ഉത്തരം കിട്ടാത്ത ചോദ്യം?
ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമായാലോ?
ഒരു ഗ്രാമത്തില്‍ മൂന്നു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. (നമ്മുടെ സൌകര്യത്തിന് അവര്‍ക്ക് രാമന്‍, സോമന്‍, ബാലന്‍ എന്നിങ്ങനെ പേരുകള്‍ ഇരിയ്ക്കട്ടെ). ഇവരില്‍ രാമന്‍ ജന്മനാ അന്ധനാണ്. രണ്ടാമനായ സോമന് ചെവി കേള്‍ക്കില്ല (എന്നു വച്ചാല്‍ പൊട്ടന്‍). മൂന്നാമനായ ബാലനാകട്ടെ ഊമയുമാണ്.
മൂന്നു പേരും കച്ചവടം നടത്തി ഉപജീവനം കഴിയ്ക്കുന്നു. അങ്ങനെയിരിയ്ക്കെ ഒരു ദിവസം അന്ധനായ രാമന്റെ സമ്പാദ്യം മുഴുവനടങ്ങിയ പണക്കിഴി മോഷ്ടിച്ചു കൊണ്ട് നീചനായ സോമന്‍ സ്ഥലം വിടുന്നു. എന്നാല്‍ യാദൃശ്ചികമായി ബാലന്‍ ഈ കാഴ്ച കാണാനിടയാകുന്നു. സമീപത്തെങ്ങും മറ്റാരും ഇല്ലാതിരുന്നതിനാല്‍ മറ്റാരും തന്നെ രാമന്റെ സഹായത്തിനില്ല. ബാലന് എത്രയും വേഗം തന്റെ സുഹൃത്തിനെ സഹായിയ്ക്കണം എന്നുണ്ട്. ഊമയായ അയാള്‍ക്ക് എങ്ങനെ രാമനോട് അയാളുടെ പണക്കിഴി നഷ്ടമായ കാര്യം അറിയിയ്ക്കാന്‍ കഴിയും?
ഇതേ കഥ ചെറിയ വ്യത്യാസങ്ങളോടെ പലയിടത്തും കേട്ടിട്ടുണ്ട്. പക്ഷേ, എല്ലാത്തിന്റേയും കാതല്‍ ഒന്നു തന്നെയാണ്. ഊമയായ ഒരാള്‍ അന്ധനായ ഒരാളോട് ഒരു കാര്യം പറഞ്ഞു മനസ്സിലാക്കുന്നതെങ്ങനെ?
കൃത്യമായ ഒരുത്തരം ആരും പറഞ്ഞു കേട്ടിട്ടില്ല. ഒരുപാട് വഴികളിലൂടെ ഉത്തരത്തിലെത്താവുന്നതുമാണ്. പക്ഷേ മറ്റാരുടേയും സഹായമില്ലാതെ വേറെ ഉപകരണങ്ങള്‍ ഒന്നുമുപയോഗിയ്ക്കാതെ ഊമയായ ബാലന് അന്ധനായ രാമനെ സഹായിയ്ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം!
ഈ ചോദ്യത്തിന് വരുന്ന ഉത്തരങ്ങള്‍ എങ്ങനെയൊക്കെ ആണെന്ന് നോക്കാം. എനിയ്ക്കും വ്യക്തമായ ഒരുത്തരം പറയാനില്ല. എങ്കിലും ഒരു വഴി കിട്ടിയിട്ടുണ്ട്, അത് ശരിയാണോ എന്നറിയില്ലെങ്കിലും. തല്‍ക്കാലം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയട്ടെ.
119 comments:
ഇതിനകം ആരെങ്കിലും തേങ്ങയുടച്ചോ എന്നറിയില്ല. എങ്കിലും കിടക്കട്ടേ തേങ്ങ..
>>>ഠോ<<<<
രാവിലെ തന്നെ ആദ്യം തുറന്ന പോസ്റ്റ് തലപെരുപ്പിക്കുന്നതാണല്ലോ... ഏതായാലും ഒന്ന് ശ്രമിക്കട്ടേ.. വീണ്ടും വരാം..
ഇതേ കഥ ചെറിയ വ്യത്യാസങ്ങളോടെ പലയിടത്തും കേട്ടിട്ടുണ്ട്. പക്ഷേ, എല്ലാത്തിന്റേയും കാതല്‍ ഒന്നു തന്നെയാണ്. കൃത്യമായ ഒരുത്തരം ആരും പറഞ്ഞു കേട്ടിട്ടില്ല. ഈ ചോദ്യത്തിന് വരുന്ന ഉത്തരങ്ങള്‍ എങ്ങനെയൊക്കെ ആണെന്ന് നോക്കാം.
തല്‍ക്കാലം കമന്റ് മോഡറേഷന്‍ വയ്ക്കുന്നു. ശരിയാകാന്‍ സാധ്യതയുള്ള ഉത്തരങ്ങള്‍ ആദ്യമേ പ്രസിദ്ധപ്പെടുത്തുന്നില്ല. എല്ലാവര്‍ക്കും ചിന്തിയ്ക്കാന്‍ ഒരു അവസരമാകട്ടെ.
എനിയ്ക്കും വ്യക്തമായ ഒരുത്തരം പറയാനില്ല. എങ്കിലും ഒരു വഴി കിട്ടിയിട്ടുണ്ട്, അത് ശരിയാണോ എന്നറിയില്ലെങ്കിലും. തല്‍ക്കാലം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയട്ടെ.
ചിന്തിച്ചു നോക്കിയില്ല. എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കാന്‍ നില്‍ക്കുന്നതിനേക്കാള്‍ ആ നീചനെ തടഞ്ഞു പണം വീണ്ടെടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്?
ഒരുപാട് കാലമായി ഒരു തേങ്ങ ഉടച്ചിട്ടു്, ഒരു ചാന്‍സു കിട്ടിയല്ലോ എന്നു വച്ചോടിവന്നപ്പോള്‍, ദേ വന്നു നരിക്കുന്നന്‍.
ഉത്തരം തല്‍ക്കാലം എനിക്കറിയില്ല. ആലോചിച്ചിട്ട് പിന്നെ പറയാം.
ശ്രീയേ....
കുറേ നാളായി പണിയെടുക്കാതെ വെറുതെ ഇരുന്ന തലച്ചോറിന് രാവിലെ തന്നെ ഒരു പണി തന്നല്ലേ?.. എന്തായാലും ഞാൻ തന്നെ ഉത്തരവുമായി വരും.... നോക്കിക്കോ...
ഒന്നാമതേ കുത്തി ഇരിക്കാന്‍ സമയം ഇല്ല.
അതിനിടയിലാ കുത്തി ഇരുത്തി ചിന്തിപ്പിക്കുന്ന ചോദ്യങ്ങള്‍!എനിക്ക് ഉത്തരം അറിയാം. പക്ഷേ ഇപ്പോള്‍ പറയാന്‍ മനസ്സില്ല. മന്‍സ്സുള്ളവര്‍ പറയട്ടെ.:)
ഉത്തരം അറിയില്ല. എന്നാലും ഈ പ്രോബ്ലം സോള്‍വ് ചെയ്യുമ്പോള്‍ ഒരു മെയില്‍ അയയ്ക്കണം...
ദേ ചെക്കാ മനുഷനെ കൊഴപ്പിക്കല്ലേ രാവിലെ.. !
:)
മൂന്നാമതൊരാള്‍!
അതെ, സംസാരിക്കാന്‍ അറിയാവുന്ന ഒരു മൂന്നാമന് മൂകന്‍ ആംഗ്യങ്ങള്‍ കൊണ്ട് കാര്യം മനസ്സിലാക്കി കൊടുകുന്നു; അയാള്‍ അന്ധനോട് അത് പറയുന്നു.
അല്ലെങ്കില്‍ - sign language, ബ്രെയില്‍ ലിപി - പക്ഷേ, രണ്ട് പേരും ഇത് അറിഞ്ഞിരിക്കണം എന്ന് മാത്രം.
(sign language, മൂകന്‍ അന്ധന്‍റെ വിരലുകളില്‍ spell ചെയ്ത് മനസ്സിലാക്കി കൊടുക്കണം)
sree enikariyilla utharam
sree nannayirikkunu
ആലോചിക്കട്ടെ... കിട്ടിയാല്‍ പറയാം.
ഇന്നത്തെ കാലമല്ലേ..ബാലന്‍ പോയി സോമനിട്ടു രണ്ടു പൊട്ടിച്ചു പണകിഴി വാങ്ങി തിരികെ കൊടുക്കുമായിരിക്കും? അല്ലെ?
ഇതേ കഥ ചെറിയ വ്യത്യാസങ്ങളോടെ പലയിടത്തും കേട്ടിട്ടുണ്ട്
ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്നു. എനിക്കറിയില്ലാ എന്തായാലും
chinthikkan theere samayamilla...
vere pani onnum undayittalla..
enkilum oru budhi..
oru cinemayil manju varrier thilakante purathu ezhuthunna pole ezhuthikkoduthu koode..
vere idea kittiyal veendum varam ;)
നരിക്കുന്നൻ മാഷേ...
ആദ്യ കമന്റിനു നന്ദി. ശ്രമിച്ചിട്ടു വീണ്ടും വരൂ...
ആനമയിലൊട്ടകം ...
സ്വാഗതം. പണം വീണ്ടെടുക്കുക എന്നതല്ല ഇവിടെ നമ്മുടെ വിഷയം. അയാള്‍ അക്കാര്യം സുഹൃത്തിനെ എങ്ങനെ അറിയിയ്ക്കും എന്നത് മാത്രമാണ്. നന്ദി.
എഴുത്തുകാരി ചേച്ചീ...
ആലോചിച്ചു നോക്കൂ...
ആർപീയാർ | RPR ...
അതെ, ഉത്തരവുമായി വരാന്‍ ശ്രമിയ്ക്കൂ... :)
പ്രദീപേട്ടാ...
ഹ ഹ. :)
ശിവ ...
ഉത്തരങ്ങള്‍ വരട്ടേ... :)
...പകല്‍കിനാവന്‍ മാഷേ...
:)
അനൂപ് മാഷേ...
സന്ദര്‍ശനത്തിനു നന്ദി മാഷേ :)
Prayan ...
ആലോചിയ്ക്കൂ മാഷേ :)
ബോണ്‍സ് ...
ഹ ഹ. അതു സംഭവിച്ചു കൂടായ്കയില്ല :)
വരവൂരാൻ ...
ആരൊക്കെ പറയുമെന്നു നോക്കാം മാഷേ
ആര്യന്‍...
മൂന്നാമന്‍ എന്നൊരാളില്ല എന്നും മറ്റ് ഉപകരണങ്ങളുടെ സഹായമില്ല എന്നും ആദ്യമേ പറഞ്ഞിട്ടുണ്ടല്ലോ. എങ്കിലും രണ്ടാമത്തെ ഉത്തരം പോലെ ആകാന്‍ സാധ്യത ഉണ്ടെന്നാണ് തോന്നുന്നത്. കുറച്ചു കൂടി വെയ്റ്റ് ചെയ്യാം. നന്ദി.
കിഷോര്‍ലാല്‍ പറക്കാട്ട്...
അതേ ഐഡിയ തന്നെയാണ് എനിയ്ക്കും തോന്നുന്നത്, കിഷോര്‍. വേറെ ആര്‍ക്കെങ്കിലും എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടോ എന്നു കൂടി നോക്കാം. നന്ദി :)
ഹ്മ്..ഞാനും ഇത്തരം കഥകള്‍ കേട്ടിട്ടുണ്ട്..മേലനങ്ങാന്‍ മടിയുള്ളത് പോലെ...തല വര്‍ക്ക് ചെയ്യിക്കാനും മടിയാ...ഉത്തരം പറഞ്ഞോ ആരെങ്കിലും?
ആലോചിച്ച് നോക്കാം, തല വര്‍ക്ക് ചെയ്യുമോന്നറിയില്ല. :-)
ശ്രീ, ഇന്ന് രാവിലെ തന്നെ തലക്കിട്ട് നൽകിയ ഈ കിഴിക്ക് പിന്നാലെ കുറേ നടന്നു.
ഏതായാലും ഒരു ഉത്തരം എനിക്ക് മനസ്സിൽ വന്നു. അത് ശരിയാണോ എന്നറിയില്ല. എങ്കിലും ചുവടെ.
പൊട്ടന് എഴുതാൻ അറിയാം. പക്ഷേ അത് കാണാൻ കണ്ണ് കാണാത്തവന് കഴിയില്ലങ്കിലും ഒരു വഴിയുണ്ട്. കണ്ണ്ൺ കാണാത്ത ആളുടെ കൈവിരൽ പിടിച്ച് എഴുതിക്കുക. അയാൾക്ക് തന്നെക്കൊണ്ട് എന്താണ് എഴുതിക്കുന്നതെന്ന് വിരലിന്റെ ചലനം കൊണ്ട് മനസ്സിലാക്കാൻ കഴിയുമായിരിക്കില്ലേ?
ഏതായാലും മറ്റ് ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു.
സ്മിതേച്ചീ...
ഒന്നു തല പുകച്ചു നോക്കെന്നേ... :)
ബിന്ദു ചേച്ചീ...
ശ്രമിയ്ക്കൂ...
നരിക്കുന്നന്‍ മാഷേ...
വീണ്ടും വന്നതില്‍ സന്തോഷം. ഈ ഐഡിയ ശരിയാണ് എന്നു തന്നെ ഞാനും കരുതുന്നു. മറ്റാര്‍ക്കെങ്കിലും കുറേക്കൂടെ നല്ല ഉത്തരം കിട്ടുമോ എന്നറിഞ്ഞിട്ട് കമന്റ് പബ്ലിഷ് ചെയ്യാം ട്ടോ. നന്ദി :)
മണ്ടൻ കുണാപ്പിമാരേ.... ഇതു വരെ ഇതിന്റെ ഉത്തരം കിട്ടിയില്ലേ.....ദൈവമേ ഇത്രേം നേരമായിട്ടും....കിട്ടീല്ലാ.... ഞാൻ രാവിലെ ഇത് കണ്ട ഉടനെ ലീവെടുത്ത് തുടങ്ങിയ ആലോചനയാ... ചോറുപോലും തിന്നില്ല... എനിക്ക് വെശക്ക്ണൂ...
ചോയിസുണ്ടായിരുന്നെങ്കില്‍ കറക്കിക്കുത്താമായിരുന്നു. ഏതായാലും എണ്ട്രന്‍സ് പരീക്ഷ കടന്നു കൂടിയതല്ലെ !
:)
പിന്നെ വരാം...:):):)
ഇവിടെ കണ്ണും കാതും സകല അവയവങ്ങളും പെര്‍ഫെക്റ്റ് ആയ നമ്മുടെ കാശ് അടിച്ചു മാറ്റുന്നത് പിടിച്ചു വാങ്ങാന്‍ പറ്റുന്നില്ല അപ്പഴാ!!! :)
എന്തായാലും കൌതുകകരം ശ്രീ.. ഞാനും ശ്രീക്കു ഒപ്പമുണ്ട്. ആരാ ഉത്തരം പറയാന്നു നോക്കാം ല്ലേ ശ്രീ? ആ വേഗമാകട്ടെ ഉത്തരം അറിയുന്നവര്‍ ഞങ്ങളോട് വേഗം ഉത്തരം പറയൂ... :)
ഈ സോമന്റെ ഒരു കാര്യം:(
പാവപ്പെട്ടോന്റെ കാശടിച്ചു പോയതുമല്ല നമ്മക്കും കൂടെ പണിയുണ്ടാക്കി വച്ചോ?
കിട്ടിയാ രണ്ട് പൊട്ടീര് കൊടുത്തേക്കൂ ശ്രീ, ബാക്കിയൊക്കെ പിന്നാലെ:)
ഇനി ഉത്തരം, രാമന്റെയോ ബാലന്റേയോ ഭാര്യയെ കാര്യങ്ങൾ ധരിപ്പിക്കൂ, അവർ മാനേജ് ചെയ്യും!!
ഡേയ്, എത്ര കാശാ നഷ്ടപ്പെട്ടതെന്ന് പറ, അതങ്ങ് തന്നേക്കാം - തീര്‍ന്നല്ലോ... രാവിലെതന്നെ മനുഷ്യനെ ഒരു മാതിരി.... സോമന്‍, ബാലന്‍, കോമന്‍...!
(ഉത്തരം അറിയില്ലെന്കില്‍ ഇങ്ങനെയും പറയാം!)
ആർപീയാർ | RPR ...
ഹ ഹ. ഫുഡ് കഴിച്ചു വന്നിട്ട് ഒന്നൂടെ ശ്രമിയ്ക്കൂ മാഷേ. :)
അനില്‍@ബ്ലോഗ് ...
ചോയ്സ് ഒന്നുമില്ല മാഷേ :)
ചാണക്യന്‍ മാഷേ...
വരണേ... :)
നന്ദേട്ടാ...
ഹ. അതെയതെ. ആരെങ്കിലും വരട്ടെ. :)
സാജന്‍ ചേട്ടാ...
പക്ഷേ മൂന്നാമതൊരാളുടെ സഹായമില്ലാതെ വേണം പ്രശ്നം സോള്‍വ് ചെയ്യാന്‍. അപ്പോള്‍ ഭാര്യമാരെ അറിയ്ക്കാന്‍ പറ്റില്ലല്ലോ. :)
ശ്രീക്കുട്ടാ..
ചോദ്യാവലിയില്‍ നാലാമതൊരാളുടെ സഹായം തേടാന്‍ പാടില്ലാന്ന് പറയുന്നു
ബ്രെയില്‍ ലിപിയിലൂടെ കാര്യങ്ങള്‍ രാമനെ ധരിപ്പിക്കാമല്ലൊ (ഇത് ഉപകരണമാണൊ )
ഊമയായ ബാലന്‍ ഒരു ഭിക്ഷക്കാരനെപ്പോലെ രാമനോട് ഭിക്ഷക്കുവേണ്ടി ഒച്ചയുണ്ടാക്കുന്നു. ഭിക്ഷകൊടുക്കാന്‍ വേണ്ടി പണക്കിഴി തപ്പുമ്പോള്‍ രാമന് കാര്യം മനസ്സിലാകുന്നു.
രണ്ടുപേരും കച്ചവടക്കാരായസ്ഥിതിക്ക് ബാലന്‍ തന്റെ സാധനങ്ങള്‍ രാമന് വില്‍ക്കുന്നു. പകരം പണം കൊടുക്കാന്‍ നോക്കുമ്പോള്‍ രാമന് തന്റെ സമ്പാദ്യം നഷ്ടപ്പെട്ടത് മനസ്സിലാക്കുന്നു.
ഇനി ശരിയായ ഉത്തരം ബാലന്‍ രാമന്റെ കൈ പിടിച്ച് എഴുതിപ്പിക്കുന്നു സോമന്‍ പണക്കിഴിയായി മുങ്ങിയെന്ന്.
ഉത്തരങ്ങള്‍ ശരിയായാലും തെറ്റായാലും ഇത് പ്രസദ്ധീകരിക്കുക..ഇതുകണ്ടാലെ മറ്റുള്ളവരും ഗഹനമായി കലങ്കുഷിതമായി ചിന്തിച്ച് കമന്റുകയൊള്ളൂ..
കമന്റ് കണ്ടു. ബ്രെയിന്‍-ലിപി ഉപകരണമാണോ എന്ന് സംശയമുണ്ട്. പക്ഷെ, ബ്രെയിന്‍ലിപി എഴുതാന്‍ എന്തൊക്കെയോ പ്രത്യേക ഉപകരണങ്ങള്‍ വേണമെന്നാണ് എന്റെ അറിവ്.
മറ്റുള്ള ഐഡിയകള്‍ പ്രാവര്‍ത്തികമാണ് എന്ന് തോന്നുന്നു. അവസാനത്തെ അതേ ഉത്തരമാണ് എനിയ്ക്കും ആദ്യം തോന്നിയത് (കൈ പിടിച്ച് എഴുതിപ്പിയ്ക്കുകയോ രാമന്റെ കയ്യിലോ പുറത്തോ മറ്റോ വിരലു കൊണ്ടോ മറ്റോ എഴുതുകയോ ആവാമല്ലോ)
ശരിയുത്തരം ആണോ എന്ന് ഉറപ്പില്ല എങ്കിലും ഈ വഴികള്‍ കണ്ടെത്തിയ ആര്യന്‍, കിഷോര്‍ലാല്‍ പറക്കാട്ട്, നരിക്കുന്നന്‍ മാഷ്, കുഞ്ഞന്‍ ചേട്ടന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍!
മറ്റാര്‍ക്കെങ്കിലും കുറേക്കൂടി നല്ല ഐഡിയകള്‍ കണ്ടെത്താനാകുമോ എന്ന് നോക്കാം
കൈ പിടിച്ചു എഴുതിക്കുന്ന രീതി ആണ് ആദ്യം മനസ്സില്‍ വന്നത്.
പക്ഷേ, ഒരു കുഴപ്പം.
അന്ധന് അക്ഷരങ്ങളുടെ രൂപം അറിയിലല്ലോ?
കേട്ടാല്‍ മനസ്സിലാകും, ബ്രയില്‍ ലിപി തൊട്ടറിയാം.
പക്ഷേ എഴുത്ത് ഭാഷ എങ്ങനെ?
അപ്പോള്‍ ശരി ഉത്തരം എന്റേത് തന്നെ... ഞാനാണ് പുലി... സിങ്കം...
ഞാനടക്കമുള്ള ആളുകൾ പറഞ്ഞ ഉത്തരങ്ങൾ ഇവിടെ കണ്ടു. ഇപ്പോ ആലോചിക്കുമ്പോ അതിലൊരു വശപ്പിശക് തോന്നുന്നു.
കൈപിടിച്ച് എഴുതിക്കുമ്പോൾ അന്ധനായ ആൾക്ക് അത് മനസ്സിലാകുമോ എന്നാണ് സംശയം. സാദാരണ ബ്രയിൽ ലിപിയാണ് അവർ ഉപയോഗിക്കുന്നത്. സാദാരണ രീതിയിലുള്ള എഴുത്ത് അന്ധന്മാർക്ക് മനസ്സിലാകുമെങ്കിൽ ഉത്തരം [ഞാൻ പറഞ്ഞത്] ശരിയായിരിക്കാം. പക്ഷേ ബ്രയിൽ ലിപി അന്ധന്മാർ മാത്രം ഉപയോകിക്കുന്നതാണ് എന്നാണെനിക്ക് തോന്നുന്നത്. ഊമയായ ബാലൻ ഒരിക്കലും തനിക്കാവശ്യമില്ലാത്ത ബ്രയിൽ ലിപി പഠിച്ചിട്ടുണ്ടാകും എന്ന് ധരിക്കാനാവില്ല.
അപ്പോൾ ഇതിൽ ഏത് ഉത്തരമാകും ശരി.
ഹൊ തല പെരുക്കുന്നു.
Utharamillekilum chodyam prasaktham thanne. Ashamsakal.
ശ്രീ.. മൂന്നാമനു ചാൻസില്ലാത്തത് കുഴപ്പം തന്നെ. കൂടുതൽ തല പുകയ്ക്കാനില്ല. മനസ്സിൽ വന്നതൊക്കെ പലരു പറഞ്ഞ് കഴിഞ്ഞു. എന്തായാലും കൊള്ളാം
ആന മയിലൊട്ടകം പറഞ്ഞതും കാര്യം തന്നെ
ശ്രീ ഇന്നലേ ഞാന്‍ ഇതു കണ്ടതായിരുന്നു. ഉത്തരം കുറെയൊക്കെ മനസ്സില്‍ വന്നു പക്ഷേ ഒന്നും എനിക്ക് തന്നെ തൃപ്തി വന്നില്ല.ശ്രീ തന്നെ പറഞ്ഞപോലെ രാമന്റെ കയ്യിലോ പുറത്തോ മറ്റോ വിരലു കൊണ്ട് എഴുതുകയോ മറ്റോ ആവാമല്ലോ. അതാണ് എനിക്കും ഇതിനോട് കൂടുതല്‍ യോജിക്കുന്നതെന്ന് തോന്നുന്നു.
ഇതിലും നല്ല ഉത്തരം കിട്ടുവാണേല്‍ ഇനിയും വരാം. ശരി ഉത്തരത്തിനായി ഞാനും കാത്തിരിക്കുവാണ്. പണ്ടത്തെ നമ്മുടെ വിക്രമാദിത്യ രാജാവ് ഉണ്ടായിരുന്നേല്‍ ശരിയായ ഉത്തരം അദ്ദേഹത്തോട് ചോദിക്കാമായിരുന്നു :)
moonnamothoralkku scope undenkil nammude samvidhayakan vinayane vilikkamayirunnu.. angeralle chattaneym pottaneyum nayakanmarakki katha orukkunnathu..
കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുതെ .
ആശംസകള്‍
എന്നെയങ്ങ് കൊല്ല്,
പിന്നല്ലാതെ,മനുഷ്യന്‍ വട്ടായി.
എന്തോന്നാടേ ഇത്???
ഉത്തരം കിട്ടിയാല്‍ വീണ്ടും വരും
ശ്രീയുടെ ചോദ്യവും പലരുടെയും ഉത്തരങ്ങളും വായിച്ചു. എനിക്കും ആ അഭിപ്രായം തന്നെയാണ്.. അന്ധനെ കൈപിടിച്ചെഴുതിക്കുന്നു.. അന്ധന്മാര്‍ക്ക് കൈചലനം വച്ച് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നല്ല കഴിവയിരിക്കുമല്ലോ..
ഇനി ഞാന്‍ ഒരു ചോദ്യം ചോദിക്കാം... ഉത്തരം കിട്ടും... തീര്‍ച്ചയായും... വേണമെങ്കില്‍ ശ്രീ ഇതൊരു പോസ്റ്റ് ആകി ഇട്ടോളുക.. അത് ശ്രീയുടെ ഇഷ്ടം. ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ കണ്ടു പിടിക്കാനും ശ്രീയാണ് ഈ ബ്ലോഗിലെ മിടുക്കന്‍ എന്ന് തോന്നുന്നു. എങ്കില്‍ ഇതാ ചോദ്യം കേട്ടോളുക..
ഒരു രാജകൊട്ടരത്തിലെക്ക് ഒരാളെ ജോലിക്കെടുക്കാന്‍.. രാജാവ് മന്ത്രിക്ക് നിര്‍ദേശം കൊടുക്കുന്നു... അങ്ങനെ പലരും വന്നു... ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം മൂന്നു പേര്‍ ഫൈനല്‍ മല്‍സരത്തില്‍ വരുന്നു. അവരിലൊരാളെ മാത്രമേ ജോലിക്കവശ്യമുള്ളൂ... ഓരോരുത്തരും ഒന്നിനൊന്നു മെച്ചം.. അപ്പൊ... ആളെ തിരഞ്ഞെടുക്കാന്‍ മന്ത്രി ഒരുപായം കാണുന്നു... മൂന്നു പേരോടും വരിവരിയായി ഒരാള്‍ക്ക് മുമ്പില്‍ ഒരാള്‍ എന്ന ക്രമത്തില്‍ നില്ക്കാന്‍ പറയുന്നു.. അതായത്.. ഏറ്റവും മുന്നില്‍ നില്‍ക്കുന്നയള്‍ക്ക് ആരേം കാണാന്‍ പറ്റില്ല... നടുക്ക് നില്‍ക്കുന്ന ആളിന് മുന്നില്‍ നില്‍ക്കുന്ന ആളെ കാണാം... ഏറ്റവും പിറകില്‍ നില്‍ക്കുന്ന ആളിന് മുന്നിലെ രണ്ടുപേരെയും കാണാം. മന്ത്രി 3 ചുവന്ന തൊപ്പിയും 2 പച്ച തൊപ്പിയും കൊണ്ട് വരുന്നു... തൊപ്പി എത്ര എണ്ണമെന്നും നിറം ഏതെന്നും മൂന്നു പേരെയും കാണിക്കുന്നു.. എന്നിട്ടവരുടെ കണ്ണ് കെട്ടുന്നു.... എല്ലാവരുടെയും തലയില്‍ ഓരോ തൊപ്പി വയ്ക്കുന്നു... മിച്ചമുള്ള 2 തൊപ്പികള്‍ അവര്‍ കാണാതെ മാറ്റി വയ്ക്കുന്നു. എന്നിട്ടവരുടെ കണ്ണിന്റെ കെട്ടഴിച്ചു ഓരോരുതരോടും അവരവരുടെ തലയില്‍ ഇരിക്കുന്ന തൊപ്പിയുടെ നിറം ഏതെന്ന് ചോദിക്കുന്നു . ആദ്യം ഏറ്റവും പുറകില്‍ നില്‍ക്കുന്ന ആളിനോട്, പിന്നെ നടുക്ക് നില്‍ക്കുന്നവനോട്, അവസാനം ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവനോട്. ഇതില്‍ ആദ്യ രണ്ടുപേരും ഉത്തരം പറഞ്ഞില്ല.. പക്ഷെ ആരെയും കാണാന്‍ പറ്റാത്ത മുന്നില്‍ നില്‍ക്കുന്ന ആള്‍ ഉത്തരം പറഞ്ഞു. ..... ചോദ്യം ഇതാണ്... തൊപ്പിയുടെ നിറം ഏത്? എങ്ങനെ കണ്ടു പിടിച്ചു? ഇതില്‍ എങ്ങനെ കണ്ടു പിടിച്ചു എന്നതാണ് യഥാര്‍ത്ഥ ചോദ്യം.
ആര്യന്‍ ...
ശരിയാണ്. അങ്ങനെ ഒരു പ്രശ്നം ഉണ്ട്. ബ്രെയിന്‍ ലിപി അല്ലാതെ രാമനെ സ്പെല്‍ ചെയ്തോ എഴുതിപ്പിച്ചോ മനസ്സിലാക്കിക്കാനാകുമോ എന്നതാണ് സംശയം.
നരിക്കുന്നൻ മാഷേ...
അതെ. മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും പറയാമോ എന്ന് നോക്കാം.
Sureshkumar Punjhayil...
നന്ദി മാഷേ
ബഷീര്‍ക്കാ...
നന്ദി ബഷീര്‍ക്കാ...
ഷിജുച്ചായാ...
അതെ, വേറെ ആരെങ്കിലും ഉത്തരവുമായി വരുമോ എന്ന് നോക്കുക തന്നെ.
കിഷോര്‍ലാല്‍ പറക്കാട്ട്...
ഹ ഹ
പാവപ്പെട്ടവന്‍ ...
:) സന്ദര്‍ശനത്തിനു നന്ദി മാഷേ
അരുണ്‍ കായംകുളം ...
ഉത്തരം കിട്ടുമോ എന്ന് നോക്കൂ അരുണ്‍ :)
കൂട്ടുകാരന് | Friend...
സ്വാഗതം മാഷേ. ഇത്തരം ഒരു കണക്കുമായി വന്നതിനു നന്ദി.
ഉത്തരമായി തോന്നുന്നത് മുന്‍പില് നില്‍ക്കുന്നവന് ധരിച്ചിരിയ്ക്കുക ചുവന്ന തൊപ്പി ആയിരിയ്ക്കുമെന്നാണ്.
വിശദീകരണം:
ആകെ ഉള്ളത് മൂന്ന് ചുവന്ന തൊപ്പി, 2 പച്ച തൊപ്പി.
സാധ്യതകള്:
മൂന്നാമന് രണ്ടാമന് ഒന്നാമന്
Red Red Red
Red Red Green
Red Green Red
Green Red Red
Red Green Green
Green Red Green
Green Green Red
ഇനി മൂന്നാമന് മിണ്ടാതെ നിന്നതില് നിന്നു തന്നെ ഇതിലെ Red Green Green എന്ന കണ്ടീഷന് ഉപേക്ഷിയ്ക്കാം. കാരണം ഒന്നാമനും രണ്ടാമനും പച്ച തൊപ്പി ആണെങ്കില് തീര്‍ച്ചയായും മൂന്നാമന്റെ തലയില് ചുവന്ന തൊപ്പി ആകുമായിരുന്നു. മറ്റു രണ്ടു പേരെയും കാണാന് കഴിയുന്നതിനാല് അയാള് ഉത്തരം അപ്പോഴേ പറഞ്ഞേനെ. അപ്പോള് മൂന്നാമന് ഉത്തരം പറയാതിരിയ്ക്കണമെങ്കില് മറ്റു 6 സാധ്യതകളിലൊന്ന് ആവാനേ തരമുള്ളൂ.
ഇനി രണ്ടാമനോട് ചോദിച്ചപ്പോഴോ? അയാള് തീര്‍ച്ചയായും മൂന്നാമന്റെ ഉത്തരത്തെ പറ്റി ആലോചിയ്ക്കും. ബാക്കിയുള്ള സാധ്യതകള്
Red Red Red
Red Red Green
Red Green Red
Green Red Red
Green Red Green
Green Green Red
ഇവയാണ്. അതിനു ശേഷം ഒന്നാമന്റെ തലയില് നോക്കും. (കാരണം അയാള്‍ക്ക് ഒന്നാമനെ കാണാമല്ലോ). പക്ഷേ അയാളും ഉത്തരം പറയുന്നില്ല
ഇനി ഒന്നാമനോടാണ് ചോദ്യം. അയാള് മറ്റു രണ്ടു പേരും മിണ്ടാതിരിയ്ക്കാന് കാരണങ്ങള് എന്തെന്ന് ചിന്തിയ്ക്കും. രണ്ടാമനും മിണ്ടാതിരിയ്ക്കണമെന്നുണ്ടെങ്കില് എന്താവും കാരണം? ബാക്കിയുള്ള സാധ്യതകളില് നിന്ന് മൂന്നാമന് മിണ്ടാതെ നില്‍ക്കണമെങ്കില് ഒന്നുകില് ഒന്നാമന്റെയും രണ്ടാമന്റെയും തലയില് ചുവന്ന തൊപ്പികളോ അതല്ലെങ്കില് ഒരു ചുവപ്പും ഒരു പച്ചയുമോ ആയിരിയ്ക്കണം. ഒന്നാമന്റെ തലയില് പച്ച വന്നിരുന്നെങ്കില് രണ്ടാമന് ധൈര്യമായി തന്റെ തലയില് ചുവപ്പ് എന്നു പറയാമായിരുന്നു. കാരണം തന്റെ തലയില് കൂടി പച്ച തൊപ്പി ആയിരുന്നെങ്കില് മൂന്നാമന് ഉത്തരം പറയുമായിരുന്നല്ലോ. പക്ഷേ അയാളും മിണ്ടാതെ നില്‍ക്കുന്നു. രണ്ടാമന് ആശയക്കുഴപ്പത്തിലാകണമെങ്കില് തന്റെ തലയില് ചുവപ്പു തൊപ്പിയോ പച്ച തൊപ്പിയോ എന്ന് അയാള്‍ക്ക് ഉറപ്പില്ലാത്തതിനാലാകണം. അതായത് ഒന്നാമന്റെ തലയില് തീര്‍ച്ചയായും പച്ച തൊപ്പി ആയിരിയ്ക്കരുത്. അപ്പോള് ബാക്കിയുള്ള സാധ്യതകള്
Red Red Red
Red Green Red
Green Red Red
Green Green Red
എന്നിവയാണ്. ഇവയില് ഏത് വന്നാലും ഒന്നാമന്റെ തലയില് ചുവന്ന തൊപ്പി ആയിരിയ്ക്കും എന്ന് അയാള്‍ക്ക് ഊഹിയ്ക്കാനാകും.
അപ്പോള് ഒന്നാമന്റെ ഉത്തരം തന്റെ തലയില് “ചുവന്ന തൊപ്പി” ആണ് എന്നതായിരിയ്ക്കും.
എല്ലാര്‍ക്കും വട്ടാ ല്ലേ..?! :)
Its really a nice question. We can find the answer as follows.
There are four probability to get Red cap or three probability to get Green cap on the 1st or 2nd or 3rd person who is standing in the line. That means (4/4) (G/R) probability. The person who was standing in the back not answered, because there are three probability to get Green cap, and four probability to get Red cap on that guy. That means 3/4 (G/R) Probability. So there are two probability to get Green cap or four probability to get Red cap on the the person who is standing middle. That means 2/4 (G/R) probability. So he is also not able to answer. So there is 0/4 (G/R) probability to get red cap on the guy who is standing most front.
This can be written as [(3/4)-(2/4)]-[1/4]= [0/4] (G/R)
That means there is no chance to get Green cap to that guy. So he confidently answered he got red cap on his head.
The answer is Red cap.
This can be find in other way also
There are 2 Green Caps and 3 red caps and Total 5
so this can represent as 2/5 (G/T) or 3/5 (R/T)
The first person not answered
so 2/5 -1/5 = 1/5 probability to get Green cap for the second person
But the second person not answered
So 1/5-1/5 = 0/5 probability to get Green cap on the head of the third person
Thats why the third person is sure there is Red cap on his head.
ശ്രീ ഇത് ഉത്തരം ഇല്ലാത്ത ഒരു ചോദ്യമാണ്. കൂടുതല്‍ സ്വീകാര്യമായ ഉത്തരം അന്ധന്റെ കൈ പിടിച്ച് എഴുതിക്കുക എന്നതാണ്. പക്ഷേ പ്രാക്‌ടിക്കലായ് അതു നടപ്പുള്ള ഒന്നല്ല. കാരണം അന്ധന് ബ്രയിന്‍ ലിപി മാത്രമേ വായിക്കുവാനും എഴുതുവാനും മനസ്സിലാക്കുവാനും കഴിയുകയുള്ളൂ. എന്നാല്‍ ഊമയായവന് ബ്രയിന്‍ ലിപി അറിയുകയും ഇല്ല. അഥവാ അറിയാമങ്കില്‍ തന്നെ വെറുതേ കൈപിടിച്ച് എഴുതാവുന്ന ഒന്നല്ല ബ്രയില്‍ ലിപി. ഊമയായ ഒരാള്‍ക്ക് അന്ധനായ ഒരാളോട് പരസഹായം ഇല്ലാതെ ആശയ വിനിമയം സധ്യമല്ല എന്നതിനാല്‍ ഈ ചോദ്യത്തിന് ശരിയായ ഒരു ഉത്തരം ഇല്ല.
ശ്രീ , ഉത്തരം വളരെ ശരിയാണ്. ഞാന്‍ രണ്ടു ദിവസം തിരക്കയിപോയി അതാ.. ലൈനില്‍ വരാഞ്ഞത്..
ചെട്ടാ അന്ധന് എന്തിനാ പണക്കിഴി????? അത് ആണുങ്ങൾ കൊണ്ട് പോയില്ലേ...... സംഭവിചതെല്ലാം നല്ലതിന്.. സംഭവാമി യുഗേ യുഗേ...
ചെട്ടാ അന്ധന് എന്തിനാ പണക്കിഴി????? അത് ആണുങ്ങൾ കൊണ്ട് പോയില്ലേ...... സംഭവിചതെല്ലാം നല്ലതിന്.. സംഭവാമി യുഗേ യുഗേ...
ചേട്ടാ അന്ധന് എന്തിനാ പണക്കിഴി????? അത് ആണുങ്ങൾ കൊണ്ട് പോയില്ലേ...... സംഭവിചതെല്ലാം നല്ലതിന്.. സംഭവാമി യുഗേ യുഗേ...
ബ്രെയില്‍ ലിപിയില്‍ എഴുതി മനസ്സിലാക്കിക്കൊടുത്തു.
ഉത്തരമറിയാത്തവര്‍ വെറുതേ ഇവിടെ കമന്റിടുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല,
അതെന്തിനാണെന്ന് മനസ്സിലാക്കാന്‍ മാത്രമാണ് ഈ കമന്റ്......
ഇതിന്റെ ഉത്തരം അറിയാതെ കിടന്നു കറങ്ങുന്ന പാവം ബ്ലോഗറന്മാരെ കാണുമ്പോള്‍ ഇപ്രാവശ്യം ആര്‍ക്കു കുത്തും എന്നറിയാതെ വിഷമിക്കുന്ന വോട്ടറന്മാരെ ഓര്‍ത്തു പോകുന്നു. പുവര്‍ പീപ്പിള്‍...
ബാലനും രാമനും സോമനും ബിസിനസ് തുടങ്ങിയപ്പോള്‍ ഒരു ഉടമ്പടി എഴുതിയുണ്ടാക്കിയിരുന്നു.
അന്ധനായ രാമന്‍ പറഞ്ഞു കൊടുത്ത് ഊമയായ ബാലന്‍ എഴുതി പൊട്ടനായ സോമന്‍ വായിച്ച ആ ഉടമ്പടി ഇങ്ങനെ...
“ കരോളുകള്‍ മുടക്കി നമ്മള്‍ ഇന്നീ തുടങ്ങിയ കപ്പലണ്ടിക്കച്ചവടം (കപ്പലണ്ടിക്കാര്‍ പ്രതിശേധവുമായി വരരുത്) ലാഭത്തിലോടിയാലും അല്ല നഷ്ടത്തിലായാലും അതല്ല നാട്ടുകാര്‍ ഓടിച്ചാലും നമ്മള്‍ പരസ്പരം അങ്ങു സഹിക്കും..
മൂന്നു പേരും വിരലുനക്കി മഷീല്‍ മുക്കി ഒപ്പിട്ടു.
കൂടെ ഒന്നൂടി എഴുതിച്ചേര്‍ത്തു..
നമ്മളിലാരും വഞ്ചകരല്ല, അതു നമുക്കു നല്ലോണം അറിയാം അഥവാ ആരെങ്കിലും എന്തേലും പണി ഒപ്പിച്ചാല്‍..
ബാലനാണു പറ്റിക്കുന്നതെങ്കില്‍ പള്ളക്കൊരു കുത്ത്!
രാമനാണെങ്കില്‍ രണ്ടു കുത്ത്!
സോമനാണെങ്കില്‍ മൂന്ന് കുത്ത്!!
എന്ന് ബാലരാമസ്വാമി
ശുഭം (അല്ലേല്‍ അവട അനിയത്തി)
രാമന്റെ പള്ളക്ക് ബാലന്‍ എത്ര കുത്ത് കുത്തുന്നു എന്നതനുസരിച്ചാരിക്കും ഉത്തരം..:)
വാലിന്റെ കഷ്ണം: എന്റെ പുത്തി പ്ലീസ് കടം ചോയിക്കല്ലും..;)
ennaalum sree....
oru chodyam poya pokke....
ithumuzhuvan vaayich enikku vattaayi... :(
ഇവിടം സന്ദര്‍ശിയ്ക്കുകയും കുറച്ചു നേരം തല പുകയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
എങ്കിലും, തൃപ്തികരമായ ഒരുത്തരം പറയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് കഷ്ടം തന്നെ.
ശ്രീ
ഉത്തരം ഇല്ലാത്ത ചോദ്യത്തിന് ഉത്തരം വേണമന്ന് വാശിപിടിക്കുന്നത് കഷ്ടം തന്നെ. ഊമയായ ഒരാള്‍ക്ക് അന്ധനായ ഒരാളുമായ് intermediate (a person or an instrument) ഇല്ലാതെ ആശയവിനിമയം സാധ്യമല്ല.
പ്രശാന്ത്...
തീര്‍ച്ചയായും വാശി പിടിയ്ക്കുന്നതല്ലാട്ടോ. ഇങ്ങനെ ഒരു ചോദ്യം പലയിടത്തു നിന്നും കേട്ടിട്ടുണ്ട് (പല രൂപത്തില്). എന്നാല്‍ ഒരുത്തരം ആരും പറഞ്ഞിട്ടുമില്ല. അതു കൊണ്ട് അങ്ങനെ എഴുതി എന്നേയുള്ളൂ. ഇനി അഥവാ ചോദ്യത്തില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് കൃത്യമായി അറിയാവുന്നവര്‍ പറഞ്ഞു തന്നാലും നന്നായിരിയ്ക്കുമല്ലോ. അതും ഉണ്ടായില്ല.
പിന്നെ, കൂട്ടുകാരന്‍ | Friend ചോദിച്ച തൊപ്പിക്കണക്കിന്റെ ശരിയുത്തരം ചുവപ്പ് തൊപ്പി എന്നതു തന്നെ ആണെന്ന് അദ്ദേഹം തന്നെ അറിയിച്ചത് കണ്ടു കാണുമല്ലോ. ആ ചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ചതിന് അഭിനന്ദനങ്ങള്‍!
:)
read the biography of Helen Keller
പ്രശാന്ത്, ഞന ഒരു തൊപ്പി കണക്കു ചോദിച്ചിരുന്നല്ലോ.. വളരെ ഭംഗിയായി... ശ്രീയും പ്രശാന്തും അതിന്റെ ഉത്തരം പറഞ്ഞു. പിന്നെ... ഡ്രൈവറുടെ വയസ്സിന്റെ കാര്യം ഞാന്‍ ശരിക്കും തമാശക്ക് എഴുതിയതാണത്. ആ സെന്‍സില്‍ ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിച്ചു. ബ്ലോഗില്‍ എല്ലാവരും എന്റെ കൂട്ടുകാരാണെന്നാണ് എന്റെ വിശ്വാസം. കൂട്ടുകാര്‍ തമ്മില്‍ എന്തെല്ലാം പറയുന്നു.. ഇനിയും അങ്ങനെ എഴുതിയത് പ്രശാന്തിനു വിഷമം ഉണ്ടാക്കിയെന്കില്‍. ഞാന്‍ നിരുപാധികം .ക്ഷമ ചോദിക്കുന്നു..
ഉത്തരം ഇല്ലാത്ത വെറും തമാശയായ ഡ്രൈവറുടെ വയസ്സ് എന്ന ആചോദ്യം താങ്കളെ ചൊടിപ്പിച്ചുവന്ന് താങ്കളുടെ കമന്റ് കണ്ടപ്പോള്‍ തോന്നി. അത് എന്റെ തോന്നല്‍ മാത്രമായിരുന്നിരിക്കും. അതിന്റെ ചുവടുപിടിച്ച് കമന്റ് ഇട്ടാല്‍ അത് പ്രകോപനപരമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കുമോ എന്നു തോന്നിയതിനാല്‍ തല്‍ക്കാലം വിട്ടുനിന്നു എന്നുമാത്രം.
http://support.microsoft.com/kb/306902
I will try my best. Ok!
Good Comment on my blog. Thankyou.
From King Blogger.
ശ്രീ, പണക്കിഴി പോയതോ പോയി, ഇനി ഉള്ള പുത്തിയും പോക്കണോ..
Babu Kalyanam ചേട്ടന്‍റെ കമന്റിലെ ലിങ്ക് ആരെങ്കിലും ട്രൈ ചെയ്തു നോക്കിയോ?
It describes about text to speach functionality in Windows. It seems like a good idea. "ലവന്‍ നമ്മളെ വലിപ്പിച്ചെടെയ്" എന്ന് വിന്‍ഡോസില്‍ ടൈപ്പ് ചെയ്‌താല്‍ മതി.
നല്ല അവതരണം ശ്രീ. വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ
ഇതൊരു കൊനഷ്ട് പരിപാടി ആണല്ലോ മാഷേ?
ആഹാ.. ഞാനറിയാതെ ഇവിടെ ഇങ്ങനെയൊരു പരിപാടി നടന്നോ....
ഉത്തരം എനിക്കും അറിയില്ല.. ഈ ചോദ്യമൊട്ടു കേട്ടിട്ടുമില്ല.
ഞാനീനാട്ടുകാരിയല്ലേ......
hiiii
ee blog vaayichu..kure aalochichenkilum swathave mandhabudhiyaaya enikku orutharavum kittiyilla...enthaanaavo ithinte utharam sree?
ശ്രീ,
ആലോചിക്കാം......
അല്ലേല്‍ വേണ്ട --
പിന്നെ ഉത്തരം കണ്ടുപിടിച്ച് അതു മംഗ്ലീഷില്‍ ടൈപ്പു ചെയ്തു കമന്റായി പോസ്റ്റണമെങ്കില്‍ അരത്തച്ചിന്റെ പണിയാ. പോരാത്തത്തിനു ഈ കഫേയിലിരുന്ന് അതു മുഴുവന്‍ ചെയ്തു തീരുമ്പൊ എത്ര സമയമെടുക്കുമെന്നാ വിചാരം? ഞാനിവിട ഓസിനു ബ്രൗസ് ചെയ്യുവല്ല. അതുകൊണ്ടു ടെന്‍ഷനടിപ്പിക്കാതെ ഉത്തരം പ്രസിദ്ധീകരിക്കു.അടുത്ത തവണ വരുമ്പോള്‍ എങ്കിലും അറിയാന്‍ പറ്റുമെന്നു കരുതുന്നു.
ഹി ഹി ഹി..'ഒരു' കണ്ണുപൊട്ടനോടു ഊമക്ക്യു കാര്യം കാണിച്ചു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല്യ.
എന്നുള്ളതാവും ഉത്തരം .
ശ്രീ ഇപ്പോഴാ ഈ പോസ്റ്റ് കണ്ടത്, തല ചൂടു പിടിച്ചു. ഒന്നു വേഗം പറഞ്ഞുതരൂ ഇതിന്റെ ഉത്തരം.
uttaram parayu sreeyettaa.. kozhakkunna chodyam, comments vayichittu pinnem kuzhangi.
Now In Obnoxious Mind
ശ്രീ :) സത്യമായിട്ടും ഞാന്‍ ഈ നാട്ടുകാരി അല്ല ട്ടോ.
valare nannayittundu
ഊമയായ ആള്‍ അന്ധന്റെ കൈ പിടിച്ചു എഴുതിച്ചു മനസ്സിലാക്കുക തന്നെ.. ഇതില്‍ അപ്പുറം മറ്റു വഴികള്‍ ഇല്ല എന്ന് തോന്നുന്നു... മറ്റു സംഗതികള്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞ സ്ഥിതിക്ക് . എന്തായാലും ആശംസകള്‍...
ശ്രീ,
ഉത്തരം പറയാന്‍ മനസ്സില്ല!ഭായ് ഉത്തരം മുട്ടിക്കൽ തുടരുക!
നമ്മുടെ ശ്രീ ഒരു ചോദ്യം തന്നിട്ട് ഇത്രയും ദിവസമായിട്ടും നിങള്‍ക്ക് ആര്‍ക്കും ഉത്തരം കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലല്ലോ...! ഇനിയാരും ഉത്തരം കണ്ടുപിടിച്ചിട്ടും കാര്യമില്ല പണക്കിഴിയും കൊണ്ട് സോമന്‍ ഇതിനകം കടന്നു കളഞ്ഞിരിക്കുന്നു. അതുകൊണ്ട് അന്ധനായ രാമന്റെ ഒരു കാര്യം നിങ്ങള്‍ ഓര്‍ത്തു നോക്കൂ പാവം ഇത്രയും കാലം സമ്പധിചെതു മുഴുവനും നഷ്ട്ടപെട്ടിരിക്കുന്നു ഈ ചോദ്യത്തോട് സഹകരിച്ച സന്മനസ്സുള്ള (ബോറന്മാരായ) ബ്ലോഗ്ഗര്‍മാരെല്ലാം നൂറു രൂപവെച്ച് എന്റെ അക്കൌന്ടിലെക്കിട്ടാല് എനിക്കത് നമ്മുടെ അന്ധനായ രാമന് (ശ്രീ) എത്തിച്ചു കൊടുക്കാന്‍ പറ്റും ഇത് രാമന് നല്ലോരാശ്വാസമാകും എത്രയും പെട്ടെന്ന് സഹകരണം പ്രതീക്ഷിക്കുന്നു.
ലാല്‍ സലാം ബ്ലോഗ്ഗേറെ..........
പ്രിയപ്പെട്ട ശ്രീ ചേട്ടാ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങിട്ടുണ്ട് എനിക്ക് വിസിട്ടേര്‍സിനെ വേണം അതിനെന്ത് ചെയ്യാം കൂടാതെ എന്റെ സൈറ്റില്‍ ഗൂഗുല്‍ ആഡ്സെന്‍സ് വര്‍ക്ക് ആകുന്നില്ല്
ആരെങ്കിലും ആരുടെയെങ്കിലും കാശൂകൊണ്ട്പോയതിനു നമ്മല്‍ എന്നത്തിനാ തലപുകയ്ക്കുന്നതു........
ചുമ്മാതാ, ഉത്തരം കിട്ടാത്തകൊണ്ടാ.....
കഷ്ടം കഷ്ടം ഇനിയും ആരും ഉത്തരം കണ്ടെത്തിയില്യേ ഇതിത്തിരി കടുപ്പം തന്യാട്ടൊ... നാ നോം ദാ.. ഉത്തരം പറഞ്ഞിരിക്കുണുസോമന്‍ മറ്റൊരുത്തന് കാര്യങ്ങല്‍ അങ്ഗ വിക്ഷേപത്തില്‍ കൂടെ ഗ്രഹിപ്പിച്ചു... പിന്നെ കാര്യങ്ങള്‍ എളുപ്പമായല്ലൊ.... !!!ലവന്‍ കാര്യങ്ങല്‍ ഭംഗ്യായ്ട്ട് രാമനെ ധരിപ്പിച്ചു... ന്ന്ത്യേ ....ഉത്തരകിട്ടീല്യെ..... മതി മതി നി ആരും തല പൊകക്കണ്ട...മ്..ഹ്....
രാമന്റെ പണക്കിഴി ഇരുന്ന ഭാഗത്തു ബാലന്‍ രാമന്റെ വിരല്‍ പിടിച്ചു തൊട്ടു കാണിക്കണം..രാമന്‍ തെറ്റിദ്ദരിച്ചു പാവം ബാലനെ ശവമാക്കാതിരുന്നാല്‍ മതിയാരുന്നു...കാര്‌യം മനസ്സിലാക്കിക്കാന്‍ അത് പോരെ...ഇനി കാശ് തിരികെ വേണമെന്നുണ്ടെങ്കില്‍ ബാലന്‍ ഓടിച്ചെന്നു സോമനെ നല്ല പെട പെടച്ച് രാമന്റെ മുന്നില്‍ കൊണ്ടിടുക...സോമന്റെ കരച്ചിലും ...മൂന്നാമതൊരാള്‍[ബാലന്‍] കിഴി കയ്യില്‍ വച്ചു കൊടുക്കുന്നതുമറിയുന്നത് വഴി രാമനു എല്ലാം മനസിലാകുമല്ലോ...എത്...????:) അല്ല പിന്നെ...[അല്ലേല്‍ രാമനെ ദൈവം രക്ഷിക്കും...] ഹൊ ചിന്തിച്ച് ..ബ്രെയിന്‍ ഒരു പരുവമായ്......:)
എനിക്കറിയാമായിരുന്നു ഇതിന്റെ ഉത്തരം സത്യമായിട്ടും...മറന്നു പോയി:(
നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍
Thanks for taking me along Sree.
ഇതുപ്പൊ നല്ലകാര്യ്യായി ലണ്ടനിലെ മണ്ടനോട്യ് ഉത്തരം ചോയിക്കിണ്...
ഉന്തുട്ടായാലും ഞാന്തോറ്റിഷ്ട്ടാ...
kallane pidichingu kondu varika.....pinne andhante munpil kunichu nirthi koombinittu naalu "dhum..dhum" kodukkuka..."aayyo njaanini mottikkille..." ee nilavili pore...andhanu kaaryam manassilaavaan..
http://eadumasika.blogspot.com
ഏട് ബ്ലോഗ് മാഗസിനിലേക്ക് കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com
http://eadumasika.blogspot.com
ഏട് ബ്ലോഗ് മാഗസിനിലേക്ക് കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com
ബുദ്ധിപരമായി ഒന്നും ചെയ്യാതിരിക്കുക.
അല്ലെങ്കില്‍ സോമന്‍ അവസാനം നുണ പറഞ്ഞു ബാലനെ കള്ളനാക്കും...
എന്റെ ശ്രീ... ഞങ്ങളു പാവങ്ങളല്ലേ.. ഈ ചതി ഞങ്ങളൊടു വേണമായിരുന്നോ?
oru Rakshayumilla sreeyetto..
enthina aavasyamillathathokke kaanan pokunnathu?oomakku swantham status nokki irunnal pore?
ഇത്ര നാളായിട്ടും ആരും ഉത്തരം പറയാത്ത സ്ഥിതിക്ക് ഞാന്‍ എന്തെങ്കിലും പറഞ്ഞേ പറ്റൂ. അല്ലെങ്കില്‍ ഭാവി തലമുറ നമ്മേക്കുറിച്ച് എന്താ വിചാരിക്കുക?
ഇതിണ്റ്റെ ഉത്തരം വളരെ ലളിതം. സോമന്‍ പണക്കിഴിയും കൊണ്ടു ഓടിപ്പോയില്ലേ? പിന്നെ രാമനും ബാലനും മാത്രമല്ലേയുള്ളൂ. പണക്കിഴി കാണാതെ വരുമ്പോള്‍ രാമനു സങ്കടം വരും. ആരാ അതെടുത്തതെന്നു ചോദിക്കും. സോമന്‍ ഉത്തരം പറയാതിരിക്കുകയും ബാലന്‍ അടുത്തുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ സംഗതിയുടെ കിടപ്പ് രാമനു പിടികിട്ടാതിരിക്കുമോ? പിന്നെ ബാലന്‍ രാമണ്റ്റെ കയ്യ് തണ്റ്റെ നെഞ്ചില്‍ വയ്ക്കുമ്പോള്‍, ബാലണ്റ്റെ കണ്ണുനീര്‍ വീണ് രാമണ്റ്റെ കയ്യ് നനയുമ്പോള്‍ എല്ലാം പൂര്‍ണ്ണമാകും. (ബോധം കെട്ട് വീഴുന്ന രാമന്‍... "കാശ് പോയി മോളെ..." എന്നൊരു ഇന്നച്ചന്‍ സ്റ്റൈല്‍).
പിന്നെ ഇതൊരു സീരിയല്‍ ആണെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞുള്ള എപിസോഡില്‍, സോമന്‍ തിരിച്ച് വരികയും ബാലനോട് പ്രതികാരം ചെയ്യാന്‍ നടക്കുകയും ചെയ്യും. എന്തിനാണെന്നല്ലേ? പണമെടുത്ത് മാറ്റിയത് ബാലനാണ്. അത് കണ്ടു വന്ന സോമനെ ബാലന്‍ അടിച്ച് റയില്‌വേ ട്രാക്കില്‍ കൊണ്ടു ചെന്നിട്ടു. അതു വഴി വന്ന ഒരു തമിഴന്‍ (തമിഴനാണെങ്കിലും നന്തായി മളയാളം പറഞ്ചും) സോമനെ രക്ഷിച്ച് തിരുച്ചിയില്‍ തണ്റ്റെ വീട്ടില്‍ ദത്തു പുത്രനായി വളര്‍ത്തി. തമിഴണ്റ്റെ എക്സ്പോര്‍ട്ടിംഗ് കമ്പനിയുടെ മുതലാളി (എന്തു എക്സ്പോര്‍ട്ട് എന്നൊന്നും ചോദിക്കരുത്, മൊത്തം ഒരു 500 കോടിയുടെ ആസ്തി കാണും അത്ര തന്നെ) ആയ സോമന്‍ ഒരു ദിവസം വളര്‍ത്തച്ചനോട് യാത്ര പറഞ്ഞിറങ്ങുന്നു. ഒപ്പിട്ട കുറെ ബ്ളാങ്ക് ചെക്കുകളും നാലഞ്ച് എപിസോഡിണ്റ്റെ കണ്ണീരുമായി തമിഴന്‍ സോമനെ യാത്രയാക്കുന്നു. പിന്നീടു വരുന്ന 80 എപിസോഡുകളില്‍ ബാലണ്റ്റെ ചതി രാമനെ പറഞ്ഞ് മനസ്സിലാക്കാന്‍ പാടുപെടുന്ന സോമണ്റ്റെ കഥയാണ്. അതിനടുത്ത 190 എപിസോഡുകളില്‍ ബാലനോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന രാമനും, രാമണ്റ്റെ പ്രതികാരത്തിനു പാത്രമാകുന്ന ബാലനും കളം നിറഞ്ഞു കളിക്കും. പിന്നേയും ഒരു പത്തിരുന്നൂറു എപിസോഡ് കഴിയുമ്പോള്‍ മരണക്കിടക്കയില്‍ കിടന്നുകൊണ്ട് ബാലന്‍ പറയും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന്.
എന്താ സംഭവിച്ചത്? സോമന്‍ പണക്കിഴിയുമായി ഓടിപ്പോയി. ബാലന്‍ അത് കണ്ടു വന്നു. ഇടയില്‍ വച്ചുള്ള കഥകളെല്ലാം സോമന്‍ പറഞ്ഞ നുണക്കഥകളായിരുന്നു! വീണ്ടും അന്തമില്ലാതെ എപിസോഡുകള്‍. വീണ്ടും പ്രതികാരം, പ്രതിപ്രതികാരം. ബാലന്‍ മരിക്കുന്നില്ല. അല്ല, ആരും മരിക്കുന്നില്ല കുറച്ചു സപ്പോര്‍ട്ട് കാസ്റ്റ് ഒഴികെ. The show must go on...
(എന്നെ തല്ല്യാ ഞാന്‍ കേസു കൊടുക്കും... വേണങ്ക്യേ ഒന്ന് ചീത്ത പറഞ്ഞോളൂ)
uthharam ariyilla.enthaacheyyaa ?:(
ശ്രീ , ഉത്തരം കിട്ടാത്ത ഒരു ചോദ്യവും ഈ ലോകത്യില്‍ ഇല്ല അല്ലേ ...അപ്പോള്‍ പൈന്‍ ഇതന്റെ ഉത്തരം ............ഞാന്‍ ഒരു ഉത്തരം പറയട്ടെ ... യാത്ര മദ്ധ്യേ അവര് ഒരു ഭോചന ശാലയില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നു .. ഭക്ഷണം ഒന്ന് മാത്രം ആണ് മനുഷ്യനു ഉപേക്ഷിക്കാന്‍ പറ്റാത്ത വില കുടിയ വസ്തു .............
ഭകഷണം കഴികുന്ന്തിന്ടയില്‍ ബാലന് അവിടെ നിന്ന് മാറി നില്‍ക്കാം .. പണം കൊടുക്കുന്ന സമയത്ത് രമേന്‍ പണക്കിഴി തപ്പുമലോ.... പക്ഷെ ഇവിടെ ഒരു പ്രശ്നം ഉണ്ട് , ബാലനെ സംശയിക്കാന്‍ ഇത് കാരണം ആകാം , ബാലന്‍ അപ്പോള്‍ പണക്കിഴി എടുത്തു എന്ന് കരുതിയാലോ ... അപ്പോള്‍ പണക്കിഴി കാണാതെ പൊയ ഏന് രാമന് മനസ്സില്‍ ആയി ഏന് തോനുംപോള്‍ രംഗത്ത് വരുക , പിനയൂം കുഴപം അത് സോമന്‍ താനെ എടുത്തു എന്ന് എങ്ങിനെ രാമന്‍ മനസില്‍ ആക്കും ?? ഇതിന്റെ ഉത്തരം എനിക്ക് അയച്ചു തരുക കേട്ടോ . നല്ല ചോദ്യം കേടോ .
--
smitha.arackal /Mekhamalhar
medical&health care
port of spain
kottayam
Balan can give some of his money to Raman. So Raman looks for his bag to put the money in it then realises that it is missing!! But how can he know that Soman has taken it??
Since Balan has given some money, more chance is that Soman has taken the purse.
Balan gives his purse to Raman so he looks for his old purse, to put his money in the new one. Unable to see his purse Raman realises that the purse is missing!! Since Soman is missing, Raman can think it should have taken by Soman.
- Dhanesan
അറിയില്ല്ല ശ്രി ചെട്ടാാാാാാാാാാ
ശ്രീ എനിക്ക് ഉത്തരം അറിയില്ല ഇത് തെറ്റ് ഉത്തരം ആനെങ്കിൽ ശരിയുത്തരം പറയണം.പ്ലീസ്.......[എന്റെ ഉത്തരം]...കന്ദയൽ കൊണ്ടു പൊകുന്നയാളെ രണ്ട് വീക്ക് വീക്കി പണം തിരിചെല്പിക്കുക.
ഉത്തരം പറയാനുള്ള ശ്രമത്തില്‍ ആ പണം നഷ്ടപ്പെട്ട രാമനോട് (രാമന്‍ തന്നയല്ലേ) ഒന്ന് സഹതപിക്കാന്‍ പോലും ആര്‍ക്കും തോന്നിയില്ലല്ലോ. ചോദ്യം ചോദിച്ച ശ്രീയാകട്ടെ ഇടക്ക് വെച്ച് സ്ഥലം വിടുകയും ചെയ്തിരിക്കുന്നു. എതായാലും രാമന്റെ ഒരു വിധി...
കുറേ ദിവസമായി കാത്തിരിക്കുന്നു.
101 കഴിഞ്ഞിട്ടും ഉത്തരം പോയിട്ട് ഒരു കഴുകക്കോലു പോലും കാണാനില്ല.
ഞാൻ ചിന്തിച്ച് ഒരു പൊട്ടത്തരവും കിട്ടുന്നുമില്ല.
എന്നാലും ഒരു ചോദ്യമുണ്ട്
ബാലൻ ഒരു മണി കിലുക്കിയാൽ രാമൻ മണി..മണി...എന്റെ മണി, ക്യാഷ് എന്നെങ്ങാനും പറഞ്ഞ് ഓർമ വരുമൊ?
ഈ പോക്ക് ശരിയാവൂല...
ആരെങ്കിലും സഹായിച്ചെ പറ്റൂ
manoharam
oru piduthavum ellyalo sree..
enthaayaalum utharam kitumbol areekkanam tou..
hha very nice...balanu ariyamallo raman evide mny sooshikuka ennu so balnu avnte hand pidichu ramnte pocket or bag where ever he keeping money avide thappi nokkikude... ramnu apol manssilakumalllo ... if 3 are frds so he can easily convert his msg to him...kannila enkil they had quality to recognise tuch smell etc...so better balan ramnte hand pidichu money bag koduthu nokkikua....
y sree where were you?? ente replyku oru approval tharu... is it crct or not?
smitha ചേച്ചീ...
കൃത്യമായി ഒരുത്തരമുള്ള ചോദ്യമാണോ ഇതെന്ന് ഇപ്പോഴും എനിയ്ക്കറിയില്ല. പലയിടത്തും പറഞ്ഞു കേട്ട ഒരു ചോദ്യമാണ് ഇത്. എന്നാല്‍ ആരുമൊട്ട് ശരിയുത്തരം പറഞ്ഞിട്ടുമില്ല. ബ്ലോഗില്‍ ഇട്ടാല്‍ അറിയാവുന്നവരാരെങ്കിലുമുണ്ടെങ്കില്‍ ഇതൊനൊരു പരിഹാരമുണ്ടാകുമല്ലോ എന്നോര്‍ത്തു. പക്ഷേ ഇതു വരെ അങ്ങനെ ഒരുത്തരം ലഭിച്ചിട്ടുമില്ല.
പിന്നെ ചേച്ചി പറഞ്ഞതു പോലെ പണക്കിഴി സൂക്ഷിയ്ക്കുന്ന സ്ഥലം കൈ കൊണ്ട് തപ്പി നോക്കിക്കുകയോ രാമന്റെ കൈ പിടിച്ച് എഴുതി കാണിയ്ക്കുകയോ (രണ്ടു പേര്‍ക്കും ഒരേ ഭാഷ കൈകാര്യം ചെയ്യാമെങ്കില്‍ മാത്രം) ചെയ്യാം. പക്ഷേ പണക്കിഴി ഇരിയ്ക്കുന്ന സ്ഥലം/ബാഗ് തപ്പി, അത് നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയാലും അത് ആരെടുത്തു എന്ന് മനസ്സിലാക്കിക്കുക എന്നത് അപ്പോഴും പ്രശ്നം തന്നെ.
ഇരുവര്‍ക്കും മനസ്സിലാക്കാനാകുന്ന ഒരു ഭാഷയുണ്ടെങ്ങ്കില്‍ കൈ പിടിച്ച് എഴുതിപ്പിച്ച് മനസ്സിലാക്കുക എന്ന ഒരു പരിഹാരമാണ് എനിയ്ക്ക് ഏറ്റവും അനുയോജ്യമായി തോന്നിയത്.
oru dubt.... sree aprnju 3perum nalla frds anu ennu alle...kannukantha alaku othiri vere qualities undu...so avrku sense cheyan eluppamanu.... money bag manssialkum..pakshey avnu thottal ariyamallo balenyum somaneyum...even we can also understand our best frds na ... like tht orlau aduhtu undenghil ahtu balan enu mansiilakan ramanu sadhikum...avne kudathey ramnte mnybag karayam ariyunnth soman alle... so ithnk raman will ask himself ennu..where is soman ?avanao ennu chodhikum
smitha ചേച്ചീ...
കണ്ണു കാണാത്തവര്‍ക്ക് മറ്റു സെന്‍സുകള്‍ (ശബ്ദം, സ്പര്‍ശം) കൂടുതലായിരിയ്ക്കും എന്നത് ശരി തന്നെ. അങ്ങനെ അവര്‍ക്ക് സുഹൃത്തുക്കളെയും ചുറ്റുപാടുകളേയും തിരിച്ചറിയാന്‍ കഴിയും എന്നതും നേര്. പക്ഷേ, ഇവിടെ അങ്ങനെ ഒരുത്തരമാണോ വേണ്ടത് എന്ന് നിശ്ചയമില്ല. (ഞാനാദ്യം പറഞ്ഞല്ലോ ശരിയുത്തരം എന്തെന്ന് എനിയ്ക്കും ഇതു വരെ വ്യക്തമായറിയില്ല)
എന്തായാലും ഈ ചോദ്യത്തിനു വേണ്ടി സമയം കണ്ടെത്തിയതിനു നന്ദി ചേച്ചീ :)
ഏകദേശം പത്തു മാസം പിടിച്ചു നില്‍ക്കുന്ന ഒരു പോസ്റ്റ് !
അഭിനന്ദനങ്ങള്‍ ശ്രീ
കൃത്യമായ ഒരു ഉത്തരം ഇല്ലെന്നു തന്നെ ആണ് എനിക്കും തോന്നുന്നത്.. പണ്ട് കാലം മുതല്കെ മൊബൈലില്‍ വരുന്ന ഒരു മെസ്സേജ് ആണ് ഇത്.. പുറത്തൊക്കെ എഴുതി കാണിച്ചാല്‍ തന്നെ അന്ധന് നമ്മുടെ ലിപി അറിഞ്ഞെന്നു വരില്ല.. അത് കൊണ്ട് ഈ ചര്‍ച്ച നീണ്ട പോകും..
ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്രം കിട്ടിയില്ല ശ്രീ ... ഞാന്‍ ശ്രെമിച്ചു നോക്കുന്നുണ്ട് ..
thanks annnaaaaaaaaaaaaaa
ഇത്രയും കാലം ഒരു പോസ്റ്റിവിടെ കിടന്നിട്ടും ശരിയുത്തരം ഇനിയും വന്നില്ലല്ലോ? ഇനിയെന്തു ചെയ്യും? .ഇക്കാര്യം പറഞ്ഞു മറ്റൊരു പോസ്റ്റിട്ടു നോക്കൂ!
വളരെ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്.. ആരും ശരിയായ ഉത്തരം നല്‍കിയില്ല.. അതോ കൊണ്ട് ഞാന് ഉത്തരം പറയൂല.. സുല്ലിട്ടാല്‍ ഉത്തരം പറയട്ടോ..
ശ്രീ,
അദ്യം തമാശയാണെന്ന് കരുതി, വിട്ട്‌നിന്നു. സംഗതി സിരിയസാണല്ലെ.
എന്റെ ഉത്തരം,
ഊമയായ ബാലനും, ബധിരനായ രാമനും കൂട്ടുകരല്ലെ. അവർ തമ്മിൽ ഒരു കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കും. ഒന്നുകിൽ വിരൽതൊട്ട് പറയുന്ന രീതി Tactile Fingerspelling, Tactile Sign Language അല്ലെങ്കിൽ speechreading എന്നീ രീതികളിലൂടെയാണ് ബധിരരും മൂകരും തമ്മിലുള്ള ആശയവിനിമയ രൂപം. കൈവെള്ളയിൽ എഴുതുന്ന പതിവും നിലവിലുണ്ട്. എന്തായാലും അവർ സുഹൃത്തുകളാണെന്ന നിലക്ക്, ഒരു ആശയവിനിമയ രീതി ഉണ്ടാവാതിരിക്കില്ല. ബാലൻ അതുപയോഗിക്കുമെന്ന് കരുതുന്നു.
സൂര്യഭാഗവാന്‍ ...
പത്തു മാസമല്ല, ഇപ്പോ ഒന്നര വര്‍ഷമായി മാഷേ. :)
ശ്രീ............
കൃത്യമായ ഒരു ഉത്തരം ഇല്ലെന്നു തന്നെ ആണ് എനിക്കും തോന്നുന്നത്.
മഴവില്ല് ...
ശരി ചേച്ചീ, ശ്രമിയ്ക്കൂ...
സൂസ് ...
:)
Mohamedkutty മുഹമ്മദുകുട്ടി മാഷേ...
ഹ ഹ. അതു കൊണ്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
നന്ദി.
ഇഷ്ടിക ...
എല്ലാരും സുല്ലിട്ട പോലെ തന്നെ ആണ് :)
Helper | സഹായി ...
ഇത്തരം ആശയ വിനിമയ രീതികളെ കുറിച്ച് വിവരിച്ചതിനു നന്ദി മാഷേ.
ഇത്രയും കാലത്തിനു ശേഷവും ഈ പോസ്റ്റ് ശ്രദ്ധിച്ചതില്‍ സന്തോഷം :)
uthram kittyo
കണ്ണ് പൊട്ടന്റെ കൈ പിടിച്ച് ഊമ എഴുതിപ്പിച്ചു.
ഇപ്പോഴാണ് ഈ പോസ്റ് കണ്ടത്.വളരെ കൗതുകം തോന്നിയത് കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കി .എന്റെ മനസ്സിൽ തോന്നിയ ഒരു ഉത്തരം ഇതാണ്
സോമൻ പണക്കിഴി മോഷ്ടിച്ചു കൊണ്ടുപോകുന്നത് ഊമയായ ബാലൻ
കണ്ടിരുന്നു .അയ്യാൾ സോമന്റെ പിന്നാലെ പാഞ്ഞു ചെന്നു.എന്നാൽ ബാലൻ പിന്നാലെ വരുന്ന ശബ്ദം പൊട്ടനായ സോമൻ കേട്ടില്ല .ബാലൻ പിന്നിലൂടെ ചെന്ന് സോമനെ പിടിച്ചു നിർത്തി നന്നായി ഒന്ന് പെരുമാറി .മർദിച്ചു അവശനായ സോമനെയും കൂട്ടി ബാലൻ രാമന്റെ അടുക്കൽ ചെന്നു.ആദ്യം സോമൻ സത്യം പറയാൻ കൂട്ടാക്കിയില്ലെങ്കിലും രണ്ടു പൊട്ടീര് കൂടി കിട്ടിയപ്പോൾ സോമൻ സത്യമെല്ലാം രാമനോട് ഏറ്റു പറഞ്ഞു പണം തിരികെ കൊടുത്തു .
ഇതായിരിക്കാം സംഭവിച്ചത് അല്ലെ.?
Post a Comment