ്രശസ്തമായ ബൃഹദേശ്വര ക്ഷേത്രത്തെ കുറിച്ച്... ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്.
നന്നായിട്ടുണ്ട് ശ്രീ, ഒറ്റവാക്കില്‍ വിജ്ഞാനപ്രദം!
ബൃഹദേശ്വരന് ഒരു തേങ്ങ....ഠേ!
നന്നായി ശ്രീ.
ഞാന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെങ്കിലും ചിതങ്ങള്‍ എടുക്കാന്‍ തരപ്പെട്ടിരുന്നില്ല...
ഒരിക്കല്‍ അലഞ്ഞു തിരിഞ്ഞു നടന്ന് ബൃഹദീശ്വരക്ഷേത്രത്തിലുമെത്തീരുന്നു. ഗോപുരങ്ങളുടെ ബൃഹദാകാരത്തേക്കാള്, അവടെ കിടക്കാന്‍ വരുന്ന ഒരുപാട് മനുഷ്യരോടൊപ്പം ഇരുന്ന രാത്രിയാണെനിക്ക് ഓര്‍മ്മ വരുന്നത്. അതിന്റെ തുറസ്സായ നടയില്‍ മഞ്ഞവെളിച്ചമുള്ള ഒരു ലൈറ്റുണ്ടായിരുന്നു. സാധാരനയില്‍ കവിഞ്ഞ പ്രകാശം. എങ്കിലും ക്ഷേത്രത്തിന്റെ ചിലഭാഗങ്ങളില്‍ ഇരുട്ടു തന്നെ. ആ രാത്രി മനസ്സില്‍ നിന്നു പോയിട്ടില്ല. ഗോപുരത്തിന്റെ മുകളിലെ കല്ലിന്റെ കാര്യമൊക്കെ പക്ഷേ ഇപ്പോഴാണറിയുന്നത് !
നല്ല ചിത്രങ്ങളും വിവരണവും ശ്രീ.
ശ്ശൊ, ചില പ്രതിമകളുടെ എങ്കിലും ക്ലോസപ് കാണുമെന്നു കരുതിയല്ലൊ ശ്രീ. വേഗം അവിടെ ഒന്നു കൂടെ പോയി ഓര്‍മ്മ പുതുക്കി ബാക്കി ഫോടൊയും എടുത്തോണ്ട് വന്നെ.
ചന്ദൂട്ടാ...
സ്വാഗതം, നന്ദി.
മൂര്‍ത്തിയേട്ടാ...
വളരെ നന്ദി. :)
ശ്രീനാഥ്... അന്ന് എനിയ്ക്കും അധികം ചിത്രങ്ങളെടുക്കാനൊത്തില്ല. നന്ദി.
വെള്ളെഴുത്ത് മാഷേ...
ശരിയാണ്. അവിടെ സന്യാസിമാരെപ്പോലെ ഒരുപാട് ഭക്തരുണ്ടാകും, എപ്പോഴും. രാത്രി കാലങ്ങളില്‍ അവിടുത്തെ പുല്ത്തകിടികളിലുള്ള ആ ഇരിപ്പ് ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. നന്ദി, വന്നതിനും ആ ഓര്‍മ്മകള്‍ പങ്കു വച്ചതിനും.
എതിരന്‍ജീ...
അന്ന് അധികം ചിത്രങ്ങളെടുക്കാനായില്ല, സ്ഥിരം പോയിരുന്നിട്ടു കൂടി. ഒന്നാമതായി അന്ന് സ്വന്തമായി ക്യാമറ പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം. എന്തായാലും ഇനിയും പോകും... പോകണം. നന്ദി.
വാല്മീകി മാഷേ...
വന്നതിനും അഭിപ്രായത്തിനും നന്ദി, കേട്ടോ. :)
ഈ സചിത്ര വിവരണം വളരെ നന്നായിരിക്കുന്നു ശ്രീ...കൂടുതല്‍ അറിവുകളുമായി മുടങ്ങാതെ വരണേ....ഒരു ക്ഷേത്രദര്‍ശനത്തിനു വരും പോലെ.....
