Monday, May 18, 2009

രംഗന്‍‌തിട്ട പക്ഷി സങ്കേതത്തില്‍ നിന്ന്

1.

2.

3.

4.

5.

6.

7.

8.

9.

10.

ബാംഗ്ലൂര്‍ - മൈസൂര്‍ റൂട്ടില്‍ മൈസൂരിന് 18-20 കിലോമീറ്റര്‍ മുന്‍‌പാണ് രംഗന്‍‌തിട്ട സ്ഥിതി ചെയ്യുന്നത്. മാണ്ട്യ ജില്ലയില്‍ ശ്രീരംഗപട്ടണം ബസ് സ്റ്റാന്റില്‍ നിന്ന് ഏതാണ്ട് അഞ്ചെട്ട് കിലോമീറ്റര്‍ ഉള്ളിലായിട്ടാണ് രംഗന്‍‌തിട്ട പക്ഷി സങ്കേതം.

Open billed storks, Painted storks, Meal partners, Snowy egret, Greater Thick Knee, White Ibis, Stone Plougher, Spoonbills, River Terns, Patridge, Cormorants, Herons, Snake birds... ഇങ്ങനെ ഒട്ടനേകം തരത്തില്‍ പെട്ട പക്ഷികളുടെ ആവാസസ്ഥനമാണ് രംഗന്‍‌തിട്ടയിലെ ഈ പക്ഷി സങ്കേതം. മാത്രമല്ല ഇവയില്‍ പല പക്ഷികളുടേയും ആസ്ഥാനം സൈബീരിയ, ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ ദൂര ദേശങ്ങളാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവിടെ ഇങ്ങനെ കുറേ ഇനത്തില്‍ പെട്ട പക്ഷികള്‍ ഉണ്ട് എങ്കിലും സന്ദര്‍ശകര്‍ക്ക് അടുത്ത് ചെന്ന് കാണാന്‍ നിവൃത്തിയില്ല. അവരുടെ ബോട്ടില്‍ ആ തടാകത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ എടുത്ത ചിത്രങ്ങളില്‍ ചിലതാണ് ഇവ. പലതും അടുത്തു കാണാന്‍ പറ്റാതിരുന്നതിനാലും ബോട്ട് നീങ്ങുന്നതിനിടയില്‍ എടുക്കേണ്ടി വന്നതിനാലും ചിത്രങ്ങള്‍ അത്ര വ്യക്തമല്ലാത്തതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല.

മാത്രമല്ല, നിറയെ ചീങ്കണ്ണികള്‍ ഉള്ള തടാകമാണ് ഇത്. വലുതും ചെറുതുമായ ചീങ്കണ്ണികള്‍ പാറപ്പുറത്തും തീരങ്ങളിലും വിശ്രമിയ്ക്കാന്‍ കിടക്കുന്ന കാഴ്ചയും തടാകത്തിലൂടെയുള്ള യാത്രയ്ക്കിടയില്‍ സാധാരണമാണ്. പക്ഷേ, നമ്മുടെ ബോട്ട് അടുത്തെത്തുമ്പോഴേയ്ക്കും ഇവര്‍ മുങ്ങിക്കളയും. അതു കൊണ്ട് ഈ കാണുന്നവയല്ലാതെ വേറെ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ സാ‍ധിച്ചില്ല.
******
ഏതാണ്ട് ഇതേ സമയത്ത് നമ്മുടെ സൂവേച്ചി നടത്തിയ മൈസൂര്‍ യാത്രയുടെ വിവരണം ഇവിടെ വായിയ്ക്കാം. :)

123 comments:

ശ്രീ May 18, 2009 at 8:34 PM  

കഴിഞ്ഞയാഴ്ച രംഗന്‍തിട്ട പക്ഷി സങ്കേതം സന്ദര്‍ശിയ്ക്കാന്‍ പോയപ്പോള്‍ കിട്ടിയ ചില ചിത്രങ്ങള്‍...

Stone Plougher, Spoonbills, Openbill stork, White Ibis, River Terns, Patridge, Cormorants,Egret, Herons, Snake birds... ഇവയൊക്കെ ആണ് ഈ കൂട്ടത്തില്‍ ഉള്ളവര്‍ എന്നാണ് അവിടുത്തെ ഒരു ഗൈഡ് പറഞ്ഞു തന്നത്

nandakumar May 18, 2009 at 9:00 PM  

ദ് ദെവിടെ സ്ഥലം? ദെപ്പോ പോയി? ദെന്ന് പോയി?

സ്ഥലത്തെ കുറിച്ചു പറഞ്ഞു തന്നാല്‍ എനിക്കും പോകാമായിരുന്നു. അതോ ഞങ്ങളൊന്നും പോണ്ടാന്നാണോ?

ഹരിശ്രീ May 18, 2009 at 10:05 PM  

ശോഭി,

ഇതില്‍ എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് രണ്ടാമത്തെ ചിത്രം ആണ്.

:)

ബഷീർ May 18, 2009 at 10:08 PM  

കൊള്ളാ‍ാം തപസ്സ് ചെയ്യുന്ന ചിത്രം..:)

പക്ഷി പിടുത്തം എന്ന് തുടങ്ങി ?

സു | Su May 18, 2009 at 10:28 PM  

ശ്രീ, ഞാനും അവിടെയൊക്കെ പോയിവന്നു. :)

Calvin H May 18, 2009 at 10:45 PM  

ഇതു നമ്മടെ കൊച്ച...
വീട്ടിനു പൊറകിലെ വയലില്‍ കണ്ട് :)
ചുമ്മാ...

രണ്ടാമത്തെ ഫോട്ടോ ഏറ്റവും നല്ലത്

Anonymous May 18, 2009 at 11:29 PM  

എല്ലാ ചിത്രങ്ങളും ഇഷ്‌ട്ട‌പ്പെട്ടു..അവസാന ചിത്രം ഏറെ ഇഷ്‌ട്ടം..

അരുണ്‍ കരിമുട്ടം May 18, 2009 at 11:59 PM  

കുറേ നാളിനു ശേഷം കുറേ നല്ല ചിത്രങ്ങളുമായി ഇതാ ശ്രീ വീണ്ടും
:)

Sukanya May 19, 2009 at 12:01 AM  

ശ്രീ : ആദ്യ ചിത്രം ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന കൊക്കിന്റെത് വളരെ നന്നായി. ഇതൊക്കെ എങ്ങനെ ഇത്ര നന്നായി എടുത്തു?

കുഞ്ഞന്‍ May 19, 2009 at 1:02 AM  

ശ്രീക്കുട്ടാ..

ചിത്രങ്ങള്‍ മനോഹരം ഇതും മൊബൈല്‍ ക്യാമറയാല്‍ എടുത്തതാണൊ..?

ഹമ്മൊ.. ആ പക്ഷികളുടെ പേര് എഴുതിയത് വായിച്ചിട്ട് ആകെ സ്നേക് ബേഡ് മാത്രമാ പുടികിട്ടിയത് മറ്റുള്ളതെല്ലാം കടികട്ടി..വല്ല കാക്കാന്നൊ,മൈന,തത്ത കുയില്‍ എന്നൊക്കെ പേരിടാനുള്ളതിന്..ശിവ ശിവ..

the man to walk with May 19, 2009 at 1:27 AM  

nannayi.
:)

[ nardnahc hsemus ] May 19, 2009 at 1:50 AM  

പക്ഷി സങ്കേതം എന്നൊക്കെ കേട്ടപ്പോ ഞാനൊരു 10-20 ഇനത്തിനെ പ്രതീക്ഷിച്ചാ വന്നെ... ഇതിപ്പൊ ആകെ മൊത്തം ടോട്ടലായിട്ട് ഇരുപത് കൊറ്റിയേ ഉള്ളൂലോ ചുള്ളാ?

:)
ഗൊള്ളാംസ്!!

പകല്‍കിനാവന്‍ | daYdreaMer May 19, 2009 at 2:12 AM  

:)
നന്നായി..
ആ പേരുകള്‍ ഇത്തിരി കടുത്തു പോയി..
പോകുന്ന വഴി കൂടി കൃത്യമായി പറഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു.. :)

ബൈജു (Baiju) May 19, 2009 at 2:32 AM  

ചിത്രങ്ങളൊക്കെ നന്നായി ശ്രീ....അവസാന ചിത്രം കൊക്കുകളുടെ സംസ്ഥാനസമ്മേളനത്തിന്‍റ്റേതാണോ?

BS Madai May 19, 2009 at 2:36 AM  

Sree,

nalla chithrangal. you could have add more details abt the place and location. thanx.

ശ്രീ May 19, 2009 at 3:47 AM  

നന്ദേട്ടാ... കഴിഞ്ഞ ആഴ്ച അങ്ങനെ ഒരു യാത്ര പോയി. ഡീറ്റയിത്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ കമന്റിനു നന്ദീട്ടോ.
ശ്രീച്ചേട്ടാ... നന്ദി.
ബഷീര്‍ക്കാ... ഹ ഹ. ചുമ്മാ... :)
സൂവേച്ചീ... നന്ദീട്ടോ.
ശ്രീഹരീ... ച്ഛേ! വയലില്‍ കാണുന്ന സാധാ കൊക്കാണെന്നും പറഞ്ഞ് ഇവന്മാരെ കൊച്ചാക്കല്ലേ... (ഇനി ശരിയ്ക്കും ലവന്മാര്‍ കൊക്ക് തന്നെ ആണോ ആവോ) ;)
ബ്ലോഗിങ്ങ് പയ്യന്‍... നന്ദീട്ടോ.
അരുണ്‍...അങ്ങനെ പോസ്റ്റാക്കാനും മാത്രം ചിത്രങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ആണ് ഒന്നും ഇടാതിരുന്നത്. നന്ദി :)
സുകന്യ ചേച്ചീ... അത് ഞങ്ങളുടെ ഭാഗ്യത്തിനു കിട്ടിയ ചിത്രമാണ്. ഞങ്ങള്‍ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോള്‍ ആശാന്‍ തപസ്സും നിര്‍ത്തി സ്ഥലം വിട്ടു. :)
കുഞ്ഞന്‍ ചേട്ടാ...
നമ്മുടെ സൌകര്യത്തിന് അങ്ങനെ ഒക്കെ വിളിച്ചാലും മതിയെന്നേ... :) (ഇത് മൊബൈലില്‍ എടുത്തതല്ല കേട്ടോ)
the man to walk with... നന്ദി.
സുമേഷേട്ടാ... എല്ലാ ചിത്രങ്ങളും ഇവിടെ ചേര്‍ത്തിട്ടില്ല. പല പക്ഷികളേയും അടുത്തു കാണാന്‍ കിട്ടിയില്ല. :(
പകല്‍‌ക്കിനാവന്‍ മാഷേ...
വഴി കുറേക്കൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട് ട്ടോ. നന്ദി.
ബൈജു മാഷേ... ഹ ഹ. അത് സംസ്ഥാന സമ്മേളനം തന്നെ ആണെന്നാണ് തോന്നുന്നത്.
BS Madai...
കുറച്ചു കൂടി വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട് കേട്ടോ. നന്ദി.

Typist | എഴുത്തുകാരി May 19, 2009 at 4:39 AM  

പക്ഷിസങ്കേതം എന്നു കേട്ടപ്പോള്‍ കൂടുതല്‍ പക്ഷികളെ പ്രതീക്ഷിച്ചു. ഇതും കൊക്കിന്റെ വകയിലൊരു ബന്ധുവാകുമായിരിക്കും..

Shaivyam...being nostalgic May 19, 2009 at 5:18 AM  

Enjoyed...

The Eye May 19, 2009 at 5:46 AM  

Nice pics...

Vivaranavum nannayirinnu....

ഹന്‍ല്ലലത്ത് Hanllalath May 19, 2009 at 6:03 AM  

ഒരു ദിവസം ഞാനും പോകും.... :)

നരിക്കുന്നൻ May 19, 2009 at 6:51 AM  

ചിത്രങ്ങളും വിശദമായ വിവരവും നന്നായി. ഞാൻ കാണാൻ ഇനിയുമെത്ര സ്ഥലം ബാക്കി.

അനില്‍@ബ്ലോഗ് // anil May 19, 2009 at 8:25 AM  

പടങ്ങള്‍ക്ക് നന്ദി ശ്രീ.

ആ മുതലയും പക്ഷികളും ദോസ്തുക്കളാണോ?
:)

Anil cheleri kumaran May 19, 2009 at 10:11 AM  

പടങ്ങളെല്ലാം നന്നായിട്ടുണ്ട്.

Lathika subhash May 19, 2009 at 10:18 AM  

രംഗന്‍തിട്ട പക്ഷി സങ്കേതത്തെക്കുറിച്ചു കേട്ടിട്ടേയുള്ളൂ.
ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പോകാനൊരാഗ്രഹം.
നന്ദി ശ്രീ..

ആർപീയാർ | RPR May 19, 2009 at 12:35 PM  

ഒരു സ്വകാര്യം ചോദിക്കട്ടേ .....

ഇതേതാ കാമറ..

കൊള്ളാട്ടോ...

Jayasree Lakshmy Kumar May 19, 2009 at 4:32 PM  

മനോഹരം ശ്രീ. ഇതിനെ കുറിച്ച് സു ഇട്ട പോസ്റ്റും കണ്ടിരുന്നു. :)

ശ്രീ May 19, 2009 at 7:32 PM  

എഴുത്തുകാരി ചേച്ചീ... എടുത്ത എല്ലാ ചിത്രങ്ങളും പോസ്റ്റാക്കിയില്ല. നന്നായി തോന്നിയവ മാത്രമേ ഇട്ടിട്ടുള്ളൂ.
Shaivyam...being nostalgic... നന്ദി മാഷേ.
The Eye... സ്വാഗതം, സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
hAnLLaLaTh... പോയി നോക്കൂ... നഷ്ടമാകില്ല.
നരിക്കുന്നന്‍ മാഷേ... ഒരിയ്ക്കല്‍ പോയി നോക്കെന്നേ... :)
അനില്‍ മാഷേ... ആയിരിയ്ക്കണം. ഇവിടെ ആ പക്ഷികളൊന്നും മുതലകളെ പേടിയ്ക്കുന്നതായി തോന്നിയില്ല. :)
കുമാരേട്ടാ... നന്ദി.
ലതി ചേച്ചീ... നന്ദി, പോയി നോക്കൂ... :)
ആര്‍പീയാര്‍ മാഷേ... നന്ദി. (കൊഡാക് v1003 യിലും സുഹൃത്തിന്റെ സോണിയിലുമാണ് ഇവ എടുത്തത്)
ലക്ഷ്മീ... സൂവേച്ചിയും ഏതാണ്ട് ഇതേ സമയത്ത് അവിടെയൊക്കെ പോയിരുന്നു എന്നത് പിന്നെയാണ് അറിഞ്ഞത്. പോസ്റ്റ് ഞാനും കണ്ടിരുന്നു, നന്ദി. :)

sojan p r May 19, 2009 at 11:14 PM  

ശ്രീ വളരെ നല്ല ചിത്രങ്ങള്‍.ഒരുമരത്തില്‍ ഇത്രയധികം വലിയ പക്ഷികളുടെ കൂട്ടം ആദ്യമായാണു കാണുന്നത്.അറിയാതെ തടാകത്തിനടുത്ത് ചെന്നാല്‍ ചീന്കന്നികള്‍ പണി തരുമോ?

Aluvavala May 20, 2009 at 12:01 AM  

കറക്കമാണല്ലേ പരിപാടി....കൊള്ളാം...ഞാനും പോകും അടുത്ത അവധിക്ക്...!

anupama May 20, 2009 at 1:13 AM  

dear sree,
the lonely stork is beautiful........last time when i was in mysore,i missed this destination!
these travellings help us get recharged.
sasneham,
anu

മണിഷാരത്ത്‌ May 20, 2009 at 8:34 AM  

രംഗന്‍ തിട്ട പരിചയപ്പെടുത്തിയതിന്‌ നന്ദി

Areekkodan | അരീക്കോടന്‍ May 20, 2009 at 10:58 AM  

രന്‍ഗന്‍തിട്ടുവില്‍ പോകുമ്പോഴെല്ലാം കാണുന്നത്‌ ഈ പക്ഷികളെയാണ്‌.പടങ്ങള്‍ മനോഹരമായിരിക്കുന്നു.

smitha adharsh May 20, 2009 at 11:55 AM  

അത് ശരി,അപ്പൊ ശ്രീയും തുടങ്ങിയോ കറക്കം?
നന്നായിരിക്കുന്നു,വിവരണവും,ചിത്രങ്ങളും..

ഹരീഷ് തൊടുപുഴ May 20, 2009 at 6:32 PM  

കൂടുതല്‍ വിവരണങ്ങളും ചിത്രങ്ങളും പ്രതീക്ഷിച്ചിരുന്നു..

ചീങ്കണ്ണിയെയൊന്നും പേടിയില്ലേ!!!

പൊറാടത്ത് May 20, 2009 at 7:45 PM  

ഈ പരിചയപ്പെടുത്തലിന് നന്ദി ശ്രീ...

Anonymous May 21, 2009 at 4:52 AM  

ഇത്രയും കാലമായിട്ടും അവിടെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും രംഗന്‍ തിട്ട സന്ദര്‍ശിക്കണം, ഫോട്ടോ കണ്ടു നന്നായി ഇഷ്ട്ടപ്പെട്ടു .

മൂര്‍ത്തി May 21, 2009 at 11:00 AM  

കൊള്ളാം ശ്രീയേ..

Anonymous May 22, 2009 at 10:29 AM  

കൊള്ളാലോ വീഡിയോണ്‍.
ഇങ്ങനേം ബ്ലോഗ് എഴുതാം ല്ലേ..!
ഇഷ്ടായിട്ടാ..

മുക്കുറ്റി May 24, 2009 at 5:59 AM  

ചിത്രങ്ങള്‍
ഉഗ്രനായി.....!!!!

ചേച്ചിപ്പെണ്ണ്‍ May 25, 2009 at 2:03 AM  

Pls tell me how to comment in malayalam

Sudhi|I|സുധീ May 25, 2009 at 10:50 PM  

Kollalo! Onnu poyi korachu pakshinem kandittu thanne vere kaaryam :D

ഷാനവാസ് കൊനാരത്ത് May 27, 2009 at 1:42 AM  

നല്ല ചിത്രങ്ങളാണ്, ശ്രീ.

വീകെ May 27, 2009 at 4:26 AM  

നല്ല ചിത്രങ്ങൾ ശ്രീ...

ആശംസകൾ.

ശ്രീ May 27, 2009 at 5:54 AM  

സോജന്‍ ...ആ സ്ഥലത്തേയ്ക്ക് ചെല്ലാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. ചീങ്കണ്ണികള്‍ പണി തന്നുകൂടായ്കയില്ല ;)

ആലുവവാല ... തീര്‍ച്ചയായും പോകണം മാഷേ :)

anupama ... അടുത്ത തവണ സന്ദര്‍ശിയ്ക്കാന്‍ ശ്രമിയ്ക്കൂ...

മണി ഷാരത്ത്... നന്ദി മാഷേ.

അരീക്കോടന്‍ മാഷേ... നന്ദി.

സ്മിതേച്ചീ... ഒരു അവസരം വന്നപ്പോള്‍ സുഹൃത്തുക്കളോടൊത്ത് പോയി. :)

ഹരീഷേട്ടാ... അത്രയധികം ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചില്ല. പിന്നെ, ചീങ്കണ്ണിയെ നമ്മള്‍ ബോട്ടിലിരുന്നല്ലേ കാണുന്നുള്ളൂ.

പൊറാടത്ത് മാഷേ... നന്ദി.

പണ്യന്‍കുയ്യി ... അടുത്ത തവണ മറക്കാതെ പോകൂ...

മൂര്‍ത്തി മാഷേ... നന്ദി

വിബി ... നന്ദി മാഷേ

മുക്കുറ്റി ... വളരെ നന്ദി.

chechippennu ... അവിടെ ബ്ലോഗില്‍ മറുപടി ഇട്ടിട്ടുണ്ട് ട്ടോ.

Sudheesh|I|സുധീഷ്‌.. തീര്‍ച്ചയായും പോയി വരൂ...

BABU ... നന്ദി :)

ഷാനവാസ് കൊനാരത്ത് ... നന്ദി മാഷേ

വീ കെ ... നന്ദീട്ടോ

poor-me/പാവം-ഞാന്‍ May 28, 2009 at 5:04 AM  

പ്പൊ ശ്രീ ഒരു പക്ഷി നിരീക്ഷകനാണു അല്ലെ? ശരി ശരി

priyag May 30, 2009 at 4:12 AM  

kalakkan photos. camera ethanu?

വരവൂരാൻ May 30, 2009 at 9:43 AM  

മനോഹരം ഈ സ്ഥലം ഞാൻ ആദ്യമായ്‌ കേൾക്കുകയാണു നല്ല ചിത്രങ്ങൾ, നന്ദി

Unknown May 31, 2009 at 2:18 PM  

മാഷെ ഈ ആഗസ്റ്റില്‍ ബ്ലോഗ്‌ മീറ്റ്‌ കൂടിയാലോ തൃശ്ശൂരില്‍
സജി

Unknown June 1, 2009 at 5:16 AM  

Nice pics :)

Sapna Anu B.George June 2, 2009 at 10:40 PM  

ഇതെല്ലാം ഞാന്‍ ഇവിടെനിന്നും മോഷ്ടിച്ചേ!!!! ഇതുപോലെയുള്ള അതുസുന്ദരമായ ചിത്രങ്ങള്‍ എടുത്തു,തുറന്നു വെച്ചാല്‍ ആരും മോഷ്ടിച്ചു പോകും ശ്രീ.

ഷൈജു.എ.എച്ച് June 3, 2009 at 12:04 AM  

പ്രിയ ശ്രീ..
'രംഗന്‍‌തിട്ട പക്ഷി സങ്കേതം' എനിക്ക് ഇതു ഒരു പുതിയ അറിവാണ്‌ തന്നത് കേട്ടോ. ഫോട്ടോസും നന്നായിട്ടുണ്ട്...

ശാന്ത കാവുമ്പായി June 5, 2009 at 9:47 AM  

ആദ്യമായി ശ്രീയുടെ ബ്ളോഗില് കയറിയതാണ്•നല്ല ചിത്രങ്ങള് കാണിച്ചതിന് നന്ദി•

Muralee Mukundan , ബിലാത്തിപട്ടണം June 5, 2009 at 2:35 PM  

അമ്പടാ...നല്ലൊരു ഫോട്ടോഗ്രാഫറാണ് അല്ലേ?

Abey E Mathews June 7, 2009 at 8:59 PM  

To add malayalam blog to "Web Directory for Malayalam Bloggers "
http://123links.000space.com/index.php?c=4

Categorized Malayalam Blog Aggregator
http://gregarius.000space.com/

ശ്രീഇടമൺ June 11, 2009 at 11:03 PM  

ചിത്രങ്ങളെല്ലാം കൊള്ളാം...
:)

Shinoj June 16, 2009 at 7:29 AM  

ഹിഹി.. കുറച്ചു വര്ഷം മിന്നെ വരെ എനിക്ക് പക്ഷി നിരീക്ഷണം ഒരു ഭ്രാന്തായിരുന്നു... ഇപ്പൊ അതൊക്കെ വിട്ടു :( ഫോട്ടോ കണ്ടപ്പോ അതെപ്പറിയോകെ വെറുതെ ഓര്ത്തു..

Unknown June 17, 2009 at 1:03 AM  

അസ്സലായിട്ടുണ്ട് മാഷെ ......പടം പിടുത്തം കൂടുതൽ ഉഷാറാവട്ടേ...........

മഴക്കിളി June 17, 2009 at 5:39 AM  

ശ്രീയേട്ടാ,
നന്നായിരിക്കുന്നു..
കുറച്ചുകൂടി വിവരണം ആവാമായിരുന്നു....

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor June 18, 2009 at 9:58 PM  

ശ്രീയേട്ടോ,,,,ആറാമത്തേയും എട്ടാമത്തേയും ചിത്രങ്ങള്‍ കിടിലന്‍സ്....! അസൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂ​‍ൂയ തോന്നുന്നേയ്.....!

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor June 18, 2009 at 10:02 PM  

ശ്രീയെട്ടോയ്, ചിത്രങ്ങള്‍ക്ക് വാട്ടര്‍മര്‍ക്കിടാന്‍ മറക്കല്ലേ.....കള്ളന്മാര്‍ ബ്ലോഗിലുമുണ്ടേയ്.......

Sabu Kottotty June 21, 2009 at 12:42 PM  

ഉഷാറായി ശ്രീ,
ചിത്രങ്ങള്‍ പകര്‍ത്തിക്കോട്ടെ...?
:)

Sureshkumar Punjhayil June 23, 2009 at 11:57 PM  

Manohara Sreee... Ashamsakal...!!!

Rani June 26, 2009 at 8:36 PM  

ശ്രീ,നന്നായിട്ടുണ്ട് ചിത്രങ്ങള്‍ ,ഒരിക്കല്‍ എനിക്കവിടെ പോകണം

FRAME- ഫ്രെയിം June 27, 2009 at 7:27 PM  

ശ്രീ നന്നായി......

khader patteppadam June 28, 2009 at 10:52 PM  

ശീ , ചിത്രങ്ങള്‍ കണ്ടു. നിറയെ കവിതയാണല്ലൊ. അന്വേഷ്ണം വെറുതെയായില്ല.സന്തോഷം. ശുദ്ധ സംഗീതമാണല്ലൊ ഇഷ്ട വിഷയം . ബന്ധപ്പെടുക.

Unknown July 1, 2009 at 3:24 AM  

ചിത്രങ്ങളൊക്കെ നന്നായി ശ്രീ....

Muralee Mukundan , ബിലാത്തിപട്ടണം July 1, 2009 at 12:54 PM  

കൊക്കുസങ്കേതത്തിന്റെ പടങ്ങളുഗ്രൻ ! സ്ഥലം ഇന്ത്യയാണെന്നുപറയില്ല കേട്ടൊ..

ശ്രീ July 2, 2009 at 11:31 PM  

poor-me/പാവം-ഞാന്‍ ...
നന്ദി മാഷെ


unnimol ...
നന്ദി. എന്റെ കൊഡാക് ലും സുഹൃത്തിന്റെ സോണിയിലും എടുത്തവയാണ്.

വരവൂരാൻ ...
ഒരിയ്ക്കല്‍ പോയി നോക്കൂ മാഷേ.


ഞാനും എന്‍റെ ലോകവും ...
സന്ദര്‍ശനത്തിനു നന്ദി മാഷേ. ശ്രമിയ്ക്കാം.


Ifthikhar ...
നന്ദി.


Sapna ചേച്ചീ...
ധൈര്യമായി എടുത്തോളൂ ചേച്ചീ... :)


ഷൈജു ...
നന്ദി മാഷേ.


Gowri ...
സന്ദര്‍ശനത്തിനു നന്ദി.

ശാന്തകാവുമ്പായി said...
സന്ദര്‍ശനത്തിന് നന്ദി ചേച്ചീ


abey e mathews ...
നന്ദി.


ശ്രീഇടമൺ ...
നന്ദി.


Crazy Mind ...
അതെന്തേ ഇപ്പൊ അതൊക്കെ ഉപേക്ഷിയ്ക്കാന്‍? കമന്റിനു നന്ദീട്ടോ.


പ്രദീപൻസ് ...
നന്ദി മാഷേ


മഴക്കിളി ...
സത്യത്തില്‍ അധികം ഒന്നും എനിയ്ക്കും അറിയില്ല കേട്ടോ. ;)


O.M.Ganesh Omanoor ...
നന്ദി ഗണേഷ്. നോക്കാം. :)


കൊട്ടോട്ടിക്കാരന്‍...
നന്ദി മാഷെ. എടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. :)


Sureshkumar Punjhayil ...
നന്ദി മാഷെ.


Rani Ajay ...
ഒരിയ്ക്കല്‍ പോയി നോക്കു ചേച്ചീ.


FRAME- ഫ്രെയിം ...
നന്ദി മാഷേ


khader patteppadam ...
സന്ദര്‍ശനത്തിനു നന്ദി മാഷേ


Jimmy ...
വളരെ നന്ദി.


bilatthipattanam ...
നന്ദി മാഷെ.വീണ്ടും വന്നതിന്. :)

ഗോപക്‌ യു ആര്‍ July 5, 2009 at 10:17 AM  

ശ്രീ, നന്നായിരിക്കുന്നു....
പിന്നെ സുഖം തന്നെയല്ലെ...

Mohanam July 11, 2009 at 10:26 AM  

ഹല്ല്ലാ... ഈ ചീങ്കണ്ണി ആരെയെങ്കിലും പിടിച്ചിട്ടുണ്ടോ....?

Aisibi July 15, 2009 at 12:03 PM  

ഇമ്മായിരി ഒര് സ്തെലം ഇള്ളത് തന്നെ ഇക്കാലത്രയുമായിട്ട് ഞമ്മക്ക് അറിയുമ്പാടില്ലേയ്നി!കലക്കീന് പോട്ടം മുയുമനും!

ങ്യാ ഹ ഹ ഹ July 16, 2009 at 12:52 AM  

ഇനിയിപ്പോ പക്ഷിപ്പനി പേടിച്ചു ഇവറ്റകള്‍ക്ക് പാസ്പോര്‍ട്ട്‌ കൊടുക്കുന്ന കാലം അത്ര വിദൂരമല്ല ..

THE LIGHTS July 17, 2009 at 10:21 PM  

good photos

രാജന്‍ വെങ്ങര July 17, 2009 at 11:47 PM  

ഇനിയിപ്പോ എനിക്കങ്ങോട്ടു പൊകേണ്ട കാര്യമില്ലല്ലോ..ശ്രീ ഇതൊക്കെ ഇവിടെ പോസ്റ്റിയല്ലോ...വല്ല്യ ചതിയായ് പോയി..ഉം ശ്രീയായതുകൊണ്ട് ഞാനങ്ങു ക്ഷമിച്ചു...

Rasleena July 18, 2009 at 3:27 PM  

ചിത്രങ്ങൾ നന്നായിട്ടുണ്ട്.
വളരെമുമ്പൊരിക്കൽ ഞാനും അവിടെ പോയതോർക്കുന്നു. തടാകത്തിലെ മീനുകൾക്ക് പൊരി എറിഞ്ഞുകൊടുത്തതും മറ്റും ഓർക്കുന്നു. ശ്രീ യുടെ പോസ്റ്റ് കണ്ട് പഴയ ആൽബം മറിച്ചുനോക്കിയപ്പോൾ കൊറ്റികൾ തടാകത്തിന് നടുവിൽ മണൽതിട്ടയിലിരിക്കുന്ന പഴയ ഫോട്ടോ അതിലുമുണ്ട്.
നന്ദി, പഴയ ഓർമ്മകൾ തട്ടിയുണർത്തിയതിന്.

khader patteppadam July 19, 2009 at 9:51 PM  

പോസ്റ്റ് പഴയതായിത്തുടങ്ങി. പുതിയത് ഇനി എന്ന്‍...?

Anonymous August 4, 2009 at 11:57 PM  

ചിത്രങ്ങള്‍ മനോഹരമാണ്.
നല്ല വിവരണവും..
Keep posting..All the best

ദ്രാവിഡന്‍ August 5, 2009 at 12:02 AM  

ചിത്രങ്ങള്‍ മനോഹരമാണ്.
നല്ല വിവരണവും..
രംഗന്‍തിട്ട പക്ഷി സങ്കേതം ..
പുതിയ അറിവാണ്.
പകര്‍ന്നു തന്നതിനു നന്ദി.
Keep posting..

ചെലക്കാണ്ട് പോടാ August 8, 2009 at 9:43 AM  

ഗൈഡിനോട് ചോദിച്ച് പേര് മനസ്സിലാക്കിയെങ്കിലും ഏതൊക്കെയാണ് അവയെന്ന് മനസ്സിലായില്ലല്ലേ...:)


എനിക്ക് ആദ്യത്തെയാ കൂടുതല്‍ ഇഷ്ടായെ...പിന്നെ നമ്മുടെ ഡുഡു പ്രശ്നക്കാരനൊന്നുമല്ലല്ലോ അല്ലേ....

വിജയലക്ഷ്മി August 14, 2009 at 4:54 AM  

manoharamee chithrajaalakam...prakrthiramaneyam athimanoharam!!

ജിതിന്‍ August 25, 2009 at 8:40 AM  

ചേട്ടാ എന്റെ പുതിയ ബ്ലോഗ് ഇവിടെ

www.vismayalokathiloode.blogspot.com

ഒരു നുറുങ്ങ് August 25, 2009 at 11:32 PM  

രംഗന്‍തിട്ടയിലെത്താന്‍ വൈകി,ശ്രീയുടെ അടുത്ത രംഗം വേഗമാവട്ടെ!എന്നിട്ടേ കമന്‍റൂ..

Echmukutty August 26, 2009 at 9:51 PM  

വളരെ പ്രശസ്തമായ ബ്ലോഗിൽ വരാൻ വൈകിപ്പോയി.
അതി മനോഹരം.
ഭാഷ അത്രയൊന്നും വശമില്ലാത്തതു കൊണ്ട്
കൂടുതൽ നല്ല വാക്കുകൾ കിട്ടുന്നില്ല.
കിട്ടുമ്പോൾ തീർച്ചയായും എഴുതും.
ആശംസകൾ

Mahesh Cheruthana/മഹി August 28, 2009 at 10:48 AM  

ശ്രീ ഭായ്,
രംഗന്‍തിട്ട ചിത്രങ്ങളൊക്കെ വളരെ നന്നായി!അഭിനന്ദനങ്ങള്‍..

yousufpa August 28, 2009 at 1:13 PM  

മുതലയുണ്ട് സൂക്ഷിക്കണം എന്ന് എഴുതണം മനസ്സില്‍ കരുതിയപ്പോഴേക്കും മുതലയെ കണ്ടു.

നന്നായി പകര്‍ത്തിയിട്ടുണ്ട് ശ്രീ...

മുരളിദാസ് പെരളശ്ശേരി September 5, 2009 at 12:21 PM  

GOOD PHOTOS....
ABHINANDANANGAL....

jyo.mds September 11, 2009 at 1:25 AM  

ശ്രീ,ഫോട്ടോസ് നന്നാ‍യിരിക്കുന്നു.

Echmukutty September 22, 2009 at 7:42 AM  

ഭരത്പൂരിലെ പക്ഷി സങ്കേതവും സരിസ്ക്കയിലെ ടൈഗർ റിസോർട്ടും ശ്രീ പോയി കാണണം.
പടങ്ങൾ കാണാമല്ലോ.
എല്ലാ പടങ്ങളും എനിക്ക് ഇഷ്ടമായി.
അഭിനന്ദനങ്ങൾ.

ManzoorAluvila September 29, 2009 at 6:36 AM  

ശ്രീയുടെ ഫോട്ടോകളിലൂടെയും വിവരണങ്ങളിലൂടയും കടന്നുപൊയപ്പോൾ ചേട്ടന്റെ കല്ല്യാണകുറി കിട്ടി.. ശുഭാശംസകൾ

കുഞ്ഞായി | kunjai September 29, 2009 at 10:14 PM  

നല്ല ചിത്രങ്ങളുംവിവരണവും ശ്രീ.
കോഴിക്കോട്ട് കടലുണ്ടിക്കടുത്ത് ഇതുപോലെ ഒരു പക്ഷിസങ്കേതമുണ്ട്,കഴിഞ്ഞ തവണ പോയപ്പോള്‍ പക്ഷേ സീസണല്ലാത്തത് കൊണ്ട് അധികം പക്ഷികള്‍ ഉണ്ടായിരുന്നില്ല

ഭൂമിപുത്രി October 23, 2009 at 8:23 PM  

ശ്രീയുടെ ‘ചിത്രജാലകം’ ഇന്നാൺ കണ്ടത്.
യാത്രകളൊക്കെ ഇനിയും പങ്കുവെയ്ക്കു

Umesh Pilicode October 26, 2009 at 6:15 AM  
This comment has been removed by the author.
Midhin Mohan November 3, 2009 at 9:09 PM  

നല്ല ചിത്രങ്ങൾ ശ്രീയേട്ടാ.........
അഭിനന്ദനങ്ങൾ.......

തൃശൂര്‍കാരന്‍ ..... November 4, 2009 at 11:21 AM  

കൊള്ളാംട്ടോ..എല്ലാ ചിത്രങ്ങളും..

Anonymous November 6, 2009 at 12:32 AM  

മനോഹരമായ ഫൊട്ടൊകള്‍....
കൂള്‍....

Umesh Pilicode November 7, 2009 at 1:07 AM  

മാഷെ കൊള്ളാം

siva // ശിവ November 10, 2009 at 5:12 AM  

ശ്രീ ഇപ്പോഴാണ് ഇത് കാണുന്നത്. വളരെ നല്ല പോസ്റ്റ്.

വെഞ്ഞാറന്‍ November 13, 2009 at 1:28 AM  

ചിത്രങ്ങള്‍ കൊള്ളാം കേട്ടോ. മൂന്നാം ചിത്രത്തിന്റെ ആകാശത്തെ ഒന്നു മയപ്പെടുത്താനാവില്ലേ?
ചിത്രങ്ങല്‍ക്കൊപ്പം സാങ്കെതിക വിശദാംശങ്ങള്‍ കൂടി( ക്യാമെറ, അപ്പെര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ്, ഫില്‍ട്ടര്‍) നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ ഉപകാരപ്രദമായിരുന്നു.

പാട്ടോളി, Paattoli November 14, 2009 at 2:33 AM  

നല്ല പടങ്ങൾ ശ്രീ,
എന്റെ ചില ചിത്രങ്ങൾ കാണൂ..
http://www.orkut.co.in/Main#AlbumList?rl=ls&uid=13059025895060832194

ചോലയില്‍ November 18, 2009 at 7:48 PM  

കണ്ണുകളെ കുളുര്‍പ്പിക്കുന്ന ചിത്രങ്ങള്‍.

ഖാന്‍പോത്തന്‍കോട്‌ November 19, 2009 at 6:44 AM  

ചിത്രങല്‍ കണ്ടു.ഇഷ്ടമായി..അതു പറയാന്‍ ഇവിടെ വന്നപ്പോള്‍ 101 അഭിപ്രായങല്‍ കഴിഞു. ഞാന്‍ ഒന്നും പറയുന്നില്ല....!!!

Praveen Raveendran November 21, 2009 at 11:24 AM  

വളരെ നല്ല ഫോട്ടോകള്‍, ഇനിയും ബ്ലോഗ് തുടരു

പാവത്താൻ November 30, 2009 at 8:34 AM  

നല്ല പടങ്ങള്‍. അല്പം വൈകിപ്പോയി..എങ്കിലും

വിരോധാഭാസന്‍ December 3, 2009 at 3:41 AM  

അടിപൊളിയായിട്ടുണ്ട്...


ഭാവുക്കങ്ങള്‍....

K.V. JYOTHILAL December 3, 2009 at 10:20 AM  

നന്നായിരിക്കുന്നു...

IDUKKIKARAN December 3, 2009 at 10:09 PM  

രണ്ടും ഏഴും ചിത്രങ്ങള് വളരെ നന്നായി

Irshad December 7, 2009 at 3:50 AM  

നല്ല ചിത്രങ്ങള്‍....

അങ്ങനെ അടിച്ചു പൊലിച്ചു നടക്കാ അല്ലെ?

K.V. JYOTHILAL December 9, 2009 at 3:47 AM  

Very good

അച്ചു December 11, 2009 at 4:08 AM  

ശ്രീച്ചേട്ടാ ഈ ഫോട്ടോകളും രംഗന്‍‌തിട്ട പക്ഷി സങ്കേതത്തെക്കുറിച്ചുള്ള വിവരണങ്ങളും ഇഷ്ടപ്പെട്ടു. അവിടെ പോയിവന്നപോലുണ്ട് ഇപ്പോള്‍.

പഞ്ചാരക്കുട്ടന്‍.... December 19, 2009 at 8:45 PM  

hayi sree.....
super snaps.....
:)

mazhamekhangal December 20, 2009 at 4:08 AM  

nalla rasamundu

എല്‍.റ്റി. മറാട്ട് January 2, 2010 at 11:18 AM  

കാണാന്‍ കൊതിയാകണുണ്ട്.കാണും..

Unknown January 18, 2010 at 7:41 AM  

ശ്രീ..നല്ല ചിത്രങ്ങൾ
മൈസൂര്‍ രംഗന്‍തിട്ട പക്ഷി സങ്കേതം കാണുവാൻ കഴിഞ്ഞില്ല എന്തായലും അടുത്ത്തവണ കാണണം

വയ്സ്രേലി January 25, 2010 at 3:00 PM  

കുറച്ചു വയ്കി പോയി :-(
ഞാന്‍ ഇവിടെ പോയിടുണ്ട്‌ ശ്രീ.. അന്ന് ആ തടാകത്തിന്റെ നടുവിലുള്ള പാറയില്‍ മുഴുവല്‍ മുതലകള്‍ ആയിരുനൂ. ഫോട്ടോസ് ഒന്നും എടുത്തില്ല, പക്ഷെ ഇന്നും മനസ്സില്‍ ഇന്നലെ കണ്ട ആ സുഖം.. നിറയ പക്ഷികള്‍ ആയിരുനൂ അവിടെ. എല്ലാ മരങ്ങളിലും കാണാം പക്ഷികള്‍. പക്ഷികള്‍ എപ്പോഴും ചെലച്ചു കൊണ്ടിരിക്കുനൂ ...

പിന്നെയും ഞാന്‍ പോയി തട്ടേക്കാട് - അതിന്റെ വിവരണം ഇവിടെ കാണാം..
http://amjithps.blogspot.com/2010/01/blog-post_25.html

Unknown January 31, 2010 at 12:03 AM  

good pictures
നന്നായിരിക്കുന്നു
നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
പ്ലീസ് വിസിറ്റ്
http://sandeshammag.blogspot.com

NISHAM ABDULMANAF February 28, 2010 at 11:51 PM  

adipoli masheeeeeeeeeeeeeeeeeeeeee

Unknown March 1, 2010 at 9:35 PM  

ശ്രീ..
ചിത്രങ്ങൽ നന്നായിട്ടുണ്ട്.

മഴവില്ല് March 23, 2010 at 11:01 PM  

നന്നായിട്ടുണ്ട് ശ്രീ ... ചിത്രങ്ങള്‍ മനോഹരം ... അപ്പൊ ചില്ലറ കിളി പിടുത്തം ഒക്കെ ഉണ്ട് അല്ലേ

മഴവില്ല് March 23, 2010 at 11:01 PM  

നന്നായിട്ടുണ്ട് ശ്രീ ... ചിത്രങ്ങള്‍ മനോഹരം ... അപ്പൊ ചില്ലറ കിളി പിടുത്തം ഒക്കെ ഉണ്ട് അല്ലേ

സുപ്രിയ March 27, 2010 at 6:50 AM  

രംഗന്‍തിട്ട.....


ശരി... കണ്ടേക്കാം.

നനവ് May 20, 2010 at 6:42 PM  

വർണ്ണക്കൊറ്റികളുടെ ഫോട്ടോകൾ നന്നായിട്ടുണ്ട്..രംഗൺതിട്ടയിലേയ്ക്ക് പോകാൻ കുറെ നാളായി ആഗ്രഹിക്കുന്നു...

Mohanam September 5, 2012 at 4:39 AM  

ശ്രീ ദയവായി ഇതിന്റെ കമന്റ് ഓപ്ക്ഷന്‍ അടക്കാമോ ? കൂടെ പാസ്‌വേര്‍ഡും മാറ്റാമോ, ഏതോ അനോണി ഡെയിലി നാലു കമന്റുവച്ച് പോസ്റ്റുന്നുണ്ട്...:

ശ്രീ October 24, 2012 at 12:05 AM  

കമന്റ് ബോക്സ് അടച്ചേക്കാം മാഷേ. പക്ഷേ എന്തോ ഇവിടെ junk comments വരുന്നില്ലല്ലോ (നന്നായി).
:)

എന്നെക്കുറിച്ച്

ഞാനൊരു സാധാരണ നാട്ടിന്‍‌പുറത്തുകാരന്‍‌... സൌഹൃദം ഇഷ്ടപ്പെടുന്ന, സൌഹൃദത്തെ വിലമതിയ്ക്കുന്ന എല്ലാവരുടെയും ഒരു നല്ല സുഹൃത്ത്. ശുദ്ധ സംഗീതം ആസ്വദിയ്ക്കുന്ന മലയാളത്തെയും മലയാള നാടിനെയും ഇഷ്ടപ്പെടുന്ന ഒരു മലയാളി...
എന്നെ പറ്റി കൂടുതല്‍:‌ഞാന്‍ എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില്‍ എന്തെങ്കിലും നല്ല ഗുണങ്ങള്‍ കാണുന്നുവെങ്കില്‍ അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്‍ നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്‍ കാണുന്നുവെങ്കില്‍ അത് എന്റേതു മാത്രമാണ്. If you can't read this blog, please install malayalam font AnjaliOldLipi from here.

About This Blog

ഇവിടെ ഞാന്‍‌ കണ്ട ചില കാഴ്ചകളും വ്യത്യസ്തമെന്ന് തോന്നി എനിക്കു ലഭിച്ചതുമായ എന്തും കാണാം... എനിയ്ക്ക് ഇതൊരു ചിത്ര ബ്ലോഗ് മാത്രമല്ല, നീര്‍മിഴിപ്പൂക്കളില്‍ എഴുതാത്തത് പലതും പങ്കു വയ്ക്കാന്‍ ഒരു വേദി കൂടിയാണ്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP