ഇത്തവണ നാട്ടില്‍ പോയപ്പോള്‍ വെറുതേ പറമ്പില്‍ കൂടി കറങ്ങി (ചിക്കന്‍ പോക്സ് കാരനം വേറെ എവിടേയും കറങ്ങാന്‍ പറ്റിയില്ലല്ലോ). അപ്പോള്‍ മൊബൈലില്‍ എടുത്ത കുറച്ചു ചിത്രങ്ങളാണ് ഇവ.

രണ്ടു മാസം മുന്‍പ് കൊയ്ത്തും മെതിയുമെല്ലാം കഴിഞ്ഞതിന്റെ ബാക്കി പത്രം. മുറ്റത്തു വീണു കിടന്ന കുറച്ചു നെല്‍മണികള്‍ മുളച്ചപ്പോള്‍

മുറ്റത്തെ വെണ്ടയില്‍ വെണ്ടയ്ക്ക ഉണ്ടായപ്പോള്‍

വേലിയരുകില്‍ വളര്‍ന്ന മത്തങ്ങ

കടയില്‍ നിന്നും വാങ്ങുന്നതു പോലെയല്ല, വീട്ടില്‍ ഉണ്ടാകുമ്പോള്‍ ഇവന് അത്ര കയ്പ് തോന്നാറില്ല

ഞങ്ങള്‍ ഇവനെ ലൂബിയ്ക്ക എന്നാണ് പറയാറ്. ഉപ്പും കൂട്ടി തിന്നാന്‍ ബഹു കേമം

കാന്താരിയല്ലെങ്കിലും മുളകിന് എരിവില്ലാതാകുന്നില്ലല്ലോ

ഒരു കുമ്പളങ്ങ. നിലത്തൊന്നും സ്ഥലമില്ലാത്തതു കൊണ്ടായിരിയ്ക്കും ആശാന്‍ മരത്തിനു മുകളില്‍വലിഞ്ഞു കയറിയത്

ചിക്കന്‍പോക്സ് മുഴുവനും മാറാതെ ഇവനെ കറി വച്ചു തരില്ലെന്ന് പറഞ്ഞതു കൊണ്ട് ചക്കക്കൂട്ടാന്‍ കഴിയ്ക്കാനോ സാധിച്ചില്ല. എന്നാപ്പിന്നെ, ഇവനെ പടമാക്കാമെന്നു കരുതി. ഈ പ്ലാവില്‍ ഇത് ആദ്യമായി ഉണ്ടായതാണ് ഇവന്മാര്‍

ഞങ്ങളുടെ പറമ്പില്‍ ഉണ്ടായ ‘ഭീമാകാരനായ’ ഒരു വാഴക്കുല

ഇതും മുറ്റത്തെ മാവില്‍ ആദ്യമായി ഉണ്ടായതാണ്. മൊബൈലില്‍ നിന്നെടുക്കുന്നതു കൊണ്ട് മാവില്‍ കിടക്കുന്ന മാങ്ങ കാണാനൊക്കില്ലല്ലോ എന്നു വിഷമിച്ചിരിയ്ക്കുമ്പോഴാണ് കാറ്റത്ത് ഇവന്‍ താഴെ വീണത്. അപ്പോ തന്നെ ഒന്നു ക്ലിക്കി.

ചാമ്പ മരം മൊട്ടിട്ടു നില്‍ക്കുമ്പോള്‍...

ദാ, ഇവിടെ ചാമ്പയ്ക്ക ആയി കഴിഞ്ഞു... (സോറി, നന്നായി പഴുത്തതെല്ലാം ഞാനാദ്യമേ തിന്നു)

പപ്പായ, കപ്പയ്ക്ക, കപ്ലങ്ങ,ഓമയ്ക്ക എന്നൊക്കെ പല പേരിലും ഇവന്‍ അറിയപ്പെടുന്നു

വേലിയ്ക്കല്‍ ഉണ്ടായ ഒരു പൈനാപ്പിള്‍ (ചെറുതൊന്നുമല്ല, വലുതായി വരുന്നതേയുള്ളൂ... അതോണ്ടാ)

‘പെപ്പര്‍ മിന്റ്’ എന്ന* ഇതിനെ ‘വിക്സ് ചെടി’ എന്നാണ് എല്ലാവരും വിളിയ്ക്കുന്നത്. ശരിയ്ക്കും പേരെന്താണോ ആവോ? നമ്മുടെ വിക്സിന്റെ അതേ മണമാണ് ഇതിന്റെ ഇലയ്ക്ക്...

ഞാവല്‍പ്പഴം

പഴുത്തതെല്ലാം മുകളിലാ... കാണാമോ?

ഇതു കറുവാപ്പട്ട അതോ വയണയോ? (അതോ
രണ്ടും ഒന്നാണോ?).
മസാലക്കൂട്ടിലും ഔഷധങ്ങളിലും ഉപയോഗിയ്ക്കുന്നു.

നിലക്കടല അഥവാ കപ്പലണ്ടി. അമ്മ ഒരു പരീക്ഷണം പോലെ വെറുതേ നട്ടു നോക്കിയതാ. പക്ഷേ എല്ലാം ചീഞ്ഞു പോയി. ഞാന്‍ ചെല്ലുമ്പോള്‍ ബാക്കി ഇവന്‍ മാത്രമേയുള്ളൂ...
*പെപ്പര്‍മിന്റ് എന്ന പേര് പറഞ്ഞു തന്ന ചേച്ചിപ്പെണ്ണിന് നന്ദി.
95 comments:
ശ്രീ said...
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കിട്ടിയ കുറച്ചു നാട്ടു ചിത്രങ്ങള്‍. മൊബൈലില്‍ എടുത്തതാണേ...
May 29, 2008 8:39 PM
മലമൂട്ടില്‍ മത്തായി:Noti Morrison said...
പടങ്ങള്‍ നന്നായിടുണ്ട്. ചാമ്പകായയും, ചക്കയും, മാങ്ങയും കണ്ടപ്പോള്‍ കൊതി മൂത്തു :-)
May 29, 2008 9:23 PM
കൊതിപ്പിക്കല്ലേ ചെക്കാ..ചക്കയും ചാമ്പയ്ക്കയും കാണിച്ച്....
അടിപൊളി പടംസ്
ചക്ക തിന്നില്ലെങ്കിലെന്താ, ചിത്രം എടുത്തല്ലോ.:)
ശ്രീയേ...ആ 14ാമത്തെ ചിത്രം കറുവാപ്പട്ട അല്ല എന്നു തോന്നുന്നു. അതു വയണയല്ലേ. തേശ് കീ പത്താ എന്ന് പറയുന്ന അതിന്‍റെ ഉണങ്ങിയ ഇലകളല്ലേ, കറികള്‍ക്കു് മണം പകരുന്നതു്. കറ്വാപ്പട്ടാ മറ്റേതോ മരത്തിന്‍റെ തൊലിയല്ലേ എന്നൊരു സംശയം.
നമ്മുടെ നാട് എത്രമാത്രം സമൃദ്ധമാണല്ലെ.
ശ്രീ, നല്ല ചിത്രങ്ങള്‍. ചക്ക കണ്ട് കൊതി തോന്നി.
മലമൂട്ടില്‍ മത്തായി...
കമന്റിനു നന്ദി.:)
മനുവേട്ടാ...
ഹാവൂ... ഒരാളെയെങ്കിലും കൊതിപ്പിയ്ക്കാന്‍ പറ്റീലോ... ;)
വേണുവേട്ടാ...
അതു തന്നെ. പടമെടുക്കാന്‍ പറ്റി. പിന്നെ, അതു തന്നെ ആണ് കറുവാപ്പട്ട എന്നാ തോന്നുന്നേ. എനിയ്ക്കുറപ്പുണ്ടായിരുന്നില്ല. എന്നാലും വേണുവേട്ടന്റെ കമന്റു കണ്ടപ്പോ ഒന്നു തപ്പി നോക്കി. ദാ ഇതു കണ്ടോ. അതു പോലെ തന്നെ ഇരിയ്ക്കുന്നു.
ചന്തൂ...
കമന്റിനു നന്ദി മാഷേ. ഇത്തരം ചിത്രങ്ങളൊക്കെ നാട്ടിലല്ലേ കാണാന്‍ പറ്റൂ... :)
'ഞാവല്‍പ്പഴം തിന്നു നാവു ചുവക്കുമ്പോള്‍
നാണിച്ചു നീയെന്നെ നോക്കുന്നു...’
പാട്ടോര്‍മ്മ വന്നു. നല്ല ചിത്രങ്ങള്‍ ട്ടോ
Nice Sree.. :)
ചാമ്പക്ക... വേണം...
എല്ലാ പടങളും നന്നായി.വീട്ടിലാരാ കര്‍ഷകന്‍.അതെയ് ശ്രീ ഇപ്പോള്‍' അസ്തമയ'ത്തിലേക്കൊന്നും കാണാറെയില്ല.പിന്നെ എന്റെ പോസ്റ്റുകളൊന്നും ഇപ്പോള്‍ അഗ്രിഗേറ്ററില്‍ വരുന്നില്ല.എന്താ ചെയേണ്ടതെന്ന് അറിയുകയുമില്ല.
ശ്രീ,
നല്ല പടങ്ങള്‍. പിന്നെ ആ ചക്ക കണ്ടിട്ട് കൊതി സഹിക്കുന്നില്ല, ഇന്നു തന്നെ കേരള സ്റ്റോര്‍ വരെ പോയി നോക്കണം ചക്ക വന്നിട്ടുണ്ടോന്നു. ശ്രീയുടെ അസുഖമൊക്കെ മാറിയോ?
ശ്രീ,
നല്ല പടങ്ങള്‍. പിന്നെ ആ ചക്ക കണ്ടിട്ട് കൊതി സഹിക്കുന്നില്ല, ഇന്നു തന്നെ കേരള സ്റ്റോര്‍ വരെ പോയി നോക്കണം ചക്ക വന്നിട്ടുണ്ടോന്നു. ശ്രീയുടെ അസുഖമൊക്കെ മാറിയോ?
കൊതുപ്പിക്കല്ലെ കൊതുപ്പിക്കല്ലെ തറവാട്ടിലൊക്കെ കറങ്ങിതിരിഞ്ഞ് കയ്യാലപ്പുറത്തുകൂടി ചുറ്റിനടക്കുന്ന ഒരു ഫീല്‍ ഉണ്ടാക്കിതന്നല്ലൊ സൂപ്പറായിട്ടുണ്ട്.
ലക്ഷ്മീ...
ചിത്രങ്ങള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
ഹരിപ്രസാദ് മാഷേ...
നന്ദി.
കുറ്റ്യാടിക്കാരാ...
ചാമ്പയ്ക്ക എടുത്തോളൂട്ടോ... ;)
pts മാഷേ...
വീട്ടില്‍ ഉള്ള കുറച്ചു പറമ്പില്‍ എന്തെങ്കിലുമൊക്കെ നട്ട്, അച്ഛനും അമ്മയും തന്നെ ആണ് പരിപാലിയ്ക്കുന്നത്. പിന്നെ, അഗ്രഗേറ്ററുകള്‍ മിക്കപ്പോഴും പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്താ പ്രതിവിധി എന്നൊരൂഹവുമില്ല. കുറച്ചു നാള്‍ സുഖമില്ലാതെ നാട്ടിലായതു കൊണ്ട് ബൂലോകത്ത് തന്നെ ഉണ്ടായിരുന്നില്ല, അതാണ് അങ്ങോട്ടും കാണാതിരുന്നത്. :)
ശ്രീനന്ദ ചേച്ചീ...
അസുഖമെല്ലാം മാറി, നന്ദി. പടം കണ്ട് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)
സജീ...
വളരെ നന്ദി. അങ്ങനെ ഒരു ഫീല്‍ തന്നു എന്നറിഞ്ഞതില്‍ സന്തോഷം. :)
മലയളത്തില്� ശ്രീയുടെ ഒരു കമന്റെ കണ്ടപ്പോള്� സന്തോഷം തോന്നി.വളരെ നന്ദി.പിന്നെ പോസ്റ്റിങിലെ പ്രശ്നം പരിഹരിക്കാന്� ആരെ യാണ്� സമീപിക്കേണ്ടത്?
പലതും ഓര്‍മ്മിപ്പിച്ചല്ലോ! ഞാന്‍ ദാ, ബാഗെടുത്തു. ഇനി അത്യാവശ്യം ചക്കയും മാങ്ങയുമൊക്കെ തിന്ന് വയറു വീര്‍പ്പിച്ചേ വരുന്നുള്ളൂ! :-)
ശ്രീമാന്‍ ശ്രീ....
തൊടിയില്‍ വിളഞ്ഞ ഫലങ്ങള്‍ കണ്ണിന് കുളിര്‍മ്മയേകി.
ഇതെല്ലാം സ്വന്തം തൊടിയില്‍ ഉണ്ടായതാണൊ..?
ഭാഗ്യവാന്‍.
പടങ്ങളെല്ലാം വളരെ നന്നായീട്ടോ...
നമ്മുടെ നാട് എത്രമാത്രം സമൃദ്ധമാണല്ലെ.
ശ്രീ, നല്ല ചിത്രങ്ങള്.
Congrats
ചിക്കന്റെ(ക്വാഴി) പടം കൂടി ഇടാമായിരുന്നു..:)
Sree..
You Have a Terrific Photography Sense....
അടിപൊളി പടങ്ങള്‍ ശ്രീ കുട്ടാ
അപ്പോ.,ചിക്കന്‍ അടിച്ചിരിയ്ക്കുമ്പോ ഇതായിരുന്നു പരിപാടി.., അല്ലേ..?!!
കൊള്ളാം ശ്രീ..
ചക്കയും മാങ്ങയും കണ്ടിട്ട് കൊതിയായി. നല്ല പടങ്ങള്‍
ho, enneyangng kollu, athaa nallath
chakkem maangngem kaatti kothippichchukalanjnju.
ath karuvaappatta thanneyaakum, athonnu manaththunokkya ariyaan patumallo
malayalam panikutakki
മനോഹരം
കണ്ടുകണ്ടങ്ങിരിക്കാന്‍ ഇഷ്ടം
ശ്രീ, ആ 13-)മത്തെ ചിത്രം ഇടണ ഇലയുടേതല്ലേ, നമ്മള്‍ ചക്ക അടയൊക്കെ കുമ്പിളപ്പം പോലെ ഉണ്ടാക്കുന്ന...
ഇങ്ങനെയും
അപ്പോള്‍ വയണമരം.അതിന്‍റെ തൊലി കറുവാപട്ട.
ശ്രീ പറഞ്ഞതു ശരി തന്നെ.:)
ശ്രീ,
നല്ല ചിത്രങ്ങള്‍.
ഇങ്ങനെ ചിത്രങ്ങള്‍ കാണിച്ചു കൊതിപ്പിക്കല്ലേ ..:)
ഇതിലെ ചിലത് മൊബൈലില്‍ എടുത്തതാണെന്ന് തോന്നില്ല.
ശ്രീ, എല്ലാം നല്ല ചിത്രങ്ങൾ, നാട്ടിൻപുറത്തിന്റെ നന്മകൾ അപ്പടി പകർത്തിയിട്ടൂണ്ടല്ലോ?!
ഇങ്ങേരെ ഞാന്‍ തല്ലിക്കൊല്ലും.. നാട്ടിപ്പോകാന്‍ മുട്ടി ദെവസം എണ്ണി ഇരിക്കുമ്പം..!
നല്ല പടങ്ങള്‍ :)
sree,
veettil illaatha marangal onnum illallo?thank u for posting these snaps.very very nostalgic.
കൊതിപ്പിക്കല്ലേ ചെക്കാ..ചക്കയും ചാമ്പയ്ക്കയും കാണിച്ച്....
ഇതൊക്കെ കാണാന്‍ കിട്ടുന്നത് തന്നെ ഒരു ഭാഗ്യം...
അസുഖം എല്ലാം മാറി സുഖമായി എന്ന് വിശ്വസിക്കുന്നു...
:)
ആ ചക്കേം മാങ്ങേം കണ്ടിട്ട് സഹിക്കുന്നില്ലാ ...
വെറുതെ കൊതിപ്പിക്കാനായിട്ട്..
വളരെ നല്ല ചിത്രങ്ങള്‍
ശ്രീയുടെ അഭാവം ബൂലോകത്ത് വ്യക്തമായി അറിയുന്നുണ്ടായിരുന്നു....ചിക്കന്‍പോക്സിന്റെ കലകള്‍ ഒക്കെ മാറിയോ......?
ഈ ലോകത്തെ സജീവ ഇടപെടലിന്റെ 'ശ്രീ 'ക്കു അനുമോദനങ്ങള്‍....
kaanaanillathondu annweshichappo
prayasi paranju karyam
veendum vannathil sasasasasanthosham
എല്ലാം ഗൃഹാതുരത്വം ഉണര്‍ത്തുന്ന പടങ്ങള്‍ :-)
വയണയില തന്നെയാണ് ശ്രീ അത്. വയണയിലയില്‍ ചക്ക അപ്പം (ചക്കപ്പഴം) ഉണ്ടാക്കാനായ് കുറെ പറിച്ചിട്ടുണ്ട്. കറുക കുറച്ചു വലിയ മരം ആകും. വയണ ചെറിയ ചെടികള്‍ പോലെ നില്‍ക്കുകയെ ഉള്ളു. :-)
ശ്രീക്കുട്ടാ, എല്ലാം നല്ല പടങ്ങള്‍..
ആ ചാമ്പയ്ക്ക...! എനിക്കും ഇഷ്ടമാ ആ സാധനം..
ഇത് പഴുത്ത് നില്‍കുന്ന കണ്ടാല്‍ ഞാന്‍ അപ്പോ ഒരു പാട്ട് മാറ്റി പാടാറുണ്ട്...
ങുഹൂമ്മ്.....ചാമ്പയ്ക്ക
ങുഹൂമ്മ്.....ചാമ്പയ്ക്ക..!!
കിലുകില്‍ പമ്പരം..തെളിയും മാനസം..
അറിയാതമ്പിളീ..ഉറങ്ങോ വാവാവോ..
ങുഹൂമ്മ്.....ചാമ്പയ്ക്ക
ങുഹൂമ്മ്.....ചാമ്പയ്ക്ക..!!
:-)
ശ്രീ , നാടിന്‍റെ സ്മരണ ഉണര്‍ത്തുന്ന നല്ല ചിത്രങ്ങള്‍
കറുവാപട്ട ഇലക്ക് വയണ ഇലയുടെ അത്രെയും വീതി ഇല്ല , ശ്രീ എടുത്തിരിക്കുന്നത് വയണ ഇലയുടെ ചിത്രം ആണ്
നല്ല പടങ്ങള്‍
ശ്രി കൊള്ളാം ഇവിടെ ഇരുന്നപ്പോള്‍ നാട് വീണ്ടും
വിങ്ങുന്ന ഓര്‍മ്മയായി
നന്ദി
ശ്രീ പടങ്ങള്‍ കണ്ടു ഉഗ്രന്‍ ,
ഇതില്‍ പറഞിരിക്കുന്ന വയണയും , കറുവയും രണ്ടാണ് , ഇലകള്‍ കണ്ടാല്‍ ഒരേപോലെ ഇരിക്കും , വലുപ്പ്ത്തിലും മണത്തിലും മാത്രമേ വെത്യാസം ഉള്ളൂ. അതായത് വയണ ഇല വലുതായിരിക്കും കറുവ ഇല ചെറുതും , മരവും അതുപോലെ തന്നെ വയണ വലുതും കറുവ ചെറുതും , ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
ആയൂരാരോഗ്യത്തോടെ ഇരിക്കാന്‍ പ്രാര്ഥിക്കുന്നു
നാട്ടിന്‍പുറത്തെ തൊടിയില്‍ നിന്നും മാഞ്ഞുപോയികൊണ്ടിരിയ്ക്കുന്ന മനസ്സ് കുളിര്‍പ്പിക്കുന്ന കാശ്ചകള്‍ക്ക് നന്ദി.. ശരിയ്ക്കും മനസ്സ് കുളിര്‍ത്തു.. ഇതൊക്കെ സ്വന്തം വീട്ടു വളപ്പില്‍ തന്നെയാണോ ? നാട്ടില്‍ വരുമ്പോള്‍ വന്ന് കാണാന്‍ ക്ഷണിയ്ക്കൂ.. ക്ഷണിയ്ക്കാന്‍ മറന്നാലും ഞാന്‍ വരാന്‍ മറക്കൂലാ..
pts മാഷേ...
അഗ്രഗേറ്റര്‍ പ്രശ്നം എല്ലാവര്‍ക്കുമുണ്ട് എന്നു തോന്നുന്നു. ആരെയെങ്കിലും സമീപിച്ചാലും കാര്യമുണ്ടാകുമോ എന്നറിയില്ല. :(
പപ്പൂസേട്ടാ...
അതു ശരി, എന്തെങ്കിലും കാരണം കിട്ടാന്‍ കാത്തിരിയ്ക്കുകയായിരുന്നല്ലേ, നാട്ടില്‍ പോകാന്‍??? :)
അത്‌ക്കന്‍ മാഷേ...
ആകെ കുറച്ചു സ്ഥലമേ ഉള്ളൂവെങ്കിലും ഉള്ള സ്ഥലത്ത് ഇങ്ങനെ എന്തെങ്കിലുമൊക്കെ വച്ചുണ്ടാക്കാന്‍ അച്ഛനുമമ്മയും ശ്രദ്ധിയ്ക്കുന്നതു കൊണ്ട് ഇതെല്ലാം ഞങ്ങളുടെ പറമ്പില്‍ നിന്നു തന്നെ ആണ്. നന്ദി. :)
ഫസല്‍...
കമന്റിനു നന്ദി.
മൂര്‍ത്തി മാഷേ...
എതെനിയ്ക്കിട്ട് ഒന്നു താങ്ങിയതല്ലേ? ചിക്കന്‍പോക്സ് ആയിരുന്നതു കൊണ്ട്... ;)
ഗുല്‍മോഹന്‍ മാഷേ...
സ്വാഗതം. ആശംസകള്‍ക്കു വളരെ നന്ദി. :)
പൊറാടത്ത് മാഷേ...
അസുഖം മാറിക്കഴിഞ്ഞപ്പോള്‍ വേറെ പണിയൊന്നുമുണ്ടായിരുന്നില്ലല്ലോ. :)
അനുരാജ്...
കമന്റിനു നന്ദി കേട്ടോ.
പ്രിയാ...
പടങ്ങള്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. മണം നോക്കിയിട്ട് അത് കറുവാപ്പട്ട പോലെ തന്നെ ആണ് തോന്നിയത്. കമന്റിനു നന്ദീട്ടോ. മലയാളത്തിനെന്തു പറ്റി? :)
ജ്യോനവന്‍ മാഷേ...
കമന്റിനു നന്ദി. :)
ഹരീഷേട്ടാ..., വേണുവേട്ടാ...
ഈ വയണ എന്ന പേര് എനിക്കത്ര പരിചയമില്ല. എന്തായാലും ഇതിന്റെ ഇല ഒന്നു മണത്തു നോക്കിയാല്‍ കറുവാപ്പട്ടയുടെ മണമാണ്. പിന്നെ, ഇതു ശരിയ്ക്കും ഒരു തൈ ആണ്. ഒന്നു രണ്ടു വര്‍ഷത്തില്‍ കൂടുതലായിട്ടില്ല പ്രായം. വേണുവേട്ടാ, ലിങ്കിനു നന്ദി :)
ഗോപന്‍ മാഷേ...
കമന്റിനു നന്ദി. എല്ലാം മൊബൈലില്‍ എടുത്തതു തന്നെ. :)
കാന്താരി ചേച്ചീ...
പറമ്പില്‍ നിന്നെടുത്ത ചില ചിത്രങ്ങള്‍ ഇട്ടെന്നേയുള്ളൂ... നാട്ടിന്‍പുറത്തിന്റെ നന്മകള്‍ മുഴുവന്‍ പകര്‍ത്താന്‍ നോക്കിയാല്‍ അതിനെവിടെ ഒരു അവസാനം? അല്ലേ? കമന്റിനു നന്ദി കേട്ടോ. :)
പാമരന്‍ മാഷേ...
നാട്ടില്‍ പോകാനിരിയ്ക്കുകയാണല്ലേ? എല്ലാ ആശംസകളും. കമന്റിനു നന്ദീട്ടോ.
Blogger monsoon-dreams ...
മാഷേ... അസുഖമെല്ലാം മാറി. പിന്നെ ഞാനൊരു കമന്റ് അവിടെ കമന്റായി ഇട്ടിട്ടുണ്ട് ട്ടോ. സംശയമുണ്ടെങ്കില്‍ ഒരു മെയിലയയ്ക്കൂ. :)
Shaf...
ഹ ഹ. കമന്റിനു നന്ദി കേട്ടോ. :)
അരുണ്‍കുമാര്‍...
അസുഖമെല്ലാം മാറി. കമന്റിനു നന്ദി :)
തണല്‍ മാഷേ...
ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. :)
ഗുരുജീ...
അഭാവം ശ്രദ്ധിച്ചിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. അസുഖം ഭേദമായി, പാടുകള്‍ മാഞ്ഞു പോയിത്തുടങ്ങി. കമന്റിനു നന്ദി കേട്ടോ. :)
കാര്‍വര്‍ണ്ണം...
നന്ദി, അന്വേഷനങ്ങള്‍ക്കും കമന്റിനും. :)
വല്ലഭന്‍ മാഷേ...
കമന്റിനു നന്ദി. ശരിയാണ്. വേണുവേട്ടന്‍ തന്ന ലിങ്കില്‍ പറഞ്ഞിട്ടുണ്ട്, വയണയും കറുവാപ്പട്ടയും ഒന്നു തന്നെ എന്ന്. :)
അഭിലാഷ് ഭായ്...
കമന്റിനു നന്ദി. ആ പാട്ട് ഇതു പോലെ പാടി നോക്കി. കൊള്ളാം ട്ടോ. പിന്നേയ്യ്, നാട്ടില്‍ വരുമ്പോള്‍ വീട്ടിലേയ്ക്ക് വന്നാല്‍ വയറു നിറയെ ചാമ്പയ്ക്ക തരാം. എന്തു പറയുന്നു? ;)
കൃഷ്ണ...
വയണ എന്ന പേര് ഇനിയ്ക്കു പരിചയമില്ലാത്തതാണ്. വേണുവേട്ടന്‍ തന്ന ലിങ്കില്‍ പറഞ്ഞതനുസരിച്ച് രണ്ടും ഒന്നാണ്. കമന്റിനു നന്ദി കേട്ടോ. :)
അരീക്കോടന്‍ മാഷേ..
നന്ദി.
അനൂപ് മാഷേ...
കമന്റിനു നന്ദി.
മോഹനം...
മാഷേ... വീശദമായ കമന്റിനു നന്ദി. രണ്ടും ഒരേ വിഭാഗത്തില്‍ പെട്ടവ ആയിരിയ്ക്കും അല്ലേ? പ്രാര്‍ത്ഥനകള്‍ക്കു നന്ദി കേട്ടോ. :)
ബഷീര്‍ക്കാ...
എല്ലാം ഞങ്ങളുടെ ചെറിയ പറമ്പില്‍ നിന്നുള്ള കാഴ്ചകള്‍ തന്നെ. ക്ഷണിച്ചിരിയ്ക്കുന്നു. ഇനി നാട്ടില്‍ വരുമ്പോള്‍ മറക്കണ്ട കേട്ടോ. :)
കഴിഞ വര്‍ഷമാണു എനിക്കു ചിക്കന്‍ വന്നതു.ഖത്തറിലായിരുന്നു അപ്പോള്‍.
എന്തായലും തൊടിയിലെ കാഴ്ചകള്‍ കേമമായി.
ശരിക്കും ...........
ശ്രീ, തൊടിയില്‍ എന്തെല്ലാം ഫലവൃക്ഷങ്ങളാ...
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം....
നാട്ടിലിപ്പോഴുമിതല്ലാം ഉണ്ടല്ലേെ.. :)
ശ്രീയൊടു എനിക്ക് ഒരിഷ്ടമുണ്ടു.എന്റെ ഭാര്യവീടു ചാലക്കുടിയാണു..സ്വാഭാവികമായും ചാലക്കുടിക്കാരൊടു.ഒരടുപ്പം തൊന്നുമല്ലൊ
ഹാരിസ്...
ഈ ചിത്രങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
:)
ഗീതേച്ചീ... നന്ദി. അതെയതെ. നാട്ടിന്‍പുറങ്ങള്‍ തന്നെ എന്നും നല്ലത്. :)
നജൂസ്...
നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും ഇതൊക്കെ കാണാം. കമന്റിനു നന്ദി. :)
നിഗൂഢഭൂമി...
ആ പ്രത്യേക ഇഷ്ടത്തിനും നന്ദി മാഷേ. :)
ചക്ക, മാങ്ങ, ചാമ്പയ്ക്ക, മുറ്റത്തു മുളച്ച നെല്‍കൂമ്പ്, കൈതച്ചക്കക്കുഞ്ഞ്...നൊസ്റ്റാള്‍ജിയ സിനിമയുടെ പരസ്യമോ?
ചക്ക ഇപ്പോള്‍ ആര്‍ക്കും വേണ്ടതായി എന്നു കേട്ടു. പ്രവാസികള്‍ക്കു മാത്രം മതിയത്രെ. (പിന്നെ ചിക്കന്‍ പോക്സ് പിടിച്ചു കിടക്കുന്നവര്‍ക്കും!)
ആ ഇല വയണ അല്ലെങ്കില്‍ എടന (തിരുവിതാംകൂര്‍ പ്രയോഗം)യുടേതാണ്. ഇത് ഒരു ‘ബുഷ്’. കറുവ (ഇലവ്ര്ങ്ഗം. ലവംഗം) ഒരു മരമാണ്. അതിന്റെ തൊലി (പട്ട) ഉണക്കിയതാണ് കറവാപ്പട്ട.
എടനയുടെ ഇല വെള്ളം കൂട്ടി അരച്ചാല്‍ കൊഴുപ്പുള്ള ഷാമ്പൂ ആയി.
ബിരിയാണിയില്‍ ഇടുന്ന Bay leaves ഇതിന്റെ ബന്ധു.
ശ്രീക്കുട്ടാ...
നയനമനോഹരമായ പടങ്ങള്‍. ഇങ്ങനെയൊരു ബ്ലോഗ് എപ്പൊത്തുടങ്ങി..?
അങ്കണ തൈമാവിന്മേല്‍ ആദ്യത്തെ പഴം.....
ആ ഇല കണ്ടിട്ട് ഇടനയാണെന്നു തോന്നുന്നു. ആ ഇലയില്‍ ചക്കവരിട്ടിയതുകൊണ്ടുള്ള അട ഉണ്ടാക്കിയാല്‍....
ഹഹ ചിക്കന്‍ പിടിച്ചകാരണം ബൂലോകത്തിന്‍ നേട്ടം..പടം..!
ആ മൊബൈല്‍ ഏതാണ്?
എതിരന്‍ മാഷേ...
ഈ വിശദമായ കമന്റിനു നന്ദി. ഇതു പോലെ ആരെങ്കിലുമൊക്കെ വന്നാലേ ഇത്രയും വിശദമായി കാര്യങ്ങള്‍ അറിയാന്‍ കഴിയൂ... അതിന്റെ ഇല ഷാമ്പൂ ആയി ഉപയോഗിയ്ക്കാമെന്നത് പുതിയൊരു അറിവു തന്നെ. കമന്റിനു നന്ദി :)
കുഞ്ഞന്‍ ചേട്ടാ...
ഈ ബ്ലോഗ് തുടങ്ങിയിട്ട് കുറച്ചു നാളായി. വല്ലപ്പോഴും മാത്രമേ പോസ്റ്റാറുള്ളൂ എന്ന് മാത്രം. പിന്നെ മൊബൈല്‍ എന്റെ പാവം നോക്കിയ 6233. :)
കമന്റിനു നന്ദീട്ടോ.
ശ്രീ..
നല്ല പടങ്ങള്‍.
ഇവിടെ വഴിസൈഡില്‍ ചക്കപഴം കണ്ടപ്പോ ഓടി ചെന്നു വില ചോദിച്ചു. എന്റെ ആക്രാന്തം കണ്ടിട്ടാണോ എന്നറിയില്ല, ലവന്‍ പറഞ്ഞ വില ഒരു ചൊളയ്ക്ക് രണ്ടു രൂപ!!! ഹോ!പറമ്പില്‍ വീണു ചിതറുന്ന ചൊളകളുടെ ആകെതുക കൂട്ടിയാല്‍ ഞാനാരായേനേ!
ഇപ്പോ വഴിയില്‍ ഞാവല്‍പഴം കാണാറുണ്ടു. വില ചോദിക്കാന്‍ ഒരു പേടി!
ഇതു വഴി വരാന്‍ ഇപ്പോഴാണ് സാധിച്ചത്...
വന്നപ്പോള്‍ പഴവര്ഗ്ഗങ്ങളുടെ ഒരു നിലവറ ,
പിന്നെ അത് നുണച്ചു ഒരുപാടിവിടെ ഇരുന്നു...
എന്നിട്ടൊരു നിമിഷം ചിന്തിച്ചു...
ഒരു വിധമെല്ലാം കായ്ക്കുന്ന മണ്ണ്,
പ്രകൃതി മനോഹരമായ അന്തരീക്ഷം ,
ശുദ്ധമായ വായു,
എല്ലാവരും ഇഷ്ടപ്പെടുന്ന കാലാവസ്ഥ.
അതി സുന്ദരം നമ്മുടെ ഈ കേരളം....
ദൈവത്തിന്റെ സ്വന്തം നാട് ... അതിലും മനോഹരമായി എന്തുണ്ട് നമുക്കുപയോഗിക്കാന്‍...
എന്നാല്‍ ..
ഇതിലേതെല്ലാം ഗുണങ്ങള്‍ നമുക്കവകാശപ്പെടാനുണ്ട് ഇന്നു....?????????
ശ്രീ..ഇപ്പോഴാ കണ്ടത്. നന്നായിരിക്കുന്നു. നാടിനെ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍.
ഒരു കാര്യം കൂടി മനസ്സിലായി,വിക്കി നോക്കി എല്ലാം പഠിക്കരുതെന്ന്. കാരണം അതില്‍ കറുവ എന്ന പേരില്‍ കൊടുത്തിരിക്കുന്നത് ചിലത് കറുവയും ചിലത് വഴന( വഷന, വയന) ആണ്. ഈ രണ്ട് സാധനവും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായി അറിയാം. ഇല നീണ്ടത് വഴന. ചെറിയ ഇല ഉള്ളത് കറുവ.
ഈ വഴനയിലയില്‍ ഉണ്ടാക്കുന്ന അപ്പമായ കുമ്പിളിനെപറ്റിയാണ് ഞാന്‍ എന്റെ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നത്.
Excellent!
Really beautiful.
Happy day
നല്ല ചിത്രങ്ങള്‍ ശ്രീ. ശരിക്കും കൊതിപ്പിക്കുന്ന ചിത്രങ്ങള്‍...
good snaps..nilakadala munpu kandittillayirunnu
വളരെ നല്ല ചിത്രങ്ങള്‍ ....ഗൃഹാതുരത്വം നിറ്ഞ്ഞ ചിത്രങ്ങള്‍....ഞാന്‍ ഫ്ലിക്കറിലേക്കു വിളിക്കട്ടെ......
പ്രാരാബ്ദം...
നാട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോഴാണല്ലോ ചക്കയുടെയും മറ്റും വിലയറിയുന്നതു തന്നെ. കമന്റിനു നന്ദി. :)
സ്നേഹിതന്‍...
ഈ കാഴ്ചകളെല്ലാം തന്നെ നമുക്ക് നഷ്ടമായിക്കൊണ്ടിരിയ്ക്കുകയല്ലേ. കമന്റിനു നന്ദി മാഷേ... :)
അനില്‍ശ്രീ മാഷേ...
കമന്റിനു നന്ദി. ആ പോസ്റ്റും വായിച്ചിരുന്നു. :)
david santos...
Thanks a lot! :)
തപസ്വിനി...
കമന്റിനു നന്ദി. :)
Chumma Vannatha...
കമന്റിനു നന്ദി മാഷേ. :)
സപ്‌ന ചേച്ചീ.
വളരെ നന്ദി. ഇതെല്ലാം വെറുതേ മൊബൈലില്‍ എടൂത്ത പടങ്ങളാണ് ചേച്ചീ. :)
വളരെ നല്ല പടങ്ങള്‍,ശ്രീയുടെ മൊബൈല്‍ ഏതാ?? നല്ല പടങ്ങള്‍ ആയകൊണ്ട് ചോദിച്ചതാ... നാട്ടില്‍ വരുമ്പൊ വാങ്ങാനാ......
ഒരു കൊച്ചു ജന്മി ആണല്ലേ? :)
ഒരു പ്പാട് പറമ്പുണ്ടല്ലോ???
നല്ല ഭംഗിയുള്ള ചിത്രങ്ങള്. എനിക്കിഷ്ടമാന് നമ്മുടെ ചുറ്റുപാടുമുള്ള fotos എടുക്കാന്.
ചക്ക കാണിച്ചു കൊതിപ്പിക്കുവാണോ...ശരിക്കും കൊതിയായിട്ടോ.....
വയനാടന്‍ മാഷേ... നന്ദി. നോക്കിയ 6233 ആണ് എന്റെ മൊബൈല്‍. :)
കിച്ചു & ചിന്നു...
കമന്റിനു നന്ദി ട്ടോ.
shahir chennamangallur...
നന്ദി മാഷേ. :)
ഡോണി...
കൊതിയായല്ലേ? ഈ ചിത്രങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ എത്തിയതിനും കമന്റിനും നന്ദി. :)
വിക്സ് ചെടി എന്ന് പറയുന്നത് കാട്ടു തൃത്താവ് അല്ലെടോ...ഈ പടങ്ങള്‍ ഞാന്‍ തിന്നു കളയ്യോ എന്നാ പേടിലാ ഞാന്‍ ശ്രീയുടെ ബ്ലോഗ് തുറക്കുന്നത് തന്നെ. ..എന്നാലും ഇടയ്കിടെ ഇത് കാണുന്നതും ഒരു സുഖാനേ
ഈ അക്രമങ്ങള്‍ കാണാന്‍ വൈകിപ്പോയി... ശ്രീ.. സൂപ്പര്‍ ഫോട്ടോസ്.. :) ആ ചക്ക....ഹോ! പഹയാ... കൊല്ല്...
നന്നായി :)
Hi Shree,
manglish lu postunnathu kshamikkane...ente varamozhikku entho prashnam...cibu nu mail ayachu..ennittum no raksha...
appo, comment idatte...chakka kandittu kothiyaayi...ivide, MK retail lu poyappo chakka chula chulayaayi vruthiyaayi pack cheythu vachirikkunnu,pakshe, thottappo kai polli...5 chulayude pack nu 16 roopa! chakka koottanum, upperiyum okke kazhikkan thonnunnu...
u r really lucky! ithra valiya thodiyundallo! ente aagrahamaanu, kure sthlavum, athil niraye marangalum, pinne kurachu kozhi, aadu okke..
അതെ..ഈ ചിത്രങ്ങളൊന്നും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.കാരണം,കുശുമ്പ് എന്ന് പറയും.ചിലരൊക്കെ അസൂയ എന്നും പറയും....!!!
നാട്ടില്‍ നിന്നും തിരിച്ചു വന്നതിന്റെ ,കരച്ചിലിന്റെയും,പിഴിച്ചിലിന്റെയും ക്ഷീണം മാറുന്നതിന് മുന്പ് ഇതു കാണിച്ചു തന്നതിന് ശ്രീക്ക് നന്ദി...
കിടിലന്‍ ആയിട്ടുണ്ടേ.
ഓ.ടോ:
മേരിക്കുട്ടീ, വരമൊഴിക്കു പ്രശ്നമുള്ളപ്പോള്‍ ഇളമൊഴി ഉപയോഗിക്കൂ.
http://adeign.googlepages.com/ilamozhi.html
സുപ്പര്‍ ചിത്രങ്ങള്‍...
ഇതൊക്കെ ഇനി എത്രനാള്‍ കാണാന്‍ പറ്റുമോ ആവോ...
ഇതൊക്കെ നേരില്‍ കാണാന്‍പോലും യോഗമില്ലാത്ത ഒരു തലമുറ വളരെ വൈകാതെ തന്നെ ഉണ്ടാവും...
നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!!
ശ്രീക്കുട്ടാ,
എന്റെ പിഴ,
എന്റെ പിഴ,
എന്റെ
വലിയ പിഴ.
ചേച്ചി
ഈ ചിത്രങ്ങള്‍
ഇന്നാ
കണ്ടത്.
നാട്ടിലായിട്ടും
കൊതി
വരുന്നു..
ആശംസകള്‍.
ശ്രീ യുള്ള കുറിയിട്ട ചിത്രം പലേടുത്തും കണ്ടിരുന്നു.
പാരഗ്രാഫായി എഡിറ്റു ചെയ്‌തു. ഒന്ന് കയറി നോക്കണെ !
ഫോട്ടോസ് നന്നായി കല്ലിന് പുറത്ത് മാങ്ങ എടുത്ത് വച്ച് എടുത്ത ചിത്രം വേണമായിരുന്നൊ?
പിന്നെ, അനുഭവങ്ങളുടെ തീക്കാറ്റാണ് എന്നെ എപ്പോഴും മുന്നോട്ട് നടത്തിച്ചത്
ഒത്തിരി സ്‌നേഹത്തോടെ
കുഞ്ഞിപ്പെണ്ണ്.
ശ്രീ.. ശരിക്കും കൊതിപ്പിച്ചു...ആ മാങ്ങ അങ്ങനെ അനാഥനായി കിടക്കുന്നത് കണ്ടിട്ട് ഒരു സമാധാനവും ഇല്ല. ആ ചക്ക പഴുത്തോ?
ശ്രീീീീീ,
എന്നെ ഒന്ന് ഹെല്പുുു...
എന്റെ പോസ്റ്റ് വായിക്കാനും കാണാനും പറ്റുന്നുണ്ടോ എന്ന് നോക്കി അറിയിക്കുമൊ
കുഞ്ഞിപെണ്ണ്.
കുഞ്ഞിപ്പേണ്ണേ.
കാണുന്നുണ്ട്.. കാണുന്നുണ്ട്..
അലര്‍ച്ചയും കേട്ടു..
ശ്രീ.. നാട്ടില്‍ പോയിരിക്കായാ. ... ചൊവ്വാഴ്ച വരുമെന്ന് തോന്നുന്നു. ..നാട്ടില്‍ ഏതോ പറമ്പിലെ കപ്പ ക്ര്യഷിയെ പറ്റി.. അല്ല കല്ല്യാണത്തെ കുറിച്ച് പറഞ്ഞിരുന്നു..
Good Work...Best Wishes...!!!
എല്ലാവരേയും കൊതിപ്പിക്കലാണോ പണി????
----
ശ്രീയേട്ടാ ഇപ്പോഴാ കണ്ടത്. ഇയ്‌ക്കൊച്ചിരി ഇഷ്‌റ്റായി...
ഇവിടെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.
:)
ശ്രീ, ഒന്നാം... തരംകാഴ്ച്ചകള്‍..വിരോധം തോന്നിയാലും വേണ്ടില്ല.അസുഖം വന്നതു നന്നയി,അതു കൊണ്ടല്ലെ..ഈ ചിത്രങ്ങള്‍ ഉണ്ടായത്.......ചക്ക കണ്ടീട്ട് കൊതിയായി
:)
ശ്രീ... ഇതൊക്കെ കണ്ടിട്ടു കൊതിയാവുന്നു... ഞാന്‍ ഇതൊക്കെ ടി വി യിലും കടയിലും...പിന്നെ വല്ലവരുടെയും പറമ്പിലും മാത്രമേ കണ്ടിട്ടുള്ളു... എനിക്കു ശ്രീയോട് അസൂയ തോന്നുന്നു.. :(
vishakkumbol vettile parambilude onnu chuttiyadichal sangathi kushaal anallo.
Njaval kandittu kothiyayi. Njan orikkale athu kazhichittullu.
Ini moothakunnathu varumbol njaval konduvaramengil ente veetil onnu kayaru.
Jus kidding :)))...
good photos.
Sorry friend. I could'nt find a link to download Keyman. So sorry to type malayalam in English.
Forgot to add. That's "Karuvapatta'. It's bark is used as ' Karuvapatta' & dried leaves for masala & ayurvedic med.
നന്നായിരിക്കുന്നു ശ്രീ.
ശ്രീയുടെ പറമ്പ് നല്ല ഫലഭൂയിഷ്ട മാണല്ലോ ( കണ്ണു വച്ചതല്ല കേട്ടൊ). അടുത്ത കര്‍ഷകശ്രീ അടിച്ചെടുക്കുമോ?
പാവയ്ക്കായുടെ ചിത്രം കൂടുതല്‍ ഇഷ്ടമായി ( എനിക്ക് അത് കഴിക്കാന്‍ ഇഷ്ടമല്ലെങ്കിലും).നല്ല കളര്‍ കോംപിനേഷന്‍. ഏതു മൊബൈല്‍ ആണ് ഉപയോഗിച്ചത്?
എനിക്ക് ഇതെക്കെ കാണാനെ വിധി ഒള്ളൂ
നാട്ടിന്‍ പുറങ്ങളില്‍ എവിടെയും കാണാന്‍ പറ്റുന്ന ചെടികളും കായ്കളും. കമന്റ് ഇട്ടിരിക്കുന്ന പലരും ഇത് അത്ഭുതത്തോടെ നോക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു
ശ്രീ,
ഇതെല്ലം ശ്രീ യുടെ വീട്ടില്‍ ഉണ്ടായതാണോ? എനിക്ക് എന്റെ നാടു ഓര്‍മവരുന്നു. വളരെ മനോഹരം. നിഷ്കളങ്ങതയുടെ ഓര്‍മ്മക്കുറിപ്പ്.
ഗൃഹാതുരത്വം ഉണര്‍ത്തിയമനോഹര ചിത്രങ്ങള്‍....
വളരെ നന്ദി പ്രിയ സുഹൃത്തേ....
ഗൃഹാതുരത്വം ഉണര്‍ത്തിയമനോഹര ചിത്രങ്ങള്‍....
വളരെ നന്ദി പ്രിയ സുഹൃത്തേ....
ippo nilakkadalachedi valuthai kanumallo..
vayanem karuvem randanenna enikku thonnanathu
vickste manamulla chedeeede peru
peppermint enna..
(ente veettil undu keto)
ellavareyum ente anveshanam ariyikkuka
( chedikaleyum pookkaleyum ...
jhaval maratheyum ellam...)
എനിക്കു താകളോടു മുഴുത്ത അസൂയ തോന്നുനു ഈ ചിത്രങ്ങൾ കണ്ടിട്ടു... ഹ്ം ഹ്ം..
Post a Comment