ഓം നമ:ശിവായ
ആ ചിത്രങ്ങള്‍ എത്ര മനോഹരം!!!
വിവരണവും നന്നായി
നല്ല ചിത്രങ്ങളും വിവരണവും ...
സസ്നേഹം
ശിവ.....
കൊള്ളാം യാത്രയും വിവരണവും ..... പക്ഷെ ചിത്രങ്ങള്‍ക് എന്താ ഒരു ചരിവ് ??
ശ്രീ...
നന്നായിട്ടുണ്ട്.. :)
പോകണം എപ്പൊഴെങ്കിലുമൊക്കെ.. നന്ദി ശ്രീ.
പോകാന്‍ പറ്റിയിട്ടില്ലെങ്കിലും ഒന്ന് തൊഴുതിറങ്ങിയപോലെ തോന്നുന്നു.
നന്നായിട്ടുണ്ട്..
എത്ര മനോഹരമീ ശിലാ കാവ്യങ്ങള്‍
എത്രമനോജ്ഞമീയമ്പല ദൃശ്യങ്ങള്‍
ശ്രീ
വളരെ നല്ല പോസ്റ്റ്. പല്ലിയുടെ കാര്യം പുതിയ അറിവാണ്.
ഫോട്ടോസ് നന്നായി
ഞാനിപ്പോ എഴുന്നേറ്റതേ ഉള്ളൂ..
സമയം 06:55 a.m.
കുളിച്ചിട്ടൊന്നും ഇല്ല. കുളിക്കാതെ അമ്പലത്തില്‍ പോയതിന് പാപം കിട്ടില്ലെന്ന് കരുതുന്നു, ആശ്വസിക്കുന്നു :)
ശ്രീ...പുതിയ അറിവുകള്‍ക്കും, പടങ്ങള്‍ക്കും നന്ദി.
എന്നാലും ആ പല്ലീടെ പടം കൂടെ ......
എത്ര സുന്ദരമായിരിക്കുന്ന്നു ശ്രീ ഈ കല്ലിലെ കവിതകള്‍. ആ പല്ലിയുടെ ദര്‍ശനം ഞങ്ങള്‍ക്കു കൂടി നല്കിയില്ലല്ലോ.:)
നല്ല ഫോട്ടോകളും പുതിയ ചില അറിവുകളും
നന്ദി ശ്രീ, സ്നേഹം നിറഞ്ഞ നന്ദി
ഒരു അമ്പലദര്‍ശനം നടത്തിയപോലെ.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
ശ്രീ,
ചിത്രങ്ങളും വിവരണവും നന്നായി.
:-)
ഗുരുജീ...
വളരെ നന്ദി. ശ്രമിയ്ക്കാം. :)
പ്രിയാ...
നന്ദി.
ശിവകുമാര്‍...
നന്ദി.
നവരുചിയന്‍...
ഇത് മുന്‍പേ എടുത്ത ചിത്രങ്ങളാണ്. ഇപ്പോഴത് സ്കാന്‍ ചെയ്ത് പോസ്റ്റിയെന്നു മാത്രം. അതാണ് ചിലത് ചരിഞ്ഞിരിയ്ക്കുന്നത്. നന്ദി.
റഫീഖ്...
നന്ദി.
ശ്രീലാല്‍...
നന്ദി. ഒരിയ്ക്കല്‍ പോയ് നോക്കൂ... :)
ഭദ്ര ചേച്ചീ...
നന്ദി, ഇവിടെ സന്ദര്‍ശിച്ചതിന്.
മനുവേട്ടാ...
വളരെ നന്ദി, ആ കവിതാ ശകലത്തിന്. :)
നിഷകളങ്കന്‍ ചേട്ടാ...
നന്ദി. :)
നിരക്ഷരന് ചേട്ടാ...
ഭക്തിയല്ലേ പ്രധാനം. വേറെ ഒന്നും പ്രശ്നമല്ല. :)
വേണുവേട്ടാ...
എല്ലായ്പ്പോഴും കാണാറുണ്ടെങ്കിലും അതിന്റെ ഫോട്ടോ എടുക്കാനൊത്തില്ല. ഇന്നായിരുന്നെങ്കില്‍... :(
ചന്തു...
നന്ദി.
കൃഷ് ചേട്ടാ...
നന്ദി.
ഗോപന് മാഷേ...
നന്ദി. :)
പലപ്പോഴും ഇതിനുമുന്നിലൂടെ പോയിട്ടുണ്ടെങ്കിലും ഇവിടെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല.
നല്ല പടങ്ങള്‍.
നന്നായി.. ചിത്രങ്ങളും വിവരണവും.. തഞ്ചാവൂരില്‍ താമസിച്ചിട്ടുണ്ടെന്നോ.. (യ്യോ എനിക്ക് അസൂയ കൊണ്ട് ഇരിക്കാന്‍ വയ്യേ.. പെട്ടെന്ന് ആ വിവരണം കൂടി പോസ്റ്റാക്കണേ.. ഞാന്‍ അസൂയ കൂട്ടിക്കോട്ടേ...)
നല്ല പോസ്റ്റ് ശ്രീ... ചില ചിത്രങ്ങള്‍ ചരിഞ്ഞുപോയിട്ടുണ്ട്. അടുത്തുകൂടെ പൂങ്കാറ്റ് വല്ലതും കടന്നുപോയോ :P
എനിക്കും ഒരിക്കല്‍ പോകാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്, ഇവിടെ. ഓരോന്നു കാണുമ്പോഴും അത്ഭുതപ്പെടും, എങ്ങിനെ അവര്‍ ഇതൊക്കെ പണിതുയര്‍ത്തി എന്നു്.
ശ്രീ,
ആ ക്ഷേത്രത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതിന് നന്ദി
ശ്രീയേയ് ചിത്രങ്ങളും അതിന്റെ വിവരണവും കലക്കീട്ടൊ..
ഓം നമോംനാരായണ....
വളരെ നന്നായിട്ടുണ്ട് ശ്രീ, ചിത്രങ്ങളും വിവരണവും... കൂടുതല്‍ യാത്രാവിവരങ്ങള്‍ പ്രതീക്ഷിക്കുന്നു...
ശ്രീ,
ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്.
മഷേ... തികച്ചും വിജ്ഞാനപ്രദം.. ഇതു വരെ ഇവിടെ ചെല്ലാന്‍ തൊന്നാത്തതില് ഇപ്പൊ ഇതു വായിച്ചപ്പൊ കുറ്റബോധം തോന്നി.. നന്നായിരിക്കുന്നു മാഷേ.....
ശ്രീ, മനോഹരമായിരിക്കുന്നു,ചിത്രങ്ങളും വിവരണവും...
വാഴ്ക പല്ലാണ്ട്....
നല്ല സ്ഥലം
:-)
ഉപാസന
അപ്പോ ശ്രീ സാധരണ അവിടെ പോകാറുണ്ട് അല്ലേ...
(വായനാ ലിസ്റ്റുകളില്‍ സ്വന്തം പോസ്റ്റുകള്‍ പെടാത്തന്തെന്തേ സ്മൈലീ)
ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനായതില് സന്തോഷിക്കുന്നു. നന്ദി ശ്രീ...
ടെക്നോളജിയും നിര്‍മാണരംഗത്തെ നൂതന സാങ്കേതിക വിദ്യകളും മറ്റും അങ്ങേയറ്റം പുരോഗമിച്ചുവെന്നഹങ്കരിയ്ക്കുന്ന മനുഷ്യന്റെ മുന്നില്‍ ഇത്തരം നിര്‍മ്മിതികള്‍ ഇന്നും തലയുയര്‍ത്തി നില്ക്കുന്നു. കാലത്തെയും കാലാവസ്ഥയെയും അതിജീവിയ്ക്കുന്ന ഈ നിര്‍മ്മിതികള്‍ ഇന്നും അക്കാലത്തെ ആളുകളുടെ കരകുശലത വെളിപ്പെടുത്തുന്നു... ഇതേ മനോഹാരിതയോടെ ഇവ പുനര്‍ നിര്‍മ്മിയ്ക്കുക അസാദ്ധ്യം തന്നെ.
ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട് ശ്രീ.
എനിക്ക് പല്ലികളെ ഭയങ്കര പേടിയാണ്. എന്നാലും അവിടെ ഒന്നു പോകാന്‍ പറ്റി ആ മരപ്പല്ലിയെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍!
നന്നായിട്ടുണ്ട് ശ്രീ, വിവരണവും ചിത്രങ്ങളും.
informative!
Lath
പത്രപ്രവര്‍ത്തനത്തിലെ തുടക്കക്കാര്‍ക്കും പരിണിതപ്രജ്ഞര്ക്കും ഒരേപോലെ പറഞ്ഞിട്ടുള്ള അങ്കമാണല്ലോ 'ഫ്രീലാന്‍സ്'. എന്റെ ആദ്യ ഫ്രീലാന്‍സ് കാലത്താണു് ഞാന്‍ തഞ്ചാവൂര്‍ ബൃഹദീശ്വരക്ഷേത്രം കാണുന്നതു്. അതിനടുത്തുള്ള വീണ നിര്‍മ്മാതാക്കളെ കുറിച്ചു് ദീപിക സണ്‍ഡേ എഡിഷനിലേക്കു് ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ ദീപികയുടെ ഒരു ലേഔട്ട് ആര്‍ട്ടിസ്റ്റിനൊപ്പം പോയതായിരുന്നു, ഞാന്‍. പ്രസ് ഫോട്ടോഗ്രാഫറാകാന്‍ ആഗ്രഹിച്ചിരുന്ന എന്റെ ഈ സുഹൃത്തു് അതിനു വേണ്ടി കണ്ടെത്തിയ എളുപ്പവഴിയായിരുന്നു, ജേണലിസ്റ്റ് പിള്ളാരേം കൂട്ടി അവിടെയും ഇവിടെയും പോയുള്ള പടംപിടിപ്പു്. ക്ഷേത്രം കണ്ടു് അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടുനിന്നുപോയി എന്നു പറയാതെ വയ്യ.
അവിടുത്തെ ഗോപുരങ്ങള്ക്കു് വിമാനം എന്നാണു് പറയാറു്. അതെന്തുകൊണ്ടെന്നു് അറിയില്ല. രാജസ്വം സ്വത്തു് കാക്കാനും പടക്കോപ്പുകള്‍ സൂക്ഷിക്കാനും പടയാളികളെ ഒളിച്ചുതാമസിപ്പിക്കാനുമുള്ള രഹസ്യസങ്കേതമായിട്ടാണു് ഈ ക്ഷേത്രവും അതിനോടു് ചേര്‍ന്നുള്ള കോട്ടമതിലും പണിതതെന്നു് അവിടുത്തുകാര്‍ പറഞ്ഞറിഞ്ഞു. ഈ ക്ഷേത്രത്തോടു് ചേര്‍ന്നു് ദേവദാസികളായ ധാരാളം നര്ത്തകിമാരുമുണ്ടായിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാനുസ്ക്രിപ്റ്റ് ലൈബ്രറിയും തഞ്ചാവൂരിലാണുള്ളതു്. ലെക്സിക്കണ്‍ പഠനങ്ങള്‍ നടത്താന്‍ ഇന്നു് തെന്നിന്ത്യയിലുള്ള ഏറ്റവും മികച്ച കേന്ദ്രവും ഇവിടെയാണെന്നു് കേള്‍ക്കുന്നു.
Attention!
മേനോന് ചേട്ടാ...
അടുത്ത തവണ പോകുമ്പോള്‍ കയറാന്‍ മറക്കല്ലേ... കമന്റിനു നന്ദി കേട്ടോ. :)
നിലാവര്‍നിസ...
രണ്ടു വര്‍ഷം തഞ്ചാവൂരുണ്ടായിരുന്നു. :) നന്ദി
ഗുപ്തന് മാഷേ...
ഹ ഹ. പൂങ്കാറ്റൊന്നുമല്ലാട്ടോ. പണ്ടെടുത്ത ചിത്രങ്ങള്‍ ഇപ്പോള്‍ സ്സ്കാന് ചെയ്തപ്പോള്‍ പറ്റിയതാ... :) നന്ദി.
എഴുത്തുകാരി ചേച്ചീ...
അതെ, അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതിയാണ് ആ ക്ഷേത്രത്തിലേത്. നന്ദി. :)
സീത ചേച്ചീ... ഇവിടെ വന്നതിനും കമന്റിനും നന്ദി.
സജീ...
വളരെ നന്ദി കേട്ടോ.
Koliyath...
സ്വാഗതം. നന്ദി മാഷേ, ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
പോങ്ങുമ്മൂടന് മാഷേ...
നന്ദി.
പൂടയൂര്‍...
സ്വാഗതം. ഒരിയ്ക്കല്‍ പോയി നോക്കൂ. കമന്റിനു നന്ദി.
തോന്ന്യാസീ...
സ്വാഗതം. കമന്റിനു നന്ദി. :)
സുനിലേ...
നന്ദി. :)
അപ്പുവേട്ടാ...
അക്കാലത്ത് സ്ഥിരമായി സന്ദര്‍ശിയ്ക്കുമായിരുന്നു. :)
രാജേഷ് മേനോന്...
സ്വാഗതം. ഇവിടെ വന്നതിനും വിശദമായ കമന്റിനും നന്ദി. :)
ഗീതേച്ചീ...
ആ വമ്പന്‍ പല്ലിയെ ഒന്നു കാണേണ്ടതു തന്നെയാണ് ട്ടോ. നന്ദി. :)
ഭടന് മാഷേ...
വളരെ നന്ദി.
സെബിന് ചേട്ടാ...
സ്വാഗതം. വിശദമായ ഈ വിശദീകരണത്തിനു വളരെ നന്ദി കേട്ടോ. :)
Dinos...
:)
ശിലപ വൈദ്ധ്യത്തിന്റെ പുണ്യം പേറുന്ന തഞ്ചാവുരിലൂടെ ഒരു യാത്ര ശ്രിക്കൊപ്പം ഞങ്ങളും അസ്വദിച്ചു.പരമശിവന്റെ അനുഗ്രഹാശുസുകള് ചൊരിയുന്ന ചരിത്ര പ്രശസ്തമായ ഈ പുണ്യ ക്ഷേത്ര നഗരി ഇതു വരെ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ഈ ഉള്ളവനുണ്ടായിട്ടില്ല.ശ്രിയുടെ ഇവിടുത്തെ ജിവിതക്കാലത്തെ അനുഭവങ്ങളില്‍ നിന്നും ശ്രി പറഞ്ഞു തന്ന വിശേഷങ്ങള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള മോഹം കൂടുതല്‍ തിവ്രമാക്കുന്നു.പെരിയകോവില്‍ ക്ഷേത്രത്തിലെ ഒറ്റകല്ലില്‍ തീര്‍ത്ത ശിവലിംഗത്തെക്കുറിച്ചും നന്ദി വിഗ്രഹത്തെക്കുറിച്ചു ഉള്ള വിവരണം അസ്സലായി.പുരാതനമായ ഈ ക്ഷേത്രത്തിന്റെ ചുവട്ടിലുള്ള അര്യവേപ്പു മരത്തില്‍ വസിക്കുന്ന ആ പല്ലിയുടെ ദര്‍ശനം എന്തായാലും ജിവിതത്തില്‍ ഒരിക്കലെങ്കിലും വാങ്ങണം.ഓം ശ്രദ്ധ മേധ യശ: പ്രഞ്ഞാ വിദ്യാ ബുദ്ധി: ശ്രിയം ബലം ആയൂഷ്യം തേജ ആരോഗ്യം ദേഹിമെ: പരമേശ്വര..ഓം നമ ശിവായ
ശ്രീ,
ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്
“ ഒരിക്കല്‍ അലഞ്ഞു തിരിഞ്ഞു നടന്ന് ബൃഹദീശ്വരക്ഷേത്രത്തിലുമെത്തീരുന്നു.” എന്ന വെള്ളെഴുത്തിന്റെ വാക്കുകള്‍ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി . കാരണം ഏതൊ ഒരു അലഞ്ഞുതിരിയലില്‍ ഞാനും അവിടെ എത്തിപ്പെട്ടിരുന്നു 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് . തിരുച്ചിറപ്പള്ളിയിലെ മലൈക്കോട്ട ഗണപതിക്ഷേത്രം , ശ്രീരംഗപട്ടണം ഒക്കെ സന്ദര്‍ശിച്ചതിന്റെ നേരിയ ഓര്‍മ്മയേ ഇപ്പോഴുള്ളൂ . അവിടെയുള്ള സരസ്വതി മഹല്‍ എന്ന ലൈബ്രറിയില്‍ കുറേ നേരം ചെലവഴിച്ചിരുന്നു . ഈ ക്ഷേത്രനിര്‍മ്മാണത്തിന് കരിങ്കല്‍ എവിടെ നിന്ന് കൊണ്ടുവന്നുവെന്ന് അന്ന് അത്ഭുതപ്പെട്ടിരുന്നു . നന്ധി വിഗ്രഹവും ഒരു അതിശയം തന്നെയായിരുന്നു. ഇപ്പോള്‍ അതൊക്കെ വീണ്ടും ഓര്‍മ്മിക്കാന്‍ അവസരം നല്കിയ ശ്രീക്കുട്ടനോട് നന്ദി പറയാതിരിക്കാന്‍ കഴിയില്ല .
അനൂപ് മാഷേ...
വിശദമായ ഈ കമന്റിനു നന്ദി.
മഞ്ജു കല്യാണീ...
ഇവിടെ വന്നതിനും കമന്റിനും നന്ദി.
സുകുമാരന്‍ മാഷേ...
സ്വാഗതം. 35 വര്‍ഷം പഴക്കമുള്ള ഓര്‍മ്മകള്‍ പങ്കു വച്ചതിനും ഈ കമന്റിനും നന്ദി കേട്ടോ. :)
ശ്രീമാന്‍....ശ്രീ...
നന്നായിട്ടുണ്ട്.
എന്റെ പോത്ത് അടുത്തുതന്നെ ഓടിത്തുടങും,
ചില സാങ്കേതിക പ്രശ്നങളുണ്ട് അതു കൊണ്ടാണ് വൈകുന്നത്.
സഹൃദയന് നന്ദി
സൗഹൃദം എന്ന പദം
കൃത്യമായി എഴുതാന്‍
എസ് എ യു എച് ര്‍ എന്ന് ടൈപ് ചെയ്ത ശേഷം കീ ബോര്‍ഡിന്റെ ടേബ് ബട്ടനു തൊട്ട് മുകളിലുള്ള
ബട്ടണ്‍ ഷിഫ്റ്റ് കീ യില്‍ വിരലമര്‍ത്തി ഞെക്കുക.
(ഹൃ )കൃത്യമായി വരും
മഞ്ഞിയില്‍
ബി.പി.സി. യില്‍ ആയിരുന്നു.. 99-02 BBA ബാച്ചില്‍ eppo enthucheyyunnu ?
ശ്രീ എന്നും എന്റെ ബ്ലോഗിലെ ആദ്യ പൊസ്റ്റിടുന്നതു ശ്രീ ആണ്.എന്നും ശ്രീയുടെ ബ്ലോഗിലെ ഒടുവിലെത്തുന്ന ഞാന്‍..ഹിഹിഹി...കമന്റിനു പകരം കമന്റിടില്ലാന്നു മനസ്സില്‍ ഉള്ളതിനാല്‍ ആണ് ..പക്ഷെ ഇതിപ്പൊ ഇത്ര നല്ല ചിത്രങ്ങള്‍..വിവരണവും നന്നായിരിക്കുന്നു..നന്നായിരിക്കുന്നു ശ്രീ..:)
യൂസഫ് മാഷേ...
സ്വാഗതം. കമന്റിനു നന്ദി.
അസീസ് മാഷേ...
ഇത് കമന്റു മാറിപ്പോയതാണോ?
കാണാമറയത്ത്...
ഹ ഹ. അതൊന്നും സാരമില്ല മാഷേ. കമന്റിനു നന്ദി.:)
ചിത്രങ്ങള്‍ മനോഹരം!!!
താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട് പ്രതികരിക്കൂ. http://maramaakri.blogspot.com/
മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html
വൈകിപ്പോയി,
മുന്‍പ് നീ പറഞ്ഞുകേട്ടിട്ടുണ്ട്....
ഒരിക്കല്‍ ഞാനും പോകും.. ഇപ്പൊ കാണിച്ചതിനു നന്ദി..
ശ്രീ: ചിത്രങ്ങളും വിവരണവും വളരെ നന്നായിരിക്കുന്നു! [ഒരു ചെറിയ തിരുത്തല്‍ ബൃഹദ്+ഈശ്വര = ബൃഹദീശ്വര]ദക്ഷിണാമൂര്‍ത്തിയുടെ വളരെ നല്ല ഒരു കൊത്തുപണി ഈ ക്ഷേത്രത്തിലുണ്ട്. ഓര്മ്മകളെയുണര്ത്തിയതിന് വളരെ നന്ദി. :)
നല്ല ഫോട്ടോകളും പുതിയ ചില അറിവുകളും
എല്ലാ പോസ്റ്റിലും വന്നു തേങ്ങ അടിക്കുന്ന ശ്രീ കുട്ടാ... അസ്സലായി കെട്ടോ.
ജീവിതത്തില്‍ ഒരിക്കെലെങ്കിലും വരണം എന്നു ആഗ്രഹിക്കുന്ന ഒരു സ്ഥലം ആണ് തഞ്ചാവൂര്‍.
ശ്രീ യുടെ വിവരണത്തിലൂടെ ബൃഹദേശ്വര ക്ഷേത്രം കണ്ടതു പോലെ തോന്നി.
മുരളീ...
നന്ദി.
മരമാക്രി...
നന്ദി.
ശ്രീച്ചേട്ടാ...
:)
ഹേമാംബിക...
നന്ദി.
മനോജേട്ടാ...
നന്ദി, തിരുത്തിയിട്ടുണ്ട് ട്ടോ.
കിലുക്കാംപെട്ടി ചേച്ചീ...
സമയം കിട്ടുമ്പോള്‍ ഒരിയ്ക്കല്‍ പോയി നോക്കൂ... :)
ഞാന്‍ പോയിട്ടുണ്ട് അവിടെ...beautiful place
കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്
(ഒരിക്കല്‍ എന്റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.
ശ്രീ,
പുകഴ്തുകയല്ല,വളരെ നന്നായിട്ടുണ്ട്.ഇത്തരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും നല്ല ഗ്രാമാന്തരീക്ഷത്തിലേക്ക്ക് യാത്രകള്‍ നടത്താനും അത്യധികം താല്പര്യമുള്ള ഒരാളാാണു ഞാന്‍.
ഈ ക്ഷേത്രത്തിലേക്ക് പോകാന്‍ എങ്ങനെയാണ്?
വഴി?ഞാന്‍ കൊല്ലത്തു നിന്നാ...
പിന്നെ എന്റെ ബ്ലോഗില്‍ തന്റെ കമന്റ് കണ്ടു. നന്ദി.
ഇനിയും പ്രോത്സാഹനങ്ങളും ആരോഗ്യപരമായ വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു
Kagahn... :)
കിച്ചു & ചിന്നു...
ഒരിയ്ക്കല്‍ കണ്ടാല്‍ ഒരിയ്ക്കലും മറക്കാത്ത ഒരു സ്ഥലമാണ് അത്, അല്ലേ?
തസ്കരവീരന്...
നോക്കാം. :)
ആത്മാന്വേഷീ...
എറണാകുളത്തു നിന്ന് ‘ടീ ഗാര്ഡന് എക്സ്പ്രസ്സ്’ ഉണ്ട് എല്ലാ ദിവസവും രാത്രി 9 ന്, തിരുച്ചിറപ്പള്ളി വരെ. അവിടെ നിന്നും ഒന്നര മണിക്കൂറോളം ബസ് യാത്ര വരും തഞ്ചാവൂര്‍ക്ക്. ഇഷ്ടം പോലെ ബസ്സ് ഉണ്ടാകും, എപ്പോഴും.
കമന്റിനു നന്ദി.
Kagahn... :)
നന്നായിട്ടുണ്ട്
കോളേജില്‍ നിന്നും ടൂര്‍ പോയപ്പോള്‍ ഈ ക്ഷേത്രം കണ്ടിട്ടുണ്ട്. പക്ഷെ അന്ന് നല്ല കാം ഇല്ലായിരുന്നു ഫോട്ടോ എടുക്കാന്‍:(
ക്ഷേത്രങ്ങളുടെ നഗരം എന്നണല്ലോ തഞ്ചാവൂര്‍ അറിയപ്പെടുന്നത്. ഇത്തരം പ്രശ്തമായ ഒരു ക്ഷേത്രവും നേരിട്ടുകാണനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ആകെ കണ്ടിട്ടുള്ളത് നമ്മുടെ പദ്മനാഭസ്വാമീക്ഷേത്രം മാത്രം. എന്നാല്‍ തമിഴ്നാട്ടിലെ ഇത്തരം ക്ഷേത്രങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. ചിത്രങ്ങള്‍ക്കും വിവരണത്തിനും ശ്രീക്കു നന്ദി.
ഗോപുരത്തിനു മുകളില്‍ ഇത്തരം വലിയ കല്ലുകളിലെ ശില്പങ്ങളും മറ്റും എത്തിക്കുന്നതിനു വളരെ പണ്ടു നിര്‍മ്മിച്ച സ്ലോപ്പുകളുടെ ബാക്കി പലക്ഷേത്രങ്ങളുടെ സമീപവും ഇപ്പോളും കാണാം എന്നു എവിടെയോ വായിച്ചതും ഓര്‍ക്കുന്നു. ഇത്തരം ചില സ്ലോപ്പുകള്‍ ഗോപുരത്തിനു നാലു കിലോമീറ്റ്ര് ദൂരെ വരെ ഉണ്ടായിരുന്നത്രെ.
Nalla chithragalum vivaranavum.avideyethiyapole thonunu.
sree,you are a great photographer.
ഹെലോ ശ്രീ,
ശ്രീയുടെ മുഖം ഒരുപാട് പരിചയമുള്ള ഒരു മുഖം പോലെ.... സ്നേഹത്തിന്റെ മാത്രം ഭാഷയിലുള്ള ശ്രീയുടെ കമന്റ്സ് മിക്ക ബ്ലോഗിലും കാണാറുണ്ട്. ആദ്യമായ് ഇന്നാണ് ഇവിടെ വരുന്നത്... നന്നായിട്ടുണ്ട് - എല്ലാ ഭാവുകങളും...
നല്ല ചിത്രങ്ങളും വിവരണവും
Post a Comment