Tuesday, July 1, 2014

ഗോള്‌…

*ഗോള്‌…
ഒരു വേൾഡ്‌ കപ്പടുക്കണ സമയത്തു കേൾക്കണ കോള്‌…
ഈ കോള്‌! മറു നാടിന്റെ മണമുള്ള
കളിക്കാര്‌ അടിച്ചിടും കോള്‌ ...
ചുമ്മാതെ കാണെടിയമ്മിണിയേ...
ഇടവിടാതെ കാണെടി സോദരിയേ...
ഇന്ത്യയെന്നെങ്കിലും വരും പൈങ്കിളിയേ...
ജയ്‌! ഭാരത ഫുട്ബോളിൻ കാഹളമേ...

ഗോളു തടുക്കണ കയ്യുകളേ...
ഫൂട്ട്ബോൾ... സിന്ദാബാദ്‌...
ഇന്ത്യയ്ക്കുമോരോ ചാൻസു തരൂ...
ഫൂട്ട്ബോൾ... സിന്ദാബാദ്...
പന്തു തൊടുക്കാൻ ചാൻസു തരൂ...
ഈ ഇന്ത്യന്‍ ടീമിനു പന്തു തരൂ...
ഈ ഭാരത ടീമിനു പന്തു തരൂ...
ഓ... തക തക തക തക തക തക തകതോം ( ഗോള്‌... ) ‌

അടിപിടിയിടിയുടെ കളി കൊണ്ടു നടക്കണ
ആഫ്രിയ്ക്കൻ ടീമുകൾ പോലെ...
വെളുവെളെ ചിരിച്ചിട്ടു കലപില കൂട്ടണ
ലാറ്റിനമേരിയ്ക്ക പോലെ... (2)
കലഹം വേണ്ടൊരു ഫൗളും വേണ്ട!
മാതൃകയാകണ ടീമ്‌…
ഭാരതമക്കൾക്കാവേശമാകാൻ
തന്റേടമുള്ളൊരു ടീമ്‌…
അടിയ്ക്കണതെല്ലാം ഗോളല്ല!
കോർണർ കിക്കിനു ചാൻസില്ല! (2)
ഫൗളു ഗോള്‌ വേണ്ട വേണ്ട മച്ചാനേ... ( ഗോള്‌... )

അടിമുടി പട്ടിണി കിടക്കണ നാടിന്റെ
കനവിലും ഗോൾഡൻ ഗോള്‌…
പലകുറി കൊലവിളി നടത്തണ നാടിനു
കൊടുക്കണ്‌ മറുപടി ഗോള്‌… (2)
കയ്യിൽ പന്തതു കൊണ്ടാലയ്യേ! പെനാൽട്ടിയാകും കോള്‌…
കളി കൊള്ളാമെങ്കിൽ എക്സ്ട്രാ ടൈമിനു മുമ്പായി വീഴും ഗോള്‌...
വീഴണതെല്ലാം ഫൗളല്ല!
മഞ്ഞക്കാർഡിനു ചാൻസില്ല! (2)
ബോളു കൊണ്ടു വേല വേണ്ട മച്ചാനേ... ( ഗോള്‌...)

*****

*ക്ലാസ്സ്മേറ്റ്സിലെ 'വോട്ട്...' എന്നു തുടങ്ങുന്ന പാട്ടിന്റെ ഈണം

23 comments:

ശ്രീ July 1, 2014 at 10:10 PM  

ഫുട്ബോള്‍ ഗാനം.

ക്ലാസ്സ്‌മേറ്റ്സിലെ 'വോട്ട്...' എന്ന ഗാനത്തിന്റെ ഈണത്തില്‍ വേള്‍ഡ് കപ്പ് ഫുട്ബോളിലെ അടിസ്ഥാനമായി എഴുതിയത്...

Pradeep Kumar July 2, 2014 at 7:16 AM  

ബൂട്ട്സില്ലാതെ വേൾഡുകപ്പ് കളിക്കാൻ പോയ ഭാരത ഫുട്ബോൾ സിന്ദാബാദ് ....

വിനുവേട്ടന്‍ July 2, 2014 at 9:28 AM  

നാദിർഷായെ കടത്തി വെട്ടുമോ ശ്രീ...?

ajith July 2, 2014 at 10:23 AM  

ഹഹാ...സൂപ്പര്‍ പാരഡി!

Sukanya July 7, 2014 at 12:11 AM  

ശ്രീ കലക്കി.

പി. വിജയകുമാർ July 26, 2014 at 10:27 AM  

രസകരമായി ഈ പാരഡി.

Harinath August 1, 2014 at 8:10 AM  

നല്ല വരികൾ. ഇഷ്ടപ്പെട്ടു :)

ഫൈസല്‍ ബാബു August 2, 2014 at 10:39 PM  

പാരഡിയിലും ഒരു കൈ നോക്കാം ശ്രീ :)

മുബാറക്ക് വാഴക്കാട് August 21, 2014 at 3:11 AM  

ഹൈവ...
എനിക്ക് ക്ലാസ്മേറ്റിലെ ഗാനമൊന്നും അറീല..
ഞാനെ൯റേതായ ഒരു രീതി കണ്ടെത്തി നോക്കി...
മനോഹരം....

Muralee Mukundan , ബിലാത്തിപട്ടണം September 23, 2014 at 10:04 AM  

പാരഡിയിലും കൈ വച്ചോ ശ്രീ..?
കൊള്ളാംട്ടാ

pravaahiny October 2, 2014 at 9:57 PM  

കൊള്ളാല്ലോ ചേട്ടാ . സ്നേഹത്തോടെ പ്രവാഹിനി

സ്വപ്നസഖി December 11, 2014 at 10:46 PM  

ചിരിപ്പിച്ചു ഈ പാട്ട്..നന്നായി ശ്രീ

Geetha December 12, 2014 at 10:16 PM  

വായിച്ചു. പേരുപോലെ വ്യത്യസ്തമാം കവിത. ആദ്യം ഒന്നും പിടികിട്ടിയില്ല. ഇങ്ങനെയും കവിത എഴുതാമോ? ക്ഷമിക്കണം പുതുമുഖം ആയതിനാലാണ് ഇങ്ങനെയൊക്കെ വിചാരിച്ചു പോയത്. അവസാനം "ക്ലാസ്സ്മേറ്റിലെ വോട്ട് എന്ന പാട്ടിന്റെ ഈണം" ആ ഈണത്തിൽ ഒന്നൂടെ പാടിനോക്കി. കൊള്ളാം രസമുണ്ടായിരുന്നു ആശംസകൾ

Jani SK June 15, 2015 at 10:01 AM  

രസിപ്പിച്ചു

ramanika July 21, 2015 at 10:15 PM  

ഇഷ്ട്ടമായി !

ramanika July 21, 2015 at 10:15 PM  

ഇഷ്ട്ടമായി !

നളിനകുമാരി December 19, 2015 at 12:08 AM  

കൊള്ളാം ഈ പാരഡി 

unais January 9, 2016 at 7:39 AM  

രാഷ്ട്രീയക്കാരെ തുറന്നു കാണിക്കുന്ന വോട്ട് പാട്ട് എവിടെയോ കേട്ടിട്ടുണ്ട്. ഇത്ഇന്ത്യൻ ഫുട്ബോളിനെ തുറന്നു കാണിക്കുന്നത് ആയിപ്പോയി.

vettathan February 5, 2016 at 8:17 AM  

ഫുട്ബോള്‍ പാട്ട് കൊള്ളാമല്ലോ

സുധി അറയ്ക്കൽ February 8, 2016 at 6:28 AM  

ശ്രീയുടെ ബ്ലോഗ്‌ ആയിരുന്നോ???

ajeeshnasurya March 2, 2016 at 2:13 AM  

:) SOUNDS GOOD

Mazhavil..Niyagrace.. April 18, 2016 at 9:15 PM  

Good song...

ശ്രീ November 17, 2016 at 9:20 PM  

വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും നന്ദി :)

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP