അപ്പു എന്ന പേരില്‍ ബൂലോകര്‍ക്ക് സുപരിചിതനായ ഷിബുച്ചായന്റെ
ആദ്യാക്ഷരി എന്ന ബ്ലോഗ് "
Converting Malayalis into Bloggers" എന്ന തലക്കെട്ടോടെ
The New Indian Express ല്‍
Asha. P Nair എഴുതുന്ന
Blogspot എന്ന കോളത്തില്‍ ഇന്ന് (ജനുവരി 20 ന്) അവര്‍ പരിചയപ്പെടുത്തുകയുണ്ടായി എന്ന വിവരം എല്ലാ ബൂലോകരേയും സസന്തോഷം അറിയിയ്ക്കട്ടെ. ഇനിയും വാര്‍ത്ത അറിഞ്ഞിട്ടില്ലാത്തവര്‍ക്കായി പേപ്പര്‍ കട്ടിങ്ങ് താഴെ ചേര്‍ക്കുന്നു.

തീര്‍ച്ചയായും മലയാളി ബ്ലോഗര്‍മാര്‍ക്ക് അഭിമാനിയ്ക്കാവുന്ന ഒരു കാര്യമാണ് ഇത് എന്ന് നിസ്സംശയം പറയാം. ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ ബ്ലോഗുകളെപ്പറ്റി ഒരു കോളം തുടങ്ങുന്നു എന്നത് തന്നെ അഭിമാനത്തിനിട നല്കുന്നു. ഇന്ത്യയിലെ ഭാഷാബ്ലോഗുകളില് ഏറ്റവും ജനസഞ്ചാരമുള്ളതും, കണ്ടന്റ് ഉള്ളതുമായ ബ്ലോഗുകള്‍ പിറക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ മാതൃഭാഷയിലാണെന്നത് മലയാളത്തെ സ്നേഹിയ്ക്കുന്ന എതൊരു മലയാളിയേയും സന്തോഷിപ്പിയ്ക്കുന്നതാണ്.
മലയാളം ബ്ലോഗുകളെപ്പറ്റി ഒരു പഠനം നടത്തുന്നവര്‍ക്ക് അല്ലെങ്കില്‍ മലയാളം ബ്ലോഗിങ്ങിലേയ്ക്ക് ഇറങ്ങുന്നവര്‍ക്ക് എറ്റവുമധികം സഹായകമാകാവുന്ന ഒരു ചവിട്ടുപടിയാണ് ആദ്യാക്ഷരി എന്ന ബ്ലോഗ്. സ്വാഭാവികമായും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ
Blogspot എന്ന കോളത്തിന് ഹരിശ്രീ കുറിയ്ക്കുവാനായി ആദ്യാക്ഷരി തെരഞ്ഞെടുത്തത് അനുയോജ്യമായ തീരുമാനം തന്നെ.
ബൂലോകം പിറന്ന നാളുകള്‍ മുതല്ക്കു തന്നെ മലയാളം ബ്ലോഗിങ്ങിനെ സഹായിയ്ക്കുന്ന ഒട്ടനേകം ബ്ലോഗുകളും പോസ്റ്റുകളും ഉണ്ടായിട്ടുണ്ട് എങ്കിലും ഇവയില്‍ ഭൂരിഭാഗവും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കുറെയൊക്കെ ഉപയോഗിച്ച് പരിചിതമായവര്ക്കു മാത്രം എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ പറ്റുന്ന ശൈലിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. ഇവിടെയാണ് ആദ്യാക്ഷരിയുടെ പ്രസക്തി. ഏതൊരു തുടക്കക്കാരനും മനസ്സിലാക്കാന്‍ പറ്റുന്നത്ര ലളിതമായി, പ്രത്യേകിച്ചും ആദ്യാക്ഷരിയുടെ ആമുഖത്തില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ലഭിക്കാത്ത മുതിര്‍ന്നവരെ ഉദ്ദേശിച്ച്, കമ്പ്യുട്ടറില്‍ മലയാള ഭാഷയെ ആയാസരഹിതമായി കൈപ്പിടിയിലൊതുക്കാം എന്ന ആത്മവിശ്വാസം ആദ്യം മുതല്ക്കേ വായനക്കാരന് പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് അപ്പുവേട്ടന് ആദ്യാക്ഷരി അവതരിപ്പിയ്ക്കുന്നത്.
ആദ്യാക്ഷരിയിലേയ്ക്കു പോകാനായി ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളം വായിയ്ക്കാനും അത്യാവശ്യം ടൈപ്പു ചെയ്യാനും മാത്രം അറിയാവുന്നവര്‍ക്കു പോലും മറ്റാരുടേയും സഹായമില്ലാതെ ഒരു ബ്ലോഗ് തുടങ്ങാന്‍ സഹായകമായ രീതിയില്‍ ഓരോ അദ്ധ്യായങ്ങളിലായി സ്ക്രീന്‍ ഷോട്ടുകളുടേയും ലിങ്കുകളുടേയും സഹായത്തോടെയാണ് ആദ്യാക്ഷരിയിലെ ഓരോ അദ്ധ്യായവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംശയമുള്ളവര്‍ കമന്റുകളിലൂടെ അത് ചോദിച്ചാല്‍ താമസംവിനാ അത് പരിഹരിച്ചു കൊടുക്കുന്നതിനും ആദ്യാക്ഷരിയില്‍ സമയം കണ്ടെത്തുന്നുണ്ട്. ബ്ലോഗറില്‍ പുതിയതായി എത്തുന്ന ഫീച്ചറുകളെയും പരിചയപ്പെടുത്തിക്കൊണ്ട് ആദ്യാക്ഷരി അപ്ഡേറ്റ് ചെയ്യുന്നതിനും അപ്പുവേട്ടന് ശ്രദ്ധിക്കുന്നു.
ഇവകൂടാതെ, ബൂലോകത്ത് നിലവില്‍ ലഭ്യമായ വേറെയും സഹായ ബ്ലോഗ് പോസ്റ്റുകളിലേക്കും, ബ്ലോഗ് സംബന്ധിയായ ടിപ്സുകള്‍ നല്കുന്ന ബ്ലോഗുകളിലേക്കും ഉള്ള ലിങ്കുകള്‍ ആദ്യാക്ഷരിയില്‍ നല്
കിയിട്ടുണ്ട്. മലയാളഭാഷയുടെ ഉപയോഗം ബ്ലോഗില്‍ മാത്രം ഒതുക്കി നിര്‍ത്താതെ അത് മറ്റുമേഖലകളിലേക്കു കൂടി ഉപകാരപ്പെടുത്തുവാനായാണ് മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുവാനുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന സെക്ഷന്‍.
ഇന്ന് ലോകമൊട്ടാകെയായി ആയിരത്തില്‍പ്പരം മലയാളി ബ്ലോഗര്‍മാരുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. അവരെക്കൂടാതെ സ്വന്തമായി ബ്ലൊഗ് ഇല്ലാത്ത ബ്ലോഗ് വായനക്കാരും ഇ മെയില്‍ ഫോര്‍വേഡ്സ് ആയി മാത്രം ബ്ലോഗ് പോസ്റ്റുകള്‍ വായിയ്ക്കുന്ന മലയാളികളും ഉണ്ട്. കമ്പ്യൂട്ടറില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നുസാരം.
ഇതു വരെ ബൂലോകത്തേയ്ക്ക് ഒന്നെത്തി നോക്കുക പോലും ചെയ്യാത്തവരാണെങ്കില്‍ കൂടിയും, ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുവാനും, സ്വന്തമായി ബ്ലോഗു തുടങ്ങുവാനും ആഗ്രഹിയ്ക്കുന്ന ഏതൊരു മലയാളിയ്ക്കും ആദ്യാക്ഷരിയില്‍ നിന്നും ലഭിയ്ക്കുന്ന നിര്‍ദ്ദേശങ്ങളും അറിവുകളും വിലപ്പെട്ടതാണ്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്കു മാത്രമല്ല, ബ്ലോഗിങ്ങിലെ സാങ്കേതികമായ പല കാര്യങ്ങളും അറിയാത്ത, നിലവിലുള്ള ബ്ലോഗേഴ്സിനും ആദ്യാക്ഷരി ഉപകാരംതന്നെ.
ചുരുക്കത്തില്‍ ഭൂലോകത്തു നിന്നും ബൂലോകത്തേയ്ക്കുള്ള ഒരു കിളിവാതിലാണ് ആദ്യാക്ഷരി. ഇനിയും ബൂലോകത്തിന്റെ ഈ ബാലവാടിയില്‍ നിന്നും ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി ഒരുപാടൊരുപാടു പേര് ബൂലോകത്തേയ്ക്കു കടന്നു വരട്ടെ എന്നും അതു വഴി മലയാളം ബ്ലോഗിങ്ങ് ഇനിയുമിനിയും ഉയരങ്ങളിലേയ്ക്ക് പറക്കട്ടെ എന്നും ഇനിയുമൊരുപാട് നല്ല നല്ല എഴുത്തുകാര്‍ ബൂലോകത്ത് ഉണ്ടാകട്ടെ എന്നും നമുക്ക് പ്രത്യാശിയ്ക്കാം.
ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിങ്ങിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ച അപ്പുവേട്ടനും ആദ്യാക്ഷരി എന്ന ബ്ലോഗിനും ആശംസകള്‍ നേരുന്നു. മലയാളം ബ്ലോഗിങ്ങ് ഇനിയും വളരട്ടെ!
ഈ ലിങ്കുകള്‍ കൂടി ശ്രദ്ധിയ്ക്കുക: